1 GBP = 88.70 INR                       

BREAKING NEWS

പ്രായത്തില്‍ ഇളയ കാമുകനൊപ്പം പോയത് ബന്ധു വീട്ടിലേക്ക്; പെണ്‍കുട്ടിയെ കാണാനില്ലെന്നാരോപിച്ച് അമ്മ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ ഇരുവരേയും വിളിപ്പിച്ചത് പൊലീസ്; അമ്മയുടെ കൂടെ പോകാന്‍ തയ്യാറല്ല എന്ന് പറഞ്ഞതോടെ പ്രായം ആകുമ്പോള്‍ ഇവരുടെയും വിവാഹം നടത്തി കൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ വനിതാ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റി

Britishmalayali
kz´wteJI³

രാജകുമാരി: പ്രായത്തില്‍ ഇളയ യുവാവിനൊപ്പം പോയ യുവതിയെ പൊലീസ് കണ്ടെത്തി വനിതാ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റി. ശാന്തന്‍പാറയിലാണ് സംഭവം നടന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി 19 വയസ്സുകാരനായ കാമുകനൊപ്പം തൊടുപുഴയിലേക്ക് പോയി. ഇതിനെ തുടര്‍ന്ന പെണ്‍കുട്ടിയെ കാണാനില്ലെന്നാരോപിച്ച് അമ്മ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.

തുടര്‍ന്ന് തൊടുപുഴയില്‍ ഉള്ള കാമുകന്റെ ബന്ധു വീട്ടില്‍ ഇരുവരുമുണ്ടെന്നറിഞ്ഞ പൊലീസ് ഇരുവരെയും ബന്ധുക്കള്‍ക്കൊപ്പം സ്റ്റേഷനില്‍ വിളിച്ചു വരുത്തി. അമ്മയുടെ കൂടെ പോകാന്‍ തയാറല്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞതോടെ വിവാഹ പ്രായം ആകുമ്പോള്‍ ഇവരുടെയും വിവാഹം നടത്തി കൊടുക്കാമെന്ന് ബന്ധുക്കള്‍ തമ്മില്‍ ധാരണയായി.

യുവാവിനെ താക്കീതു നല്‍കി ബന്ധുക്കള്‍ക്കൊപ്പം അയക്കുകയും ചെയ്തു. മാതാവിന്റെ പരാതിയില്‍ കേസ് എടുത്തതിനാല്‍ യുവതിയെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി. വീട്ടുകാര്‍ക്ക് ഒപ്പം പോകാന്‍ കഴിയില്ലെന്ന് മൊഴി നല്‍കിയതിനാല്‍ യുവതിയെ വനിതാ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റാന്‍ കോടതി ഉത്തരവിട്ടുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category