1 GBP = 96.00 INR                       

BREAKING NEWS

മുഖ്യമന്ത്രി ഇടപെട്ടത് എന്‍ഡിഎ കണ്‍വീനര്‍ക്കും പ്രമുഖ വ്യവസായിക്കും വേണ്ടി! അറിയപ്പെടുന്ന ഇടതുപക്ഷവിശ്വാസികളുടെ കുടുംബത്തില്‍ നിന്നുള്ള കുടുംബാഗം ജയിലില്‍ ആയപ്പോള്‍ മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയില്ല; ജയിലില്‍ കിടന്ന മതിലകത്തെ നാസില്‍ അബ്ദുള്ളയ്ക്കു നീതി ഉറപ്പാക്കാനും മുഖ്യമന്ത്രിക്ക് അവകാശമുണ്ടെന്ന് ഓര്‍മിപ്പിച്ച് മുല്ലപ്പള്ളി; പിണറായിയെ വെട്ടിലാക്കുന്നത് കത്ത് വിവാദം; പിള്ളയെ കുടുക്കുന്നത് നാസിലിന്റെ വിശദീകരണവും; തുഷാറിന്റെ രക്ഷപ്പെടല്‍ സിപിഎം-ബിജെപി കൂട്ടുകച്ചവടമോ?

Britishmalayali
kz´wteJI³

ഷാര്‍ജ: തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരേ പരാതി നല്‍കിയതിന് പിന്നില്‍ ആരുടെയും സമ്മര്‍ദമില്ലെന്ന് പരാതിക്കാരനായ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ലു. തുഷാറുമായി ഒത്തുതീര്‍പ്പിലെത്തിയാല്‍ പരാതി പിന്‍വലിക്കും. ബിസിനസില്‍ സഹായിക്കാമെന്ന് തുഷാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും നാസില്‍ പറഞ്ഞു. ഇന്ന് ഇക്കാര്യത്തില്‍ ധാരണയുണ്ടാകുമെന്നാണ് സൂചന. അതിനിടെ വിഷയത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുമാണ്. വിദേശകാര്യമന്ത്രാലയത്തിന് കത്തെഴുതിയാണ് പിണറായി കുടുങ്ങിയത്. തുഷാറിനെ അറസ്റ്റ് ചെയ്തതില്‍ രാഷ്ട്രീയം ഉണ്ടെന്ന പ്രസ്താവനയാണ് പിള്ളയെ കുടുക്കുന്നത്.


പ്രശ്‌നത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയെ വിളിച്ചിരുന്നുവെന്ന് നാസില്‍ അബ്ദുല്ല വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അദ്ദേഹം നിസ്സഹായത പ്രകടിപ്പിച്ചു. ഘടകകക്ഷി നേതാവായതിനാല്‍ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിന് ശേഷം വേറെ രാഷ്ട്രീയക്കാരെ ആരെയും വിളിച്ചതുമില്ല. വലിയ സാമ്പത്തിക നഷ്ടം വന്നതുകൊണ്ടാണ് പരാതി കൊടുക്കാന്‍ തീരുമാനിച്ചത്. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. യൂസഫലി വിളിച്ചിരുന്നുവെന്ന നാസിലിന്റെ വെളിപ്പെടുത്തലാണ് പിള്ളയ്ക്ക് തിരിച്ചടിയാകുന്നത്. നാസിലിന്റെ ബുദ്ധിമുട്ടുകള്‍ പിള്ളയ്ക്കും അറിയാമായിരുന്നു. എന്നിട്ടും തുഷാര്‍ കേസില്‍ അറസ്റ്റിലായപ്പോള്‍ അതിനെ രാഷ്ട്രീയ ഗൂഢാലോചനയായി മാറ്റി. നേരത്തെ പിള്ള ഇടപെട്ടിരുന്നുവെങ്കില്‍ നാസില്‍ കേസുമായി പോകില്ലായിരുന്നു. തുഷാറിന് ജയിലില്‍ കടന്ന നാണക്കേടും മറയ്ക്കാന്‍ കഴിയുമായിരുന്നു. തിടുക്കത്തിലുള്ള കേന്ദ്ര സര്‍ക്കാരിനുള്ള കത്താണ് പിണറായിയെ കുടുക്കുന്നത്. അതിനിടെ എല്ലാ ഒത്തുതീര്‍പ്പ് ചര്‍ച്ചകളും ദുബായില്‍ അവസാനിച്ചു കഴിഞ്ഞു. പണം മൊത്തമായി നല്‍കി തുഷാര്‍ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് കടക്കും.

ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ യുഎഇയില്‍ വെച്ച് കുടുക്കിയത് സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ആരോപിച്ചിരുന്നു. സിപിഎം ഗൂഢാലോചന നടത്തിയാണ് തുഷാറിനെതിരെ കേസുണ്ടാക്കിയത്. നിരപരാധിയായ ഒരു മനുഷ്യനെ എന്തിന് വേട്ടയാടിയെന്ന് സര്‍ക്കാര്‍ അന്വേഷിച്ച് ഉത്തരം പറയണം. കേസില്‍ പരാതിക്കാരനായ നസീല്‍ അബ്ദുള്ള ഇടതുപക്ഷക്കാരനും സംഘാടകനുമാണ്. അജ്മാനിലുള്ള ബിജെപി പ്രവര്‍ത്തകരില്‍ നിന്നും മറ്റും ഞാന്‍ കാര്യങ്ങള്‍ വിളിച്ചന്വേഷിച്ചിരുന്നുവെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. തുഷാറിന് കേന്ദ്ര സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് ശേഷമാണ് എല്ലാം പിള്ളയ്ക്ക് അറിയാമെന്ന് നാസില്‍ വ്യക്തമായത്. നാസിലിന്റെ ജീവതവും പുറംലോകത്ത് എത്തി. ഇതോടെയാണ് പിള്ളയുടെ വാദം പൊളിഞ്ഞത്. തന്റെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയ ശേഷം പറയുകയും ചെയ്തു. ഇതാണ് പിള്ളയ്ക്ക് വിനയായത്.

ബിജെപി മുന്നണിയിലെ നേതാവിനെ രക്ഷിക്കാന്‍ സിപിഎം മുഖ്യമന്ത്രി ശ്രമിച്ചത് അണികള്‍ക്കും പിടിച്ചിട്ടില്ല. തുഷാര്‍ നിരപരാധിയെന്ന് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തികളിലൂടെ പറയാതെ പറയുന്നു. അതുകൊണ്ട് തന്നെ അരൂരോ കോന്നിയിലോ തുഷാര്‍ മത്സരിച്ചാല്‍ എന്ത് പറഞ്ഞ് രാഷ്ട്രീയമായി നേരിടുമെന്ന സംശയം സിപിഎമ്മിനുണ്ട്. ഇതിനിടെയാണ് സിപിഎം-ബിജെപി ബന്ധമാണ് പുറത്തു വരുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നത്. ഈ വിഷയം വരും ദിവസങ്ങളിലും ചര്‍ച്ചയാകും. ഇത് പിണറായിക്ക്ും വെല്ലുവിളിയാണ്. ചെക്ക് കേസിലെ പ്രതിയെ മുഖ്യമന്ത്രി നേരിട്ട് പുറത്തിറക്കാന്‍ നടത്തിയ ഇടപെടലാണ് എല്ലാത്തിനും കാരണം.

അതിനിടെ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത് ആയുധമാക്കി കോണ്‍ഗ്രസ് രംഗത്തെത്തി കഴിഞ്ഞു. സിപിഎം-ബിജെപി ബന്ധമാണ് ഇതിനുപിന്നിലെന്നു പ്രചരിപ്പിക്കാനാണു കോണ്‍ഗ്രസ് നീക്കം. മുഖ്യമന്ത്രിയുടെ നടപടിക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കെപിസിസി. മുന്‍ പ്രസിഡന്റ് വി എം. സുധീരനാണ് ആദ്യം വിമര്‍ശനമുന്നയിച്ചത്. തുഷാര്‍ സംഭവത്തോടെ പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണു വെള്ളാപ്പള്ളിയെന്നതു വ്യക്തമായതായി സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിപദവും എസ്.എന്‍.ഡി.പി. യോഗ നേതൃപദവികളും സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്ക് എങ്ങനെ ദുരുപയോഗം ചെയ്യാമെന്നും ആ കൂട്ടുകെട്ടിന്റെ ഇടപെടലുകള്‍ നമുക്ക് കാണിച്ചു തന്നു. ഇവരെല്ലാം ഒറ്റക്കൈയാണ്.- സുധീരന്‍ പറഞ്ഞു.

