1 GBP = 93.00 INR                       

BREAKING NEWS

യുവതികളെ കയറ്റാന്‍ സിപിഎം ശ്രമിച്ചിട്ടില്ല.. ശ്രമിക്കുകയുമില്ല; തെറ്റിധാരണ മാറ്റാന്‍ പാര്‍ട്ടി രംഗത്തിറങ്ങും; ക്ഷേത്രങ്ങളിലും കാവുകളിലും പള്ളികളിലും ഇനി പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമകും; സംസ്ഥാന സമിതി നടത്തിയത് സംശയ ലേശമില്ലാത്ത കണരം മറിച്ചില്‍; പാര്‍ട്ടി നിലപാട് തെറ്റിയെന്ന് തുറന്നു സമ്മതിച്ചിട്ടും പിണറായിയെ തള്ളി പറയാതെ ബുദ്ധിപരമായി മലക്കം മറിഞ്ഞ് പാര്‍ട്ടി നേതാക്കള്‍; നവോത്ഥാനത്തെ സിപിഎം പൂര്‍ണ്ണമായും തള്ളി കളയുമ്പോള്‍ വെട്ടിലാകുന്നത് ഒപ്പം നിന്ന ബുദ്ധി ജീവികളും പുരോഗമന വാദികളും

Britishmalayali
kz´wteJI³

തിരുവനന്തപുരം: സൈബര്‍ സഖാക്കളുടെ ആവേശം കണ്ട് വിശ്വാസികളെ ഇനി സിപിഎം ചതിക്കില്ല. ഒരു വര്‍ഷം കൊണ്ട് ചെയ്തതെല്ലാം തെറ്റാണെന്ന് സിപിഎം തിരിച്ചറിഞ്ഞു. ഇനി തെറ്റിന്റെ വഴിയേ സിപിഎം നടക്കില്ല.... സത്യം.. സത്യം.. സത്യം....-ഇത്തരത്തില്‍ പ്രതിജ്ഞ എടുക്കുകയാണ് സിപിഎം സംസ്ഥാന സമിതി. ശബരിമലയില്‍ ചെയ്തതെല്ലാം പാഴ് വേലയായി. നവോത്ഥാനം എത്തിയതുമില്ല. വോട്ട് ചോരുകയും ചെയ്തു. ലോക്സഭയില്‍ 20ല്‍ 19ലും തോറ്റതിന്റെ കാരണങ്ങളില്‍ എല്ലാം വ്യക്തമാണ്. അതുകൊണ്ട് തന്നെ യുവതികളെ കയറ്റാന്‍ സിപിഎം ശ്രമിച്ചിട്ടില്ല.. ശ്രമിക്കുകയുമില്ല... എന്ന് ആവര്‍ത്തിക്കുകയാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അങ്ങനെ പ്രശ്ന രഹിതമായ മണ്ഡലകാലത്തേക്ക് കാര്യങ്ങള്‍ കൊണ്ടു പോകാന്‍ പിണറായി സര്‍ക്കാര്‍ ഇനി മുമ്പിലുണ്ടാകും. സന്നിധാനത്തേക്ക് പോകാന്‍ ആര്‍ക്കും പൊലീസ് ഇനി ആംബുലന്‍സ് വിട്ടു നല്‍കില്ലെന്ന് സാരം. കനകദുര്‍ഗ്ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയത് പാര്‍ട്ടിക്ക് തിരിച്ചടിയായതെന്ന് സിപിഎം സമ്മതിക്കുന്നു. ഇതോടെ വെട്ടിലാകുന്നത് നവോത്ഥാനത്തിന് സിപിഎമ്മിന് ഒപ്പം കൂടിയവരാണ്. ബുദ്ധിജീവികളും പുരോഗമന വാദികളും അങ്ങനെ ഒറ്റപ്പെടുകയാണ്.

