1 GBP = 88.70 INR                       

BREAKING NEWS

ചെമ്പകപാറയിലെ സ്ഥലം ഉപേക്ഷിച്ച് പോകണം; സിപിഎമ്മിന് ആശുപത്രി പണിയണം; മണിയും കൂട്ടരും ഇടഞ്ഞാല്‍ ഇടുക്കിയില്‍ ആര്‍ക്കും നിലനില്‍പ്പില്ല! എന്നെ കൊന്നാല്‍ അഞ്ചേക്കര്‍ സ്ഥലം കൈവശപ്പെടുത്താം; വ്യാജ കേസുകള്‍ അതിന്റെ സൃഷ്ടി; രണ്ടര വര്‍ഷമായി ഇന്ത്യയിലേ വരാത്ത പ്രവാസിക്കെതിരെ കട്ടപ്പന-തങ്കമണി സ്റ്റേഷനുകളിലുള്ളത് ഏഴ് കേസുകള്‍; വേട്ടയാടല്‍ രാഷ്ട്രീയത്തിനു ഇരയാണ് താനെന്ന് ഓസ്ട്രിയന്‍ പൗരന്‍; നിഷേധിച്ച് സിപിഎമ്മും; നാട്ടില്‍ വരാന്‍ കഴിയാതെ ഉഴലുന്ന ഈരാറ്റുപേട്ടക്കാരന്‍ മനോജ് ജോസിന്റെ കഥ

Britishmalayali
എം മനോജ് കുമാര്‍

ഇടുക്കി: പ്രവാസി വ്യവസായിയെ കേരളത്തില്‍ കാല്‍ കുത്തിക്കാതിരിക്കാന്‍ സിപിഎമ്മിനായി കേസുകളുടെ പരമ്പര തന്നെ സൃഷ്ടിച്ച് ഇടുക്കി തങ്കമണി പൊലീസ്. രണ്ടര വര്‍ഷത്തിലേറെയായി സ്ഥലത്തില്ലാതിരുന്നിട്ടും ഇന്ത്യന്‍ പൗരന്‍ കൂടിയല്ലാത്ത പ്രവാസി വ്യവസായി മനോജ് ജോസിനെതിരെ ഇടുക്കി തങ്കമണി-കട്ടപ്പനം പൊലീസ് സ്റ്റേഷനുകളില്‍ സൃഷ്ടിച്ചത് എട്ടോളം കേസുകള്‍. മനോജ് ജോസ് എന്ന പ്രവാസി വ്യവസായി ഇടുക്കി ജില്ലയില്‍ പത്തോളം കുറ്റകൃത്യങ്ങളില്‍ സംശയിക്കപ്പെടുന്ന പ്രതിയാണ് എന്നാണ് കട്ടപ്പന പൊലീസിന്റെ സ്റ്റേറ്റ്മെന്റില്‍ ഉള്ളത്.


സിപിഎം നേതാക്കളുമായി ഇടഞ്ഞതിന്റെ പേരില്‍ കേരളത്തില്‍ കാല്‍കുത്തിക്കാതിരിക്കാനാണ് തങ്കമണി പൊലീസ് ഇത്രയും കേസുകള്‍ പ്രവാസി വ്യവസായിക്കെതിരെ സൃഷ്ടിച്ചത് എന്നാണ് ആരോപണം ഉയരുന്നത്. സിപിഎം വേട്ടയാടലിന്റെ പുതിയ കഥയാണ് ഇപ്പോള്‍ കഥയാണ് ഇടുക്കിയില്‍ നിന്നും പുറത്തു വരുന്നത്. എം.എം.മണിയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.വി.വര്‍ഗീസും മറ്റും ഇടഞ്ഞാല്‍ ഇടുക്കിയില്‍ നിലനില്‍പ്പ് ഇല്ലാ എന്നാണ് ഈ പ്രവാസി വ്യവസായിയുടെ അനുഭവം കേരളത്തോടു പറയുന്നത്. രണ്ടര വര്‍ഷം ഇന്ത്യയില്‍ തന്നെ ഇല്ലാതിരുന്നിട്ടും പോസ്‌കോ അടക്കമുള്ള ഏഴോളം കേസുകളാണ് പ്രവാസി വ്യവസായിയും ഓസ്ട്രിയന്‍ പൗരനുമായ മനോജ് ജോസിനെതിരെ തങ്കമണി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വന്നത്. സിപിഎമ്മുമായി ഇടഞ്ഞപ്പോള്‍ കേസുകള്‍ കൊണ്ട് തന്നെ സിപിഎം നേതാക്കള്‍ വരിഞ്ഞുമുറുക്കി എന്നാണ് മനോജ് ജോസ് മറുനാടന്‍ മലയാളിയോട് പറഞ്ഞത്. എന്നാല്‍ ആരോപണങ്ങള്‍ സിപിഎം നിഷേധിക്കുകയാണ്.

