1 GBP = 88.70 INR                       

BREAKING NEWS

ഹിന്ദു ഐക്യവേദിയുടെ ശ്രീകൃഷ്ണ ജയന്തി രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ 31 ന് ക്രോയ്‌ഡോണില്‍

Britishmalayali
kz´wteJI³

ഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണജയന്തി അഥവാ ജന്മാഷ്ടമി ആയി ഹിന്ദുക്കള്‍ ആഘോഷിക്കുന്നത്. ചിങ്ങമാസത്തില്‍ കൃഷ്ണപക്ഷത്തിലെ രോഹിണി നക്ഷത്ര ദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഈ ദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഉണ്ണിക്കണ്ണന്റെ ജന്മദിനം ആഘോഷമാക്കുവാന്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദി ഒരുങ്ങിക്കഴിഞ്ഞു. 

പതിവ് പോലെ ഈ വര്‍ഷവും ശ്രീകൃഷ്ണ ജയന്തിയും രക്ഷാബന്ധന്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ചടങ്ങുകള്‍ക്ക് വിശിഷ്ടാതിഥിആയി ഗുരുവായൂര്‍ കീഴേടം ക്ഷേത്രത്തിലെ മേല്‍ശാന്തിയായി സേവനം അനുഷ്ടിച്ചിട്ടുള്ള  വാസുദേവന്‍ നമ്പൂതിരി (വടശ്ശേരിമനഃ) ഈ മാസത്തെ കാര്യപടികള്‍ പ്രത്യേക ഭജന, രക്ഷാബന്ധന്‍ ആഘോഷം, ദീപാരാധന, അന്നദാനം എന്നീ വിവിധ പരിപാടികളോടെ ഈ മാസം 31 ശനിയാഴ്ച വൈകുന്നേരം 5. 30 മുതല്‍ ക്രോയ്ഡോണിലെ (ലണ്ടന്‍) തോണ്ടന്‍ഹീത്ത് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. 

ലണ്ടനില്‍ ശ്രീ ഗുരുവായൂരപ്പന്റെ ക്ഷേത്രം യാഥാര്‍ഥ്യമാക്കു ന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദി അതിനോടൊപ്പം ഭാരതീയ ഹൈന്ദവ ആചാരങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനുമാണ് ശ്രമിക്കുന്നത്. ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഭക്തി സാന്ദ്രമായ ഈ സായം സന്ധ്യയിലേക്ക് എല്ലാ ഭക്ത ജനങ്ങളെയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാനായ തെക്കുംമുറി ഹരിദാസ് ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി ദയവായി സംഘാടകരെ സമീപിക്കുക
സുരേഷ് ബാബു - 07828137478, സുഭാഷ് ശര്‍ക്കര - 07519135993, ജയകുമാര്‍ - 07515918523, ഗീത ഹരി - 07789776536, ഡയാന അനില്‍കുമാര്‍ - 07414553601
Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: [email protected]

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category