1 GBP = 88.40 INR                       

BREAKING NEWS

ഓരോ ഫയലും ഒരു ജീവിതം എന്ന് മുഖ്യമന്ത്രി പറഞ്ഞത് 'സഖാക്കള്‍ക്ക്' ബാധകമല്ല; ഫയല്‍ മുക്കാന്‍ പൊലീസ് മേധാവിയേയും വിരട്ടും; സ്ഥാനക്കയറ്റ പട്ടികയില്‍ പാര്‍ട്ടിക്കാരില്ലാത്തതു കൊണ്ട് ഉത്തരവ് ഇറക്കാന്‍ സമ്മതിക്കാതെ നേതാക്കളുടെ ഇടപെടല്‍; ഐജിയും എഐജിയും ഡിജിപിയും ഒത്തുപിടിച്ചിട്ടും രക്ഷയില്ല; പൊലീസ് ആസ്ഥാനത്ത് വിജയം നേടുന്നത് എന്‍ജിഒ യൂണിയന്‍ പിടിവാശി തന്നെ; ജീവനക്കാര്‍ അമര്‍ഷത്തില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: പൊലീസ് മേധാവിയേയും സഖാക്കള്‍ വിരട്ടും. പൊലീസ് വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തില്‍ തീരുമാനം എടുക്കാന്‍ ഡിജിപിയെ അനുവദിക്കില്ലെന്ന നിലപാടിലാണ് എന്‍ ജി ഒ യൂണിയന്‍. എസ്പിയും ഐജിയും അംഗീകരിച്ച ഉത്തരവാണ് എന്‍ജിഒ യൂണിയന്‍ ഇടപെട്ടു തടഞ്ഞത്. സ്ഥാനക്കയറ്റം ലഭിച്ചവരില്‍ തങ്ങളുടെ സംഘടനയില്‍പെട്ടവര്‍ ഇല്ലാത്തതാണു ഇതിന് കാരണം.

പൊലീസിലെ മാനേജര്‍, സീനിയര്‍ സൂപ്രണ്ട്, അക്കൗണ്ടസ് ഓഫിസര്‍ തസ്തികകളിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റമാണു വിവാദത്തിലാകുന്നത്. ഏപ്രിലിലാണ് ഇവരുടെ സ്ഥാനക്കയറ്റ പട്ടിക പ്രസിദ്ധീകരിച്ചത്. ആദ്യ 13 പേര്‍ക്കു നിയമനം നല്‍കി. ഇപ്പോള്‍ 11 ഒഴിവുകള്‍ ഉണ്ട്. സെലക്ട് ലിസ്റ്റില്‍നിന്ന് അര്‍ഹരായ 9 പേരെ സ്ഥാനക്കയറ്റം നല്‍കി നിയമിക്കാന്‍ പൊലീസ് ആസ്ഥാനത്തെ എഐജി രാഹുല്‍ നായര്‍ ശുപാര്‍ശ നല്‍കി. ഹെഡ്ക്വാര്‍ട്ടേഴ്സ് ഐജിയുടെ ചുമതല വഹിക്കുന്ന ഡിഐജി എച്ച്.നാഗരാജ് ഇത് അംഗീകരിച്ചു സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി തേടി. ഡിജിപിയും അംഗീകരിച്ചു.

സ്ഥാനക്കയറ്റത്തോടെ പുതിയ നിയമനം നല്‍കാന്‍ ഡിഐജി പൊലീസ് ആസ്ഥാനത്തെ എ ബ്രാഞ്ചില്‍ 17ന് ഇഫയല്‍ അയച്ചു. എന്നാല്‍ സ്ഥാനക്കയറ്റം ലഭിക്കുന്നവരില്‍ ആരും തങ്ങളുടെ സംഘടനയില്‍ അംഗത്വം എടുത്തവരല്ലെന്ന കാരണത്താല്‍ ഇടപെടലുകള്‍ വന്നു. എ ബ്രാഞ്ചിലെ സെക്ഷന്‍ ക്ലാര്‍ക്ക്, ജൂനിയര്‍സീനിയര്‍ സൂപ്രണ്ടുമാര്‍ എന്നിവരുടെ നിയമന ഫയല്‍ ഉത്തരവായി പുറപ്പെടുവിച്ചില്ല. യൂണിയന്‍ നേതാക്കള്‍ ഡിഐജിയെയും ഡിജിപിയെയും കണ്ട് ഇപ്പോള്‍ ഉത്തരവ് ഇറക്കരുതെന്ന് ആവശ്യപ്പെട്ടു. ഡിജിപിയും വഴങ്ങി.

ഓരോ ഫയലും ഒരു ജീവിതം എന്നാണു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടയ്ക്കിടെ പറയുന്നത്. ഇത് പക്ഷേ എന്‍ജിഒ യൂണിയനുകാര്‍ക്ക് ബധാകമല്ലെന്ന് തെളിയിക്കുന്നതാണ് പൊലീസ് ആസ്ഥാനത്തെ പ്രശ്നങ്ങള്‍. സ്ഥാനക്കയറ്റം ലഭിക്കുന്നവരില്‍ 6 പേര്‍ക്കു പൊലീസ് ആസ്ഥാനത്ത് അടക്കം തലസ്ഥാനത്തു തന്നെ നിയമനം ലഭിക്കും. 30 വര്‍ഷത്തോളം സര്‍വീസുള്ളവരാണ് ഇപ്പോള്‍ സ്ഥാനക്കയറ്റത്തിന് അര്‍ഹത നേടിയത്. പലര്‍ക്കും വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി. ഗസറ്റഡ് തസ്തികയിലെ 9 തസ്തികകളില്‍ നിയമനം നടത്തിയാല്‍ താഴെയുള്ള ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലാര്‍ക്ക്, സീനിയര്‍ ക്ലാര്‍ക്ക് എന്നീ തസ്തികകളില്‍ 9 പേര്‍ക്കു വീതം സ്ഥാനക്കയറ്റം ലഭിക്കും. അതും ഇല്ലാതായി. ഇതാണ് സഖാക്കളുടെ ഇടപെടലിന്റെ ഫലം.

സ്ഥാനക്കയറ്റം ലഭിക്കാതെ വന്നതോടെ സ്വന്തം ജില്ലയില്‍ ജോലി ചെയ്യാനുള്ള അവസരം പലര്‍ക്കും നഷ്ടമായി. മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉളവാക്കിയിട്ടുണ്ട്. രാഷ്ട്രീയ ഇടപെടല്‍ കാരണം പൊലീസ് ആസ്ഥാനത്തു ഡിജിപിക്കു പോലും സ്വന്തം ഉത്തരവു നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. ഉത്തരവു നടപ്പാക്കാന്‍ എഐജിയും ഡിഐജിയും സെക്ഷനിലെ ഉദ്യോഗസ്ഥരെ പലവട്ടം വിളിച്ചെങ്കിലും അവര്‍ മൈന്‍ഡ് ചെയ്യുന്നില്ല. ഇതാണ് കേരളത്തില്‍ ഫയലുകളില്‍ ഉറങ്ങുന്ന ജീവിതത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category