1 GBP = 92.70 INR                       

BREAKING NEWS

ജെപിയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലെ ചുറുചുറുക്കുമായി അടിയന്തരാവസ്ഥക്കാലത്തെ ജയില്‍ വാസം; തീഹാറിലെ ജയിലറകള്‍ നല്‍കിയത് അതിജീവനത്തിന്റെ പാഠങ്ങള്‍; രാഷ്ട്രീയ ഭിന്നതകളെ സൗഹൃദത്തില്‍ കലര്‍ത്താത്ത സൗമ്യത; മാധവ് റാവു സിന്ധ്യയുടെ നിരപരാധിത്വം തെളിയിക്കാന്‍ കോട്ടിട്ട വക്കീല്‍; റെയില്‍-പൊതു ബജറ്റുകള്‍ പ്രത്യേകമെന്ന ബ്രിട്ടീഷ് രീതിയേയും പൊളിച്ചെഴുതിയ ബജറ്റ് വിപ്ലവം; അഭിഭാഷകന്‍.. സുഹൃത്ത്.. തന്ത്രജ്ഞന്‍.. ഈ നേതാവിന്റെ മടക്കം തൊട്ടതെല്ലാം പൊന്നാക്കി; അരുണ്‍ ജെയ്റ്റ്ലി ഓര്‍മ്മയാകുമ്പോള്‍

Britishmalayali
kz´wteJI³

ഡല്‍ഹി: രാജീവ് വളരെ മികച്ച ഒരു പാര്‍ലമെന്റേറിയനാണ്... യെച്ചൂരി താങ്കള്‍ ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയല്ലേ അപ്പോള്‍ തീര്‍ച്ചയായും അദ്ദേഹത്തെ തിരികെ ഇവിടെ എത്തിക്കണം. സിപിഎമ്മിന്റെ മുന്‍ രാജ്യസഭ അംഗം പി രാജവ് കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ സഭയില്‍ ജയ്റ്റ്‌ലി നടത്തിയ പ്രസംഗത്തിലെ ഈ ഒരു ഒറ്റ വാക്ക് മതി അരുണ്‍ ജയ്റ്റ്‌ലി എന്ന രാഷ്ട്രീയ നേതാവ് സൗഹൃദം സൂക്ഷിച്ചിരുന്നത് രാഷ്ട്രീയത്തിനും അപ്പുറമായിരുന്നു എന്ന് മനസ്സിലാക്കാന്‍. എബിവിപി കാലഘട്ടം മുതല്‍ വളരെ ഊര്‍ജ്ജസ്വലനായിരുന്ന ജയ്റ്റ്‌ലി അഭിഭാഷകനായും കേന്ദ്രമന്ത്രിയായും ഒക്കെ പ്രവര്ത്തിച്ച സമയത്തും ഈ മികവ് കൈവിട്ടിരുന്നില്ല. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍, ധനകാര്യ -പ്രതിരോധ മന്ത്രാലയങ്ങള്‍ ഒരുമിച്ച് കൈകാര്യം ചെയ്യുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യമന്ത്രി എന്നീ വിശേഷണങ്ങള്‍ കൂടിയുള്ള ജെയ്റ്റ്‌ലി കടുത്ത ക്രിക്കറ്റ് ആരാധകന്‍ കൂടിയായിരുന്നു.

ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിയായിരിക്കെ എ.ബി.വി.പി.യിലൂടെ രാഷ്ട്രീയരംഗത്തേക്ക്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതല്‍ തടവിലായിരുന്നു. 73-ല്‍ അഴിമതിക്കെതിരെ തുടങ്ങിയ ജെ.പി. പ്രസ്ഥാനത്തില്‍ നേതാവായിരുന്നു. അഭിഭാഷകനായി സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചു. 1989-ല്‍ വി.പി.സിങ്ങിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയി. നിയമം, സമകാലിക വിഷയം എന്നിവ സംബന്ധിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതി. 1991 മുതല്‍ ബിജെപി. ദേശീയ നിര്‍വാഹകസമിതിയിലുണ്ട്. വാജ്‌പേയി മന്ത്രിസഭയില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു.

