1 GBP = 92.60 INR                       

BREAKING NEWS

ഒമ്പത് എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍.... വാഗ്ദാനം ചെയ്യുന്നത് അതിനൂതന സുരക്ഷാ സംവിധാനങ്ങള്‍; ഡ്യൂറോഫ്‌ളെക്‌സ് ഉടമയുടെ കൊച്ചുമകന്റെ ജീവനെടുത്ത അപകടത്തിലെ യഥാര്‍ത്ഥ വില്ലന്‍ 'ആള്‍ട്ടുറാസ് ജി 4'; സീറ്റ് ബെല്‍റ്റിട്ടിട്ടും പിന്‍സീറ്റില്‍ എയര്‍ബാഗ് തുറക്കാത്തത് ജോഹന്റെ ജീവനെടുത്തു; ചേര്‍ത്തല തിരുവിഴയ്ക്കു സമീപത്തെ ആപകടം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് മഹീന്ദ്രാ കുടുംബത്തിലെ നമ്പര്‍ വണ്‍ എസ് യു വിയെ

Britishmalayali
kz´wteJI³

ചേര്‍ത്തല: ദേശീയപാതയില്‍ തിരുവിഴയ്ക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞത് കോട്ടയം കാഞ്ഞിരപ്പള്ളി കിഴക്കേതലയ്ക്കല്‍ തോമസ് ജോര്‍ജിന്റെയും ഡ്യൂറോഫ്‌ളെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ജോര്‍ജ് എല്‍.മാത്യുവിന്റെ മകളായ മറിയത്തിന്റെയും മകന്‍ ജോഹനാണ്. കാറിലെ സുരക്ഷാ സംവിധാനത്തിലെ പിഴവാണ് ജോഹന്റെ ജീവനെടുത്തത്. കാറിന്റെ പിന്‍സീറ്റിലിരുന്ന 7 വയസ്സുകാരന്‍ സീറ്റ് ബെല്‍റ്റ് ശരീരത്തില്‍ കുടുങ്ങിയാണ് മരിച്ചത്. ഇവിടെ വില്ലനാകുന്നത് മഹീന്ദ്ര 'ആള്‍ട്ടുറാസ് ജി 4' അത്യാഡംബര കാറിലെ യാത്രയാണ്. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പോലും സ്വന്തമാക്കി ആഘോഷമാക്കിയ എസ് യു വി.

മഹീന്ദ്രയുടെ ഏറ്റവും വില കൂടിയ ഫ്‌ളാഗ്ഷിപ്പ് മോഡലും 'ആള്‍ട്ടുറാസ് ജി 4' ആണ്, ആനന്ദ് മഹീന്ദ്രയുടെ കൈവശമുള്ള മഹീന്ദ്രയുടെ തന്നെ ടിയുവി 300, എക്സ് യുവി 500 തുടങ്ങിയ നിരവധി മോഡലുകളുടെ കൂട്ടത്തിലേക്കാണ് ആള്‍ട്ടൂറാസും എത്തിയത്. ഈ വണ്ടിയാണ് ഡ്യൂറോഫ്‌ളെക്‌സ് കുടുംബത്തിന് തീരാ വേദന നല്‍കിയത്. ഇന്നലെ പുലര്‍ച്ചെ 3.30ന് ആയിരുന്നു അപകടം. ജോഹന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റ തോമസും മറിയവും ഇളയമകള്‍ ദിയയും കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മറിയത്തിന്റെ ആലപ്പുഴയിലുള്ള വീട്ടിലേക്കു ചെന്നൈയില്‍നിന്നു വരികയായിരുന്നു ഇവര്‍. തോമസ് ജോര്‍ജ് ആണ് കാര്‍ ഓടിച്ചിരുന്നത്.