യുവതികളെ കയറ്റാന്‍ സിപിഎം ശ്രമിച്ചിട്ടില്ല.. ശ്രമിക്കുകയുമില്ല... തെറ്റിധാരണ മാറ്റാന്‍ പാര്‍ട്ടി ഒന്നാകെ രംഗത്തിറങ്ങുമെന്നാണ് സിപിഎം പറയുന്നത്. ക്ഷേത്രങ്ങളിലും കാവുകളിലും പള്ളികളിലും ഇനി പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി ഇടെപടലുകള്‍ നടത്തും. വിശ്വാസമാണ് പാര്‍ട്ടിക്ക് വലുതെന്ന് പ്രഖ്യാപിക്കുകയാണ് സിപിഎം. അങ്ങനെ സംസ്ഥാന സമിതി നടത്തിയത് സംശയ ലേശമില്ലാത്ത കണരം മറിച്ചിലാണ്. ശബരിമലയില്‍ തൊട്ടത് കാരണം കൊട്ട് കിട്ടിയെന്ന് മനസ്സിലാക്കിയുള്ള മാറ്റം. ശബരിമലയില്‍ പാര്‍ട്ടി നിലപാട് തെറ്റിയെന്ന് എല്ലാവരും തുറന്നു സമ്മതിച്ചിട്ടും പിണറായി വിജയനെന്ന മുഖ്യമന്ത്രിയെ തള്ളി പറയാതെ ബുദ്ധിപരമായി മലക്കം മറിഞ്ഞ് പാര്‍ട്ടി നേതാക്കള്‍ പൊതു സമൂഹത്തില്‍ നിറയുകയാണ്. ശബരിമലയിലെ പ്രശ്നത്തിന് കാരണം പൊലീസ് മാത്രമാണെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. അങ്ങനെ നവോത്ഥാനത്തെ സിപിഎം പൂര്‍ണ്ണമായും തള്ളി പറയുമ്പോള്‍ വെട്ടിലാകുന്നത് ഒപ്പം നിന്ന ബുദ്ധി ജീവികളും പുരോഗമന വാദികളുമാണെന്നും വിലയിരുത്തലെത്തുന്നു. നവോത്ഥാനത്തിന് വേണ്ടി കൂടെ കൂടിയ പുലയ മഹസാസഭയുടെ നേതാവ് പുന്നല ശ്രീകുമാറിനെ പോലുള്ള നേതാക്കളാണ് ആകെ പെട്ടുപോകുന്നത്. ഇനി നവേത്ഥാന സമിതിയുടെ യോഗം ചേരുമോ എന്നതും നിര്‍ണ്ണായകമാണ്.

ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രഖ്യാപനം. മാറേണ്ട ആചാരങ്ങള്‍ മാറണമെന്നും സ്ത്രീ സമത്വം നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു. വനിതാ മതിലും കെട്ടി. പുരോഗമന വാദികള്‍ ലോകത്തെല്ലായിടത്തു നിന്നും പിണറായി സര്‍ക്കാരിന് പിന്നില്‍ അണിനിരന്നു. ന്യൂനപക്ഷ ഏകീകരണം തങ്ങളിലേക്ക് എത്തുമെന്നും കരുതി. എന്നാല്‍ ഇതൊന്നും സംഭവിച്ചില്ലെന്ന് മാത്രല്ല. കൂടെയുണ്ടായിരുന്ന വിശ്വാസികളും സിപിഎമ്മില്‍ നിന്ന് അകന്നു. ഇത് സിപിഎമ്മും തിരിച്ചറിയുന്നു. പാര്‍ട്ടിക്ക് മുന്‍പ് ഇല്ലാത്തവിധം ബഹുജന സ്വാധീനം കുറഞ്ഞതായി വിലയിരുത്തിയിട്ടുണ്ട്. 2006 ലെ തെരഞ്ഞെടുപ്പില്‍ 47 ശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. അന്ന് ഇടതുപക്ഷ മുന്നണിക്ക് കൈവരിക്കാന്‍ കഴിഞ്ഞ ബഹുജനസ്വാധീനം വീണ്ടും ഉണ്ടാക്കിക്കൊണ്ടുവരേണ്ടതുണ്ടെന്ന് സംസ്ഥാന സമിതി വിലയിരുത്തി. ഇതിന് വേണ്ടിയാണ് ശബരിമലയില്‍ ഇനി തൊടില്ലെന്ന പ്രഖ്യാപനം. പള്ളി തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാത്തതും ശബരിമലയില്‍ കാട്ടിയ അമിതാവേശവും തിരിച്ചടിച്ചുവെന്ന് തിരിച്ചറിയുകയാണ് സിപിഎം.

