1 GBP = 95.35 INR                       

BREAKING NEWS

വളര്‍ത്തു മൃഗങ്ങളും വന്യ മൃഗങ്ങളും പ്രകൃതിയുടെ ദാനങ്ങളാണ്; അവയിലൂടെയും മനുഷ്യന് പ്രകൃതിയേ മനസിലാക്കുവാന്‍ സാധിക്കും; പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുവാന്‍ സാധിക്കും

Britishmalayali
റോയ് സ്റ്റീഫന്‍

നുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധം മനുഷ്യന്റെ ജീവചരിത്രത്തില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്നതാണ്. മൃഗങ്ങള്‍ മനുഷ്യജീവിതത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അനാദി കാലം മുതല്‍  ഭക്ഷണം, വസ്ത്രം, ഗതാഗതം എന്നിവയ്ക്കായി മനുഷ്യര്‍ മൃഗങ്ങളെ ആശ്രയിക്കുന്നു. ലോകമെമ്പാടും മൃഗങ്ങളുടെ പരമ്പരാഗത രീതിയിലുള്ള ഉപയോഗം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും നിലവില്‍ ഇവയില്‍ പലതിന്റെയും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മനുഷ്യന്റെ ആല്‍മ മിത്രങ്ങളായി മാറിയിരിക്കുകയാണ് പല മൃഗങ്ങളും. വികസിത രാജ്യങ്ങളില്‍ കാട്ടുമൃഗങ്ങള്‍ പോലും ഇപ്പോള്‍ വളര്‍ത്തുമൃഗങ്ങളായി മാറിയിരിക്കുകയാണ്. പുരാതനകാലത്തെ മനുഷ്യന് മൃഗങ്ങളോടുള്ള കാഴ്ച്ചപ്പാട് വെറും ഇരയും വേട്ടക്കാരനുമായിരുന്നു. പ്രധാനമായും മൃഗങ്ങളെ ഭക്ഷണത്തിനുവേണ്ടിയും തൊലിയെടുത്തു വസ്ത്രങ്ങള്‍  ഉല്‍പ്പാദിപ്പിക്കുവാനുമുള്ള ഉപകരണങ്ങള്‍ മാത്രമായിരുന്നു.

എന്നാല്‍ കാട്ടുമൃഗങ്ങളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളിലേയ്ക്കുള്ള രൂപാന്തരം കാട്ടുചെന്നായയിലൂടെ ആയിരുന്നു അതും മറ്റു മൃഗങ്ങളെ വേട്ടയാടി പിടിക്കുവാനുള്ള ഒരു ആയുധം മാത്രമായിരുന്നു. എന്നാല്‍ പിന്നീട് മറ്റുള്ള ഉപയോഗങ്ങളും സാധ്യമായി വീട്ടുകാവലും കന്നുകാലികള്‍ക്ക് കാവലും അവയെ നയിക്കുവാനും കൂടി ഉപകാരപ്പെട്ടു തുടങ്ങിയപ്പോള്‍ ചെന്നായില്‍ നിന്നും നിലവിലെ പല രൂപത്തിലും ഭാവത്തിലുമുള്ള വളര്‍ത്തു നായ്ക്കളായി മാറി. ഇന്ന് ലോകത്തെല്ലായിടത്തും മനുഷ്യന്റെ സന്തത സഹചാരിയായി മാറി വളര്‍ത്തു നായ്ക്കള്‍. എന്നാല്‍ സാധാരണ മനുഷ്യന് ഈ മൃഗത്തിന്റെ കഴിവുകള്‍ പൂര്‍ണ്ണമായി ഉപയോഗിക്കുവാന്‍ സാധിക്കുന്നില്ലാ എന്നതും വസ്തുതയായി നില്‍ക്കുന്നു.