1974 ല്‍ അടിയന്തരാവസ്ഥക്കാലത്ത് കരുതല്‍ തടങ്കലിലായ ജെയ്റ്റ്ലി തിഹാര്‍ ജയിലില്‍ 19 മാസം തടവ് അനുഭവിച്ചു. ജയില്‍ മോചിതനായ ജെയ്റ്റ്ലി പിന്നീട് ജനസംഘത്തില്‍ ചേര്‍ന്നു. 1991ല്‍ ബിജെപി നിര്‍വാഹക സമിതിയിലെത്തിയ ജെയ്റ്റ്ലി എട്ടുവര്‍ഷത്തിനു ശേഷം 1999ല്‍ പാര്‍ട്ടി വക്താവായി. അടല്‍ ബിഹാരി വാജ്പേയി മന്ത്രിസഭയില്‍ സ്വതന്ത്രചുമതലയുള്ള വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രിയായി. രാംജഠ് മലാനി മന്ത്രിസഭയില്‍നിന്ന് രാജിവെച്ചതോടെ നിയമ-നീതി, കമ്പനി കാര്യവകുപ്പുകളുടെ ചുമതലയും വഹിച്ചു. 2009 മുതല്‍ 2014 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.

രാഷ്ട്രീയഭിന്നതകളുണ്ടെങ്കിലും സൗഹൃദത്തില്‍ അവ കലരാതിരിക്കാന്‍ ശ്രദ്ധിച്ച നേതാവായിരുന്നു ജെയ്റ്റ്ലി. അടിയന്തരാവസ്ഥക്കാലത്തെ സുഹൃത്തും ജയപ്രകാശ് നാരായണന്റെ ശിഷ്യനുമായിരുന്ന നിതീഷ് കുമാറിനെ 2005ല്‍ ബിജെപിയുമായി സഖ്യംചേരാന്‍ പ്രരിപ്പിച്ചത് ജെയ്റ്റ്ലിയായിരുന്നു. ഒരേയൊരു തവണയാണ് ജെയ്റ്റ്ലി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2014ല്‍ പഞ്ചാബിലെ അമൃത്സറില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

92 വര്‍ഷം ഇന്ത്യയില്‍ റെയില്‍ ബജറ്റും പൊതുബജറ്റും വെവ്വേറെയാണ് അവതരിപ്പിച്ചിരുന്നത്. ബ്രിട്ടിഷ് ഭരണകാലത്തെ ഈ രീതി മാറ്റി റെയില്‍വേപൊതു ബജറ്റ് ഒരുമിച്ച് ആദ്യമായി അവതരിപ്പിച്ചത് അരുണ്‍ ജയ്റ്റ്‌ലിയാണ്. 2017ല്‍ ആയിരുന്നു ഇത്.കോക്ക കോള കമ്പനിക്കെതിരെ 2002ല്‍ പെപ്‌സി കമ്പനി സുപ്രീം കോടതിയില്‍ കേസ് നടത്തിയപ്പോള്‍ പെപ്‌സിക്കു വേണ്ടി ഹാജരായത് ജയ്റ്റ്‌ലിയായിരുന്നു. എല്‍.കെ.അദ്വാനിക്കും മാധവറാവു സിന്ധ്യയ്ക്കുമെല്ലാം വേണ്ടി കോടതിയില്‍ ഹാജരായിട്ടുണ്ട് ജയ്റ്റ്‌ലി.1977 മുതല്‍ നിയമമേഖലയില്‍ സജീവമായിരുന്നെങ്കിലും 2009ല്‍ അഭിഭാഷകക്കുപ്പായം അഴിച്ചുവച്ച് പൂര്‍ണമായും രാഷ്ട്രീയത്തിലേക്കിറങ്ങി.

അഭിഭാഷനായിരുന്ന മഹാരാജ് കിഷന്‍ ജെയ്റ്റ്ലിയുടെയും രത്തന്‍ പ്രഭ ജെയ്റ്റ്ലിയുടെയും മകനായി 1952 ഡിസംബര്‍ 28ന് ഡല്‍ഹിയിലാണ് അരുണ്‍ ജെയ്റ്റ്‌ലി ജനിച്ചത്. ഡല്‍ഹി സെന്റ് സേവ്യേഴ്സ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. ഡല്‍ഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സില്‍നിന്ന് കൊമേഴ്സില്‍ ബിരുദം നേടിയ ജെയ്റ്റ്ലി 1977ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍നിന്നാണ് നിയമബിരുദം നേടിയത്. പഠനകാലത്ത് എ.ബി.വി.പിയുടെ മുന്‍നിര നേതാവായിരുന്നു ജെയ്റ്റ്‌ലി. ഡല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റായിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category