1 GBP = 88.30 INR                       

BREAKING NEWS

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കലശലായ വയറുവേദനയുടെ കാരണം കണ്ടെത്താന്‍ സ്‌കാനിങ് നടത്തി; പരിശോധനയില്‍ കണ്ടെത്തിയത് 12കാരി ഗര്‍ഭിണിയെന്ന ഞെട്ടിക്കുന്ന വിവരം; പീഡിപ്പിച്ചത് താല്‍കാലിക ജീവനക്കാരനായ അറബി അദ്ധ്യാപകന്‍; എല്ലാം പുറത്തായതോടെ മസൂദ് ഒളിവില്‍; തേഞ്ഞിപ്പലത്തെ ഞെട്ടിച്ച് അദ്ധ്യാപകന്റെ ക്രൂരത

Britishmalayali
kz´wteJI³

തേഞ്ഞിപ്പലം: ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്‍ ഗര്‍ഭിണിയാക്കിയതായി പരാതി. പരാതിയെത്തുടര്‍ന്ന് അറബി അദ്ധ്യാപന്‍ മസൂദിനെതിരേ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. മലപ്പുറം പുത്തൂര്‍ പള്ളിക്കലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌കൂളിലെ താല്‍ക്കാലിക അദ്ധ്യാപകനായ മസൂദ് ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രക്ഷിതാക്കളോെടൊപ്പം വിദ്യാര്‍ത്ഥിനി സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയത്. തുടര്‍ന്നുനടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു കണ്ടെത്തി. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയില്‍ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. ജൂണ്‍ അവസാനം പെണ്‍കുട്ടിയുടെ വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് തേഞ്ഞിപ്പലം പൊലീസ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് അദ്ധ്യാപകന്‍ ഒളിവിലാണ്.

കുറച്ചുനാള്‍ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ രക്ഷിതാക്കള്‍ ഒരു സ്‌കാനിങ് സെന്ററില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയെന്ന് വ്യക്തമായത്. സ്‌കാനിങ് സെന്ററില്‍ നിന്നും വിവരം ലഭിച്ച ഉടന്‍ തന്നെ പൊലീസ് പ്രതിക്കെതിരെ പോക്സോ വകുപ്പും ഐപിസി 376 പ്രകാരം ബലാല്‍സംഗക്കുറ്റവും ചുമത്തി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. തേഞ്ഞിപ്പലം സിഐയുടെ നേതൃത്വത്തിലുള്ള സംഘം മസൂദിന്റെ വീട്ടിലെത്തി തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല.

തന്റെ ബന്ധുവായ മറ്റൊരു അദ്ധ്യാപകന്റെ വീട്ടില്‍ എത്തിയപ്പോഴാണ് മസൂദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മസൂദിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി തേഞ്ഞിപ്പലം ഡിവൈഎസ്പി അറിയിച്ചു. അതേസമയം പൊലീസ് കേസെടുത്ത ശേഷമാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നാണ് സ്‌കൂളിലെ പ്രധാന അദ്ധ്യാപകന്‍ പറഞ്ഞത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category