1 GBP = 88.70 INR                       

BREAKING NEWS

രാജ്യത്തിന്റെ അവസ്ഥ അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് മെച്ചപ്പെട്ടത്; ഭവന വാഹന വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കും; ജിഎസ്.ടി നിരക്കുകള്‍ ലളിതമാക്കാന്‍ നടപടി; വാഹന മോഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി പുതിയത് വാങ്ങും; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വുനല്‍കാന്‍ പുത്തന്‍ പദ്ധതികളുമായി നിര്‍മലാ സീതാരാമന്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വുനല്‍കാന്‍ പുതിയ പദ്ധതികളുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ലോകം ഇപ്പോള്‍ സാമ്പത്തിക മാന്ദ്യത്തിലാണെന്നും അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് ഇന്ത്യ വളരെ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യം മെച്ചപ്പെടുത്താനുള്ള പരിപാടികളാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. ജിഎസ്ടി നിരക്ക് ഉള്‍പ്പെടെ ഉള്ളവ ലളിതമാക്കാനും ഭവന വാഹന വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികളാണ് കൊണ്ട് വന്നിരിക്കുന്നത്. സാമ്പത്തിക പുനരുജ്ജീവന നടപടികളുമായി രാജ്യം മുന്നോട്ടു പോകുകയാണ്. ജിഎസ്.ടി നിരക്കുകള്‍ ലളിതമാക്കുമെന്നും ഇതു സംബന്ധിച്ച് ഞായറാഴ്ച ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടി റീഫണ്ട് വൈകിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

നികുതി റിട്ടേണ്‍ കൂടുതല്‍ സുതാര്യമാക്കും. സംരംഭകര്‍ക്ക് ഉദ്യോഗസ്ഥരുടെ ഉപദ്രവം ഉണ്ടാകില്ല. ആദായനികുതി വകുപ്പിന്റെ പ്രവര്‍ത്തനം കേന്ദ്രീകൃത രീതിയിലാക്കും. എല്ലാ ഉത്തരവുകളും നോട്ടീസുകളും ഒരു കേന്ദ്രത്തില്‍നിന്നായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് പണലഭ്യത വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും ധനമന്ത്രി മുന്നോട്ടുവെച്ചിരിക്കുന്നത്. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ സാമൂഹ്യ ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തിയാല്‍ അത് ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള ബജറ്റ് നിര്‍ദ്ദേശം പിന്‍വലിച്ചു. ഇനി അത് സിവില്‍ കുറ്റമായി മാത്രമേ കണക്കാക്കുകയുള്ളൂ. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള ഏഞ്ചല്‍ ടാക്‌സും പിന്‍വലിച്ചു. ഓഹരി അടക്കം വന്‍കിട നിക്ഷേപങ്ങള്‍ക്ക് സര്‍ചാര്‍ജ് ഉണ്ടായിരിക്കില്ല. 70,000 കോടി രൂപ പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കും. 20,000 കോടി രൂപ ഭവനനിര്‍മ്മാണ മേഖലയ്ക്കായി ദേശീയ ഹൗസിങ് ബാങ്ക് വഴി നല്‍കും.

ആദായനികുതി മേഖലയില്‍ ഏകീകൃത കമ്പ്യൂട്ടര്‍ സംവിധാനം ഒക്ടോബര്‍ ഒന്നു മുതല്‍ നടപ്പിലാക്കാന്‍ പദ്ധതിയുണ്ട്. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് നിലവില്‍ നല്‍കാനുള്ള ജിഎസ്ടി റിട്ടേണ്‍ ഒരു മാസത്തിനകം നല്‍കും. ഭാവിയിലുള്ള അപേക്ഷകളില്‍ 60 ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാക്കും. വാഹനമേഖലയെ പുനരുജ്ജീവിപ്പിക്കാനായി സര്‍ക്കാരിന്റെ പഴയ വാഹനങ്ങള്‍ മാറ്റി പുതിയവാഹനങ്ങള്‍ വാങ്ങും. ബാങ്ക് വായ്പാ അപേക്ഷയുടെ നില അറിയുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. വായ്പ അടച്ചുതീര്‍ത്താല്‍ 15 ദിവസത്തിനകം രേഖകള്‍ ഇനി മുതല്‍ തിരികെ നല്‍കും. സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനായി അടുത്തയാഴ്ച കൂടുതല്‍ നടപടികള്‍ പ്രഖ്യാപിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category