1 GBP = 92.70 INR                       

BREAKING NEWS

ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ യോഗിമാരില്‍ ഒരാള്‍; ജീവിതചര്യകളും ഭക്ഷണ ശീലവും പ്രകൃതിയോട് ചേര്‍ന്നത്; എന്നിട്ടും ആചാര്യ ബാലകൃഷ്ണയ്ക്ക് എങ്ങനെ ഹൃദ് രോഗം സംഭവിച്ചു? എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ അഡ്മിറ്റാക്കിയ പതഞ്ജലി ചെയര്‍മാന്റെ രോഗ വിവരം ആശങ്ക ഉയര്‍ത്തുന്നത് അനേകരില്‍; ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാരും

Britishmalayali
kz´wteJI³

ഋഷികേശ്: യോഗ ഗുരു രാംദേവിന്റെ മുഖ്യ സഹായിയും പതഞ്ജലി ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ആചാര്യ ബാല്‍കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ അത് ആശങ്കയാകുന്നത് അനേകരിലാണ്. നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ഋഷികേശിലുള്ള എയിംസില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ അദ്ദേഹത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ യോഗിമാരില്‍ ഒരാളാണ് ആചാര്യ ബാല്‍കൃഷ്ണ. ജീവിതചര്യകളും ഭക്ഷണ ശീലവും പ്രകൃതിയോട് ചേര്‍ന്നതാണ്. അതുകൊണ്ട് തന്നെ ഹൃദ് രോഗ സാധ്യത തീരെ കുറവാണ്. എന്നിട്ടും അദ്ദേഹത്തിന് ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടായി എന്നാണ് സൂചന.

തലകറക്കവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം ഹരിദ്വാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം എയിംസിലേയ്ക്ക് മാറ്റുകയായിരുന്നു. നേപ്പാളീസ് വംശജനായ ബാല്‍കൃഷ്ണയ്ക്ക് 600 കോടി ഡോളറിന്റെ ആസ്തിയുണ്ട്. 1995 ലാണ് ബാബാ രാംദേവിനൊപ്പം പതഞ്ജലി കമ്പനി സ്ഥാപിച്ചത്. പതഞ്ജലിയുടെ എംഡി സ്ഥാനവും വഹിക്കുന്ന ബാല്‍കൃഷ്ണയ്ക്ക് കമ്പനിയില്‍ 98.6 ശതമാനം ഓഹരിയും സ്വന്തമാണ്. യോഗയുടെ കരുത്തിനെ കുറിച്ച് ലോകത്തെ അറിയിച്ചതിന് പിന്നിലും ബാല്‍കൃഷ്ണയ്ക്ക് നിര്‍ണ്ണായക പങ്കുണ്ട്. ബാബാ രാംദേവ് പതഞ്ജലിയുടെ മുഖം മാത്രമാണ്. പതഞ്ജലി എന്ന ബ്രാന്‍ഡിനും ബിസിനസ്സിനും പിന്നില്‍ ആചാര്യ ബാല്‍കൃഷ്ണ എന്ന പേരിലല്‍ അറിയപ്പെടുന്ന ബാല്‍കൃഷ്ണ സുവേദി എന്ന ബിസിനസ്സ് ടൈകൂണിന്റെ ബുദ്ധിയാണ് ഉള്ളത്.