അള്‍ടൂരാസ് എന്ന വാക്കിനര്‍ത്ഥം ഉയര്‍ന്ന ഇടം എന്നാണ്. അള്‍ടൂരാസ് ജി 4 എന്ന എസ്യുവിയിലൂടെ മഹീന്ദ്ര ഇന്ത്യയിലെ വാഹന നിര്‍മ്മാതാക്കളുടെ ഇടയില്‍ ഒരു ഉയര്‍ന്ന ഇടം സ്വന്തമാക്കിയിരിക്കുന്നു. വലുപ്പം കൊണ്ടു മാത്രമല്ല ആധുനികത കൊണ്ടും ആഡംബരം കൊണ്ടും സാങ്കേതികത കൊണ്ടും അള്‍ടൂരാസ് എതിരാളികളെക്കാള്‍ ഉയര്‍ന്നു നില്‍ക്കുകയാണെന്നായിരുന്നു മഹീന്ദ്രാസിന്റെ അവകാശവാദം. ഇതിന് കരിനിഴല്‍ പടര്‍ത്തുന്നതാണ് ഈ അപകടം. വലുപ്പം നല്‍കുന്ന സുരക്ഷയ്ക്കു പുറമെ 9 എയര്‍ ബാഗ്, ഇ എസ് പി, ഹില്‍ അസിസ്റ്റ്, റോളോവര്‍ പ്രൊട്ടക്ഷന്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഡിസെന്‍ഡ്, എ ബി എസ് എന്നിവയുമുണ്ട്. 30 ലക്ഷം മുതല്‍ 45 ലക്ഷം വരെയുള്ള റേഞ്ചില്‍ ലഭ്യമാകുന്ന ഈ വാഹനത്തിന്റെ സുരക്ഷിതത്വത്തില്‍ സംശയം ഉയര്‍ത്തുന്നതാണ് ജോഹന്റെ ജീവനെടുക്കല്‍. സുരക്ഷാ സംവിധാനങ്ങളുടെ മോഹന വലയിത്തിലാണ് ഇത്തരം അത്യാഡംബര കാറുകള്‍ മിക്കവരും വാങ്ങുന്നത്.

തമിഴ്നാട്ടിലെ മാര്‍ത്താണ്ഡത്തുനിന്നു പെരുമ്പാവൂരിലേക്കു തടിയുമായി പോയ ലോറിയുമായാണ് വാഹനം ഇടിച്ചത്. അപകടത്തില്‍ മുന്‍ഭാഗത്തെ എയര്‍ ബാഗുകള്‍ പുറത്തുവന്നതിനാലാണ് തോമസ് ജോര്‍ജും മറിയവും രക്ഷപ്പെട്ടത്. തോമസ് ജോര്‍ജിന്റെ കാലിനും മറിയത്തിന്റെ തലയിലും കൈയ്ക്കും പരുക്കുണ്ട്. ദിയയുടേതു നിസാര പരുക്കാണ്. തോമസ് ഇരുന്നതിന്റെ പിന്നിലായിരുന്നു ജോഹന്‍. ഈ ഭാഗത്തെ എയര്‍ ബാഗ് പുറത്തുവന്നില്ല. അപകടത്തിന്റെ ആഘാതത്തില്‍ സീറ്റ് ബെല്‍റ്റ് നെഞ്ചിലും വയറ്റിലുമായി മുറുകി, ആന്തരികാവയവങ്ങള്‍ക്കു ക്ഷതം സംഭവിച്ചു. ഇതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.
ജോഹന്റെ ശരീരത്തില്‍ സീറ്റ് ബെല്‍റ്റ് മുറുകിയതിന്റെ പാടുകളുണ്ടായിരുന്നു. പുറമേ മറ്റു പരുക്കുകള്‍ ഉണ്ടായിരുന്നില്ല. ഇടിയെത്തുടര്‍ന്നുള്ള ആഘാതം ജോഹന്‍ ഇരുന്ന ഭാഗത്തെ സെന്‍സറില്‍ അനുഭവപ്പെട്ടിട്ടുണ്ടാകില്ലെന്നാണ് വിലിയിരുത്തല്‍. ഇത് വാഹനത്തിലെ സുരക്ഷാ സംവിധാനത്തിലുള്ള ഗുരുതരമായ തകരാറാണ്. വാഹനത്തിലെ സീറ്റ് ബെല്‍റ്റ് യാത്രക്കാര്‍ക്ക് അപകടക്കെണിയാകാനുള്ള സാധ്യത ഒട്ടുമില്ലെന്നു പറയാം. വാഹനം ഇടിക്കുകയോ പെട്ടെന്നു നിര്‍ത്തുകയോ ചെയ്യുമ്പോള്‍ യാത്രക്കാര്‍ മുന്നോട്ട് ആയും. അങ്ങനെയുണ്ടാകുന്ന അപകടം ഒഴിവാക്കാനാണ് സീറ്റ് ബെല്‍റ്റ്. ഏത് ആഘാതത്തിലും സീറ്റ് ബെല്‍റ്റിന്റെ വക്കുകൊണ്ടു ശരീരത്തില്‍ മുറിവുണ്ടാകുന്നതു പോലും തടയും വിധമാകണം നിര്‍മ്മാണം. എന്നാല്‍ ഇത് അപകടമുണ്ടായ വണ്ടിയില്‍ സംഭവിച്ചില്ല. ഇതോടെയാണ് വില്ലനായി മഹീന്ദ്രാ വാഹനം മാറുന്നത്.

