1 GBP = 88.40 INR                       

BREAKING NEWS

ഇടവേളയ്ക്ക് ശേഷം യുകെയിലേക്ക് ഇടിച്ച് കയറി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; വര്‍ക്ക് പെര്‍മിറ്റ് എണ്ണത്തിലും കുതിപ്പ്; ബ്രിട്ടന്‍ പിടിച്ചടക്കാന്‍ മലയാളികളടക്കം അനേകം പേര്‍ ക്യൂവില്‍

Britishmalayali
kz´wteJI³

ഠനത്തിനും ജോലിക്കുമായി യുകെയിലേക്ക് പ്രവഹിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ സമീപകാലത്തായി വന്‍ വര്‍ധനവ് രേഖപ്പെടുത്തിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. യുകെയില്‍ പഠനത്തിനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളിലും ഇത്തരത്തില്‍ പെരുപ്പമുണ്ടായിട്ടുണ്ട്. വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രക്സിറ്റിന് മുന്നോടിയായി ബ്രിട്ടന്‍ പിടിച്ചടക്കാന്‍ മലയാളികള്‍ അടക്കം അനേകം ഇന്ത്യക്കാരാണ് ക്യൂവില്‍ നില്‍ക്കുന്നത്. ഇന്ത്യന്‍ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍, ടൂറിസ്റ്റുകള്‍ തുടങ്ങിയവര്‍ ബ്രിട്ടനിലേക്ക് ഒഴുകുന്നത് വര്‍ധിച്ചിരിക്കുകയാണ്.

2018 ജൂലൈ ഒന്ന് മുതല്‍ 2019 ജൂണ്‍ 30 വരെയുള്ള കാലത്തിനിടെ ബ്രിട്ടനില്‍ പഠിക്കാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 42 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. ഇതിന് പുറമെ ഇന്ത്യക്കാര്‍ക്ക് നല്‍കിയിരിക്കുന്ന ടയര്‍ 4 (സ്റ്റുഡന്റ്) വിസകളുടെ എണ്ണം ഇക്കാലത്ത് 21,881 ആയി വര്‍ധിക്കുകയും 2011-12ന് ശേഷമുള്ള ഏറ്റവും ഔന്നത്യത്തിലെത്തുകയും ചെയ്തിട്ടുണ്ടെന്നാണ് യുകെ ഹോം ഓഫീസ് പുറത്ത് വിട്ടിരിക്കുന്ന ഏറ്റവും പുതിയ ഇമിഗ്രേഷന്‍ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. തെരേസ മേ ഹോം സെക്രട്ടറിയായിരുന്നപ്പോള്‍ 2011ല്‍  രണ്ട് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ റദ്ദാക്കിയിരുന്നു. 

ഈ വിസ കാരണമായിരുന്നു ബ്രിട്ടന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ആകര്‍ഷകമായ ഡെസ്റ്റിനേഷനായിരുന്നത്. അത് നിരോധിച്ചതിനെ തുടര്‍ന്നാണ് യുകെയിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കടുത്ത ഇടിവുണ്ടായിത്തീര്‍ന്നത്. ഈ വിസ റദ്ദാക്കിയതിനെ തുടര്‍ന്ന് ബ്രിട്ടനിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 55 ശതമാനമായിരുന്നു താഴ്ചയുണ്ടായിരുന്നത്. അതായത് 2010-2011ല്‍ 51,218 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെത്തിയിരുന്ന സ്ഥാനത്ത് 2011-12ല്‍ 22,757 വിദ്യാര്‍ത്ഥികളായി താഴുകയായിരുന്നു. തുടര്‍ന് 2017-18ല്‍ ഇവരുടെ എണ്ണം വീണ്ടും 15,388 പേരായി ചുരുങ്ങുകയും ചെയ്തിരുന്നു.

ബ്രെക്സിറ്റ് തീര്‍ത്ത അനിശ്ചിതത്വത്തെ തുടര്‍ന്ന് പൗണ്ട് വില ഇടിയുന്നുവെങ്കിലും 2019 ജൂണില്‍ പുറത്തു വന്ന ഇമിഗ്രേഷന്‍ സ്റ്റാറ്റിറ്റിക്സ് പ്രകാരം അര മില്യണിലധികം അതായത് 5,03,599 ഇന്ത്യക്കാര്‍ക്ക് വിസിറ്റര്‍ വിസ യുകെയിലേക്ക് ലഭിച്ചിട്ടുണ്ട്. രാജ്യം അനുവദിച്ചിരിക്കുന്ന മൊത്തം വിസിറ്റര്‍ വിസകളില്‍ ചൈനക്കാരും ഇന്ത്യക്കാരുമാണ് ഇതില്‍ 49 ശതമാനവും നേടിയിരിക്കുന്നത്. ബ്രിട്ടീഷ് വിസിറ്റിംഗ് വിസ ലഭിച്ചഇന്ത്യക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം മുന്‍വര്‍ഷത്തേക്കാള്‍ 11 ശതമാനം വര്‍ധനവുണ്ടാവുകയും ഇവരുടെ എണ്ണം 48,907 ആയിത്തീരുകയും ചെയ്തിട്ടുണ്ട്.

2018ല്‍ യുകെ മൊത്തം അനുവദിച്ച വിസകളില്‍ ഏറ്റവും കൂടുതല്‍ വിസകള്‍ ലഭിച്ച കാര്യത്തില്‍ ഇന്ത്യക്ക് നാലാം സ്ഥാനമാണ്. ഇക്കാര്യത്തില്‍ അമേരിക്ക, ചൈന, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ മാത്രമാണ്. യുകെയുടെ ടയര്‍ 2 (സ്‌കില്‍ഡ് വര്‍ക്ക്) വിസകള്‍ ലഭിച്ച രാജ്യങ്ങളില്‍ ഏറ്റവും മുന്നിലുള്ളത് ഇന്ത്യയാണ്.56,322 ഇത്തരം വിസകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ യുഎസുകാരാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇന്ത്യക്കാര്‍ക്ക് ഇഷ്യൂ ചെയ്യുന്ന ടയര്‍ 1 വിസകളുടെ കാര്യത്തില്‍ 2018 ജൂലൈയ്ക്കും 2019 ജൂണിനുമിടയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ബ്രക്സിറ്റ് നടപ്പിലായാല്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പുനരുജ്ജീവിപ്പിക്കപ്പെടുമെന്ന പ്രതീക്ഷ വര്‍ധിച്ചതിനാലാണ് ഇത്തരത്തില്‍ ഇന്ത്യക്കാര്‍ കൂടുതലായി യുകെയിലേക്ക് പ്രവഹിക്കാന്‍ തുടങ്ങിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category