നവോത്ഥാന കേരളം പൊലുള്ള കൂട്ടായ്മയുമായി ഇനി സിപിഎം സഹകരിക്കില്ല. ഈ ഫെയ്സ് ബുക്ക് കൂട്ടായ്മയാണ് ശബരിമലയിലേക്ക് യുവതികളെ എത്തിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്തത്. സ്ത്രീ സമത്വമെന്ന മുദ്രാവാക്യവുമായി ഇടതുപക്ഷ നേതാക്കളും ബുദ്ധി ജീവികളും അവര്‍ക്കൊപ്പം ചേര്‍ന്നു. ഈ പിന്തുണ കണ്ടാണ് സിപിഎം സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചത്. എന്നാല്‍ ജനകീയ അടിത്തറയില്‍ വലിയ കുറവുണ്ടായി. സിപിഎമ്മിന്റെ വോട്ട് ബാങ്ക് തകര്‍ന്നു. നവോത്ഥാന കേരളത്തിലെ ആളുകള്‍ പോലും യുഡിഎഫിനാണ് വോട്ട് ചെയ്തത്. ഇതും വലിയ തോതില്‍ ചര്‍ച്ചയായി. ഈ സാഹചര്യത്തിലാണ് സിപിഎം തെറ്റുതിരുത്തലിന് തയ്യാറാകുന്നത്. ഇതോടെ ശബരിമലയില്‍ യുവതികളെ എത്തിക്കുന്ന പ്രക്രിയയക്ക് സര്‍ക്കാര്‍ പിന്തുണ ഇനി കിട്ടില്ലെന്നും ഉറപ്പായി. ഇത് എല്ലാ അര്‍ത്ഥത്തിലും നയം മാറ്റമാണ്.

സിപിഎമ്മിന്റെ ജനസ്വാധീനം ചോര്‍ന്നെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മതിച്ചത് ഇതിന്റെ ഭാഗമാണ്. മൂന്നു ദിവസം വീതം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങള്‍ക്കുശേഷമാണ് പാര്‍ട്ടിയുടെ കുറ്റസമ്മതം വരുന്നത്. ശബരിമല നിലപാടിലെ തെറ്റിദ്ധാരണ മാറ്റാന്‍ തുടര്‍ച്ചയായി ഇടപെടാനും വിശ്വാസികളുടെ വികാരങ്ങള്‍ മാനിച്ചു മുന്നോട്ടുപോകാനും തീരുമാനിച്ചതായി കോടിയേരി പറഞ്ഞു. ഈ തീരുമാനം സംഘടനാ രേഖയില്‍ ഉള്‍പ്പെടുത്തിയെന്നതും നിര്‍ണ്ണായകമാണ്. പാര്‍ട്ടി അധികാരകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കാന്‍ പാടില്ല, പ്രവര്‍ത്തകര്‍ അക്രമങ്ങളില്‍ പങ്കെടുക്കരുത്, പാര്‍ട്ടി ഘടകങ്ങള്‍ പ്രവര്‍ത്തനത്തില്‍ മാറ്റംവരുത്തണം, സിപിഎമ്മിനൊപ്പം ഘടകകക്ഷികളും ജനസ്വാധീനം വര്‍ധിപ്പിക്കണം, സഖാക്കള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം,അവരോടു വിനയത്തോടെ ഇടപെട്ടു വിശ്വാസം വീണ്ടെടുക്കണം, നേതാക്കളുടെ പശ്ചാത്തലം സംശയത്തിന് അതീതമാകണമെന്നും കോടിയേരി പറഞ്ഞു.

പാര്‍ട്ടിക്ക് അടിമുടി മാറ്റം ആവശ്യമണ്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളേയും വെല്ലുവിളികളേയും നേരിടാന്‍ സിപിഎമ്മിനേയും അതിന്റെ പ്രവര്‍ത്തകരേയും സജ്ജമാക്കുന്ന രീതിയിലാവും ഇനിയുള്ള പ്രവര്‍ത്തനം. 2006 ലെ തെരഞ്ഞെടുപ്പില്‍ 47% വോട്ടാണ് ഇടതുമുന്നണിക്കു ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 35%മായി കുറഞ്ഞു. 2006-ല്‍ ഇടതുമുന്നണിക്കു കൈവരിക്കാന്‍ കഴിഞ്ഞ ബഹുജനസ്വാധീനം വീണ്ടും ഉണ്ടാക്കാനാണ് സിപിഎം. പ്രവര്‍ത്തന ശൈലിയില്‍ ഉള്‍പ്പെടെ സമഗ്രമാറ്റത്തിന് തീരുമാനമെടുത്തതെന്നും കോടിയേരി പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ മതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്നത്. വികസനപ്രവര്‍ത്തനങ്ങളില്‍ സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള മുന്നേറ്റം ഉണ്ടായി. ഇനിയുള്ള സമയം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണം. വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുണ്ടാകുന്ന കാലതാമസം ഇല്ലാതാക്കാനും സര്‍ക്കാര്‍ ശ്രമിക്കേണ്ടതുണ്ടെന്നും സിപിഎം വിലയിരുത്തുന്നു.