മൂന്നു കേസുകള്‍ കാമ്പില്ലെന്ന് കണ്ടു ഹൈക്കോടതി തള്ളിക്കളഞ്ഞതായും മനോജ് പറയുന്നു. സൈബര്‍ കേസുകള്‍ വഴിയും സിപിഎം നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ഒക്കെ പറഞ്ഞു എന്റെ പേരില്‍ യഥേഷ്ടം കേസുകള്‍ ചാര്‍ജ് ചെയ്യപ്പെട്ടു. ഇനിയും കൂടുതല്‍ കേസുകള്‍ തന്റെ മകന് എതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തോ എന്ന് മനസിലാക്കാന്‍ ജോസിന്റെ പിതാവ് തോമസ് ജോസിനു തങ്കമണി പൊലീസ് സ്റ്റേഷനില്‍ വിവരാവാകാശം ഫയല്‍ ചെയ്യേണ്ടിയും വന്നു. സിപിഎമ്മിന് ഹിതകാരിയല്ലാത്തവര്‍ക്ക് കേരളത്തില്‍ രക്ഷയില്ലാത്ത അവസ്ഥയാണ്. സിപിഎമ്മിന്റെ ഗുഡ് ലിസ്റ്റില്‍ ഇല്ലെങ്കില്‍ ഇന്ത്യയ്ക്ക് പുറത്താണെങ്കിലും മലയാളികള്‍ വേട്ടയാടപ്പെടും. ഇതിനായി പൊലീസും കേസുകളും തന്നെയാണ് സിപിഎം നേതാക്കള്‍ ആധാരമാക്കുന്നത്. ഇത്തരം പൊലീസ് വേട്ടയാടല്‍ വഴിയും ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ വഴിയും പ്രവാസി വ്യവസായിയുടെ ചെമ്പകപ്പാറയിലെ അഞ്ച് ഏക്കര്‍ സ്ഥലം സിപിഎം ഉന്നതന്‍ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാണ് പ്രവാസി വ്യവസായിയും ഓസ്ട്രിയന്‍ പൗരനുമായ മനോജ് ജോസ് അഴകത്ത് ഉന്നയിക്കുന്ന ആരോപണം. കേരളത്തില്‍ കാല്‍കുത്താന്‍ അനുവദിക്കാത്ത വിധം കേസുകളുടെ കുരുക്കുണ്ടാക്കുക, തന്റെ ഇടുക്കി ചെമ്പകപ്പാറയിലെ അഞ്ചേക്കര്‍ സ്ഥലം കൈവശപ്പെടുത്തുക ഇതാണ് സിപിഎമ്മിന്റെ ഉദ്ദേശ്യമെന്നാണ് മനോജ് ജോസ് ആരോപിക്കുന്നത്. നാട്ടില്‍ വന്നാല്‍ ഇടുക്കി പൊലീസ് ഉരുട്ടിക്കൊന്ന രാജ്കുമാറിന്റെ അനുഭവം തനിക്കും വന്നേക്കും. പൊലീസ് കസ്റ്റഡിയില്‍ നല്ല ഇടി കിട്ടും എന്നാണ് എനിക്ക് ലഭിച്ച ഭീഷണി. എന്നെ കൊന്നാല്‍ ആ സ്ഥലം സിപിഎമ്മിന് കൈവശപ്പെടുത്താം. അതിനാണ് ഇവര്‍ സംഘടിതമായി ശ്രമിക്കുന്നത്- മനോജ് പറയുന്നു.

