1 GBP = 88.30 INR                       

BREAKING NEWS

യൂറോപ്യന്‍ യൂണിയന് കട്ടപ്പണി കൊടുത്ത് ബോറിസ് ജോണ്‍സന്‍; 39 ബില്യന്റെ ഡൈവോഴ്സ് ബില്‍ ഏഴ് ബില്യണായി കുറച്ചു; ജി7 മീറ്റിംഗിനിടയില്‍ ഇന്ന് ട്രംപിന്റെ ആശീര്‍വാദത്തോടെ വിവരം അറിയിക്കും; ബ്രെക്സിറ്റിന് ഒരുങ്ങുന്ന ബ്രിട്ടനെ എന്ത് ചെയ്യണമെന്നറിയാതെ യൂണിയന്‍

Britishmalayali
kz´wteJI³

ബ്രെക്സിറ്റ് ഡീല്‍ പുതുക്കാന്‍ അനുവദിക്കാത്ത യൂറോപ്യന്‍ യൂണിയന് കടുത്ത തിരിച്ചടിയേകുന്നതിനായി  ഡൈവോഴ്സ് ബില്ലില്‍ വന്‍ വെട്ടിക്കുറവ് വരുത്തി ബ്രി്ട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രംഗത്തെത്തി. അതായത് ഇത് പ്രകാരം യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിന്റെ ഭാഗമായി നല്‍കാമെന്നേറ്റിരുന്ന 30 ബില്യണ്‍ പൗണ്ട് എന്നത് വെറും ഏഴ് ബില്യണ്‍ പൗണ്ടായാണ്  ബോറിസ് വെട്ടിക്കുറച്ചിരിക്കുന്നത്. അതായത് പുതിയ നീക്കത്തിലൂടെ യൂറോപ്യന്‍ യൂണിയന് കട്ടപ്പണിയാണ് ബോറിസ് കൊടുക്കാനൊരുങ്ങുന്നത്.  ജി 7 മീറ്റിംഗിനിടയില്‍ ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആശീര്‍വാദത്തോടെ ഈ വിവരം ഔദ്യോഗികമായി ബോറിസ് അറിയിക്കുന്നതായിരിക്കും. ഇത്തരത്തില്‍ ബ്രെക്സിറ്റിന് ഒരുങ്ങുന്ന ബ്രിട്ടനെ എന്ത് ചെയ്യണമെന്നറിയാതെ യൂറോപ്യന്‍ യൂണിയന്‍ കുഴങ്ങിയിരിക്കുകയാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ബോറിസ് പങ്കെടുക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര പരിപാടിയാണ് ബിയാറിട്സില്‍ വച്ച് നടക്കുന്ന ജി 7 ഉച്ചകോടി. ഇവിടെ ഇത്തരത്തിലുള്ള ധീരമായ ഒരു തീരുമാനവുമായി ബോറിസ് എത്തുന്നതോടെ അദ്ദേഹത്തിന്റെ പ്രതിച്ഛായ വര്‍ധിക്കുമെന്നാണ് കരുതുന്നത്. മുന്‍പ്രധാനമന്ത്രി തെരേസ മേയായിരുന്നു 39 ബില്യണ്‍ പൗണ്ട് ഡൈവോഴ്സ് ബില്‍ വകയില്‍ യൂറോപ്യന്‍ യൂണിയന് കൊടുക്കാമെന്നേറ്റിരുന്നത്. അതാണ് ബോറിസ് ധീരമായി വെട്ടിക്കുറച്ചിരിക്കുന്നത്. ഡൈവോഴ്സ് ബില്‍ വകയില്‍ 39 ബില്യണ്‍ പൗണ്ട് കൊടുക്കാമെന്ന് സമ്മതിച്ചത് മുന്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടായിരുന്നു. നിലവിലെ പ്രധാനമന്ത്രിയുടെ ബ്രെക്സിറ്റ് നയത്തിന്റെ മുഖ്യ എതിരാളികളിലൊരാളാണ് ഹാമണ്ട് എന്നതും ശ്രദ്ധേയമാണ്.

നോ ഡീലാണ് സംജാതമാകുന്നതെങ്കില്‍ ബ്രിട്ടന്‍ ഡൈവോഴ്സ് ബില്‍ 30 ബില്യണില്‍ നിന്നും ഏഴ് ബില്യണായി വെട്ടിക്കുറയ്ക്കാന്‍ സാധിക്കുമെന്നാണ് നമ്പര്‍ 10ലെ ലോയര്‍മാരും അഭിപ്രായപ്പെട്ടിരിക്കുന്നത്. അതായത് ഇത്തരം അവസരത്തില്‍  ഡീലിന്റെ ഭാഗമായിട്ടുളള ട്രാന്‍സിഷന്‍ പിരിയഡുമായി ബന്ധപ്പെട്ടുള്ള ചെലവൊന്നുമില്ലെന്നും അവര്‍ വാദിക്കുന്നു. ഒക്ടോബര്‍ 31ന് യാതൊരു വിധത്തിലുമുള്ള ഡീലുമില്ലാതെ യുകെ യൂണിയന്‍ വിട്ട് പോവുകയാണെങ്കില്‍ യുകെ പൂര്‍ണമായുളള ബ്രെക്സിറ്റ് ബില്‍ നല്‍കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാര്‍കോണ്‍ കഴിഞ്ഞ ആഴ്ച നിര്‍ദേശിച്ചിരുന്നു.

ബോറിസും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌കും ജി 7സമ്മിറ്റിനിടെ ഇന്ന് ഔപചാരികമായി യോഗം ചേരുന്നതിന് മുന്നോടിയായിട്ടാണ് പുതിയ ഭീഷണിയുമായി ബോറിസ് മുന്നോട്ട് വന്നിരിക്കുന്നതെന്നത് നിര്‍ണായകമാണ്. ഇതിന് പുറമെ മാര്‍കോണുമായും ജര്‍മന്‍ ചാന്‍സലര്‍ ഏയ്ജെല മാര്‍കെലുമായും ബോറിസ് അനൗപചാരിക കൂടിക്കാഴ്ചകള്‍ നടത്തുന്നതായിരി്ക്കും. നോഡീലാണ് ഉണ്ടാകുന്നതെങ്കില്‍ താന്‍ യുകെയുമായി സഹകരിക്കില്ലെന്നാണ് ടസ്‌ക് ഇന്നലെ ഭീഷണിപ്പെടുത്തിയിരുന്നത്. നോ ഡീലിന്റെ ചരിത്രം പേറാന്‍ ബോറിസ് ആഗ്രഹിക്കുന്നില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നാണ് ടസ്‌ക് പ്രസ്താവിച്ചിരിക്കുന്നത്. നോ ഡീല്‍ നടപ്പിലാക്കാന്‍ താനും ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ നോ ഡീല്‍ വേണ്ടെന്നാണ് ആഗ്രഹമെങ്കില്‍ യൂണിയന്‍ കരാറില്‍ നിന്നും ബാക്ക് സ്റ്റോപ്പ് റദ്ദാക്കാന്‍ അവര്‍ തയ്യാറാകണമെന്നും ബിയാറിട്സിലേക്ക് വിമാനം കയറവെ ബോറിസ് പ്രസ്താവിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category