വളര്‍ത്തു മൃഗങ്ങളായാലും കാട്ടുമൃഗങ്ങളായാലും പ്രാഥമികമായും ആഹാരം തേടിയുള്ള ഇവയുടെ ജീവിതത്തില്‍ ഇവയ്ക്കു ഏറ്റവുമധികം ഉപകാരപ്പെടുന്നത് ഇവയുടെ പരിമിതമായ ഇന്ദ്രിയങ്ങളാണ്. എന്നാല്‍ ഇവയുടെ ഇന്ദ്രിയങ്ങള്‍ മനുഷ്യനേക്കാള്‍ വളരെ തീവ്രതയേറിയതാണെന്നു പറയപ്പെടുന്നുണ്ടെങ്കിലും എത്രത്തോളമെന്ന് ശാസ്ത്ര ലോകത്തിന് ഇതുവരെയും തിരിച്ചറിയുവാന്‍ സാധിച്ചിട്ടില്ല. മൃഗങ്ങളുടെ പെരുമാറ്റത്തിന്മേലുള്ള ധാരാളം പാഠനങ്ങള്‍ ലോകത്തെല്ലായിടത്തും നടക്കുമ്പോഴും പൂര്‍ണ്ണമായും ഉറപ്പാക്കുവാന്‍ സാധിക്കാത്ത വസ്തുതയായി നിലനില്‍ക്കുന്നു. എന്നാല്‍ സാധാരണ മാനുഷിക നയനങ്ങള്‍ക്ക് ദര്‍ശിക്കുവാന്‍ സാധിക്കാത്ത പലതും മൃഗങ്ങള്‍ക്ക് കാണുവാന്‍ സാധിക്കുന്നു എന്ന ഒരു വിശ്വാസം മനുഷ്യനില്‍ നിലനില്‍ക്കുന്നു. ചില പ്രത്യേക ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ശാസ്ത്രലോകത്തിനു വിശദീകരിക്കുവാനും സാധിക്കുന്നില്ല.

എന്നാല്‍ തെളിയിക്കപ്പെടാത്തിടത്തോളം കാലം അംഗീകരിക്കുവാനും സാധിക്കുന്നില്ലായെന്നതും വസ്തുത തന്നെയാണ്. ഈ വര്‍ഷത്തെ പ്രകൃതി ഷോഭത്തിലൂടെ  ഉണ്ടായ ഉരുള്‍പൊട്ടലുകളില്‍ ഏകദേശം 50-ല്‍ കൂടുതല്‍ മനുഷ്യര്‍ മരണപ്പെട്ടപ്പോള്‍ മൃഗങ്ങള്‍ വളരെ കുറച്ചു മാത്രമാണ് കൊല്ലപ്പെട്ടത് എന്നതും വസ്തുത തന്നെയാണ്. മണ്ണിടിച്ചിലുണ്ടായ കവളപ്പാറയില്‍ ദൂരന്ത നിവാരണ സേനകള്‍ കാണാതായ പല വ്യക്തികളുടെയും മൃതദേഹങ്ങള്‍ ഭൂമിയില്‍ നിന്നും ദിവസേന പുറത്തേടുക്കുമ്പോഴും വളരെ കുറച്ചു മൃഗങ്ങളുടെ ശവശരീരം മാത്രമാണ് ലഭിക്കുന്നത്. തുടലില്‍ കെട്ടിയ ഒരു നായയുടെ ജഡം മാത്രമാണ് ലഭിച്ചത്. പിന്നീട് പ്രദേശവാസികളില്‍ നിന്നും അറിയുവാന്‍ സാധിച്ചത് കവളപ്പാറയിലുണ്ടായിരുന്ന തെരുവുനായ്ക്കളെല്ലാം തന്നെ ദുരന്തമുണ്ടാകുന്നതിന് രണ്ടു ദിവസം മുന്‍പ് തന്നെ മറ്റൊരിടത്തെയ്ക്കു ഓടിപ്പോയിരുന്നു എന്നാണ്. വീണ്ടും ശാസ്ത്രലോകത്തിന് ഉത്തരമില്ലാതാവുന്ന സംഭവങ്ങള്‍.

