1 GBP = 92.60 INR                       

BREAKING NEWS

18 കോടിയുടെ രൂപ കൈമാറുക പ്രവാസി വ്യവസായി തന്നെ; കടമായി വാങ്ങുന്ന തുക തിരിച്ചു നല്‍കുമെന്ന് ഉറപ്പ് നല്‍കി അച്ഛന്‍ വെള്ളാപ്പള്ളി; പണം കിട്ടിയാല്‍ കേസ് പിന്‍വലിക്കാന്‍ നാസിലും പൂര്‍ണ്ണ സമ്മതന്‍; ദുബായില്‍ നടപ്പാകുന്നത് ബിനോയ് കോടിയേരി കേസിലെ അതേ ഫോര്‍മുല; വീമ്പു പറയുക സാമ്പത്തിക ഇടപാടുകള്‍ ഇല്ലാതെ തന്നെ എല്ലാം രമ്യമായി പരിഹരിച്ചെന്ന വാദം തന്നെ; തിങ്കളാഴ്ച അജ്മാന്‍ കോടതിയിലെ കേസ് പിന്‍വലിക്കും; ചൊവ്വാഴ്ച തന്നെ തുഷാര്‍ മടങ്ങിയെത്തും; എല്ലാം നീങ്ങുന്നത് അതിവേഗതയില്‍

Britishmalayali
kz´wteJI³

ദുബായ്: നാസില്‍ അബ്ദുല്ലയുമായി ബന്ധപ്പെട്ട ചെക്ക് കേസ് പരസ്പരം ബുദ്ധിമുട്ടില്ലാതെ തന്നെ തീര്‍ക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറയുമ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത് ബിനോയ് കോടിയേരി മോഡല്‍. തുഷാറിന്റെ വാക്കുകളില്‍ ഉള്ളതും ഇതിന്റെ സൂചനയാണ്. നാസില്‍ അബ്ദുല്ലയുമായി തെറ്റിദ്ധാരണയെല്ലാം നീങ്ങി. സാമ്പത്തിക ഇടപാടുകള്‍ ഇല്ലാതെ തന്നെ എല്ലാം രമ്യമായി പരിഹരിക്കുമെന്നും ബി.ഡി.ജെ.എസ്. നേതാവ് വിശദീകരിച്ചു. ഇത് തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ചെക്ക് കേസില്‍ കുടുങ്ങിയപ്പോഴും സംഭവിച്ചത്. അന്നും പണമൊന്നും കൊടുക്കാതെ പരാതിക്കാരനെ വശത്താക്കിയെന്നാണ് വിശദീകരിച്ചത്. എന്നാല്‍ ബിനോയ് പണം നല്‍കിയാണ് കേസ് അവസാനിപ്പിച്ചതെന്നും വ്യക്തമായ സത്യമായിരുന്നു. തുഷാറും പണം കൊടുക്കും. നാസില്‍ കേസ് പിന്‍വലിക്കുകയും ചെയ്യും. എന്നാല്‍ പുറത്ത് പണം ഇടപാടിന്റെ കാര്യങ്ങള്‍ പറയില്ല. ഇതാണ് ദുബായില്‍ തയ്യാറാകുന്ന ഒത്തു തീര്‍പ്പ്.


തുഷാര്‍ വെള്ളാപ്പള്ളിയില്‍നിന്ന് ഒമ്പത് ദശലക്ഷം ദിര്‍ഹം (18 കോടിയോളം രൂപ) കിട്ടാനുണ്ടെന്ന് കാണിച്ചാണ് തൃശ്ശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ള അജ്മാന്‍ പൊലീസില്‍ പരാതി നല്‍കിയത്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ചൊവ്വാഴ്ച ദുബായില്‍ തുഷാര്‍ അറസ്റ്റിലാവുന്നത്. വ്യാഴാഴ്ച അജ്മാന്‍ കോടതിയില്‍ ജാമ്യംനേടി പുറത്തുവന്ന തുഷാര്‍ ചെക്കുകേസുമായി നാസില്‍ ഉന്നയിച്ച പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍, കമ്പനിയും ബിസിനസും തകരാന്‍ തുഷാറിന്റെ നടപടികളാണ് കാരണമെന്ന് നാസിലും പരാതിപ്പെട്ടിരുന്നു. ഇതിന് തെളിവും നല്‍കി. ഇതോടെയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച തുടങ്ങിയത്. കിട്ടാനുള്ള പണം തിരിച്ചു നല്‍കാന്‍ ഗള്‍ഫിലെ പ്രവാസി വ്യവസായികളില്‍ പ്രമുഖനും സമ്മതിച്ചിട്ടുണ്ട്. ഈ തുക നാട്ടില്‍ വ്യവസായിക്ക് തുഷാറിന് വേണ്ടി അച്ഛന്‍ വെള്ളാപ്പള്ളി കൈമാറുമെന്നാണ് സൂചന. അങ്ങനെയാണ് കേസ് ഒത്തുതീര്‍പ്പിലെത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ തുഷാര്‍ ചൊവ്വാഴ്ച നാട്ടിലെത്തും.

വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് നാസില്‍. അതുകൊണ്ട് തന്നെ നാട്ടില്‍ പോലും പോകാന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെ പണം കിട്ടിയാല്‍ തുഷാര്‍ പറയുന്ന തരത്തില്‍ ഒത്തുതീര്‍പ്പിന് നാസിലും തയ്യാറാകും. രാഷ്ട്രീയ ഭാവി കൂടി കണക്കിലെടുത്താണ് തുഷാര്‍ ഇത്തരത്തിലൊരു നീക്കത്തിന് ശ്രമിക്കുന്നത്. പരാതിക്കാരനായ നാസില്‍ അബ്ദുള്ളയും ഒരു സാമ്പത്തിക ഇടപാടുമില്ല. അത്തരത്തില്‍ പണം കൊടുത്തല്ല കാര്യങ്ങള്‍ ഒത്തുതീര്‍ക്കുന്നത്. നാസിലിന് ബിസിനസില്‍ കുറെ പ്രശ്‌നങ്ങളുണ്ടായി. അറസ്റ്റ് സംബന്ധിച്ച് എന്റെ വിശദീകരണങ്ങള്‍ മാധ്യമങ്ങളില്‍ക്കണ്ട് നാസില്‍ എന്നെ വിളിച്ചു. പിന്നീട് തിരിച്ച് വിളിച്ച് അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. പലതും തെറ്റിദ്ധാരണ മൂലം ഉണ്ടായതാണ്-തുഷാര്‍ പറയുന്നു. തന്നെ കള്ളകേസില്‍ കുടുക്കിയെന്ന വാദം തുഷാറും ഇനിയൊരിടത്തും പറയില്ല. അങ്ങനെ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത ഒത്തുതീര്‍പ്പ്.

12 വര്‍ഷം മുമ്പ് ദുബായിലുണ്ടായ സാമ്പത്തിക മാന്ദ്യം കാരണം നിര്‍മ്മാണ മേഖലയില്‍ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ടായി. എനിക്കും പത്ത് ദശലക്ഷത്തിലേറെ ദിര്‍ഹം ഇവിടെനിന്ന് കിട്ടാനുണ്ടായിരുന്നു. എന്നാല്‍ മുമ്പ് ലഭിച്ച ലാഭം ഉപയോഗിച്ച് ജീവനക്കാരുടെയെല്ലാം ബാധ്യതകള്‍ തീര്‍ത്ത് അവരെ പറഞ്ഞയച്ചു. ഞാന്‍ ചെക്ക് കൊടുത്തവരില്‍നിന്ന് അത് തിരിച്ചുവാങ്ങി അവരുമായി സംസാരിച്ച് ചെറിയ തുക നല്‍കി ഇടപാടുകള്‍ തീര്‍ത്തു. നാസില്‍ പറയുന്ന കാര്യങ്ങളെ കുറിച്ചൊന്നും എനിക്ക് ധാരണയുണ്ടായിരുന്നില്ല. അദ്ദേഹത്തെ കണ്ടത് പോലും ഓര്‍ക്കുന്നില്ല. ഏതാനും ബിസിനസ് പങ്കാളികളും മാനേജര്‍മാരുമാണ് കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നോക്കിയിരുന്നത്. എങ്കിലും പരമാവധി ബാധ്യതകള്‍ തീര്‍ക്കാന്‍ ഞാനും ഇവിടെ എത്തിയിരുന്നു. എന്നെ പോലെ തന്നെ നാസിലിനും ഇവിടെ അക്കാലത്ത് പണം കിട്ടാനുണ്ടായിരുന്നു. എന്നാല്‍ നാസില്‍ പറയുന്നത് പോലെ ആര്‍ക്കെങ്കിലും വണ്ടി ചെക്ക് നല്‍കിയതായി ഓര്‍മയിലില്ല. എല്ലാ ഇടപാടുകളും തീര്‍ത്തു എന്ന് തന്നെയാണ് വിശ്വാസം- തുഷാര്‍ പറഞ്ഞു.

