1 GBP = 88.40 INR                       

BREAKING NEWS

തട്ടുദോശ കിട്ടാന്‍ വൈകിയപ്പോള്‍ തോക്ക് എടുത്ത് ഭീഷണിപ്പെടുത്തിയത് കടയിലുള്ളവരെ; തോക്കിന്റെ മുള്‍മുനയില്‍ നിന്ന് ദോശ ചുട്ട് കൊടുത്തപ്പോള്‍ കഴിച്ചത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷം; പൊലീസ് എത്തിയപ്പോള്‍ കണ്ടത് കളിത്തോക്കുമായി അഴിഞ്ഞാടുന്ന കൊല്ലം സ്വദേശിയെ

Britishmalayali
kz´wteJI³

വൈറ്റില: മദ്യലഹരിയില്‍ കളിത്തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊല്ലം സ്വദേശിയെ പൊലീസ് പിടികൂടി. വൈറ്റില ഹബ്ബിന് സമീപമായിരുന്നു സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഹബ്ബിന് സമീപമുള്ള കടയില്‍ എത്തിയ ഇയാള്‍ തട്ടുദോശ ആവശ്യപ്പെട്ടു. എന്നാല്‍ ഭക്ഷണം വരാന്‍ വൈകിയതോടെ ഇയാള്‍ തോക്കെടുത്തു. പെട്ടെന്ന് ദോശ തരാന്‍ ആവശ്യപ്പെട്ടതോടെ തട്ടുകടക്കാര്‍ തോക്കിന്‍ മുനയിലാണ് ദോശ ചുട്ടത്.

രണ്ട് പേര്‍ കൂടി ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നതായി സമീപത്ത് നിന്നവര്‍ പറഞ്ഞു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ദോശ ഉണ്ടാക്കിയ ശേഷം തോക്ക് മേശപ്പുറത്ത് വച്ചാണ് ഇയാള്‍ ഭക്ഷണം കഴിച്ചത്. ഇതിനു ശേഷം ഇയാള്‍ തോക്കുയര്‍ത്തി വീണ്ടും പ്രശ്നമുണ്ടാക്കി. ഒറിജിനല്‍ തോക്കെന്നു കരുതി ആരും അടുത്തില്ല. വിവരം അറിഞ്ഞെത്തിയ മരട് പൊലീസ് ഇയാളെ കീഴ്പ്പെടുത്തി തോക്ക് കൈവശപ്പെടുത്തിയപ്പോഴാണ് കളിത്തോക്കാണെന്നു മനസ്സിലായത്. ഇയാളുടെ കൂടെ ഉണ്ടായിരുന്നവര്‍ പൊലീസിനെ കണ്ട ഉടനെ ഓടി രക്ഷപ്പെട്ടു. മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞ ഇയാളെ പൊതുജനങ്ങളെ ഭീഷണിപ്പെടുത്തിയതിനു പിഴ ഈടാക്കി വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category