ആള്‍ട്ടൂറാസ് സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്ന ചിത്രം ട്വിറ്ററില്‍ ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്തത് ഏറ് ചര്‍ച്ചയായിരുന്നു. 2.2 ലിറ്റര്‍ നാല് സിലണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ആള്‍ടുറാസ് ജി4-ന് കരുത്തേകുന്നത്. 178 ബിഎച്ച്പി പവറും 420 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ നല്‍കുകയെന്നായിരുന്നു അവകാശ വാദം. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് എന്നീ രണ്ട് വകഭേദങ്ങളിലാണ് ഈ എസ്യുവി ലഭ്യമാകുന്നത്. ഒമ്പത് എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങി സെഗ്മെന്റ് ലീഡിങ്ങായി നിരവധി സുരക്ഷാ സംവിധാനങ്ങളും ആള്‍ട്ടുറാസിലുണ്ട്. ഇതെല്ലാമുണ്ടായിട്ടും പിന്നിലിരുന്ന കുട്ടിയുടെ മരണം ഡ്യൂറോഫ്‌ളെക്‌സ് കുടുംബത്തെ ഞെട്ടിച്ചു.

കാറിലെ സുരക്ഷാ സംവിധാനമെല്ലാം ശരിയായി പ്രവര്‍ത്തക്കാത്തതാണ് ജോഹന്റെ ജീവന്‍ നഷ്ടമാകാന്‍ കാരണം. സീറ്റ് ബെല്‍റ്റ് ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ വാഹനത്തിലെ എയര്‍ ബാഗുകളും പ്രവര്‍ത്തിക്കില്ല. തിരുവിഴ അപകടത്തില്‍ ഈ തകരാറിനു സാധ്യതയുണ്ട്. കുട്ടി ഇരുന്ന പിന്‍സീറ്റിലെ എയര്‍ ബാഗ് പ്രവര്‍ത്തിച്ചിട്ടില്ല. ഇത്തരം സംഭവങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ അറിവില്‍ സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളും വിശദീകരിക്കുന്നത്. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ എല്ലാ യാത്രാവാഹനങ്ങളിലും 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ പിന്‍സീറ്റിലിരുത്തിയേ യാത്ര ചെയ്യാവൂ എന്നാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ നിര്‍ദ്ദേശം. ഇവിടെ കുട്ടിയും പിന്‍സീറ്റിലാണ് ഇരുന്നത്. സീറ്റ് ബെല്‍റ്റും ഇട്ടിരുന്നു. എന്നിട്ടും എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ല. കുടുംബം ചെന്നൈയില്‍ നിന്ന് ആലപ്പുഴയിലേക്കു വരും വഴിയാണ് അപകടത്തില്‍പ്പെട്ടത്. കാറിനുള്ളില്‍ കുടുങ്ങിപ്പോയ ഇവരെ പൊലീസും, ഫയര്‍ഫോഴ്‌സും,നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അതീവ ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുള്ള ജോഹര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ദേശീയപാതയില്‍ ചേര്‍ത്തല തിരുവിഴയ്ക്കു സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ മുന്‍ഭാഗത്തെ എയര്‍ ബാഗുകള്‍ പുറത്തുവന്നതിനാലാണ് തോമസ് ജോര്‍ജും മറിയവും രക്ഷപ്പെട്ടത്. കുടുംബസമേതം ചെന്നൈയില്‍ കഴിയുന്ന തോമസ് ജോര്‍ജ് ബന്ധുവീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വരികയായിരുന്നു. ആലപ്പുഴയിലെ ഭാര്യ വീട്ടില്‍ എത്തിയശേഷം പോകാനായിരുന്നു തീരുമാനം. ഇവിടേക്കു വരുമ്പോഴായിരുന്നു അപകടം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category