1 GBP = 92.50 INR                       

BREAKING NEWS

ജിസിഎസ്ഇയിലെ വിജയക്കുതിപ്പുകള്‍ അവസാനിക്കുന്നില്ല; ആനി അലോഷ്യസ്, അമിത് ഷിബു, ജോയല്‍ സ്‌റ്റോയി, നാഫി മിന്‍ഹാജ്, കെന്‍വിന്‍ ഫിലിപ്പ്, ഹന്ന മനു വര്‍ഗീസ്, സാന്ദ്ര സജി, ബെനീറ്റ ജോസഫ്, ഏഞ്ചലിന്‍ ജോസി, സീതാ ലക്ഷ്മി... നക്ഷത്രത്തിളക്കങ്ങളില്‍ അഭിമാനിച്ച് യുകെ മലയാളികള്‍

Britishmalayali
kz´wteJI³

ജിസിഎസ്ഇ ഫലം പുറത്തുവന്ന് രണ്ടു ദിവസം പിന്നിടുമ്പോഴും വിജയ വാര്‍ത്തകള്‍ പ്രവഹിക്കുകയാണ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളിക്കുട്ടികളുടെ അഭിമാനാര്‍ഹമായ നേട്ടങ്ങളാണ് പുറത്തു വരുന്നത്. ഇവരില്‍ പലരും ട്യൂഷന്റെ പോലും സഹായമില്ലാതെയാണ് ഈ വിജയം സ്വന്തമാക്കിയതെന്ന് അറിയുമ്പോള്‍ അത്ഭുതത്തോടെ വാ പൊളിക്കുകയാണ് സായിപ്പന്മാരും.

ഇന്നലെ ഏതാണ്ട് പതിനഞ്ചോളം മലയാളി വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങളാണ് ബ്രിട്ടീഷ് മലയാളിയിലൂടെ പ്രസിദ്ധീകരിച്ചത്. ഇന്ന് പത്തു പേരുടെ വിജയ വാര്‍ത്തകളാണ് ചുവടെ നല്‍കിയിരിക്കുന്നത്. മികച്ച നേട്ടങ്ങളുടെ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുന്ന പക്ഷം അതും വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്. മികച്ച വിജയ വാര്‍ത്തകള്‍ അറിയിക്കാന്‍ [email protected] എന്ന വിലാസത്തില്‍ എഴുതുക. പരിഷ്‌ക്കരിച്ച പരീക്ഷ സമ്പ്രദായത്തില്‍ 90 ശതമാനം മാര്‍ക്കിന് മുകളില്‍ ഡബിള്‍ എ സ്റ്റാര്‍, 80 ശതമാനം മാര്‍ക്കിന് മുകളില്‍ എ സ്റ്റാര്‍, 70 ശതമാനം മാര്‍ക്കിന് മുകളില്‍ എ എന്നിങ്ങനെയാണ് ഗ്രേഡ് കണക്കാക്കുന്നത്.

ആടിയും പാടിയും ആനി നേടിയത് മുഴുവന്‍ വിഷയങ്ങള്‍ക്കും നക്ഷത്രത്തിളക്കം
ഫര്‍തര്‍ മാത്‌സ് അടക്കം ഒന്‍പതു വിഷയങ്ങള്‍ക്ക് ഗ്രേഡ് 9ഓടു കൂടി എ ഡബിള്‍ സ്റ്റാറുകളും രണ്ടു വിഷയത്തിന് എ സ്റ്റാറും നേടി ലൂട്ടണിലെ ആനി അലോഷ്യസ്. ഐയ്ല്‍സ്ബറി ഗ്രാമര്‍ സ്‌കൂളില്‍ പഠിക്കുന്ന ആനി സയന്‍സ്, മാത് സ് വിഷയങ്ങളാണ് എ ലെവലില്‍ തെരഞ്ഞെടുക്കുന്നത്. പഠനത്തിനു പുറമെ പാഠ്യേതര രംഗത്തും ആനി സജീവമാണ്. സംഗീതം, ഉപകരണ സംഗീതം, നൃത്തം തുടങ്ങിയ മേഖലകളില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ക്ലാസിക്കല്‍ മ്യൂസികും ക്ലാസിക്കല്‍ നൃത്തവും അഭ്യസിക്കുന്ന ആനിയുടെ കര്‍ണാടിക് മ്യൂസിക് അരങ്ങേറും 2018 ഓഗസ്റ്റിലാണ് നടന്നത്. ട്രിനിറ്റിയില്‍ നിന്നും പിയാനോയില്‍ ഗ്രേഡ് 6ഉം വോക്കലില്‍ ഗ്രേഡ് 8ഉം നേടിയിട്ടുണ്ട്. യുകെയിലെ നിരവധി സംഗീത പരിപാടികളിലൂടെ ശ്രദ്ധേയയായ ഗായികയാണ് ആനി. 7 ബീറ്റ്‌സ് സംഗീതോത്സവം, മഴവില്‍ സംഗീതം, ഓള്‍ഡ് ഈസ് ഗോള്‍ഡ് മ്യൂസിക് ഇവന്റ്, ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം എന്നിവ അതില്‍ ചിലതു മാത്രമാണ്. ഒരു പാനൈ, സ്റ്റീവനേജ് മേയര്‍ ചാരിറ്റി ഇവന്റ് തുടങ്ങിയവയില്‍ ക്ലാസിക്കല്‍ നൃത്തവും അവതരിപ്പിച്ചിട്ടുണ്ട്.