2004ല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുണ്ടായ സുനാമി അനേകം മനുഷ്യ ജീവനുകള്‍ എടുത്തപ്പോഴും വളരെ കുറച്ചു മൃഗങ്ങള്‍ മാത്രമാണ് നഷ്ടപ്പെട്ടതെന്ന് വന്യജീവി സംരക്ഷകര്‍ അവകാശപ്പെടുന്നു. ശ്രീലങ്കയിലുള്ള യാല വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ കൂട്ടമായി ജീവിക്കുന്ന വന്യമൃഗങ്ങള്‍ ഒന്നും തന്നെ കൊല്ലപ്പെട്ടില്ലായെന്നു തന്നെ വെളിപ്പെടുത്തി. ആനയും, പുള്ളിപ്പുലികളും, കുരങ്ങുകളും നിറഞ്ഞ ഈ വന്യജീവി  സങ്കേതത്തില്‍ വലിയ നഷ്ടങ്ങള്‍ സംഭവിക്കാതിരുന്നതും ചോദ്യ ചിന്ഹമായി ശാസ്ത്രലോകത്തിനു മുന്‍പില്‍ നില്‍ക്കുന്നു. ഇര തേടുവാന്‍ സഹായിക്കുന്ന മൃഗങ്ങളുടെ ഇന്ദ്രീയങ്ങള്‍ തന്നെ പ്രകൃതി ദുരന്തങ്ങളില്‍ നിന്നും രക്ഷ നേടുവാന്‍ ഇവയെ സഹായിക്കുന്നു എന്നതാണ് നിലവിലെ അനുമാനങ്ങള്‍. മൃഗങ്ങള്‍ക്കുള്ള ഈ അത്ഭുത സിദ്ധിയുടെ കാരണങ്ങള്‍ എന്താണെന്നുള്ളതിന്  ശാസ്ത്രലോകം മുന്നോട്ടു വയ്ക്കുന്ന രണ്ടു സിദ്ധാന്തങ്ങളാണ്.

ഒന്ന് മൃഗങ്ങള്‍ ഭൂമിയുടെ ഓരോ നേരിയ ചലനങ്ങളും തിരിച്ചറിയുന്നു അതോടൊപ്പം തന്നെ സ്വയം സുരക്ഷയൊരുക്കുന്നു. രണ്ടാമത്തേത് ഭൂമിയില്‍ നിന്നും നിര്‍ഗളിക്കുന്ന വിവിധ വാതകങ്ങള്‍ തിരിച്ചറിയുന്നു അഥവാ മൃഗങ്ങള്‍ തങ്ങള്‍ ജീവിക്കുന്ന പരിസ്ഥിതിയിലെയും പശ്ചാത്തലങ്ങളിലെയും ഓരോ മാറ്റങ്ങളും വളരെ സൂഷ്മമായി നിരീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ദുരന്തമുണ്ടായ കവളപ്പാറയിലും കാട്ടുമൃഗങ്ങളും നാട്ടുമൃഗങ്ങളും ഇതുപോലേ വേറിട്ട രീതിയില്‍ പെരുമാറിയതും നാട്ടുകാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചുരുക്കത്തില്‍ ഭൂമിയുടെ പതിവിനു വിപരീതമായ പ്രവര്‍ത്തനങ്ങള്‍ മൃഗങ്ങള്‍ക്ക് കാണുവാനും ഉള്‍ക്കൊള്ളുവാനും പ്രതിരോധത്തിലാകുവാനും സാധിക്കുമ്പോഴും സൃഷ്ടികളില്‍ അതിവിശിഷ്ട സൃഷ്ടിയായ മനുഷ്യന് സാധിക്കുന്നില്ലാ എന്നുവേണം കരുതുവാന്‍.

