1 GBP = 92.60 INR                       

BREAKING NEWS

വിശ്വരൂപം പൂണ്ട് ഇശാന്ത് ശര്‍മ്മ! ആന്റിഗ്വ ടെസ്റ്റില്‍ തിരിച്ചടിച്ച് ഇന്ത്യ; വെസ്റ്റ് ഇന്‍ഡീസ് 108 റണ്‍സ് പിന്നില്‍; എട്ടു വിക്കറ്റ് നഷ്ടമായത് 189 റണ്‍സിന്; രണ്ടാം ദിവസം ബാറ്റിംഗില്‍ താരമായത് സര്‍ ജഡേജ

Britishmalayali
kz´wteJI³

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആന്റിഗ്വ ടെസ്റ്റില്‍ തിരിച്ചടിച്ച് ഇന്ത്യ. ഒന്നാം ഇന്നിങ്സില്‍ 297 റണ്‍സ് പിന്തുടരുന്ന വിന്‍ഡീസിന് എട്ടു വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 108 റണ്‍സ് പിന്നിലാണ്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ വിന്‍ഡീസ് തകരുകയായിരുന്നു. രണ്ടാം ദിനം 13 ഓവറില്‍ 42 റണ്‍സ് വഴങ്ങിയാണ് ഇഷാന്ത് അഞ്ച് പേരെ പുറത്താക്കിയത്. 48 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസാണ് ടോപ്പ് സ്‌കോറര്‍. ഷാരോണ്‍ ഹെറ്റ്‌മെയര്‍ 35 റണ്‍സടിച്ചു. രണ്ടാം ദിനം കളി നില്‍ത്തുമ്പോള്‍ വിന്‍ഡീസ് എട്ട് വിക്കറ്റിന് 189 റണ്‍സെന്ന നിലയിലാണ്. 10 റണ്‍സോടെ ജേസണ്‍ ഹോള്‍ഡറും റണ്ണൊന്നുമെടുക്കാതെ മിഗ്വെയ്ല്‍ കമ്മിന്‍സുമാണ് ക്രീസില്‍.

രണ്ടാം ദിനം ബാറ്റിംഗാരംഭിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന നിലയിലായിരുന്നു. രവീന്ദ്ര ജഡേജയുടെ മികച്ച ഇന്നിങ്സ് ആണ് ഇന്ത്യന്‍ സ്‌കോര്‍ മുന്നൂറിന് അടുത്തെത്തിച്ചത്. എട്ടാമനായി ഇറങ്ങിയ ജഡേജ 58 റണ്‍സ് നേടി. അജിന്‍ക്യ രാഹനെ (81), ഹനുമ വിഹാരി (32), രവീന്ദ്ര ജഡേജ (58), ഇഷാന്ത് ശര്‍മ (19) എന്നിവരുടെ ചെറുത്തുനില്‍പ്പുകളാണ് ഇന്ത്യയെ രക്ഷിച്ചത്. ആദ്യദിനം 25 റണ്‍സെടുക്കുന്നതിനിടെ മൂന്നുവിക്കറ്റ് പോയപ്പോള്‍ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ (44) മാത്രമാണ് പിടിച്ചുനിന്നത്. ടോപ് ഓര്‍ഡറിലെ നാലുപേര്‍ ചേര്‍ന്ന് 60 റണ്‍സ് അടിച്ചപ്പോള്‍ പിന്നീടുള്ള നാലുപേര്‍ 195 റണ്‍സ് ചേര്‍ത്തു.

ആറിന് 203 എന്നനിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ നാലു റണ്‍സു കൂടി ചേര്‍ത്തപ്പോള്‍ ഋഷഭ് പന്തിനെ (24) നഷ്ടമായി. എന്നാല്‍, എട്ടാം വിക്കറ്റില്‍ ജഡേജയും ഇഷാന്ത് ശര്‍മയും ചേര്‍ന്ന് 60 റണ്‍സടിച്ചു. അവസാന വിക്കറ്റില്‍ ബുംറയെ കൂട്ടുപിടിച്ച് 29 റണ്‍സ് ചേര്‍ത്തപ്പോള്‍ അതില്‍ 25 റണ്‍സ് ജഡേജയുടെ വകയായിരുന്നു.

ഇതിനിടെ ജഡേജ ടെസ്റ്റിലെ പത്താം അര്‍ധസെഞ്ചുറിയും അടിച്ചു. 112 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 58 റണ്‍സെടുത്ത ജഡേജയെ ജേസണ്‍ ഹോള്‍ഡര്‍ മടക്കിയതോടെ ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചു. ഇതോടെ ലഞ്ചിന് പിരിഞ്ഞു. വെസ്റ്റിന്‍ഡീസിനു വേണ്ടി കെമര്‍ റോച്ച് നാലും ഷാനണ്‍ ഗബ്രിയേല്‍ മൂന്നുവിക്കറ്റുമെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category