2013ലെ ഏഷ്യനെറ്റ് യൂറോപ്പ് ടാലന്റ് കോണ്‍ടെസ്റ്റില്‍ രണ്ടാം സ്ഥാനം നേടുകയും യുക്മ റീജിയണല്‍, നാഷണല്‍ കലാമേളകളില്‍ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. 2014ലും 2017ലും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലാമേള കലാതിലകം കൂടിയായിരുന്നു ആനി. 2017ല്‍ ലണ്ടനില്‍ സംഘടിപ്പിച്ച സിംഗ് വിത്ത് സ്റ്റീഫന്‍ ദേവസി എന്ന പരിപാടിയില്‍ രണ്ടാം സ്ഥാനം നേടുകയും 2018 മെയില്‍ നടന്ന ജി വേണുഗോപാല്‍ ഷോയിലേക്ക് പാട്ടു പാടുവാന്‍ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് സില്‍വര്‍ നേടുകയും എന്‍സിഎസ് പ്രോഗ്രാമില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഈന്റര്‍മീഡിയറ്റ് മാത്‌സ് ചലഞ്ചില്‍ ഗോള്‍ഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.


ഇവന്‍ എര്‍ഡിംങ്ങ്ടണിന്റെ മുത്ത്; അമിത് ഷിബുവിന്റേത് അഭിമാന നേട്ടം
പത്തില്‍ ഒന്‍പത് എ ഡബിള്‍ സ്റ്റാറും ഒരു എ സ്റ്റാറും നേടി അമിത് ഷിബു സട്ടണ്‍ കോള്‍ഡ്ഫീല്‍ഡിലെ ബിഷപ്പ് വാല്‍ഷ് സെക്കണ്ടറി സ്‌കൂളിലെ ഒന്നാമനായി. അമിത്തിന്റെ നേട്ടത്തില്‍ എര്‍ഡിംങ്ങ്ടണ്‍ മലയാളികളും അഭിമാനിക്കുകയാണ്. വളരെ ചിട്ടയായുള്ള പഠന രീതികളും ദൈവാനുഗ്രഹവുമാണ് ഈ വിജയത്തിനു പിന്നില്‍ എന്ന് അമിതും മാതാപിതാക്കളും ഉറച്ചു വിശ്വസിക്കുന്നു. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് ഉള്ള അമിതിന് ഭാവിയില്‍ ഒരു പീഡിയാട്രീഷന്‍ ആകാനാണ് താല്‍പ്പര്യം. പാചകം, ഫുട്ബോള്‍, ബാഡ്മിന്റണ്‍, ഡിബേറ്റിംഗ് എന്നിവയില്‍ തല്‍പ്പരനായ അമിത് സ്‌കൂളില്‍ കൗണ്‍സില്‍ ലീഡറുമായിരുന്നു. മീനടം സ്വദേശി ഷിബു തോമസിന്റെയും എസ്മിയുടെയും മൂത്ത മകനാണ് അമിത്. ഇളയ മകന്‍ അദിത് ഇതേ സ്‌കൂളില്‍ ഇയര്‍ 7 വിദ്യാര്‍ത്ഥിയാണ്.

