1 GBP = 88.70 INR                       

BREAKING NEWS

ബ്രസീലില്‍ തുടങ്ങിയ തീ ബൊളീവിയയിലേക്കും പരാഗ്വയിലേക്കും പടരുന്നു; കത്തി നശിക്കുന്നത് ലോകത്ത് മുഴുവന്‍ ശുദ്ധവായു നല്‍കുന്ന ആമസോണ്‍ കാടുകള്‍; റിയോഡിജനീറോയില്‍ പ്രസിഡന്റിനെതിരെ കൂറ്റന്‍ റാലി; ലോകമെമ്പാടുമുള്ള ബ്രസീലിയന്‍ എംബസികള്‍ക്ക് മുമ്പിലും പ്രതിഷേധ പ്രകടനങ്ങള്‍

Britishmalayali
kz´wteJI³

ലോകമാകമാനം കടുത്ത കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന വിധത്തില്‍ ആമസോണ്‍ കാടുകള്‍ വ്യാപകവും കടുത്തതുമായ കാട്ടുതീയില്‍ കത്തിയെരിയുന്നത് തുടരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ബ്രസിലില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കാട്ടുതീ  സമീപരാജ്യങ്ങളായ ബൊളീവിയയിലേക്കും പരാഗ്വയിലേക്കും പടരാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത്തരത്തില്‍ കത്തി നശിച്ച് കൊണ്ടിരിക്കുന്നത് ലോകത്ത് മുഴുവന്‍ ശുദ്ധവായും നല്‍കുന്ന ആമസോണ്‍ കാടുകളാണെന്നത് കടുത്ത ആശങ്കയാണ് ജനിപ്പിച്ചിരിക്കുന്നത്.

ഇതിനിടെ കാട്ടു തീയെ പിടിച്ച് കെട്ടുന്നതില്‍ വേണ്ടത്ര നടപടികളെടുക്കാത്ത ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സൊനാറോയ്ക്കെതിരെ കടുത്ത പ്രതിഷേധം ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. റിയോഡി ജനീറോയില്‍ ആയിരക്കണക്കിന് പേര്‍ അണി നിരന്ന പ്രതിഷേധം അരങ്ങേറിയതിന് പുറമെ ലോകമാകമാനമുള്ള ബ്രസീലിയന്‍ എംബസികള്‍ക്ക് മുന്നിലും പ്രതിഷേധം ശക്തമാകുന്നുണ്ട്. ഇതിനെ തുടര്‍ന്ന് കാട്ടുതീ നിയന്ത്രിക്കുന്നതിനായി തന്റെ സൈന്യത്തെ അയക്കാന്‍ ജെയര്‍ നിര്‍ബന്ധിതനായിത്തീര്‍ന്നിട്ടുണ്ട്.

ബ്രസീലിന് പുറമെ അയല്‍രാജ്യങ്ങളായ ബൊളീവിയയും പരാഗ്വയും അനിയന്ത്രിതമായ കാട്ടുതീയെ നിയന്ത്രിക്കാന്‍ വല്ലാതെ പാടുപെടുന്നുണ്ട്. ഇവിടങ്ങളില്‍ മരങ്ങളും പുല്‍മേടുകളും കത്തിയമര്‍ന്ന് ചാരമാകുന്ന വിഷമാവസ്ഥയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.ബൊളീവിയയില്‍ തീ അണക്കാനായി അമേരിക്കയില്‍ നിന്നും വലിയ 747 ഫയര്‍ഫൈറ്റിംഗ് പ്ലെയിന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.അതായത് ബി747-400 സൂപ്പര്‍ ടാങ്കറാണ് ഇവിടെ ഇതിനായി എത്തിച്ചേര്‍ന്നിരിക്കുന്നത്. തീയണക്കുന്നതിലും ആമസോണിനെ സംരക്ഷിക്കുന്ന കാര്യത്തിലും ജെയര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താത്തതില്‍ അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനവുമായാണ് പാശ്ചാത്യരാഷ്ട്രത്തലവന്‍മാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

