1 GBP = 88.40 INR                       

BREAKING NEWS

ചികിത്സിക്കണമെങ്കില്‍ ഏഷ്യന്‍ നഴ്സുമാര്‍ വേണം; പക്ഷേ കണ്ണില്‍ കണ്ടാല്‍ കലിപ്പാണ്; വിദേശ നഴ്സുമാര്‍ക്കെതിരെയുള്ള വംശീയ ആക്രമണം എന്‍എച്ച്എസില്‍ കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്; അനേകം നഴ്സുമാര്‍ മനംമടുത്ത് ജോലി വിടുന്നു

Britishmalayali
kz´wteJI³

ബ്രക്സിറ്റ് വോട്ടിന് ശേഷം യുകെയിലെ കുടിയേറ്റക്കാരായ നഴ്സുമാര്‍ വംശീയതയ്ക്കും വിവേചനത്തിനും കൂടുതലായി ഇരകളാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളുമായി പുതിയ പഠനഫലം പുറത്ത് വന്നു.ഇത് പ്രകാരം സഹപ്രവര്‍ത്തകരില്‍ നിന്നും പ്രാദേശിക സമൂഹത്തില്‍ നിന്നും തങ്ങള്‍ക്കെതിരെയുള്ള ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണ് നഴ്സുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്‍എച്ച്എസില്‍ ചികിത്സ നടക്കണമെങ്കില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള ഏഷ്യന്‍ നഴ്സുമാര്‍ വേണമെങ്കിലും സായിപ്പന്‍മാര്‍ക്ക് ഇവരെ കണ്ടാല്‍ കലിപ്പാണെന്ന അവസ്ഥയാണ് നിലവിലുളളത്. 

വിദേശ നഴ്സുമാര്‍ക്കെതിരെ ഇത്തരത്തില്‍ എന്‍എച്ച്എസില്‍ വംശീയ ആക്രമണം കുത്തനെ ഉയര്‍ന്നതോടെ നിരവധി നഴ്സുമാരാണ് മനം മടുത്ത് ജോലി ഉപേക്ഷിച്ച് പോകുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. 2016ലെ യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടം പൂര്‍ത്തിയായതിന് ശേഷം കുടിയേറ്റ നഴ്സുമാര്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിച്ചുവെന്നും അതിനാല്‍ യുകെ വിട്ട് പോകുന്ന ഇത്തരം നഴ്സുമാരുടെ എണ്ണം വര്‍ധിച്ചുവെന്നും വെളിപ്പെടുത്തുന്ന പുതിയ പഠനറിപ്പോര്‍ട്ട് നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള  അക്കാദമിക്സുകള്‍ പുറത്ത് വിട്ടിട്ടുണ്ട്. 

യൂറോപ്പില്‍ നിന്നുള്ളവരും യൂറോപ്പിന് വെളിയില്‍ നിന്നുള്ളവരുമായ കുടിയേറ്റക്കാരായ നഴ്സിംഗ് സ്റ്റാഫുകളെ വിശദമായ ഇന്റര്‍വ്യൂവിന് വിധേയരാക്കിയാണ് ഡോ. ജോര്‍ജിയ സ്പിലിയോപൗലോസും പ്രഫ. സ്റ്റീഫന്‍ ടിമ്മോന്‍സും ഈ പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ബ്രക്സിറ്റിന് ശേഷം സഹപ്രവര്‍ത്തകരില്‍ നിന്നും പ്രാദേശിക സമൂഹങ്ങളില്‍ നിന്നും തങ്ങളോടുള്ള വംശീയ വിവേചനം വര്‍ധിച്ചിരിക്കുന്നുവെന്നാണ് നിരവധി നഴ്സുമാര്‍ ഈ പഠനത്തിന്റെ ഭാഗമായി വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രക്സിറ്റ് കാരണമാണ് തങ്ങള്‍ യുകെയിലെ നഴ്സിംഗ് ജോലി ഉപേക്ഷിച്ച് പോകുന്നതിന് കാരണമെന്ന് നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ നടത്തിയ സര്‍വേയില്‍ യുകെയില്‍ നിന്നും വിട്ട് പോകുന്ന പകുതിയോളം യൂറോപ്യന്‍ യൂണിയന്‍ നഴ്സുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇത്തരം അവസരങ്ങളില്‍ ഹോസ്പിറ്റലിലെ മുതിര്‍ന്ന ജീവനക്കാര്‍ ഉചിതമായ നിയമങ്ങളുമായി തങ്ങളെ പിന്തുണക്കാറുണ്ടെങ്കിലും എന്‍എച്ച്എസ് ട്രസ്റ്റുകളിലും ഹോസ്പിറ്റല്‍ വാര്‍ഡുകളിലും ഇതിന് ഏറ്റക്കുറച്ചിലുകളുണ്ടെന്നും അവര്‍ പറയുന്നു. റഫറണ്ടത്തിന് ശേഷം തനിക്ക് എന്‍എച്ച്എസില്‍ തീര്‍ത്തും അനിശ്ചിതത്വം നിറഞ്ഞ അവസ്ഥയാണുണ്ടായിരിക്കുന്നതെന്നാണ് ഒരു നഴ്സ് ഇത് സംബന്ധിച്ച പഠനം നടത്തിയ ഗവേഷകരോട് വെളിപ്പെടുത്തിയിരിക്കുന്നത്. റഫറണ്ടം ഫലത്തെ തുടര്‍ന്ന് കുടിയേറ്റക്കാരായ നഴ്സുമാരുടെ സ്ഥിതി വഷളാവുകയും അതിനാല്‍ അവര്‍ യുകെ വിട്ട് മറ്റിടങ്ങളിലേക്ക് കുടിയേറുന്നത് വര്‍ധിച്ചിരിക്കുന്നുവെന്നുമാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയ ഒരാളും യുണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ഇന്നൊവേഷന്‍, ലീഡര്‍ഷിപ്പ് ആന്‍ഡ് ലേണിംഗിലെ ഗവേഷകയുമായ ഡോ. ജോര്‍ജിയ സ്പിലിയോ പൗലോസ് വെളിപ്പെടുത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category