സതാംപ്ടണിലെ ക്രിക്കറ്റ് താരം പഠനത്തിലും കേമന്‍
എട്ടു വിഷയങ്ങള്‍ക്ക് എ ഡബിള്‍ സ്റ്റാറുകളും ഒരു എ സ്റ്റാറും രണ്ട് എയും നേടി സതാംപ്ടണിലെ ജോയല്‍ സ്‌റ്റോയിയും. ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, ജ്യോഗ്രഫി, റിലീജിയസ് സ്റ്റഡീസ്, ഇംഗ്ലീഷ് ലാംഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഹിസ്റ്ററി എന്നിവയ്്ക്കാണ് എ ഡബിള്‍ സ്റ്റാര്‍ നേടിയത്. മാത്തമാറ്റിക്‌സിന് എസ്റ്റാറും അഡീഷണല്‍ മാത്തമാറ്റിക്‌സ്, ഫ്രഞ്ച് എന്നിവയ്ക്കാണ് എ ഗ്രേഡും നേടിയത്.

സതാംപ്ടണില്‍ മലയാളി അസോസിയേഷന്റെ സ്‌പോര്‍ട്‌സ് മീറ്റില്‍ വ്യക്തിഗത ചാമ്പ്യനും മികച്ച ക്രിക്കറ്റ് പ്ലെയറും പിയാനോയില്‍ ഗ്രേഡ് 4ഉം നേടിയ മിടുക്കന്‍ കൂടിയാണ് ജോയല്‍. 2016ലെ ജിസിഎസ്ഇ പരീക്ഷയില്‍ 12 എ സ്റ്റാര്‍ നേടി ബ്രിട്ടീഷ് മലയാളി സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ അവാര്‍ഡു നേടിയ ലിയോ സ്‌റ്റോയിയുടെ അനുജനാണ് ജോയല്‍. ലിയോ ഇപ്പോള്‍ ലണ്ടന്‍ ഇംപീരിയല്‍ കോളേജില്‍ മെഡിസിന് പഠിക്കുകയാണ്.

ട്യൂഷനൊന്നും വേണ്ടാ; കഠിനാധ്വാത്തിലൂടെ നാഫി നേടിയത് മികച്ച വിജയം
എട്ട് എ ഡബിള്‍ സ്റ്റാറുകളും മൂന്ന് എയും നേടി ലണ്ടനിലെ നാഫി മിന്‍ഹാജ് മുഹമ്മദ്. മാത് സ്, ഫിസിക്‌സ്, ഫര്‍തര്‍ മാത് സ്, കെമിസ്ട്രി, ഇംഗ്ലീഷ് ലാംഗ്വേജ്, റിലീജിയസ് സ്റ്റഡീസ്, ഹിസ്റ്ററി എന്നിവയ്ക്കാണ് എ ഡബിള്‍ സ്റ്റാര്‍ നേടിയത്. ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഐസിടി, ഫ്രഞ്ച് എന്നിവയ്ക്കാണ് എ ഗ്രേഡ് ലഭിച്ചത്.

സെന്റ് പോള്‍സ് വേ ട്രസ്റ്റ് സ്‌കൂളില്‍ പഠിക്കുന്ന നാഫി സ്‌കൂളിലെ മികച്ച മാര്‍ക്കു നേടിയ ആണ്‍കുട്ടികളില്‍ ആദ്യ സ്ഥാനക്കാരന്‍ കൂടിയാണ്. ഭാവിയില്‍ എഞ്ചിനീയറിംഗ് ചെയ്യുവാനാണ് നാഫി ആഗ്രഹിക്കുന്നത്. ഏറ്റവും മികച്ച എ ലെവല്‍ സ്‌കൂളുകളില്‍ ഒന്നായ കാംബ്രിഡ്ജിലെ ബ്രാംറ്റണ്‍ മനോര്‍ സിക്‌സ്ത് ഫോമില്‍ ഉപരിപഠനം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ട്യൂഷന്‍ ഒന്നും ഇല്ലാതെ തന്നെ, കഠിനാധ്വാനത്തിലൂടെയാണ് നാഫി ഈ വിജയം നേടിയത്.
ലണ്ടനിലെ മുഹമ്മദ് ഷാഫി-ശബ്‌ന ഷാഫി ദമ്പതികളുടെ മകനാണ് നാഫി. മുഹമ്മദ് ഷാഫി സോഫ്റ്റ് വെയര്‍ ഡെവലപ്പറായും ഷബ്‌ന സിറ്റിസണ്‍ അഡൈ്വസ് ബ്യൂറോയിലും ജോലി ചെയ്യുന്നു. സഹോദരി നഫീസത്ത് മിസിരിയ യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്.