പതഞ്ജലി സൃഷ്ടിച്ച വിവാദങ്ങളെ കൂടാതെ മറ്റുപല വിവാദങ്ങളിലും ബാല്‍കൃഷ്ണ ഉള്‍പ്പെട്ടിട്ടുണ്ട്. വ്യാജ വിദ്യാഭ്യാസ ഡിഗ്രികളും, പൗരത്വവുമാണ് ഇതില്‍ ആദ്യം. പതഞ്ജലി സൃഷ്ടിച്ച വിവാദങ്ങളെ കൂടാതെ മറ്റുപല വിവാദങ്ങളിലും ബാല്‍കൃഷ്ണ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചതിന് വഞ്ചനയ്ക്കും, ക്രിമിനല്‍ ഗൂഢാലോചനയ്ക്കും ബാല്‍കൃഷ്ണയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ ബാല്‍കൃഷ്ണയെ 2012 ല്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അനുമതിയില്ലാതെ തോക്ക് കൈവശം വെച്ചുവെന്ന പരാതിയും ഇയാള്‍ക്ക് മേല്‍ നിലനില്‍ക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും പ്രതിയായിട്ടുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ പതഞ്ജലി ആഗോള ബ്രാന്‍ഡായി ഉയര്‍ന്നു. ഇതിന് പിന്നിലെ ചാലക ശക്തി ആചാര്യ ബാല്‍കൃഷ്ണയായിരുന്നു.

മെഡിസിനല്‍ സ്വഭാവമുള്ള ഉല്‍പന്നങ്ങള്‍ മാത്രമാണ് പതഞ്ജലി തയ്യാറാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇന്‍സ്റ്റന്റ് നൂഡില്‍സ് മുതല്‍ ഡിറ്റര്‍ജന്റുകളും പേഴ്‌സണല്‍ കെയര്‍ ഉല്‍പന്നങ്ങളും വരെ പതഞ്ജലിയുടേതായുണ്ട്. ഇതിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന് പുറമേ അയ്യായിരം ഫ്രാഞ്ചൈസി സ്റ്റോറുകളിലൂടെയും വില്‍പന നടക്കുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 5000 കോടി രൂപയായിരുന്നു പതഞ്ജലിയുടെ വരുമാനം. 25,600 കോടി രൂപയുടെ ആസ്തിയുമായി 2016 ലെ ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ ഇടം നേടിയുട്ടുമുണ്ട് ഇയാള്‍. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇയാള്‍ക്ക് മേല്‍ കേസെടുത്തിരുന്നുവെങ്കിലും, 2014 ല്‍ എന്‍ഡിഎ അധികാരത്തിലെത്തിയതോടെ കേസ് ഒതുക്കി. രണ്ടു വര്‍ഷം നീണ്ടു നിന്ന അന്വേഷണത്തില്‍ ബാല്‍കൃഷ്ണയ്‌ക്കെതിരെ തെളിവുകളന്നും കണ്ടെത്താന്‍ സാധിക്കാതിരുന്ന സിബിഐ ബാല്‍കൃഷ്ണയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി.

നേപ്പാള്‍ സ്വദേശികളായിരുന്നു ബാല്‍കൃഷ്ണയുടെ അമ്മ സുമിത്ര ദേവിയും, അച്ഛന്‍ ജയ് വല്ലഭും. പിന്നീട് ഇന്ത്യയിലേക്ക് അവര്‍ കുടിയേറിപാര്‍ക്കുകയായിരുന്നു. ഹരിയാനയിലെ ഒരു ഗുരുകുലത്തില്‍വച്ചാണ് ബാല്‍കൃഷ്ണ ബാബാ രാംദേവിനെ കാണുന്നത്. പിന്നീട് 1990 ല്‍ ഹരിദ്വാറില്‍ ദിവ്യ ഫാര്‍മസി എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഇരുവരം ചേര്‍ന്ന് ആരംഭിച്ചു. പിന്നീട് ബാബാ രാംദേവിനൊപ്പം ചേര്‍ന്ന് നിരവധി ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് ഇദ്ദേഹം തുടക്കം കുറിച്ചു. അതില്‍ 34 എണ്ണത്തിന്റെയും മാനേജിങ്ങ് ഡയറക്ടര്‍ പജവി വഹിക്കുന്നത് ബാല്‍കൃഷ്ണ തന്നെയാണ്. രാംദേവിന്റെയും പതഞ്ജലിയുടേയും കീഴില്‍ വരുന്ന മൂന്ന് ട്രസ്റ്റുകളുടെ അധിപനും ഇന്ന് ബാല്‍കൃഷ്ണയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category