പണ്ടുമുതലേ നമ്മുടെ സംസ്ഥാനത്ത് വലതുപക്ഷ ശക്തികള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നുള്ളത് വസ്തുതയാണ്. എപ്പോളെല്ലാം ഇടതുപക്ഷം ശക്തിപ്പെടാന്‍ ശ്രമിക്കുന്നുണ്ടോ അപ്പോഴെല്ലാം വലതുപക്ഷം ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മുന്‍പ് ഇല്ലാത്തവിധം വര്‍ദ്ധിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന് എതിരായ വികാരം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. ഇത് പ്രതിരോധിക്കണം. ആശയ പ്രചരണം ശക്തിപ്പെടുത്തണം. ഇതിനായി സാംസ്‌കാരിക, ശാസ്ത്രീയ രംഗത്ത് കൂടുതല്‍ ഇടപെടല്‍ ആവശ്യമാണ്. സംസ്ഥാന കമ്മിറ്റി മുതല്‍ ബ്രാഞ്ച് വരെയുള്ളവരെ പ്രവര്‍ത്തകരെ കൂടുതല്‍ കഴിവുറ്റവരാക്കി മാറ്റണം. ബഹുജന നേതാക്കന്മാരായി ഓരോ കേഡറേയും വളര്‍ത്തിയെടുക്കുക എന്നത് അടിയന്തിര കടമയായി കണ്ടുവേണം മുന്നോട്ടുപോകാന്‍. നേരത്തെ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനം സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയെ നേരിട്ടുകൊണ്ടായിരുന്നു. സാധാരണ യുഡിഎഫ് സംഘടനാരൂപം തെരഞ്ഞെടുപ്പ് ഘട്ടത്തിലാണ് പുറത്തുവരാറുള്ളത്. എന്നാല്‍ ഇന്ന് യുഡിഎഫ് മാത്രമല്ല. ആര്‍എസ്എസ്‌നേതൃത്വത്തിലുള്ള ബിജെപി കേന്ദ്രഭരണം ഉപയോഗിച്ച് ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിക്കുന്നു. ഈ വെല്ലുവിളി നേരിടുന്ന തരത്തിലായിരിക്കണം പ്രവര്‍ത്തനം മാറ്റേണ്ടത്.

ആര്‍എസ്എസിന്റെ ജനവിരുദ്ധ ഭരണത്തെ എതിര്‍ക്കാന്‍ കഴിയാതെ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് വിറങ്ങലിച്ച് നില്‍ക്കുന്നതാണ് കാണുന്നത്. അവരുടെ നേതാക്കന്മാരെത്തന്നെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ ചീഫ് വിപ്പ്തന്നെ രാജിവച്ച് പോയ സ്ഥിതി ഉണ്ടായി. അമിത്ഷായുടെ വാഗ്ദാനങ്ങള്‍ക്ക് ശക്തമായ മറുപടി കൊടുത്ത തൃപുരയിലെ സിപിഐ എം എംപി ത്സര്‍ണാ ദാസിനെയാണ് ഇത്തരത്തിലുള്ളവര്‍ മാതൃകയാക്കേണ്ടത്. ആര്‍എസ്എസിന് മുമ്പില്‍ കീഴടങ്ങാത്ത രാഷ്ട്രീയം. അതാണ് രാജ്യത്ത് വളര്‍ന്നുവരാന്‍ പോകുന്നത്. ബംഗാള്‍, തൃപുര സംസ്ഥാനങ്ങളില്‍ ആര്‍എസ്എസ് നടത്തിയ വിഭജന രാഷ്ട്രീയം ഒര്‍മവേണം. ഈ വെല്ലുവിളി കണക്കിലെടുത്ത് വേണം സിപിഐ എം പ്രവര്‍ത്തിക്കാന്‍. പതിവില്ലാത്തവിധം കേരളത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മതജാതി കക്ഷികള്‍ ശ്രമിക്കുന്നുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും കേരളത്തില്‍ ശക്തിപ്പെട്ടുവരുന്നു. ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകള്‍ ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്താന്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആര്‍എസ്എസിന് ശക്തമായ സംഘടനാ രൂപം കേരളത്തിലുണ്ട്. ആര്‍.എസ്.എസിന്റെ കൂടുതല്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ന് ആര്‍.എസ്.എസ് സംഘടനാ ശക്തിക്കൊപ്പം കേന്ദ്ര ഭരണം കൂടി ഉപയോഗിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം സംസ്ഥാനത്ത് നടത്തുന്നുണ്ട്. ഈ വെല്ലുവിളികൂടി ഏറ്റെടുത്തുകൊണ്ടാവണം പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനം കാലോചിതമായി മാറ്റേണ്ടതെന്നും സിപിഎം തിരിച്ചറിയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category