1 GBP = 92.50 INR                       

BREAKING NEWS

മുഖങ്ങള്‍ ഭാഗം -16

Britishmalayali
രശ്മി പ്രകാശ്

കാര്‍പെറ്റ് ഇട്ടതറയില്‍ വീണതുകൊണ്ട് വയലിന് കാര്യമായൊന്നും സംഭവിച്ചില്ല.

'നിര്‍ത്താനല്ലേ നിന്നോട് പറഞ്ഞത്?'
ഉറച്ച ശബ്ദത്തിലുള്ള ഫെലിക്‌സിന്റെ ആക്രോശം ഇസയെ വല്ലാതെ ഭയപ്പെടുത്തി. ഇത്രയും നാള്‍ കണ്ട ഫെലിക്‌സ് അല്ല മുന്നില്‍ നില്‍ക്കുന്നത്. എന്ത് ചെയ്യാനും മടിയില്ലാത്ത ഒരു കുറുക്കനെപ്പോലെ അയാളുടെ കണ്ണുകള്‍, ആഴങ്ങള്‍ അളക്കാന്‍ പറ്റാത്തത്ര നിഗൂഢതകളോടെ അവളെ നോക്കി നിന്നു.

ഇസാ, ഞാന്‍ പറയുന്നത് കേള്‍ക്കൂ.എനിക്ക് നിന്നെ അത്ര ഇഷ്ടമായത് കൊണ്ടല്ലേ ഞാന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്. ലെക്‌സി ഇതിനിടയില്‍ വന്നു പെട്ടുപോയതാണ്. ഇനി അവളെ തിരികെ വിടാന്‍ പറ്റില്ല. എല്ലാം ഇനി ഇസയുടെ കൈയിലാണ്. നിനക്ക് എന്റെ കൂടെ ജീവിക്കാന്‍ സമ്മതമാണെന്നൊരു വാക്ക് മാത്രം പറഞ്ഞാല്‍ മതി. നിന്നെ ഒരു രാജകുമാരിയെപ്പോലെ ഞാന്‍ വാഴിക്കും. ആവശ്യത്തിലേറെ ഞാന്‍ സമ്പാദിച്ചിട്ടുണ്ട്. നമുക്ക് വെയ്ല്‍സിലേക്കോ,ഡെവണിലേക്കോ പോകാം എനിക്കവിടെ വീടുകള്‍ ഉണ്ട്. നിനക്ക് തുടര്‍ന്ന് പഠിക്കാം ഒന്നിനും ഒരു തടസ്സവും ഉണ്ടാകില്ല. ഉടനെ ഒരു മറുപടി പറയണ്ട. നന്നായി ആലോചിക്കൂ.

ഫെലിക്‌സ്,നിങ്ങള്‍ എന്താ ഇങ്ങനെ. എനിക്ക് ഫെലിക്‌സിനെ ഇഷ്ട്ടമാണ്. പക്ഷേ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ എനിക്കൊരിക്കലും നിങ്ങളെ കാണാന്‍ കഴിയില്ല. എന്നെ എത്രയൊക്കെ നിര്‍ബന്ധിച്ചാലും, ഭീക്ഷണിപ്പെടുത്തിയാലും എനിക്ക് മാറാന്‍ പറ്റില്ല.

ഹഹഹ ....അതൊക്കെ നിന്റെ തോന്നലാണ് ഇസ.പ്രായക്കൂടുതലുണ്ട് എന്നതല്ലാതെ നിനക്ക് ചൂണ്ടിക്കാണിക്കാന്‍ മറ്റൊരു കുറവും എന്നിലില്ല. ഗ്രേറ്റ് പവേഴ്‌സ് 1945 ന്റെ ഓരോ ഷോകള്‍ കഴിയുമ്പോഴും എന്നെ കാണാന്‍ വരുന്ന ആളുകളുടെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ തിരക്ക് നീയും കണ്ടിട്ടില്ലേ? ഐ ആം സൊ ലക്കി റ്റു ഹാവ് യൂ ആസ് മൈ മ്യൂസിക് ടീച്ചര്‍ എന്ന് നീയും പറഞ്ഞിട്ടില്ലേ? ഇല്ലേ ?

ശരിയാണ്,ഞാന്‍ പറഞ്ഞിട്ടുണ്ട് പക്ഷേ അതിനര്‍ത്ഥം എനിക്ക് പ്രണയമാണെന്നല്ല.എന്റെ അപ്പയ്ക്കും അമ്മയ്ക്കും എന്നെക്കുറിച്ചെന്തൊക്കെ പ്രതീക്ഷകളുണ്ടെന്നോ? എനിക്കും എന്റേതായൊരു ലോകമുണ്ട് ,സ്വപ്നങ്ങളുണ്ട്.

എല്ലാം നടക്കും,അതില്‍ ഞാനും കൂടി ഭാഗമാകുന്നതില്‍ ഒരു തെറ്റുമില്ല ഇസ.