ലക്ഷ്യം മെഡിസിന്‍ പഠനം; ലിവര്‍പൂളിലെ കെന്‍വിനും മികച്ച നേട്ടം
ഏഴ് ഡബിള്‍ എ സ്റ്റാറുകളും ഒരു എ സ്റ്റാറും ഒരു എയും നേടി ലിവല്‍പൂളിലെ കെന്‍വിന്‍ ഫിലിപ്പും. മാത്തമാറ്റിക്‌സ്, റിലീജിയസ് സ്റ്റഡീസ്, ഹിസ്റ്ററി, ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍ എന്നിവയ്ക്കാണ് എ ഡബിള്‍ സ്റ്റാറുകള്‍ നേടിയത്. കമ്പ്യൂട്ടര്‍ സയന്‍സിന് എ സ്റ്റാറും ഇംഗ്ലീഷ് ലാംഗ്വേജിന് എ യുമാണ് നേടിയത്.

ലിവര്‍പൂളിലെ കാര്‍ഡിനാന്‍ ഹീനന്‍ ഹൈസ്‌കൂളിലാണ് കെന്‍വിന്‍ പഠിക്കുന്നത്. കണക്ക്, ബയോളജി, കെമിസ്ട്രി, ഇക്കണോമിക്സ് വിഷയങ്ങള്‍ തെരഞ്ഞെടുത്ത് സെന്റ് ഹെലന്‍ കാര്‍മല്‍ കോളേജിലാണ് എലെവല്‍ പഠിക്കുവാന്‍ പോകുന്നത്. മെഡിസിനില്‍ ഡെന്റല്‍ വിഭാഗത്തില്‍ ഉപരിപഠനം നടത്തുവാനാണ് കെന്‍വിന്‍ ആഗ്രഹിക്കുന്നത്.

ഫിലിപ്പ് മാത്യു കുഴിപറമ്പില്‍- ജാന്‍സി ഫിലിപ്പ് ദമ്പതികളുടെ മകനാണ്. ഫിലിപ്പ് മാത്യു വിസ്റ്റണ്‍ ഹോസ്പിറ്റല്‍ നഴ്സായും ജാന്‍സി ഫിലിപ്പ് സ്‌കൂള്‍ അദ്ധ്യാപികയായും ജോലി ചെയ്യുകയാണ്. മുന്‍ ലിംക പ്രസിഡന്റും സെക്രട്ടറിയും ആയിരുന്നു പിതാവ് ഫിലിപ്പ് മാത്യു. കിരണ്‍ ഫിലിപ്പ്, ക്രിസ്റ്റന്‍ ഫിലിപ്പ് എന്നിവര്‍ സഹോദരങ്ങളാണ്. കിരണ്‍ ഫിലിപ്പ് കെമിക്കല്‍ എഞ്ചനീയറിങ്ങ് മാസ്റ്റേഴ്സ് കഴിഞ്ഞ് ജോലി ചെയ്യുന്നു. നാട്ടില്‍ തൊടുപുഴ കരിംങ്കുനം സ്വദേശികളാണ്.

കഠിനാധ്വാനം വെറുതെയായില്ല; ഹന്നയും വിജയാഹ്ലാദത്തില്‍
ആറ് എ ഡബിള്‍ സ്റ്റാറുകളും ഒരു എ സ്റ്റാറും മൂന്നു എ യുമാണ് ഹന്ന മനു വര്‍ഗീസ് എന്ന പെണ്‍കുട്ടി നേടിയത്. ലങ്കാസ്റ്റര്‍ ഗേള്‍സ് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ഹന്ന. മാത്തമാറ്റിക്‌സ്, ജ്യോഗ്രഫി, ഹിസ്റ്ററി, ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് എന്നീ വിഷയങ്ങള്‍ക്കാണ് ഹന്ന എ ഡബിള്‍ സ്റ്റാര്‍ നേടിയത്. സ്പാനിഷിനാണ് എ സ്റ്റാര്‍. ആര്‍ട്ട് ആന്റ് ഡിസൈന്‍, ഇംഗ്ലീഷ് ലാംഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍ എന്നിവയ്ക്കാണ് എ ഗ്രേഡുകള്‍ നേടിയത്. മനു വര്‍ഗീസ് - ബിജി കുര്യന്‍ ദമ്പതികളുടെ മകളാണ് ഹന്ന.