എന്നാല്‍ ഇപ്പോഴും ഉള്‍കാടുകളിലും മറ്റും ജീവിക്കുന്ന ആധുനിക ലോകത്തിന്റെ  വികസനമേല്‍ക്കാത്ത മനുഷ്യര്‍ക്ക് അഥവാ ആദിവാസികള്‍ക്ക് ഭൂമിയുടെ ഇതുപോലുള്ള മാറ്റങ്ങള്‍ മനസിലാക്കുവാനും അതനുസരിച്ചു പ്രവര്‍ത്തിക്കുവാനും സാധ്യമാകുന്ന കാര്യം തള്ളിക്കളയുവാന്‍ സാധിക്കില്ല. കവളപ്പാറയിലെ തന്നയുള്ള ചാത്തന്‍ മൂപ്പന്റെ അനുഭവവും വേറിട്ടതല്ല. പതിവിനു വിപരീതമായി മഴയോടൊത്തുള്ള കലക്ക വെള്ളത്തിന് അസാധാരണ മണമുണ്ടായപ്പോള്‍ അപായ സൂചനയാണെന്ന് മനസിലാക്കി രക്ഷാമാര്‍ഗങ്ങള്‍ തേടുവാന്‍ അദ്ദേഹത്തിന് സാധിച്ചു.

അദ്ദേഹത്തോടൊപ്പം ചില കുടുംബങ്ങള്‍ രക്ഷപെട്ടു എന്നാണറിയുവാന്‍ സാധിച്ചത്. ഇതില്‍ നിന്ന് മനസിലാക്കുവാന്‍ സാധിക്കുന്നത് മറ്റൊന്നുമല്ല അതിബുദ്ധിമാനെന്നു വിശേഷിപ്പിക്കുന്ന മനുഷ്യരുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഇപ്പോഴും ഭാവി പ്രവിചിക്കുവാന്‍ സാധിക്കുന്നില്ലെങ്കിലും പ്രകൃതിയിലെ അപകടങ്ങള്‍ സമയാസമയങ്ങളില്‍ മനസിലാക്കുവാന്‍ സാധിക്കും. മൃഗങ്ങളെക്കാളുപരി ലഭിച്ചിരിക്കുന്ന ഇന്ദ്രീയങ്ങളുടെ അതിസൂഷ്മമായ ഉപയോഗത്തിലൂടെ. 

കേരളത്തിലെ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉരുള്‍ പൊട്ടലുകള്‍ മനുഷ്യന്റെ അത്യാര്‍ത്തി മൂലമാണെന്നും പ്രകൃതിയുടെ ദുരുപയോഗത്തിന്റെ ബാക്കിപത്രമാണെന്നും ഇപ്പോള്‍ കുറച്ചു വ്യക്തികളെങ്കിലും മനസിലാക്കുകയും അംഗീകരിക്കുന്നുണ്ട്. കേരളത്തിന്റെ മലയോര മേഖലകളില്‍ ഈ രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ചെറുതും വലതുമായ അയ്യായിരത്തോളം  ഉരുള്‍പൊട്ടലുകളാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇപ്പോഴും പരിസ്ഥിതി ദുര്‍ബല മേഖലകളില്‍  അനധികൃതമായി ഭൂമി കയ്യേറി വന്‍  കെട്ടിട സൗധങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് ഇപ്പോഴും പ്രകൃതിയുടെ ചൂഷണം നടത്തിക്കൊണ്ടിരിക്കുന്നത് കടിഞ്ഞാടിടുവാനുള്ള  നടപടികൊളൊന്നും തന്നെ അധികാരികളില്‍ നിന്നുണ്ടാവുന്നുമില്ല. 

