1 GBP = 92.60 INR                       

BREAKING NEWS

പരിഹാര നടപടികളിലേക്കു നീങ്ങിയില്ലെങ്കില്‍ ഇനിയും ദുരന്തങ്ങള്‍ എത്തുമെന്നു കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു; വിദഗ്ധസംഘത്തെ പഠിക്കാന്‍ നിയോഗിക്കണമെന്ന് അപേക്ഷിച്ചു; മൗനം കൊണ്ടുള്ള മറുപടിയില്‍ ദുഃഖമുണ്ട്; തീരുമാനങ്ങളിലെ കാലതാമസവും നിസ്സംഗതയും വലിയ കുഴപ്പങ്ങള്‍ക്ക് കാരണമാകും; കയ്യേറ്റങ്ങളും കരിങ്കല്‍ ഖനനവും കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ പെരുകലും മണ്ണിന്റെ തനതുഭാവത്തെ തകിടം മറിച്ചു; ഇത്തവണയുണ്ടായ പ്രകൃതി ദുരന്തരവും മനുഷ്യനിര്‍മ്മതം; വീണ്ടും മുന്നറിയിപ്പും അപേക്ഷയുമായി ഇ ശ്രീധരന്‍

Britishmalayali
kz´wteJI³

കൊച്ചി: ഇപ്പോള്‍ കേരളത്തിലുണ്ടായ പ്രളയവും മനുഷ്യ നിര്‍മ്മിതമെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. കഴിഞ്ഞ പ്രളയത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യാനായി ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ 2019 ജനുവരിയില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്നാണ് അമിക്കസ് ക്യൂറി നിയമിതനായത്. പ്രളയം മനുഷ്യനിര്‍മ്മിതം എന്നറിയിച്ച് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവും 'ദ് ഫൗണ്ടേഷന്‍ ഫോര്‍ റെസ്റ്ററേഷന്‍ ഓഫ് നാഷനല്‍ വാല്യൂസ് (എഫ്ആര്‍എന്‍വി) പ്രസിഡന്റുമായ ശ്രീധരന്‍ വീണ്ടും പ്രകൃതിയുടെ കലിതുള്ളലിന് കാരണമായി കാണുന്നത് മനുഷ്യന്റെ ഇടപെടലാണ്. രാഷ്ട്രീയ-ഉദ്യോഗസ്ഥ വീഴ്ചകളേയും ചൂണ്ടിക്കാട്ടുന്നുണ്ട് ശ്രീധരന്‍.

ഇതും മനുഷ്യനിര്‍മ്മിതം തന്നെ. അനധികൃത നിര്‍മ്മാണവും കയ്യേറ്റങ്ങളും കരിങ്കല്‍ ഖനനവും കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ പെരുകലുമെല്ലാം നമ്മുടെ മണ്ണിന്റെ തനതുഭാവത്തെ തകിടം മറിച്ചിരിക്കുന്നു. പുഴയോരങ്ങളില്‍ വ്യാപക കയ്യേറ്റമാണ്. അനധികൃത പാറഖനനം മുതല്‍ മലകളെ മുറിച്ചുള്ള റോഡ് നിര്‍മ്മാണം വരെ ഭൂമിയെ ബാധിക്കുന്നുണ്ട്. പ്രകൃതിചൂഷണത്തിന്റെ തോത് കൂടിയിരിക്കുന്നു. ഇതെല്ലാം ഭൂമിയെ വല്ലാതെ തളര്‍ത്തുന്നുണ്ട്. ഭൂമിക്കു സംഭവിച്ച മാറ്റത്തെക്കുറിച്ചു പഠനം അനിവാര്യമാണ്. ഇക്കാര്യം കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കത്തയച്ച് അറിയിച്ചുവെങ്കിലും മറുപടി കിട്ടിയില്ല. തുടര്‍ന്നാണു ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ എന്തു നടപടിയെടുത്തെന്ന് ഇപ്പോഴും അറിയില്ല-പ്രകൃതി ദുരന്തത്തിന് കാരണമായി ശ്രീധരന് പറയാനുള്ളത് ഇത്രമാത്രം. മനോരമയോടാണ് മെട്രോമാന്‍ മനസ്സ് തുറക്കുന്നത്.

