1 GBP = 92.50 INR                       

BREAKING NEWS

തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ പിണറായിക്ക് തൊട്ടതെല്ലാം അബദ്ധമായി മാറുന്നത് എന്തു കൊണ്ട്..? രാജ്കുമാറും സമ്പത്തും വേലപ്പന്‍ നായരും ഓമനക്കുട്ടനും മുതല്‍ തുഷാര്‍ വെള്ളാപ്പള്ളി വരെ പിണറായിയുടെ ബാധ്യതയായി മാറിയത് എങ്ങനെ? ശബരിമലയില്‍ സിപിഎം കുറ്റസമ്മതം നടത്തുമ്പോള്‍ മറന്നു പോകുന്നത് എന്തെല്ലാം- ഇന്‍സ്റ്റന്റ് റെസ്പോണ്‍സ്

Britishmalayali
kz´wteJI³

കാല്‍ നൂറ്റാണ്ടിലധികം നീണ്ട എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും അധികം കുറ്റപ്പെടുത്തലുകളും പഴിയും കേട്ടത് ഞാന്‍ ശബരിമല യുവതി പ്രവേശനത്തില്‍ സ്വീകരിച്ച വ്യത്യസ്തമായ നിലപാട് കൊണ്ടായിരുന്നു. ജനം ടിവിയും ജന്മഭൂമിയും അടങ്ങിയ സംഘപരിവാര്‍ മാധ്യമങ്ങള്‍ പോലും ശബരിമല യുവതി പ്രവേശനത്തിലെ സുപ്രീം കോടതിയുടെ വിധിയെ സ്വാഗതം ചെയ്ത്കൊണ്ട് രംഗത്ത് ഇറങ്ങിയപ്പോള്‍ ശബരിമലയില്‍ സുപ്രീം കോടതി നടത്തിയത് അനാവശ്യമായ നിലപാട് ആണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് രംഗത്ത് വന്നത് ഞാനായിരുന്നു. പിന്നാലെയാണ് മറുനാടന്‍ പോലും ആ നിലപാടിലേക്ക് മാറിയത്.

ശബരിമല യുവതി പ്രവേശന വിഷയം സുപ്രീം കോടതിയില്‍ നടക്കുമ്പോള്‍ തന്നെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് എന്ന എന്റെ ഈ കോളത്തില്‍ കോടതി അതിര് കടക്കുന്ന ഒരു തീരുമാനം എടുത്താല്‍ അത് ഒരു സമൂഹത്തിന്റെ വിശ്വാസത്തെയും പ്രതിസന്ധിയിലാക്കും എന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഞാന്‍ എന്ന വാക്ക് കൂടെ കൂടെ ഉപയോഗിക്കുന്നത് യുക്തിസഹമല്ല എന്ന് അറിയുമ്പോഴും വ്യക്തി എന്ന നിലയില്‍ ഞാന്‍ എടുത്ത നിലപാട് ഏറെപ്പേരുടെ ചോദ്യം ചെയ്യലിന് കാരണമാവുകയും പ്രത്യേകിച്ച് പുരോഗമന വിമത പക്ഷത്ത് അടിയുറപ്പിച്ചിട്ടുള്ള മറുനാടന്‍ എന്തുകൊണ്ട് കേരളത്തെ പിന്നോട്ട് നടത്തുന്ന ഒരു തീരുമാനം എടുത്തു എന്ന ചോദ്യം ഉയരുകയും ചെയ്തതുകൊണ്ട് ഇപ്പോള്‍ സിപിഎം നടത്തുന്ന കുംബസാരം വളരെ കൗതുകത്തോടെയാണ് ഞാന്‍ കാണുന്നത്.

ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ അയ്യപ്പന്‍ എഴുന്നേറ്റ് ഓടും എന്ന് വിശ്വസിക്കുന്നവരുടെ കൂടെ അല്ല ഞാന്‍. എന്നാല്‍ മതപരമായ ഒരു കാര്യത്തില്‍ ഭരണകൂടമോ നീതിപീഠമോ ഇടപെടണമെങ്കില്‍ മതം തിന്ന് ജീവിക്കുന്ന ഒരു സമൂഹത്തില്‍ ചില മുന്‍കരുതലുകള്‍ എടുക്കണം എന്ന് മാത്രമായിരുന്നു എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. ബന്ധപ്പെട്ടവരെ വിശ്വാസത്തില്‍ എടുക്കാതെ ഒരു പിടിവാശി പോലെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളും നവോത്ഥാനത്തിന്റെ പേര് പറഞ്ഞുകൊണ്ടുള്ള കപട നാടകങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട് എന്ന് തന്നെയാണ് അന്നും ഇന്നും ഞാന്‍ വിശ്വസിക്കുന്നത്.

അന്ന് എനിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടിരുന്ന സിപിഎമ്മുകാരും സിപിഎമ്മുകാരെ പിന്തുണച്ചുകൊണ്ടിരുന്ന എന്റെ സുഹൃത്തുക്കളായ പുരോഗമനവാദികളും എനിക്ക് സംഘി പട്ടം ചാര്‍ത്തി തന്നെങ്കിലും ഞാന്‍ തളരാതെ മുന്നോട്ട് പോയത് ഞാന്‍ എടുത്ത നിലപാട് ശരിയുടെ ഭാഗത്താണ് എന്ന പൂര്‍ണ ബോധ്യം ഉള്ളത്കൊണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയതോടെ എന്റെ ദൗത്യം പൂര്‍ണമാകേണ്ടതായിരുന്നു.പക്ഷേ അന്നും പിശക് തിരിച്ചറിയാതെ എന്നെയും മറുനാടനേയും പിന്നാലെ നടന്ന് ആക്രമിക്കാനും അപമാനിക്കാനുമാണ് സിപിഎമ്മുകാര്‍ ശ്രമിച്ചത്.

തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് മാസം കഴിഞ്ഞപ്പോള്‍ സിപിഎമ്മിന്റെ സമസ്ത മേഖലകളിലും കുബസാരവും ചര്‍ച്ചകളും എല്ലാവരും കണ്ടതാണ്. അന്നും പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രം തന്റെ നിലപാടില്‍ നിന്ന് പിന്നോട്ട് പോയില്ല. പാര്‍ട്ടിയുടെ നിലപാട് തല്‍ക്കാലം പിണറായിയുടെ നിലപാട് ആയതുകൊണ്ട് തെറ്റ് തിരുത്താനോ അത് തെറ്റാണ് എന്ന് ചൂണ്ടിക്കാണിക്കാനോ ആരും തയ്യാറായില്ല. അങ്ങനെ ശബരിമലയിലെ പിശകിനെ കുറിച്ച് നേതാക്കള്‍ സ്വകാര്യമായി സമ്മതിക്കുമ്പോഴും ഔദ്യോഗികമായി കുറ്റം സമ്മതിക്കുന്നതിനോ പ്രായശ്ചിത്തം ചെയ്യുന്നതിനോ സിപിഎം ശ്രമിച്ചിരുന്നേ ഇല്ല.

ഒടുവില്‍ പാര്‍ട്ടിയുടെ സംസ്ഥാന സമിതി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നു ശബരിമലയില്‍ പാര്‍ട്ടിക്ക് പിഴച്ചെന്ന്. ആലങ്കാരികമായ ഭാഷയില്‍ വിശ്വാസികളെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചെന്നും അവര്‍ സിപിഎം എന്ന പാര്‍ട്ടി വിശ്വാസത്തിന് എതിരാണ് എന്ന് കരുതുന്നു എന്നുമൊക്കെ വിശേഷിപ്പിക്കുന്നു എങ്കിലും ഒരു ജനതയുടെ വികാരം കുത്തിനോവിച്ചുകൊണ്ട് ന്യൂനപക്ഷ വോട്ട് ബാങ്ക് തൂത്തുവാരാന്‍ നടത്തിയ പാഴ് ശ്രമം ആയിരുന്നു ശബരിമലയിലെ സിപിഎം നിലപാട് എന്ന് ഇനിയെങ്കിലും അവര്‍ തുറന്ന് സമ്മതിക്കേണ്ടതുണ്ട്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category