സിപിഎമ്മിന്റെ ഇടുക്കിയിലെ ഉന്നതനായ സി.വിവര്‍ഗീസ് നോട്ടമിട്ട ചെമ്പകപ്പാറയിലെ ഈ സ്ഥലം ഗുണ്ടാ പ്രവര്‍ത്തനത്തിലൂടെയും പൊലീസിനെയും ഉപയോഗിച്ച് കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നത് കാരണം പ്രവാസിയായ ഇന്ത്യയില്‍ എന്നല്ല കേരളത്തില്‍ പോലും കാലുകുത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഏഴോളം പൊലീസ് കേസുകളും പരാതികളും മനോജിനെതിരെ ഇടുക്കിയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുമുണ്ട്. രണ്ടര വര്‍ഷത്തിന്നിടെ ഇന്ത്യയില്‍ കാലുപോലും കുത്തിയിട്ടില്ലാത്ത പ്രവാസിക്കെതിരെയാണ് ഇത്രയധികം പൊലീസ് കേസുകള്‍ എന്നതും ആലോചിക്കേണ്ടി വരുന്നുണ്ട്. ദുരിതാശ്വാസ ഫണ്ട് സര്‍ക്കാര്‍ വക മാറ്റുന്നത് കണ്ടപ്പോള്‍ ഇതിനെതിരെ പ്രവാസി ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരുന്നു. ദുരിതാശ്വാസ ഫണ്ടില്‍ സംഭാവന നല്‍കി സിപിഎം നേതാക്കളുടെ കീശയില്‍ പോകുന്നതിന്നെക്കാള്‍ നല്ലത് ദുരിതത്തിന്നിരയായവര്‍ക്ക് തുക നേരിട്ട് നല്‍കുന്നതാണ് നല്ലത് എന്നാണ് മനോജ് പോസ്റ്റിട്ടത്. അതിന്റെ പേരിലും പ്രവാസി വ്യവസായിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇടുക്കി തങ്കമണി, കട്ടപ്പന പൊലീസ് സ്റ്റേഷനുകളാണ് പ്രവാസി വ്യവസായിക്കെതിരെ ഇത്രയും കേസുകള്‍ ചാര്‍ജ് ചെയ്തത്. കേസുകള്‍ റദ്ദ് ചെയ്യാനായി മനോജ് നല്‍കിയ ഹര്‍ജികള്‍ പ്രകാരം മൂന്നോളം എഫ്ഐആറുകള്‍ ഇതിന്നിടയില്‍ കാമ്പില്ലെന്ന് കണ്ടു ഹൈക്കോടതി റദ്ദ് ചെയ്തിട്ടുണ്ട്.

പക്ഷെ കേസുകളും ഭീഷണിയും കാരണം ഇന്ത്യയിലേക്ക് തിരികെ വരാന്‍ കഴിയാതെ ഓസ്ട്രിയയില്‍ തന്നെ കഴിയുകയാണ് മനോജ് ജോസ്. എനിക്കെതിരെ ഇടുക്കിയിലെ പൊലീസ് സ്റ്റേഷനുകളിലെ കേസുകള്‍ എല്ലാം വ്യാജമാണ്. പക്ഷെ ഇതെല്ലാം തെളിയിക്കാന്‍ എനിക്ക് കേരളത്തിലേക്ക് വരണം. പക്ഷെ കേരളത്തില്‍ വന്നാല്‍ എന്നെ അപ്പോള്‍ തന്നെ പൊലീസ് എടുത്ത് അകത്താകും-മനോജ് ജോസ് മറുനാടന്‍ മലയാളിയോട് പറയുന്നു. സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സി.വി.വര്‍ഗീസിനെതിരെയാണ് ആരോപണങ്ങളുമായി പ്രവാസി വ്യവസായി രംഗത്ത് വരുന്നത്. വര്‍ഗീസിന്റെ ബിനാമി സ്വത്തുക്കളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്നു വിശദമായി അന്വേഷിക്കണമെന്നു ചൂണ്ടിക്കാട്ടി മനോജിന്റെ മാതാവ് ആനിയമ്മ ജോസ് വിജിലന്‍സിന് വിശദപരാതി നല്‍കിയെങ്കിലും ഈ പരാതി സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും പ്രവാസി വ്യവസായി ആരോപിക്കുന്നു.

ഓസ്ട്രിയയില്‍ നിന്നും പ്രവാസി വ്യവസായിയായ മനോജ് ജോസ് മറുനാടനോട് വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ കേരളത്തില്‍ എന്ത് നടക്കുന്നു എന്നതിലേക്ക് വിരല്‍ ചൂണ്ടലാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവാസി വ്യവസായിയുടെ കുടുംബം ചെമ്പകപ്പാറയില്‍ വാങ്ങിയ ഭൂമിയാണ് ഈ അഞ്ചേക്കര്‍ ഭൂമി. പ്രധാനമന്ത്രിയുടെ റോഡ് പദ്ധതിയില്‍പ്പെട്ട കട്ടപ്പന റോഡ് ഈ സ്ഥലത്തിനു തൊട്ടായി കടന്നുവന്നതോടെയാണ് ചെമ്പകപ്പാറയിലെ ഈ വസ്തു സിപിഎം ഉന്നതന്റെ കണ്ണില്‍ പതിഞ്ഞത്. ഇതോടെയാണ് വ്യാജ പൊലീസ് കേസുകള്‍ വഴിയും ഗുണ്ടാപ്രവര്‍ത്തനം വഴിയും ഇടുക്കിയിലെ തന്റെ ഭൂമി കൈവശമാക്കാന്‍ ശ്രമിക്കുന്നത് എന്നാണ് ജോസ് ആരോപിക്കുന്നത്. ചെമ്പകപ്പാറയിലെ സ്ഥലം എന്റെ പേരിലാണെങ്കിലും പവര്‍ ഓഫ് അറ്റോര്‍ണി അമ്മയുടെ പേരിലാണ്. ഈ തക്കം നോക്കിയാണ് സിപിഎം നേതാവ് സ്ഥലം കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഈ സ്ഥലത്തിന്റെ അരികില്‍ താമസിക്കുന്ന നാലഞ്ചു കുടുംബങ്ങളെ ഉപയോഗിച്ച് വഴിയുടെ പേരില്‍ കേസ് നല്‍കിയും ബുദ്ധിമുട്ടിപ്പിക്കാവുന്ന എല്ലാ കാര്യങ്ങളും സിപിഎം, ചെയ്തു കഴിഞ്ഞതായും പ്രവാസി വ്യവസായി വെളിപ്പെടുത്തുന്നു. ഒമ്പത് ലക്ഷത്തിലേറെ തുക എനിക്ക് ഹൈക്കോടതിയില്‍ കേസുകള്‍ക്ക് ആയി ചെലവിടേണ്ടി വന്നു. ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിനാല്‍ ഈ സിപിഎം കാരണം ഓസ്ട്രിയയിലും എനിക്ക് മനസമാധാനമില്ലാത്ത അവസ്ഥയാണ്. മനോജ് ജോസ് മറുനാടനോട് പറയുന്ന കഥ ഇങ്ങിനെ:

സിപിഎം എന്നെ നശിപ്പിക്കുന്നു; വ്യാജ കേസ് സൃഷ്ടിച്ച് ഇന്റര്‍പോള്‍ വഴി അറസ്റ്റ് ചെയ്യാനും ശ്രമം
കോട്ടയം ഈരാറ്റുപേട്ടയ്ക്ക് അടുത്താണ് എന്റെ സ്വദേശം. എനിക്ക് ഇടുക്കി ചെമ്പകപ്പാറയില്‍ അഞ്ചേക്കര്‍ സ്ഥലമുണ്ട്. കുടുംബം മുന്‍പ് വാങ്ങിയിട്ടതാണ്. ആ സ്ഥലം കൃഷിയോക്കെയായി അങ്ങിനെ കിടക്കുകയാണ്. പ്രധാനമന്ത്രിയുടെ റോഡ് പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡ് ആ സ്ഥലത്ത് കൂടി വന്നതോടെ സ്ഥലത്തിനു വില കുത്തനെ ഉയര്‍ന്നു. ഇതോടെയാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.വി.വര്‍ഗീസിന്റെ കണ്ണ് ഭൂമിയില്‍ പതിയുന്നത്. ഇതോടെ ഏത് വിധേനയും ഭൂമി കൈക്കലാക്കാന്‍ സിപിഎം നേതാവ് ശ്രമം തുടങ്ങി. എന്റെ ഭൂമിയിലേക്ക് ഇപ്പോള്‍ കൃഷിപ്പണികള്‍ക്കായി ജോലിക്കാരെ എത്തിക്കാന്‍ കഴിയുന്നില്ല.

അവര്‍ക്ക് നേരെ സിപിഎം ഗുണ്ടാ ടീമിന്റെ ആക്രമണമാണ് നടക്കുന്നത്. നിരവധി തവണ ഇത്തരം ആക്രമണം നടന്നു കഴിഞ്ഞു. ഇപ്പോള്‍ ആരും പണിക്ക് ഇവിടെ വരാന്‍ ഭയപ്പെടുകയാണ്. രണ്ടു കൊല്ലത്തിലേറെയായി ഇതേ അവസ്ഥ നിലനില്‍ക്കുകയാണ്. സിപിഎം നേതാവ് ആയതിനാല്‍ ഇടുക്കി പൊലീസ് അവര്‍ക്കൊപ്പമാണ്. ബലമായി ഭൂമി പിടിച്ചു പറിച്ച് എടുക്കാനാണ് വര്‍ഗീസിന്റെ ശ്രമം. ഇതിനു പൊലീസും കൂട്ടുനില്‍ക്കുന്നു. അതുകൊണ്ട് തന്നെയാണ് മൂന്നു വര്‍ഷമായി ഇന്ത്യയില്‍ തന്നെ ഇല്ലാതിരുന്നിട്ടും എനിക്കെതിരെ വിവിധ വ്യാജ കേസുകള്‍ ഇടുക്കി പൊലീസ് ചമച്ചതും. ഇതില്‍ പല കേസുകളും ഹൈക്കോടതി തന്നെ തള്ളിക്കളഞ്ഞതാണ്. എന്നെ സഹായിക്കാന്‍ വന്ന എന്റെ പിതാവിനെ കഞ്ചാവ് കേസില്‍ കുരുക്കി അകത്തിടാനും പൊലീസ് ശ്രമം നടത്തി.

നാലുവശത്തു നിന്നും പൊലീസ് പിതാവ് താമസിച്ചിരുന്ന വീടിലേക്ക് ഇരച്ചു കയറിയെങ്കിലും അദ്ദേഹം സ്ഥലത്തില്ലായിരുന്നു. അതുകൊണ്ട് തന്നെ ഈ ശ്രമത്തില്‍ പൊലീസ് പരാജയമടഞ്ഞു. അല്ലെങ്കില്‍ ഒരു തെറ്റും ചെയ്യാത്ത എന്റെ പിതാവ് കഞ്ചാവ് കേസില്‍ അകത്ത് കിടക്കുമായിരുന്നു. ഉടുമ്പന്‍ചോല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് എന്റെ പിതാവ് താമസിക്കുന്നത്. പക്ഷ കട്ടപ്പന സിഐയാണ് എന്റെ പിതാവിനെ തിരക്കി വീട്ടിലെത്തിയത്. കട്ടപ്പന സിഐയ്ക്ക് ഇവിടെ അധികാര പരിധിയല്ല. കോടതി ഉത്തരവ് ഒന്നും ഇല്ലാതെയാണ് റെയ്ഡ് നടന്നത്. എല്ലാത്തിന്റെയും പിന്നില്‍ വര്‍ഗീസ് ആയിരുന്നു.

ഇടപെടാമെന്നും പരിഹരിക്കാം എന്നും പറഞ്ഞത് മന്ത്രി മണി; കാര്യങ്ങള്‍ വീണ്ടും പഴയപടി
ഈ സ്ഥലം ഞങ്ങള്‍ ഉപേക്ഷിച്ച് പോകണം. ഇവിടെ സിപിഎമ്മിന് സഹകരണ ആശുപത്രി പണിയണം. ഇതാണ് എനിക്ക് ലഭിച്ച വിവരം. പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ഞങ്ങള്‍ ഒത്തിരി ശ്രമം നടത്തി. മുന്‍ സിപിഎം മുഖ്യമന്ത്രിയുടെ മകന്‍ തന്നെ എനിക്ക് വേണ്ടി വൈദ്യുതിമന്ത്രി എം.എം.മണിയെ കണ്ടു. അദ്ദേഹം മണിയെ നേരിട്ട് കണ്ടു സംസാരിച്ചു. ഇടുക്കി പ്രശ്നം ആയതുകൊണ്ടാണ് മണിയെ നേരിട്ട് കണ്ടത്. മന്ത്രി മണി ഫോണിലൂടെ തന്നെ എന്നോടു സംസാരിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കാം എന്നാണ് മന്ത്രി പറഞ്ഞത്. പക്ഷെ ഒന്നും സംഭവിച്ചില്ല. ഞാന്‍ കൂടുതല്‍ കുരുങ്ങുകയാണ് ചെയ്തത്. മന്ത്രി മണിയുടെ അടുപ്പക്കാരനാണ് ഈ വര്‍ഗീസ്. അത് ഞാന്‍ പിന്നീടാണ് മനസിലാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഇടപടല്‍ കൊണ്ട് ഒരു ഫലവും വന്നില്ല. മന്ത്രി പക്ഷെ ആ രീതിയില്‍ ഉള്ള സംസാരമല്ല. വളരെ പോസിറ്റീവ് ആയാണ് സംസാരിച്ചത്.

ഇതേ സമയം തന്നെയാണ് ഞങ്ങളുടെ പറമ്പിനു സമീപം താമസിക്കുന്ന വീട്ടുകാര്‍ വഴി പ്രശ്നവുമായി രംഗത്ത് വന്നതും. ഇതും വര്‍ഗീസിനെ ഇടപെടല്‍ വഴി വന്ന പ്രശ്നമാണ്. ഈ കേസും കോടതിയിലാണ്. സിപിഎം അനുഭാവികള്‍ ആയ കുടുംബമാണ് അതിര്‍ത്തിയില്‍ താമസിക്കുന്നത്. ഇവര്‍ക്ക് നടന്നുപോകാന്‍ വേറെ രണ്ടു നടവഴികളുണ്ട്. ഇവര്‍ മുന്‍പ് ഞങ്ങളുടെ പറമ്പില്‍ കൂടി നടന്നോട്ടെ എന്ന് പറഞ്ഞു ഞങ്ങളുടെ കുടുംബത്തിനോട് അനുവാദം ചോദിച്ചിരുന്നു. അന്ന് ഞങ്ങള്‍ അതിനു അനുവദിക്കുകയും ചെയ്തു. അതോടു കൂടി ഇവര്‍ ഞങ്ങളുടെ പറമ്പിനോട് കൂടിയുള്ള വഴി പ്രധാന വഴിയാക്കി മാറ്റി. ഇതിനു ഞാന്‍ അനുവദിച്ചില്ല. പറമ്പിന്റെ അതിര്‍ത്തി വഴി നടപ്പ് വഴി തരാം. അല്ലെങ്കില്‍ അടുത്ത പറമ്പിന്റെ ഉടമസ്ഥന്‍ കൂടി സഹകരിക്കുകയാണെങ്കില്‍ പാതി വഴി എന്റെ പറമ്പില്‍ നിന്നും പാതി വഴി അവരുടെ പറമ്പില്‍ നിന്നും നല്കാം എന്നാണ് പറഞ്ഞത്. പക്ഷെ ഇത് അടുത്ത പറമ്പിന്റെ ഉടമസ്ഥന്‍ സമ്മതിച്ചില്ല.

ഇതോടെ ഇവര്‍ എനിക്കെതിരെ കേസിന് പോവുകയായിരുന്നു. എല്ലാം എന്നെ ബുദ്ധിമുട്ടിക്കാനുള്ള സിപിഎം ശ്രമങ്ങള്‍. ഒമ്പത് ലക്ഷത്തോളം രൂപ ഇത്തരം കേസുകള്‍ക്കായി ഞാന്‍ മുടക്കിക്കഴിഞ്ഞിട്ടുണ്ട്. ഇതേ കേസില്‍ ആ കുടുംബങ്ങളില്‍ നിന്നും സിപിഎമ്മില്‍ നിന്നും ഭീഷണി വന്നപ്പോള്‍ ഞാന്‍ ഹൈക്കോടതിയില്‍ കുടുംബത്തിനു പൊലീസ് സുരക്ഷ ആവശ്യപ്പെട്ടു. ഹൈക്കോടതി സുരക്ഷയ്ക്ക് ഉത്തരവിട്ടു. ഇതിനെതിരെ പൊലീസ് നീങ്ങിയെങ്കിലും ഹൈക്കോടതി അതിനു അനുവദിച്ചില്ല. പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. പക്ഷെ കേസുകള്‍ കാരണം എനിക്ക് കേരളത്തില്‍ തിരികെ വരാന്‍ കഴിയാത്ത അവസ്ഥയാണ്. സിപിഎമ്മിന്റെ വേട്ടയാടല്‍ തുടരുന്നത് കാരണമാണ് എനിക്ക് കേരളത്തിലേക്ക് മടങ്ങാന്‍ കഴിയാതെ വരുന്നത്-മനോജ് ജോസ് പറയുന്നു.

മനോജ് ജോസിന്റെ ആരോപണങ്ങള്‍ എല്ലാം നിഷേധിച്ച് സി.വി.വര്‍ഗീസ്
മനോജ് ജോസിന്റെ സ്ഥലത്തില്‍ സിപിഎം കണ്ണുവെച്ചിട്ടില്ല. മനോജുമായി എനിക്ക് യാതൊരു പ്രശ്നങ്ങളുമില്ല- സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.വി.വര്‍ഗീസ് മറുനാടന്‍ മലയാളിയോട് പറഞ്ഞു. അവിടെ ഒരു വഴിത്തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ആ വഴിത്തര്‍ക്കം സംബന്ധിച്ചാണ് സംസാരങ്ങള്‍ നടന്നത്. ആനക്കുഴിക്കാട്ടില്‍ പിതാവിനെ അനിയന്‍ ടോമി അച്ചനും മണിയാശാനുമാണ് എന്നോടു പറഞ്ഞത്. മാന്യമായി എന്നോടു സംസാരിച്ചതാണ്. അവരോടു വരാന്‍ പറഞ്ഞതാണ്. എനിക്ക് സ്ഥലം കിടക്കുന്നത് പോലും എവിടെയാണെന്ന് അറിയാന്‍ കഴിയില്ല. മനോജ് എന്നെ വിളിച്ചിരുന്നു. അപ്പോള്‍ ഞാന്‍ സംസാരിച്ചതാണ്. പ്രശ്നം തീര്‍ക്കാന്‍ മനോജിനു താത്പര്യമില്ല. എന്റെ കുടുംബത്തിനെ വരെ അപകീര്‍ത്തിപ്പെടുത്താന്‍ മനോജ് ശ്രമിച്ചു. ഞാന്‍ ആ വിഷയം വിട്ടതാണ്. സഹകരണ ആശുപത്രിയോ? വേറെ വല്ല പണിയും അവനോടു നോക്കാന്‍ പറ. പൊലീസിനോട് നിങ്ങള്‍ തിരക്കൂ. നാട്ടുകാര്‍ അവനു എതിരാണ്.

ഒരു പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്തതായി പറഞ്ഞു മനോജിനെതിരെ ആരോപണമുണ്ട്. നിങ്ങള്‍ക്ക് അവനോടു കണക്ഷന്‍ ഉണ്ടെങ്കില്‍ മര്യാദയ്ക്ക് മനുഷ്യനായി ജീവിക്കാന്‍ പറയൂ. അവന്റെ പ്രശ്നത്തില്‍ ഇടപെട്ടു സംസാരിക്കാം എന്ന് പറഞ്ഞതാണ് ഞാന്‍ ചെയ്ത വലിയ അപരാധം. എനിക്ക് മനോജുമായി യാതൊരു ബന്ധവുമില്ല. സിപിഎമ്മിനും എനിക്കും ഈ പ്രശ്നവുമായി പുലബന്ധം പോലുമില്ല-സി.വി.വര്‍ഗീസ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category