കേസ് നടത്തിയാല്‍ പ്രത്യേകിച്ചൊന്നും ഞങ്ങള്‍ രണ്ട് പേര്‍ക്കും കിട്ടാന്‍ പോകുന്നില്ല. പകരം പണവും സമയവും നഷ്ടമാകുമെന്ന് മാത്രം. അതിനായി ഞാന്‍ ഇവിടെ തന്നെ നില്‍ക്കണമെന്ന ബുദ്ധിമുട്ടുമുണ്ട്. ഇതൊക്കെ നാസിലിനും മനസ്സിലായി- തുഷാര്‍ പറഞ്ഞു. അതിനിടെ തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരേ പരാതി നല്‍കിയതിന് പിന്നില്‍ ആരുടെയും സമ്മര്‍ദമില്ലെന്ന് പരാതിക്കാരനായ നാസില്‍ അബ്ദുള്ള പറഞ്ഞു. അദ്ദേഹവുമായി ഒത്തുതീര്‍പ്പിലെത്തിയാല്‍ പരാതി പിന്‍വലിക്കും. ബിസിനസില്‍ സഹായിക്കാമെന്ന് തുഷാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും നാസില്‍ പറഞ്ഞു. പ്രശ്‌നത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയെ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം നിസ്സഹായത പ്രകടിപ്പിച്ചു. ഘടകകക്ഷി നേതാവായതിനാല്‍ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിന് ശേഷം വേറെ രാഷ്ട്രീയക്കാരെ ആരെയും വിളിച്ചതുമില്ല.വലിയ സാമ്പത്തിക നഷ്ടം വന്നതുകൊണ്ടാണ് പരാതി കൊടുക്കാന്‍ തീരുമാനിച്ചത്. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. യൂസഫലി വിളിച്ചിരുന്നുവെന്നും നാസില്‍ പറഞ്ഞു.

കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ ഇരുവരും തീരുമാനിച്ച സാഹചര്യത്തില്‍, അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തിയാല്‍ നിയമനടപടികള്‍ അവസാനിപ്പിക്കാം. തുഷാറിന്റെ ഉടമസ്ഥതയില്‍ 12 വര്‍ഷം മുന്‍പ് യുഎഇയില്‍ പ്രവര്‍ത്തിച്ചിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉപകരാറുകാരനായിരുന്നു നാസില്‍ അബ്ദുല്ല. ഈ മാസം 20ന് ദുബായിലെത്തിയ തുഷാറിനെ നാസിലിന്റെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 10 ലക്ഷം ദിര്‍ഹം (ഏകദേശം1.9 കോടി രൂപ) കെട്ടിവച്ചാണ് ജാമ്യം നേടിയത്. പാസ്പോര്‍ട് കോടതിയിലാതിനാല്‍ നിയമനടപടികള്‍ തീരാതെ തുഷാറിന് യുഎഇ വിടാനാകില്ല. ഈ സാഹചര്യത്തിലാണ് അതിവേഗ ഒത്തുതീര്‍പ്പ്. ജയിലില്‍ കിടക്കേണ്ടി വന്നത് വിധിയായിരിക്കാമെന്നും അതിന്റെ പേരില്‍ നാസിലിനോട് ശത്രുതയില്ലെന്നും തുഷാര്‍ പറഞ്ഞു. കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ ഇരുവരും തീരുമാനിച്ച സാഹചര്യത്തില്‍, അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തിയാല്‍ നിയമനടപടികള്‍ അവസാനിപ്പിക്കാം. 10 ലക്ഷം ദിര്‍ഹം (ഏകദേശം1.9 കോടി രൂപ) കെട്ടിവച്ചാണ് തുഷാര്‍ ജാമ്യം നേടിയത്. പാസ്പോര്‍ട് കോടതിയിലാതിനാല്‍ നിയമനടപടികള്‍ തീരാതെ തുഷാറിന് യുഎഇ വിടാനാകില്ല.

കേസില്‍ രമ്യമായ പരിഹാരത്തിനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും പൊതു ധാരണയുടെ അടിസ്ഥാനത്തില്‍ ആകും ഇതെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നാളെനടക്കുമെന്നും നാസില്‍ വ്യക്തമാക്കി. 'തുഷാറുമായി എനിക്ക് പത്ത് വര്‍ഷത്തെ പരിചയമുണ്ട് ഏറ്റുമുട്ടല്‍ ഇല്ലാതെ രമ്യമായി പരിഹരിക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. പഴയ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നില്ല. പത്തു വര്‍ഷം മുന്‍പുള്ള കേസാണിത്. രേഖകള്‍ക്ക് സാധുതയുണ്ട്. ചെക്ക് സംബന്ധിച്ച ഉത്തരവാദിത്തം ബാങ്കാണ് തീരുമാനിക്കുന്നത്' അദ്ദേഹം വിശദീകരിച്ചു. രമ്യമായ പരിഹാരം ആകുമ്പോള്‍ ആണ് കേസ് പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുക. ഇതസംബന്ധിച്ച പ്രാഥമിക ചര്‍ച്ചയാണ് ഇന്ന് നടക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കേസില്‍ രാഷ്ട്രീയമില്ലെന്നും തികച്ചും വ്യക്തിപരമായ കേസാണിതെന്നും അദ്ദേഹം ഇത്തുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category