1 GBP = 93.35 INR                       

BREAKING NEWS

ക്രിക്കറ്റ് മത്സരത്തില്‍ വെന്നിക്കൊ ടി പാറിച്ച് കേരളാ സ്‌ട്രൈക്കേഴ്‌ സ് ഗ്ലാസ്‌ഗോ; കലാകേരളം ഗ്ലാ സ്ഗോയുടെ ഓണാഘോഷം കലാശക്കൊട്ട് സെപ്റ്റംബര്‍ 14ന് നടക്കും

Britishmalayali
ജിമ്മി ജോസഫ്

ഴിഞ്ഞ വര്‍ഷം കേരളത്തിലെ മഹാപ്രളയത്തില്‍ പെട്ടവര്‍ക്ക് ആശ്വാസ- സാന്ത്വനമാകുവാനായി ഓണാഘോഷങ്ങള്‍ മാറ്റി വച്ച് കേരളത്തിലെ 33 ക്യാമ്പുകളിലായി ഏകദേശം നാലു ലക്ഷത്തോളം രൂപയുടെ സഹായമെത്തിക്കുകയും, ഭാഗികമായി തകര്‍ന്ന രണ്ടു വീടുകള്‍ പുനരധിവാസ യോഗ്യമാക്കുകയും കൂടാതെ തൃശ്ശൂര്‍ ജില്ലയിലെ വീടു നഷ്ടപ്പെട്ട ഔസേപ്പ് അന്ന ദമ്പതികള്‍ക്കായി പണി കഴിപ്പിച്ച വീടിന്റ താക്കോല്‍ദാനം ജൂലൈ മാസം 23ന് നിര്‍വ്വഹിച്ചതിനു ശേഷം തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണ് കലാകേരളം 2019ലെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

ഓഗസ്റ്റ് 12ന് നടന്ന അത്യന്തം വാശിയേറിയ കായിക മത്സരത്തില്‍ കലാകേരളം സ്ട്രൈക്കേഴ്സും, ടസ്‌ക്കേഴ്സും മിന്നും പ്രകടനങ്ങളാണ് നടത്തിയത്. പതിവു മത്സര ഇനങ്ങളോടൊപ്പം നടത്തിയ കുഴിപ്പന്തും, തവള ചാട്ടവും, സ്പൂണ്‍ റേസും, ചാക്കിലോട്ടവുമെല്ലാം ഗതകാല സ്മരണകള്‍ക്കൊപ്പം മത്സരങ്ങള്‍ക്ക് കൂടുതല്‍ ആവേശവും വീറും വാശിയുമേകി. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനദാനവും നല്‍കി. ഓഗസ്റ്റ് 13ന് നടന്ന അത്യന്തം വീറും വാശിയുമേറിയ, ജയ പരാജയങ്ങള്‍ മാറി മറിഞ്ഞ, ആവേശോജ്ജലമായ ക്രിക്കറ്റ് മത്സരത്തില്‍ സ്‌കോട്ലാന്‍ഡിലെ പ്രമുഖ ക്രിക്കറ്റ് ടീമായ കേരള സ്ട്രൈക്കേര്‍സ് ഗ്ലാസ്‌ഗോ, കലാകേരളം ഗ്ലാസ്ഗോയെ അവസാന പന്തില്‍ കീഴടക്കി കൊണ്ട് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു.

സെപ്റ്റംബര്‍ 1, 2 തീയ്യതികളിലായി കുട്ടികളുടെയും, മുതിര്‍ന്നവരുടെയും ബാഡ്മിന്റണ്‍, ഫുട്ബോള്‍ മത്സരങ്ങളും, 14ന് വടംവലി മത്സരവും നടത്തപ്പെടും. സെപ്റ്റംബര്‍ 14ന് ഗ്ലാസ്ഗോയിലെ കോട്ട് ബ്രിഡ്ജിലുള്ള സെന്റ് മേരീസ് പള്ളി ഹാളില്‍ വച്ചാണ് തിരുവോണാഘോഷങ്ങളുടെ കലാശക്കൊട്ട്.
പതിവുപോലെ തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികളിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം. സമത്വവും, സാഹോദര്യവും, സൗഹാര്‍ദ്ദവും, മനുഷ്യത്വവുമാണ് ഈ ലോകജീവിതത്തിലെ ഏറ്റവും വിലയേറിയ അമൂല്യമുത്തുകളെന്ന് മാലോകരെ പഠിപ്പിച്ച ഒരു രാജാവിന്റെ ആഗമനത്തിനൊരിക്കല്‍ കൂടി ഒരുങ്ങുമ്പോള്‍ എറണാകുളം ജില്ലയിലെ വെട്ടിക്കുഴിയിലുള്ള സ്മൈല്‍ വില്ലേജിലെ 150 ല്‍ പരം അന്തേവാസികള്‍ക്കായുള്ള ഓണസദ്യ നല്‍കിയതിനു ശേഷമായിരിക്കും സെപ്റ്റംബര്‍ 14ന് കലാകേരളത്തിന്റെ അംഗങ്ങള്‍ തൂശനിലയ്ക്ക് ചുറ്റുമൊത്തുകൂടുക. രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു മണി വരെയായിരിക്കും ആഘോഷം.
സ്ഥലത്തിന്റെ വിലാസം
St: Mary's Church Hall, Hozier Rate, Coatbridge, ML5 4DB

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category