ഭൂമിയുടെ നിലനില്പിനോട് ബന്ധപ്പെട്ടുള്ള എല്ലാ ശാസ്ത്രവശങ്ങളും പരിസ്ഥിതി സംരക്ഷണം , ആഗോളതാപനം, സുസ്ഥിരത തുടങ്ങിയ പദങ്ങളെക്കുറിച്ച് നമ്മുടെ രാജ്യത്തെ ഭൂരിഭാഗം ആളുകള്‍ക്കും അറിയാവുന്ന ഒരു തലമുറയിലാണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ എല്ലാക്കാലവും ഇതല്ലായിരുന്നു അവസ്ഥ വ്യക്തിപരവും സാമ്പത്തികവുമായ നേട്ടങ്ങള്‍ക്കായി മനുഷ്യര്‍ പരിസ്ഥിതിയെയും ഈ ഭൂമിയെയും  നശിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. പലര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങളുടെ  പരിണിത ഫലങ്ങളെക്കുറിച്ചുള്ള അറിവില്ലായിരുന്നു എന്നാല്‍ കൂടുതലും വികസിതരാജ്യങ്ങള്‍ ഉള്‍പ്പെടെ ശരിയായതും സത്യവുമായ  വസ്തുതകള്‍ പൊതു വേദിഥികളില്‍ നിന്നും മറച്ചുവയ്ക്കുവാനുള്ള നീക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

ഓരോ വ്യക്തികളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ന്യായീകരിക്കുകയും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന രീതികള്‍. മനുഷ്യ ചിന്തകള്‍ക്ക് അധീതമാണ് പ്രപഞ്ച രഹസ്യങ്ങളെങ്കിലും ഭൂമിയെയും ഈ പ്രപഞ്ചത്തെയും അപേക്ഷിച്ചു വളരെ നൈമിഷികമായ ജീവിതമുള്ള മനുഷ്യന്‍ ഇതിന്റെയെല്ലാം അധിപനാണെന്നും ഈ പ്രപഞ്ചത്തെക്കാളും പ്രകൃതിയെക്കാളും താനെന്നും ഉന്നതനാണെന്നു സ്വയം പ്രഖ്യാപിച്ചുകൊണ്ട് തന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഏകദേശം നാലു ദശകങ്ങള്‍ക്കു മുന്‍പ് മാത്രമാണ് ഈ ചിന്താഗതികളില്‍ മാറ്റങ്ങള്‍ സംഭവിക്കുവാന്‍ തുടങ്ങിയതും പരിസ്ഥിതിയെ സംരക്ഷിക്കുവാന്‍ തുടങ്ങിയതും. നിലവിലെ പ്രകൃതിയെ ചൂഷണം മാത്രം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍  അവസാനിപ്പിക്കുവാനുള്ള നിയമ വ്യവസ്ഥിതികള്‍ സ്ഥാപിതമായി. പക്ഷെ ഇവിടെയും മനുഷ്യന്‍ മാത്രം സ്വന്തമായി നിര്‍മ്മിച്ച നിയമങ്ങള്‍ക്ക് അതീതനായി ജീവിക്കുവാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും പ്രകൃതി തന്നെ സ്വയം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തും. മനുഷ്യന്റെ ഏറ്റവും അമൂല്യമായ ജീവിതം തന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കും.

ഹ്രസ്വമായ മനുഷ്യ ജീവിതം പരിപൂര്‍ണ്ണമാക്കുവാന്‍ പ്രകൃതിയും അതിലെ എല്ലാ ജീവജാലങ്ങളും അതിന്റെ നിലവിലുള്ള സ്ഥിതിയില്‍ നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതോടൊപ്പം ഓരോ മനുഷ്യര്‍ക്കും വികസനവും പ്രവര്‍ത്തികമാക്കണം. എന്നാല്‍ വികസനത്തിന്റെ അളവുകോല്‍ സാമ്പത്തിക വികസനത്തിന് പകരം പൂര്‍ണ്ണ ആരോഗ്യമുള്ള ഒരു ജനത ജീവിക്കുവാനുതകുന്ന പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുമാത്രമായിരിക്കണം. മനുഷ്യന് ജീവിക്കുവാന്‍ ആവാസ കേന്ദ്രങ്ങള്‍ ആവശ്യമാണ് പക്ഷെ അത് ആവശ്യത്തിനു മാത്രമുള്ളതായിരിക്കണം.

അതോടൊപ്പം പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ജീവിക്കുന്ന വ്യക്തികള്‍ നിരന്തരമായ ജാഗ്രതയിലൂടെയും അന്യോന്യം സഹകരണത്തിലൂടെയും ജീവിക്കുന്നതിന്റെ ആവശ്യകതയാണ് പ്രകൃതി മനുഷ്യന് പകര്‍ന്നു കൊടുക്കുന്നത്. എന്നാല്‍ അതില്‍ നിന്നും പഠിക്കാത്ത മനുഷ്യനെ ദുരന്തങ്ങളിലൂടെ പഠിപ്പിക്കുവാന്‍ ശ്രമിക്കുന്നത്. സൃഷ്ടികളിലെ പരമോന്നത സൃഷ്ടിയായ മനുഷ്യന് പ്രകൃതിയെ അറിയുവാന്‍ സാധിക്കും അനുദിനം അറിയുന്നുമുണ്ട് പക്ഷെ പ്രകൃതി നല്‍കുന്ന ഓരോ സൂചനകളും സ്വന്തം സ്വാര്‍ത്ഥത മാത്രം മുന്‍നിര്‍ത്തി അവഗണിക്കുക മാത്രമാണ് ചെയ്യുന്നത്. മനുഷ്യനാണ് മാറേണ്ടത് പ്രകൃതിയെയും അതിലെ ജീവികളെയും ജീവിക്കുവാന്‍ അനുവദിക്കണം. അപ്പോള്‍ ഓരോ ജീവികളും മനുഷ്യന്റെ ജീവിതത്തിന്റെ പൂര്‍ണ്ണതയ്ക്കുള്ള ഉപകരണങ്ങളായി മാറും. 

വ്യത്യസ്തമായ ജീവിത ശൈലികളുള്ള എല്ലാ മൃഗങ്ങള്‍ക്കും അവയുടേതായ ഇന്ദ്രീയങ്ങളും അവയെ അതിജീവനത്തിനു ഉപയോഗിക്കുവാനുള്ള കഴിവുമുണ്ട്. ഉരുള്‍പൊട്ടലുകളും ഭൂമികുലുക്കവുമൊക്കെ വരുമ്പോള്‍ ഭൂമിക്കടിയില്‍ നിന്നും പുറപ്പെടുന്ന തരംഗങ്ങള്‍ കേള്‍ക്കാനും അപകടം സെന്‍സ് ചെയ്യാനും അവയ്ക്കു കഴിയും. ഇതിനു ബുദ്ധിയുമായി യാതൊരു ബദ്ധവുമില്ല മൃഗങ്ങള്‍ക്കു ജന്മനാ ലഭിക്കുന്ന കഴിവാണ്. നായ്ക്കള്‍ക്കു മനുഷ്യര്‍ക്ക് മണക്കാന്‍ സാധിക്കാത്ത ഗന്ധങ്ങള്‍ തിരിച്ചറിയാനും പിന്തുടരാനും കഴിവുള്ളതു പോലെ മനുഷ്യര്‍ കേള്‍ക്കാത്ത ഉയര്‍ന്ന ഫ്രീക്വന്‍സി തരംഗങ്ങള്‍ കേള്‍ക്കാനും കഴിയും. എല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ മനുഷ്യനുള്ള ദാനങ്ങളായി കണക്കാക്കി അവയെ മാനിച്ചുകൊണ്ടും ഉള്‍കൊണ്ടുകൊണ്ടും ജീവിക്കുവാന്‍ ശീലിക്കുമ്പോള്‍ ചിലപ്പോള്‍ അവയുടെ പെരുമാറ്റങ്ങളെ മനസിലാക്കി പ്രകൃതി ദുരന്തങ്ങളെ അതി ജീവിക്കുവാന്‍ സാധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category