1 GBP = 88.70 INR                       

BREAKING NEWS

കാല്‍നടയാത്രക്കാരനെ ഇടിച്ച് ബോണറ്റിനു മുകളിലിട്ട് ടാക്സി കാര്‍ ഓടിയത് 400 മീറ്റര്‍; ബ്രേക്കിട്ടപ്പോള്‍ റോഡിലേക്കു തെറിച്ചു വീണിട്ടും കാലിലൂടെ കാര്‍ കയറ്റി ഇറക്കി; ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത് നാട്ടുകാര്‍

Britishmalayali
kz´wteJI³

കൊച്ചി: വഴിയരികില്‍ കൂടി നടന്ന് പോയ ആളെ ഇടിച്ച് ബോണറ്റിനു മുകളിലിട്ട് ടാക്സി കാര്‍ ഓടിയത് 400 മീറ്റര്‍. അമിത വേഗത്തിലെത്തിയ കാര്‍ മുകളിലേക്കു വീണ നിഷാന്തുമായി സര്‍വീസ് റോഡിലൂടെ അതേ വേഗത്തില്‍ തന്നെ മുന്നോട്ട് പോയി. പിന്നീട് പെട്ടെന്ന് കാര്‍ ബ്രേക്കിട്ടപ്പോള്‍ റോഡിലേക്കു തെറിച്ചു വീണ കാല്‍നട യാത്രികന്റെ കാലിലൂടെ വീണ്ടും കാര്‍ കയറ്റി ഇറക്കി. തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ പേരണ്ടൂര്‍ സ്വദേശി നിഷാന്ത് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാറിന്റെ ഡ്രൈവര്‍ പള്ളുരുത്തി കച്ചേരിപ്പടി സ്വദേശി നഹാസിനെ പീന്നീട് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ട് ദിവസം മുന്‍പ് വൈകിട്ട് നാലിന് പാലാരിവട്ടം ബൈപാസിലെ സര്‍വീസ് റോഡില്‍ മരോട്ടിച്ചോടിനു സമീപമാണു സംഭവം നടന്നത്. സുഹൃത്തുമൊത്ത് ഓട്ടോയില്‍ വന്നിറങ്ങിയ നിഷാന്ത് പാലാരിവട്ടം ഭാഗത്തേക്ക് നടന്നു പോകവെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. റോഡില്‍ വീണിട്ടും നിര്‍ത്താതെ വീണ്ടും കാര്‍ കയറ്റുകയാണ് ചെയ്തത്. നാട്ടുകാരാണ് ഉടന്‍ തന്നെ നിഷാന്തിനെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. നിഷാന്തിന്റെ വലതുകാലില്‍ മൂന്നിടത്തു പൊട്ടല്‍ കണ്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും നട്ടെല്ലിനും പരുക്കുണ്ട്. എളമക്കരയില്‍ താമസിക്കുന്ന നിഷാന്ത് ഡ്രൈവറാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു എളമക്കര പൊലീസ് പ്രതിയെ പിടികൂടിയത്. എളമക്കര എസ്ഐ എസ്. പ്രേംകുമാറിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ ജോമോന്‍, സിപിഒമാരായ പി.വി. സിഗോഷ്, ഒ.എം. അനില്‍കുമാര്‍, സാബു എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category