എത്ര പറഞ്ഞാലും അയാളുടെ തലയില്‍ ഒന്നും കയറില്ല എന്ന് ഇസയ്ക്ക് മനസ്സിലായി.ഒന്നും മിണ്ടാതെ കുറച്ചു സമയം അവര്‍ക്കിടയിലൂടെ കടന്നു പോയി. ചിലനേരത്തെ മൗനത്തിനു ഈര്‍ച്ചവാളിനേക്കാള്‍ മൂര്‍ച്ചയുണ്ടാകും.താങ്ങാവുന്നതിനപ്പുറം വേദനയുണ്ടാകും.മഴവില്ലിനേക്കാള്‍ മനോഹരമായ,നദികളെപ്പോലെ വാചാലമായ മൗനം ചിലപ്പോള്‍ പൊടുന്നനെ മരണം പോലെ നിഗൂഢമായേക്കാം.

ഇനിയെന്തു ചെയ്യണം,എങ്ങനെ ഇവിടെ നിന്നും രക്ഷപെടും എന്ന് ചിന്തിക്കുമ്പോഴാണ് ഫെലിക്‌സ്, ഇസയെ ബലമായി ചേര്‍ത്തു പിടിച്ചത്.സംഭവിക്കുന്നതെന്താണെന്ന് മനസ്സിലാകും മുന്‍പേ അയാളുടെ കയ്യിലിരുന്ന പഞ്ഞി ഇസയുടെ മുഖത്തമര്‍ന്നു.  

ഐ ആം സോറി മൈ ഡാര്‍ലിംഗ്. ഐ ഡോണ്ട് വാണ്ട് സീ യുവര്‍ ടിയേര്‍സ് ഇസാ.ഫെലിക്‌സിന്റെ മുഖത്ത് അനിര്‍വചനീയമായ ഒരാനന്ദം നിറഞ്ഞു.

അടഞ്ഞു പോകുന്ന ഇസയുടെ കണ്ണുകളില്‍ ഫെലിക്‌സിന്റെ മുഖം അവ്യക്തമായി കാണാമായിരുന്നു.പിന്നീടെപ്പോഴോ ഇസ കണ്ണുതുറക്കുമ്പോള്‍, ഒരു കട്ടിലില്‍ കിടക്കുന്നു.അടുത്ത് തന്നെ മറ്റൊരു കട്ടിലില്‍ ലെക്‌സിയുമുണ്ട്.

ഹോ, ഹൌ ക്യാന്‍ ഐ ഫോര്‍ഗെറ്റ് ദാറ്റ് ഡേ ലെക്‌സി. 
ഇസയൊരുനിമിഷം ഗ്രേസിനെ ഓര്‍ത്തു.എപ്പോഴും പ്രാര്‍ത്ഥനയും പള്ളിയുമായി നടക്കുന്ന 'അമ്മ' എപ്പോഴും പറയുന്ന ചില വാചകങ്ങള്‍ അവളുടെ ചെവിയില്‍ മുഴങ്ങി.

യേശു നമ്മെ എപ്പോഴും കാത്തിരിക്കുന്നു.ഒരുപാടു മിഥ്യയായ കാര്യങ്ങള്‍ നമുക്കു മുമ്പിലുണ്ട്. അവ നമുക്കു താല്‍ക്കാലികമായ ഉന്മേഷം തരും. യേശു എപ്പോഴും നമ്മെ പ്രതീക്ഷിക്കുന്നു. പ്രശ്‌നങ്ങളെ ജാലവിദ്യയാല്‍ പരിഹരിക്കുന്നതിനല്ല, നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു നമ്മെ ശക്തരാക്കുന്നതിനാണ് അവിടുന്നു തയ്യാറായിരിക്കുന്നത്. യേശു നമ്മുടെ ഭാരങ്ങളെ ജീവിതത്തില്‍ നിന്നും ഉയര്‍ത്തിയെടുക്കുകയല്ല, മറിച്ച്, നമ്മുടെ ഹൃദയത്തിലെ ഉത്ക്കണ്ഠകളെ മാറ്റുകയാണ് ചെയ്യുന്നത്. നമ്മുടെ കുരിശുകളെ മാറ്റിത്തരികയല്ല, മറിച്ച് നമ്മോടുകൂടി ആ കുരിശു വഹിക്കുകയാണ്. അവിടുത്തോടുകൂടി വഹിക്കുമ്പോള്‍ നമ്മുടെ എല്ലാ ഭാരവും ലഘുവായിത്തീരുന്നു. നാം ഭാരംവഹിച്ചു തളരുമ്പോള്‍ നമ്മുടെ നാഥയായ കന്യകാമാതാവ് യേശുവിന്റെ പക്കലേയ്ക്ക് നമ്മെ ആനയിക്കും.

അമ്മയിപ്പോള്‍ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥനയോടൊപ്പം ഒരു മെഴുകുതിരിപോല്‍ ഉരുകിത്തീരുന്നുണ്ടാവും.ഗ്രേസിനെക്കുറിച്ചോര്‍ത്തപ്പോള്‍ ഇസയുടെ മിഴികള്‍ പൊട്ടിയൊഴുകി.

'ഈശോയെ ഞങ്ങളെ ഈ മാനസിക രോഗിയുടെ കയ്യില്‍ നിന്ന് രക്ഷിക്കണേ.'മൂകമായി പ്രാര്‍ത്ഥിച്ചുകൊണ്ട് ഇസ മിഴികളടച്ചു

ഒന്നും മിണ്ടാതെ ഭിത്തിയും ചാരിയിരുന്നു കരയുന്ന ഇസയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ലെക്‌സി ചേര്‍ത്തുപിടിച്ചു.
 (തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam