1 GBP = 88.70 INR                       

BREAKING NEWS

സഭാ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് തിരിച്ചടി; മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്ന ആര്‍ച്ച് ബിഷപ്പിന്റെ ഹര്‍ജി തള്ളി; സഭയ്ക്ക് നഷ്ടമുണ്ടായെന്ന പരാതിയില്‍ വിചാരണ നേരിടണമെന്ന് സെഷന്‍സ് കോടതി; ആലഞ്ചേരിക്ക് പുറമെ അതിരൂപത മുന്‍ ഫിനാന്‍സ് മാനേജര്‍ ഫാ. ജോഷി പുതുവയ്ക്കും ഭൂമി വാങ്ങിയ സാജുവിനും എതിരെയും വിചാരണ; കോടതി വിധി സഭയുടെ നിര്‍ണായക സിനഡ് നടക്കുന്നതിനിടയിലും

Britishmalayali
kz´wteJI³

കൊച്ചി: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സിറോ മലബാര്‍ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് തിരിച്ചടി. കര്‍ദ്ദിനാള്‍ വിചാരണ നേരിടണമെന്ന് കോടതിയുടെ നിര്‍ണായക വിധി. ഭൂമി ഇടപാട് കേസില്‍ വിചാരണ നേരിടണമെന്ന തൃക്കാക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് നല്‍കിയ ഹര്‍ജി സെഷന്‍സ് കോടതി തള്ളി. ഇതോടെ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ കേസില്‍ വിചാരണ നേരിടണം.

എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭാരത് മാതാ കോളേജിന് മുന്‍വശമുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി നടത്തിയതെന്നും ചൂണ്ടികാണിച്ച് പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നേരത്തെ കോടതി കേസ് എടുത്ത് വിചാരണ നേരിടാന്‍ ഉത്തരവിട്ടത്. ഇത് തള്ളണമെന്ന ആലഞ്ചേരിയുടെ ആവശ്യമാണ് ഇപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്.

നേരത്തെ സഹായമെത്രാന്മാരെ പുറത്താക്കിയപ്പോള്‍ ഈ വിഷയത്തില്‍ വിശദീകരണവുമായി കര്‍ദ്ദിനാളിന്റഎ സര്‍ക്കുലര്‍ പുറത്ത് വന്നിരുന്നു. 
സഭാ സ്വത്തുക്കള്‍ വില്‍ക്കാന്‍ തിരുമാനിച്ചത് അതിരൂപതയുടെ പൊതുനന്മയെക്കരുതിയാണെന്നാണ് എന്നാണ് ആലഞ്ചേരിയുടെ വാദം. കഴിഞ്ഞമാസം ഇത് സംബന്ധിച്ച ഒരു സര്‍ക്കുലറും പുറത്തിറക്കിയത്. സീറോ മലബാര്‍ സഭയില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്കുള്ള മറുപടിയാണ് കര്‍ദിനാളിന്റെ കഴിഞ്ഞ മാസത്തെ സര്ഡ്കകുലര്‍.

ഭൂമി വിവാദത്തില്‍ തുടങ്ങുന്ന വിശദീകരണം വിമത പ്രവര്‍ത്തനങ്ങളെ ചെറുക്കണം എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് അവസാനിപ്പിച്ചിരുന്നത്. സഭാ സ്വത്തുക്കള്‍ വില്‍ക്കാന്‍ തീരുമാനിച്ചത് അതിരൂപതയുടെ പൊതു നന്മയെ കരുതി മാത്രമാണെന്നും അതിരൂപതയ്ക്ക് നഷ്ടം ഉണ്ടാക്കുന്ന ഒരു നടപടിയും ഇതില്‍ സ്വീകരിച്ചിട്ടില്ലെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. ഭൂമി വിവാദം അടക്കമുള്ള പ്രശ്‌നങ്ങളെ തുറന്ന മനസ്സോടെയാണ് കാണുന്നതെന്നും കര്‍ദിനാള്‍ സര്‍ക്കുലറില്‍ കുറിച്ചിരുന്നു.

സഹായ മെത്രാന്മാരെ പുറത്താക്കാനുള്ള തീരുമാനം തന്റെ അറിവോടെയല്ല. വത്തിക്കാന് ലഭിച്ച വിവിധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പുതിയ സഹായ മെത്രാന്മാരെ ഉടന്‍ നിയമിക്കുമെന്നും സര്‍ക്കുലറില്‍ ഉണ്ട്. സഭയിലെ വിഭാഗീയതയ്ക്ക് എതിരെ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങളോട് ആരും സഹകരിക്കരുതെന്നും കര്‍ദിനാള്‍ സര്‍ക്കുലറില്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നു.

ഇതോടെ കേസ് നീണ്ടുപോകുമെന്ന് ഉറപ്പായി. സഭയുടെ നിര്‍ണായക സിനഡ് നടക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.ഭൂമിയിടപാടില്‍ സഭയ്ക്ക് 80 കോടിയോളം നഷ്ടമുണ്ടായെന്നാണ് ആരോപണം. ഇക്കാര്യമുന്നയിച്ച് വിശ്വാസികളുടെ ചില സംഘടനകളും വ്യക്തികളും കോടതിയെ സമീപിച്ചിരുന്നു. എറണാകുളം- അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്നര ഏക്കര്‍ ഭൂമി വിറ്റതുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. നിശ്ചിത വിലയിലും കുറച്ചാണ് ഭൂമി വിറ്റത്. വിവിധ സഭാ സമിതികളില്‍ വേണ്ടത്ര ആലോചന നടത്തിയില്ല. അതിനാല്‍ ഭൂമി ഇടപാടില്‍ നഷ്ടമുണ്ടായി എന്നുള്ളതാണ് കേസ്. ഇപ്പോള്‍ നടക്കുന്ന സിനഡിലും ഇക്കാര്യമാണ് പ്രധാനമായും ചര്‍ച്ച നടക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category