എന്‍.ഡി.എ. കണ്‍വീനറായ നേതാവിനെ മോചിപ്പിക്കാന്‍ കാട്ടിയ ശുഷ്‌കാന്തി യു.എ.ഇയില്‍ ജയിലില്‍ കഴിയുന്ന മറ്റുള്ളവരുടെ കാര്യത്തിലും കാണിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുകയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ രംഗത്തെത്തിയ മുഖ്യമന്ത്രി കേസിലെ പരാതിക്കാരാന്‍ ആറു മാസം ജയിലില്‍ കിടന്നപ്പോള്‍ എവിടെയായിരുന്നുവെന്ന് കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. മുഖ്യമന്ത്രി ഇടപെട്ടത് എന്‍.ഡി.എ. കണ്‍വീനര്‍ക്കും പ്രമുഖ വ്യവസായിക്കും വേണ്ടിയാണ്. പരാതിക്കാരന്റെ കുടുംബം അറിയപ്പെടുന്ന ഇടതുപക്ഷവിശ്വാസികളാണ്. എന്നിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയില്ല. ജയിലില്‍ കിടന്ന മതിലകത്തെ നാസര്‍ അബ്ദുള്ളയ്ക്കു നീതി ഉറപ്പാക്കാനും മുഖ്യമന്ത്രിക്ക് അവകാശമുണ്ട്-മുല്ലപ്പള്ളി പറഞ്ഞു. നാസിലിന്റെ ബാപ്പ പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലാണ്. അമ്മയ്ക്കും ആരോഗ്യ പ്രശ്നമുണ്ട്. ഈ വീട്ടില്‍ പിണറായി പൊലീസ് റെയ്ഡും നടത്തി. ഇതാണ് മുല്ലപ്പള്ളി വിമര്‍ശിക്കുന്നത്.

പ്രവാസികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഇടപെടുന്നതില്‍ കെപിസിസി ഒരു തെറ്റും കാണുന്നില്ല. എന്നാല്‍ നിരന്തരം ഗള്‍ഫ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ ഒരുനിവൃത്തിയുമില്ലാതെ ജയിലില്‍ കഴിയുന്ന പാവപ്പെട്ട പ്രവാസികള്‍ക്ക് എന്തു സഹായംചെയ്‌തെന്നു വ്യക്തമാക്കണം. തുഷാറിന്റെ കേസിലെ ഇടപെടല്‍ ആശ്ചര്യകരമാണ്. ഇത് മുഖ്യമന്ത്രി വിശദീകരിക്കണം. മുഖ്യമന്ത്രി ബിജെപിയുമായുണ്ടാക്കിയ അവിശുദ്ധബന്ധത്തിന്റെ അവസാനതെളിവാണിത്.-മുല്ലപ്പള്ളി പറഞ്ഞു.

ജയിലില്‍ കിടക്കേണ്ടി വന്നത് വിധിയായിരിക്കാമെന്നും അതിന്റെ പേരില്‍ നാസിലിനോട് ശത്രുതയില്ലെന്നും തുഷാര്‍ പറഞ്ഞു. കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ ഇരുവരും തീരുമാനിച്ച സാഹചര്യത്തില്‍, അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തിയാല്‍ നിയമനടപടികള്‍ അവസാനിപ്പിക്കാം. തുഷാറിന്റെ ഉടമസ്ഥതയില്‍ 12 വര്‍ഷം മുന്‍പ് യുഎഇയില്‍ പ്രവര്‍ത്തിച്ചിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉപകരാറുകാരനായിരുന്നു നാസില്‍ അബ്ദുല്ല. ഈ മാസം 20ന് ദുബായിലെത്തിയ തുഷാറിനെ നാസിലിന്റെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

10 ലക്ഷം ദിര്‍ഹം (ഏകദേശം1.9 കോടി രൂപ) കെട്ടിവച്ചാണ് ജാമ്യം നേടിയത്. പാസ്പോര്‍ട് കോടതിയിലാതിനാല്‍ നിയമനടപടികള്‍ തീരാതെ തുഷാറിന് യുഎഇ വിടാനാകില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category