വിജയം ദൈവത്തിനു സമര്‍പ്പിച്ച് പൊന്തഫാക്റ്റിലെ സാന്ദ്ര സജി
അഞ്ച് ഡബിള്‍ എ സ്റ്റാറുകളും, മൂന്ന് എ സ്റ്റാറുകളും, രണ്ട് എകളും നേടി പൊന്തഫാക്റ്റിലെ സാന്ദ്ര സജിയും വിജയത്തിളക്കത്തിലാണ്. സെന്റ് വില്‍ഫ്രഡ് കത്തോലിക്കാ സ്‌കൂളിലാണ് സാന്ദ്ര പഠിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളിയാവാറുള്ള സാന്ദ്ര, കീബോര്‍ഡിലും ശ്രദ്ധേയമായ നൈപുണ്യം നേടിയിട്ടുണ്ട്. കലാരംഗങ്ങളില്‍ തന്റേതായ കലാവാസനയും വ്യക്തിമുദ്രയും പതിപ്പിച്ചിട്ടുള്ള സാന്ദ്ര കത്തോലിക്കാ ദേവാലയവുമായി ബന്ധപ്പെട്ടു ആത്മീയ ശുശ്രൂഷകളില്‍ സഹായിക്കുകയും, പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ക്ക് സമയം കണ്ടെത്തുകയും ചെയ്തു വരുന്നു.

പൊന്തഫാക്റ്റിലെ സജി നാരകത്തറ-സജി ദമ്പതികളുടെ മൂത്തമകളാണ് സാന്ദ്ര സജി. സാന്ദ്രയുടെ പിതാവ് ചമ്പക്കുളം നാരകത്തറ കുടുംബാംഗമായ സജി ഡാറ്റ അഡ്മിനിസ്ട്രേറ്റര്‍ ആയി വില്യംസ്ലീടാഗില്‍ ജോലി ചെയ്യുന്നു. മാതാവ് സജി സജി പിന്റര്‍ ഹോസ്പിറ്റലില്‍ നഴ്സ് ആണ്. സാന്ദ്രയുടെ ഏക സഹോദരി ഷാനോണ്‍ സജി സെന്റ് വില്‍ഫ്രഡ് കത്തോലിക്കാ സ്‌കൂളില്‍ ഏഴാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

സയന്‍സ് വിഷയങ്ങള്‍ എടുത്തു എ ലെവല്‍ വിദ്യാഭ്യാസം നേടുകയാണ് ആദ്യചുവടെന്നും, ഭാവി കാര്യങ്ങള്‍ ദൈവ നിശ്ചയപ്രകാരം നടക്കട്ടെ എന്നും ദൈവാനുഗ്രഹം മാത്രമാണ് ഈ വിജയത്തിനു നിദാനം എന്നുമാണ് സാന്ദ്രയുടെ ഉറച്ച വിശ്വാസം.

ബെനീറ്റ ലക്ഷ്യമിടുന്നത് ഇന്റര്‍നാഷണല്‍ ബാകലോറീറ്റ് പഠനം
കെന്റിലെ മാര്‍ഗേറ്റില്‍ താമസിക്കുന്ന ബെനീറ്റ ജോസഫ് നേടിയത് അഞ്ച് എ ഡബിള്‍ സ്റ്റാറുകളും ഒരു എ സ്റ്റാറും മൂന്ന് എയുമാണ്. ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, ഹിസ്റ്ററി, ഇംഗ്ലീഷ് ലിറ്ററേച്ചര്‍ എന്നിവയ്ക്കാണ് ബെനീറ്റ ജോസഫ് എ ഡബിള്‍ സ്റ്റാറുകള്‍ നേടിയത്. മാത് സിനാണ് എ സ്റ്റാറും ലഭിച്ചു. ഡെയ്ന്‍ കോര്‍ട്ട് ഗ്രാമര്‍ സ്‌കൂളിലാണ് ബെനീറ്റ പഠിക്കുന്നത്. പഠനത്തിനൊപ്പം നൃത്തവും സംഗീതവും എല്ലാം ബെനീറ്റ കൊണ്ടു പോകുന്നു.

