1 GBP = 88.70 INR                       

BREAKING NEWS

ബാലഭാസ്‌കറിന്റെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവ്; വാഹനമോടിച്ചത് അര്‍ജ്ജുന്‍ തന്നെയെന്ന് ഫോറന്‍സിക് ഫലം; ദൃക്സാക്ഷികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തും; മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തും; കേസില്‍ ദുരൂഹത സംശയിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച്; വയലിനിസ്റ്റിന്റെ മരണം പുതിയ തലത്തിലേക്ക്

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തില്‍ വഴിത്തിരിവ്. അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് അര്‍ജ്ജുന്‍ തന്നെയെന്ന് വ്യക്തമാക്കുന്ന ഫോറന്‍സിക് ഫലം പുറത്തെത്തി. അര്‍ജ്ജുന്‍ വാഹനമോടിച്ചത് കണ്ടവരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. അതേസമയം കേസില്‍ ദുരൂഹത സംശയിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. അപകട സമയത്ത് വാഹനത്തിന്റെ വേഗത 120 കടന്നിരിക്കാമെന്നും ഫോറന്‍സിക്കിന്റെ കണ്ടെത്തല്‍. നേരത്തെ ബാലഭാസ്‌കര്‍ ആയിരുന്നു വാഹനം ഓടിച്ചിരുന്നതെന്ന് അര്‍ജ്ജുന്‍ പറഞ്ഞിരുന്നു. അതേസമയം ബാലുവിന്റെ ഭാര്യ അര്‍ജ്ജുന്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന് മൊഴിയില്‍ ഉറച്ചു നിന്നതും വലിയ ദുരൂഹതകള്‍ക്ക് വഴിവച്ചിരുന്നു.

അപകടം നടന്നപ്പോള്‍ ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നാണ് ദൃക്സാക്ഷിയായിരുന്ന നന്ദുവിന്റെയും വെളിപ്പെടുത്തല്‍. വിമാനത്താവളത്തില്‍ നിന്ന് മടങ്ങി വരുമ്പോഴാണ് അപകടത്തില്‍ പെട്ട കാര്‍ കണ്ടത്.ബാലഭാസ്‌കര്‍ പിന്‍സീറ്റിനിടയില്‍ ബോധരഹിതനായി കിടക്കുകയായിരുന്നു. ടീഷര്‍ട്ടും ബര്‍മുഡയും ഇട്ട ആളായിരുന്നു വണ്ടിയോടിച്ചത്. താന്‍ എത്തുമ്പോള്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങിയില്ലായിരുന്നുവെന്നും നന്ദു പറഞ്ഞു. നാല് പേര്‍ കാറിനു സമീപത്തും 15 പേര്‍ പിറകുവശത്തും ഉണ്ടായിരുന്നു. ലക്ഷ്മി സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടായിരുന്നെന്നും നന്ദു പറഞ്ഞു.

'അപകടം നടന്ന് രണ്ട് മൂന്ന് മിനുട്ടേ ആയിട്ടേയുണ്ടായിരുന്നുള്ളൂ. വിമാനത്താവളത്തില്‍ നിന്ന വരികയായിരുന്നു ഞാനും സഹോദരനും. പള്ളിക്കല്‍ കഴിഞ്ഞപ്പോള്‍ വാഹനം മരത്തിലിടിച്ചു കിടക്കുകയായിരുന്നു. മുന്‍വശത്ത് കുഞ്ഞും ചേച്ചിയുമുണ്ടായിരുന്നു. കുഞ്ഞിനെ എടുത്തപ്പോഴേക്കും പൊലീസ് എത്തിയിരുന്നു. സീറ്റ് ബെല്‍റ്റ് എടുത്ത് മാറ്റി ചേച്ചിയെയും രക്ഷിച്ചു. വണ്ടി ഓഫ് ചെയ്തു.

നല്ല വണ്ണമുള്ള ആളായിരുന്നു വണ്ടിയോടിച്ചത്. ഡ്രൈവര്‍ക്ക് ബോധമുണ്ടായിരുന്നു. ബാലഭാസ്‌കര്‍ക്ക് അനക്കമില്ലായിരുന്നു. ടീഷര്‍ട്ടും ബര്‍മുഡയും ഇട്ട ആളായിരുന്നു വണ്ടിയോടിച്ചത്. അപകടത്തിന്റെ പ്രതീതി തന്നെയായിരുന്നു ഞങ്ങള്‍ കണ്ടത്, നന്ദു പറയുന്നു.അര്‍ജ്ജുന്‍ നേരത്തെ ക്രൈംബ്രാഞ്ചിനും പൊലീസിനും മൊഴി നല്‍കിയത് ബാലഭാസ്‌കര്‍ ആണ് വണ്ടിയോടിച്ചതെന്നായിരുന്നു. അതേസമയം അപകടസമയത്ത് ബാലഭാസ്‌കര്‍ ആയിരുന്നു ഡ്രൈവിങ് സീറ്റില്‍ ഉണ്ടായിരുന്നതെന്ന് കെഎസ്ആര്‍ടിസി ഡ്രൈവറും ദൃക്‌സാക്ഷിയുമായ അജി മുമ്പ് വെളിപ്പെടുത്തിയിരുന്നു

തൃശ്ശൂരില്‍ നിന്ന് കൊല്ലം വരെ താന്‍ വാഹനമോടിച്ചു. കൊല്ലം കഴിഞ്ഞപ്പോള്‍ ബാലഭാസ്‌കര്‍ വാഹനം ഓടിക്കാനുള്ള താത്പര്യം പറഞ്ഞതായും അങ്ങനെ താന്‍ പിന്നിലേക്ക് ഇരിക്കുകയായിരുന്നുവെന്നുമാണ് അര്‍ജ്ജുന്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെയാണ് പള്ളിപ്പുറത്ത് വച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് അപകടം സംഭവിച്ചത്. മകള്‍ തേജസ്വിനി ബാല അപകടസ്ഥലത്ത് വച്ചും ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെയുമാണ് മരിച്ചത്. ഭാര്യ ലക്ഷ്മി ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്. മകളുടെ പേരിലുള്ള വഴിപാട് കഴിച്ച ശേഷം തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഇവര്‍ മടങ്ങുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category