ദുരന്തകാരണം പഠിച്ചു ഫലപ്രദമായ പരിഹാര നടപടികളിലേക്കു നീങ്ങിയില്ലെങ്കില്‍ ഇനിയും ദുരന്തങ്ങളെത്തുമെന്നു കഴിഞ്ഞ വര്‍ഷം ഞാന്‍ പറഞ്ഞിരുന്നു. വിദഗ്ധസംഘത്തെ പഠിക്കാന്‍ നിയോഗിക്കണമെന്ന് അപേക്ഷിച്ചിരുന്നു. മൗനം കൊണ്ടുള്ള മറുപടിയില്‍ ദുഃഖമുണ്ട്. തീരുമാനങ്ങളിലെ കാലതാമസവും നിസ്സംഗതയും വലിയ കുഴപ്പങ്ങള്‍ക്കാവും കാരണമാവുക. ആരെയും കുറ്റപ്പെടുത്തുകയല്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടുമെന്ന പ്രതീക്ഷ ഇപ്പോഴും എനിക്കുണ്ട്-ഇതാണ് ശ്രീധരന് പറയാനുള്ളത്.

തൃശൂര്‍ എന്‍ജിനീയറിങ് കോളജിലെ പ്രഫസര്‍മാരുടെ സംഘം നടത്തിയ പഠനമനുസരിച്ചു 100 വര്‍ഷത്തേക്കുള്ള വെള്ളപ്പൊക്കത്തെ അതിജീവിക്കാവുന്ന വിധത്തിലായിരുന്നു കൊച്ചി മെട്രോ യാഡിന്റെ നിര്‍മ്മാണം. എന്നാല്‍, ആറു വര്‍ഷത്തിനുള്ളില്‍ യാഡ് വെള്ളത്തിലായി. ഇതെക്കുറിച്ചു വീണ്ടും പഠനം നടത്തി. പെരിയാര്‍തീരത്തെ കയ്യേറ്റങ്ങള്‍ക്കിടയിലൂടെ, കെട്ടിടങ്ങള്‍ക്കിടയിലൂടെ മഴവെള്ളത്തിന് ഒഴുകിപ്പോകാനിടമില്ല. അതോടെ മെട്രോ യാഡ് വെള്ളത്തിലായി. കടലിലേക്കുള്ള ജലപ്രവാഹവും വേണ്ടവിധമല്ല. പൊന്നാനിയിലെ വീടിന്റെ പടിയോളം ജലമെത്തിയതിന്റെ കാരണം തേടി അഴിമുഖത്തു പോയപ്പോള്‍ ഞെട്ടിപ്പോയി. ഒന്നര കിലോമീറ്റര്‍ വീതിയുള്ള ഭാരതപ്പുഴയിലെയും നല്ല ജലപ്രവാഹമുള്ള തിരൂര്‍പുഴയിലെയും വെള്ളം കടലിലേക്ക് ഒഴുകേണ്ട തോടിന് 200 മീറ്റര്‍ വീതിയേ ഉള്ളൂ.

നമ്മുടെ സംവിധാനം മൊത്തം മാറേണ്ടിയിരിക്കുന്നു. സര്‍ക്കാരും ഉദ്യോഗസ്ഥരും കാര്യങ്ങള്‍ ചെയ്യുന്നുണ്ടാവാം. പക്ഷേ, അതൊന്നും ഫലപ്രദമാണെന്നു തോന്നുന്നില്ല. കഴിഞ്ഞ പ്രളയത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കേരളത്തിനു പുറത്തുള്ള ശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട വിദഗ്ധസംഘത്തെ നിയോഗിക്കണമായിരുന്നു. അവര്‍ നല്‍കുമായിരുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിയുന്ന പരിഹാരങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഇക്കുറി നമ്മള്‍ ഈവിധം ദുരിതത്തിലാവില്ലായിരുന്നു.

ഭാരതപ്പുഴയിലെ വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കം ബ്രിജിന്റെ 27 ഷട്ടറുകള്‍ തുറക്കാന്‍ സാധിക്കാതെ പോയപ്പോള്‍ കഴിഞ്ഞ വര്‍ഷം പട്ടാമ്പി, തൃത്താല പ്രദേശങ്ങള്‍ വെള്ളത്തിലായി. ഒരു വര്‍ഷമായിട്ടും അതു തുറക്കാനോ തുറക്കാത്തതിന്റെ കാരണങ്ങള്‍ അന്വേഷിക്കാനോ കഴിഞ്ഞില്ല. ഇക്കുറിയും ഈ പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ പ്രതിഷേധം കനത്തു. ഒരു സബ് എന്‍ജിനീയറുടെ നേതൃത്വത്തിലാണ് ഷട്ടറുകള്‍ തുറക്കാന്‍ ശ്രമം നടന്നത്. പണിക്കൂലി കൊടുക്കാനുള്ള ചില്ലിക്കാശു പോലും അവരുടെ കയ്യിലുണ്ടായിരുന്നില്ല. ഇതേ ബ്രിജിന്റെ ഏപ്രണ്‍ നന്നാക്കാന്‍ 20 കോടിയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ട് 2 വര്‍ഷം കഴിഞ്ഞു; ഒരു വിവരവുമില്ല.

ഒരു ദുരന്തം വരുമ്പോള്‍ റെയില്‍വേയിലൊക്കെ നടക്കുന്ന പ്രവര്‍ത്തനരീതി കണ്ടു പഠിക്കാവുന്നതാണ്. ഇവിടെ പണമില്ലായ്മ വലിയ പ്രശ്നമാണ്. ഉദ്യോഗസ്ഥതലത്തിലെ നിര്‍വഹണരീതിയും അഴിച്ചുപണിയേണ്ടതുണ്ട്. പൊന്നാനിയിലെ ഒരു സ്‌കൂള്‍ കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് പാസാക്കാന്‍ കോഴിക്കോട് ചീഫ് എന്‍ജിനീയറുടെ ഒപ്പു വേണം. ഇത്തരം നൂലാമാലകള്‍ നവകേരള നിര്‍മ്മിതിക്കു പോലും വലിയ തടസ്സമാണെന്ന കാര്യം ബന്ധപ്പെട്ടവര്‍ മനസ്സിലാക്കട്ടെ.

കേരളത്തില്‍ ഒരു പുഴ പോലും സംരക്ഷിക്കപ്പെടുന്നില്ല. മണല്‍ സംരക്ഷണത്തിനായുള്ള നിയമമല്ലാതെ പുഴയുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടില്‍ ഒരു നിയമവുമില്ല. പെരിയാറും ചാലിയാറും ഭാരതപ്പുഴയും പമ്പയുമെല്ലാം സംരക്ഷിക്കപ്പെടണം. പുഴയോരങ്ങളെല്ലാം ഇടിഞ്ഞിരിക്കുന്നു. കരയോടു ചേര്‍ന്ന ഭാഗത്തെല്ലാം മണല്‍ക്കൊള്ളയാണ്. അതോടെ പുഴ രണ്ടായി പിളര്‍ന്നൊഴുകുകയാണ്. കാലാവസ്ഥാ വ്യതിയാനം ഇത്തരം ദുരന്തങ്ങള്‍ക്കു കാരണമാണെന്നു ഞാന്‍ പറയില്ല. കഴിഞ്ഞ 100 വര്‍ഷത്തെ മഴക്കണക്കെടുത്താല്‍, ഒരു വര്‍ഷവും അതികഠിനമായ മഴത്തോത് ഉണ്ടായിട്ടില്ല. ഇതെല്ലാം താങ്ങാനാവുന്ന വ്യവസ്ഥ നമ്മുടെ നാട്ടില്‍ ഉണ്ടായേ പറ്റൂ-ശ്രീധരന്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category