ആഗോളതാപനത്തെ തടയുന്നതില്‍ ആമസോണ്‍ വനങ്ങള്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നതിനാല്‍ ഇതിനെ സംരക്ഷിക്കുന്നതില്‍ തരിമ്പും വീഴ്ച വരുത്തരുതെന്നാണ് വിവിധ രാഷ്ടത്തലവന്‍മാര്‍ മുന്നറിയിപ്പേകുന്നത്. ഇതിനെ തുടര്‍ന്ന് തീയണക്കാന്‍ സൈന്യത്തെ വിട്ട ്കൊടുക്കാന്‍ ജെയര്‍ സന്നദ്ധത പ്രകടിപ്പിച്ചി്ട്ടുണ്ടെങ്കിലും എപ്പോഴാണ് സൈന്യം ഇതില്‍ ഇടപെടുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ആമസോണ്‍ മഴക്കാടുകള്‍ സംരക്ഷിക്കേണ്ട ബാധ്യതയുളളതിനാല്‍ അത് രാജ്യത്തെ സാമ്പത്തിക വികസനത്തിന് തടസമാകുന്നുവെന്ന് ജെയര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ബ്രസീലിയന്‍ എംബസികള്‍ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനങ്ങളേറുന്നു
ആമസോണ്‍ കാട്ടുതീ അണയ്ക്കുന്നതില്‍ ബ്രസീലിയന്‍ പ്രസിഡന്റ് അനുവര്‍ത്തിക്കുന്ന മെല്ലെപ്പോക്ക് നയത്തില്‍ പ്രതിഷേധിച്ച് ലോകമാകമാനമുള്ള ബ്രസീലിയന്‍ എംബസികള്‍ക്ക് മുന്നില്‍ പ്രതിഷേധപ്രകടനങ്ങള്‍ കനക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം ലണ്ടന്‍, ജനീവ, പാരീസ്, മാഡ്രിഡ്, മിലാന്‍, ബെര്‍ലിന്‍, തുടങ്ങിയിടങ്ങളിലെ ബ്രസീലിയന്‍ എംബസികള്‍ക്ക് മുന്നില്‍ കടുത്ത പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഒരു അടിയന്തരി ജി7 യോഗം വിളിക്കണമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേല്‍ മാര്‍കോണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 84 ശതമാനത്തിലധികമാണ് കാട്ടു തീ ഈ വര്‍ഷം ആമസോണില്‍ വര്‍ധിച്ചിരിക്കുന്നത്.എന്നാല്‍ ഇപ്പോഴത്തെ കാട്ടുതീ സാധാരണ നിലയിലുള്ളതാണെന്നാണ് ജെയര്‍ വാദിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രസിഡന്റ് പുലര്‍ത്തുന്ന അലംഭാവമാണ് തീ ഇത്രയധികം വര്‍ധിക്കുന്നതിന് വഴിയൊരുക്കിയിരിക്കുന്നതെന്നാണ് വിദഗ്ധര്‍ വാദിക്കുന്നത്. പ്രതിഷേധം കനക്കുന്നതിന്റെ ഭാഗമായി ബ്രസിലീയന്‍ എംബസികള്‍ക്ക് മുന്നിലുള്ള വിവിധ റോഡുകള്‍ ഉപരോധിക്കാനും പ്രതിഷേധക്കാര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ലണ്ടനില്‍ കടുത്ത പ്രതിഷേധവുമായിറങ്ങിയിരിക്കുന്നത് എക്സ്റ്റിന്‍ക്ഷന്‍ റിബലിയന്‍ ഗ്രൂപ്പാണ്.

കാട് കത്തുമ്പോള്‍ സൈനികര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ഉല്ലസിച്ച് ബ്രസീലിയന്‍ പ്രസിഡന്റ്
ഏക്കര്‍ കണക്കിന് ആമസോണ്‍ കാടുകള്‍ കത്തിയെരിയുകയും അതിനെതിരെ കടുത്ത പ്രതിഷേധം ലോകമാകമാനം ശക്തിപ്പെടുമ്പോഴും ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ സൈനികര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനം കൂടുതല്‍ ശക്തമായിട്ടുമുണ്ട്. ബ്രസീലിയയിലെ സൈനിക ആസ്ഥാനത്ത്  വച്ച് നടന്ന സോള്‍ജിയര്‍ ഡേ ആഘോഷ  ചടങ്ങിനിടെയാണ് ജെയര്‍ ഇതിന് മുതിര്‍ന്നത്.  ഇതിനിടെ ബ്രസീസിലിലെ റിയോഡി ജനീറോയിലും സാവോ പോളോയിലും ആയിരക്കണക്കിന് പേരാണ് ആമസോണ്‍ തീ കൈകാര്യം ചെയ്യുന്നതില്‍ ബ്രസീലിയന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെതിരെ കടുത്ത പ്രതിഷേധപ്രകടനം നടത്തിക്കൊണ്ടിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category