1 GBP = 88.40 INR                       

BREAKING NEWS

അടുത്ത മുറിയിലെ ബഹളം സഹിക്കാനാവാതെ ചോദ്യം ചെയ്യാന്‍ പോയി; തര്‍ക്കം മൂത്തപ്പോള്‍ കത്തിക്കുത്ത്; വിവാഹത്തിന്റെ പത്താം വര്‍ഷം ആഘോഷിക്കാന്‍ ഫുക്കെറ്റില്‍ പോയ ബ്രിട്ടനിലെ ഇന്ത്യക്കാരനെ കൊന്നത് കഴുത്ത് ഞെരിച്ച്

Britishmalayali
kz´wteJI³

തായ്ലന്‍ഡിലെ ഫുക്കെറ്റിലേക്ക് പത്താം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ വേണ്ടി തന്റെ പത്നിക്കൊപ്പം പോയ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷുകാരനെ കഴുത്ത് ഞെരിച്ച് കൊന്നു. അമിത്പാല്‍ സിംഗ് ബജാജ് എന്ന 34 കാരനാണ് ഭാര്യയുടെ മുന്നില്‍ വച്ച് ദാരുണാന്ത്യമുണ്ടായത്.നോര്‍വീജിയന്‍ മാര്‍ഷര്‍ ആര്‍ട്ടിസ്റ്റും 53കാരനുമായ റോഗര്‍ ബുള്‍മാനാണ് അമിത്പാലിനെ ക്രൂരമായി കഴുത്ത് ഞെരിച്ച് കൊന്നിരിക്കുന്നത്. ഫുക്കെറ്റിലെ ഒരു ഹോട്ടലില്‍ വച്ചാണ് കൊലപാതകം നടന്നത്.  തന്റെ മുറിക്കടുത്തുള്ള റോഗറിന്റെ മുറിയില്‍ നിന്നും അമിതമായി ബഹളമുണ്ടാവുകയും അത് തനിക്കൊരു ശല്യമാവുകയും ചെയ്തതിനെ തുടര്‍ന്ന് അമിത്പാല്‍ അത് ചോദ്യം ചെയ്യാന്‍ പോവുകയും ഇതില്‍ ക്ഷുഭിതനായ റോഗര്‍ അമിത്തിന്റെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. 

റോഗറിന്റെ മുറിയില്‍ നിന്നും അലോസരമുണ്ടാക്കുന്ന തരത്തില്‍ തുടര്‍ച്ചയായി പാട്ടും ശബ്ദവുമുണ്ടായതിനെ തുടര്‍ന്ന് ഹോട്ടല്‍ സെക്യൂരിറ്റി നേരത്തെ ഈ റൂമില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ഈ ശബ്ദം വീണ്ടും വര്‍ധിക്കുകയും സഹികെട്ട് അമിത്പാല്‍ ഇതിനെ ചോദ്യം ചെയ്യാന്‍ പോവുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് റോഗറിന്റെ മുറിയില്‍ നിന്നും അമിത് പാല്‍ ഒരു കത്തി തട്ടിപ്പറിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിക്ക് റോഗെറിനെ നിലയ്ക്ക് നിര്‍ത്താന്‍ തീരുമാനിച്ച് അമിത് പാല്‍ അയാളുടെ മുറിയിലേക്ക് പോവുകയും അവര്‍ ഒന്നും രണ്ടും പറഞ്ഞ് വഴക്കിടുകയും ഒടുവില്‍ റോഗെര്‍ അമിത് പാലിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു.

തന്റെ ഇടത്തെ ചുമലില്‍ അമിത്പാല്‍ ആദ്യം കത്തിയെടുത്ത് കുത്തിയിരുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് താന്‍ മാര്‍ഷര്‍ ആര്‍ട്സ് പുറത്തെടുത്ത് അമിത് പാലിനെ പ്രതിരോധിക്കേണ്ടി വന്നിരുന്നതെന്നും റോഗര്‍ സ്വയം ന്യായീകരിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായി റോഗര്‍ അമിത് പാലിന്റെ കഴുത്തില്‍ കുറേ നേരം പിടിച്ച് ഞെരിക്കുകയും അയാള്‍ മരിക്കുകയുമായിരുന്നു. ഒരു സുഹൃത്തിന്റെ വിവാഹവേളയിലാണ് അമിത് പാലും ഭാര്യയും ആദ്യമായി കണ്ട് മുട്ടുകയും തുടര്‍ന്ന് വിവാഹിതരാവുകയും ചെയ്തിരുന്നത്. തങ്ങളുടെ വിവാഹജീവിതത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നതിനായിരുന്നു ഇരുവരും ഫുക്കെറ്റിലെത്തിയിരുന്നത്.

കൊല നടന്ന് പിറ്റേറ്റ് പ്രഭാതത്തില്‍ റോഗറിനെ കാരോണ്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താന്‍ സ്വന്തം ജീവന്‍ രക്ഷിക്കുന്നതിന് ശ്രമിക്കുകയായിരുന്നുവെന്നും മനപൂര്‍വമല്ല അമിത് പാലിനെ വധിച്ചതെന്നുമാണ് റോഗര്‍ പോലീസിനോട് സ്വയം ന്യായീകരിച്ചിരിക്കുന്നത്. റോഗറിന് മേല്‍ കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്നുവെന്നാണ് ഫുക്കെറ്റ് ടൂറിസ്റ്റ് പോലീസിലെ മേജര്‍ എക്കച്ചായ് സിറി വെളിപ്പെടുത്തുന്നത്. റോഗര്‍ നന്നായി മദ്യപിച്ചിരുന്നുവെന്നും അതിനാല്‍ ഹോട്ടലില്‍ വച്ച് ഏറെ ശബ്ദമുണ്ടാക്കിയിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് ഹോട്ടല്‍ സെക്യൂരിറ്റി രണ്ട് പ്രാവശ്യം വന്ന് റോഗറിന് താക്കീതേകിയിരുന്നുവെന്നുമാണ് പോലീസ് ചീഫ് വെളിപ്പെടുത്തുന്നത്. 

തുടര്‍ന്ന് അമിത്പാല്‍ കത്തിയുമായി റോഗറിന്റെ റൂമിലെത്തി ശബ്ദമുണ്ടാക്കുന്നതിനെ ചോദ്യം ചെയ്യുകയുമായിരുന്നുവെന്നും അയാള്‍ റോഗറിന്റെ ചുമലില്‍ കുത്തിയിരുന്നുവെന്നും അവസാനം അടിപിടിയുണ്ടായി അത് അമിത്പാലിന്റെ മരണത്തില്‍ കലാശിക്കുകയായിരുന്നുവെന്നും പോലീസ് ചീഫ് വിശദീകരിക്കുന്നു. റോഗറിന് ഫുക്കെറ്റ് പ്രൊവിന്‍ഷ്യല്‍ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ വിചാരണക്കിടെ അയാള്‍ തായ്ലണ്ടില്‍ തന്നെ തങ്ങണമെന്ന് കടുത്ത ഉത്തരവും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെ അമിത്പാലിന്റെ കുടുംബവുമായി ബ്രിട്ടീഷ് കോണ്‍സുലാര്‍ ഒഫീഷ്യലുകള്‍ ബന്ധപ്പെടുന്നുണ്ട്.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category