മാര്‍ഗേറ്റ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് നിരവധി വേദികളില്‍ ഭരതനാട്യം അവതരിപ്പിച്ചിട്ടുള്ള ബെനീറ്റ ഒരു മികച്ച പിയാനോയിസ്റ്റും ചര്‍ച്ച് ക്വയറില്‍ പാടുകയും ചെയ്യുന്ന പെണ്‍കുട്ടിയാണ്. കഴിഞ്ഞ വര്‍ഷത്തെ കാന്റര്‍ബറി മാര്‍ത്തോമാ ചര്‍ച്ചിലെ യൂത്ത് സെക്രട്ടറി കൂടിയാണ്. എ ലെവലില്‍ ഇന്റര്‍നാഷണല്‍ ബക്കാലുറേറ്റിലൂടെ ആറു വിഷയങ്ങളെടുത്ത് ഡെയ്ന്‍ കോര്‍ട്ട് ഗ്രാമര്‍ സ്‌കൂളില്‍ തന്നെ പഠിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

തിരുവല്ല സ്വദേശികളായ ജോസഫ് ചൊരനാട്ടിന്റെയും ജെസി ജോസഫിന്റെയും മകളാണ് ബെനീറ്റ. സഹോദരന്‍ ബെന്‍ അടുത്ത വര്‍ഷത്തേയ്ക്ക് ജിസിഎസ്ഇ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. ഡെയ്ന്‍ കോര്‍ട്ട് ഗ്രാമര്‍ സ്‌കൂളില്‍ തന്നെയാണ് ബെന്നും പഠിക്കുന്നത്.

ഏഞ്ചലിന്‍ ജോസിയുടെ വിജയത്തില്‍ അഭിമാനിച്ച് ബാത്ത് മലയാളികളും
ബാത്തിലെ ഓള്‍ഡ് ഫീല്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഏഞ്ചലിന്‍ ജോസി മികച്ച വിജയമാണ് കൈവരിച്ചിരിക്കുന്നത്. നാല് ഡബിള്‍ എ സ്റ്റാറുകളും അഞ്ച് എ സ്റ്റാറുകളും, ഒരു എയുമാണ് ഏഞ്ചലിന്‍ നേടിയത്. അതേ സ്‌കൂളില്‍ തന്നെ എ ലെവലിനു ചേരുവാണ് ഏഞ്ചലിന്‍ തീരുമാനിച്ചിരിക്കന്നത്. പഠനത്തില്‍ മാത്രമല്ല, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഏഞ്ചലിന്‍ സജീവമാണ്. ചെസ്, കഥാരചന, ഡിബേറ്റ് എന്നിവയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഈ മിടുക്കി ഫോബ്മയുടെ സാഹിത്യ മല്‍സരത്തില്‍ രണ്ടു തവണ വിജയിക്കുകയും ചെയ്തിട്ടുണ്ട്.

കോട്ടയം സ്വദേശികളായ ജോസി ജോര്‍ജിന്റേയും ജോണിന്റേയും മകളാണ് ഏഞ്ചലിന്‍. ബാത്തിലെ റോയല്‍ യുണൈറ്റഡ് ഹോസ്പിറ്റലില്‍ ആണ് ജോലി ജോലി ചെയ്യുന്നത്. എന്‍എച്ച്എസ് സ്റ്റാഫ് നഴ്സാണ് വിനീത. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോര്‍ജ്, മൂന്നാം ക്ലാസില്‍ പഠിക്കുന്ന ജോണ്‍ എന്നിവര്‍ സഹോദരങ്ങളുമാണ്.

സീതാ ലക്ഷ്മിയ്ക്കും വിജയത്തിളക്കം; ഉപരിപഠനം ഇഷ്ട വിഷയമായ കെമിസ്ട്രിയില്‍
ലണ്ടനിലെ സീതാ ലക്ഷ്മി രാജ്കുമാര്‍ മികച്ച വിജയമാണ് ജിസിഎസ്ഇയില്‍ നേടിയത്. ഒരു വിഷയത്തിന് എ ഡബിള്‍ സ്റ്റാറും ഏഴു വിഷയങ്ങള്‍ക്ക് എ സ്റ്റാറും മൂന്നു വിഷയങ്ങള്‍ക്ക് എയുമാണ് സീതാലക്ഷ്മി നേടിയത്. ഇഷ്ട വിഷയമായ കെമിസ്ട്രിയില്‍ ഉപരിപഠനം നടത്തുവാനും അതില്‍ ഡിഗ്രി എടുക്കുവാനുമാണ് സീതാലക്ഷ്മിആഗ്രഹിക്കുന്നത്. തിരുവനന്തപുരം സ്വദേശികളാണ്. 15 വര്‍ഷം മുന്‍പ് യുകെയിലെത്തി ഗ്രേറ്റര്‍ ലണ്ടനിലെ ഈലിംഗ് ബ്രോഡ്വേയില്‍ താമസിക്കുകയാണ് ഈ കുടുംബം. സീതാലക്ഷ്മി ഏക മകളാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category