1 GBP = 88.30 INR                       

BREAKING NEWS

ഒക്ടോബര്‍ 17ന് പൊതു തെരഞ്ഞെടുപ്പ് നടത്താ ന്‍ ബോറിസ് ജോണ്‍സന്‍ കളമൊരുക്കുന്നു; വമ്പന്‍ ഭൂരിപക്ഷം ഉറപ്പാക്കിയ ശേഷം 31ന് അന്തസായി യൂറോപ്യന്‍ യൂണിയന്‍ വിടും

Britishmalayali
kz´wteJI³

യൂറോപ്യന്‍ യൂണിയന് മേല്‍ ബ്രെക്സിറ്റിന്റെ പേരില്‍ കടുത്ത സമ്മര്‍ദ തന്ത്രം പ്രയോഗിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 17ന് തിരക്കിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രഹസ്യപദ്ധതി തയ്യാറാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ഇലക്ഷന് കളമൊരുക്കി അതിലൂടെ വമ്പന്‍ ഭൂരിപക്ഷം ഉറപ്പാക്കിയ ശേഷം ഒക്ടോബര്‍ 31ന് അന്തസായി യൂറോപ്യന്‍ യൂണിയന്‍ വിടാനാണ് ബോറിസ് പദ്ധതിയൊരുക്കുന്നത്. പൊതു തെരഞ്ഞെടുപ്പിലൂടെ തനിക്ക് ജനപിന്തുണ ഉറപ്പായാല്‍ അവസാന നിമിഷം യുകെയുമായി വ്യാപാരബന്ധത്തിനും യൂണിയന്‍ വഴങ്ങിയേക്കുമെന്നാണ് ബോറിസ് കണക്ക് കൂട്ടുന്നത്.

ഇത്തരത്തില്‍ തിരക്കിട്ട് പൊതുതെരഞ്ഞെടുപ്പ് നടത്തി തന്റെ ഭൂരിപക്ഷം വര്‍ധിച്ചാല്‍ അതിന്റെ ബലത്തില്‍ ഒക്ടോബര്‍ 31ന് മുമ്പ് യൂറോപ്യന്‍ യൂണിയനുമായി പുതിയ വിലപേശല്‍ സാധ്യമാകുമെന്നാണ് ബോറിസ് പ്രതീക്ഷിക്കുന്നത്. അതിലൂടെ മികച്ചൊരു ഡീലിന് പോലും അവസാന നിമിഷം സാധ്യതയുണ്ടെന്നും ബോറിസ് കരുതുന്നു.ബോറിസിന്റെ അടുത്ത ഉപദേശകരാണ് നിര്‍ണായകമായ ബ്രെക്സിറ്റ് വേളയില്‍ തിരക്ക് പിടിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ ഉപദേശിച്ചിരിക്കുന്നതെന്ന് സൂചനയുണ്ട്. ഇത്തരത്തില്‍ പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തുന്നതിനായി  കോമണ്‍സിലെ അവിശ്വാസ വോട്ടെടുപ്പില്‍ മനപൂര്‍വം തോറ്റ് കൊടുക്കുന്നതിനും ബോറിസ് ശ്രമിക്കുമെന്നാണ് കരുതുന്നത്.

എന്നാല്‍ ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന ചൂതാട്ടത്തിന് സമാനമാണെന്ന മുന്നറിയിപ്പും ശക്തമാണ്. ഇതിലൂടെ ഒരു പക്ഷേ ലേബര്‍ പാര്‍ട്ടി നേട്ടമുണ്ടാക്കുമെന്ന പ്രവചനവും നിലവിലുണ്ട്.ഇക്കാര്യത്തില്‍ ലോസ് ടു വിന്‍ സ്ട്രാറ്റജിയാണ് ബോറിസ് പയറ്റാനൊരുങ്ങുന്നത്.നിലവിലെ സാഹചര്യത്തില്‍ പരമാവധി നേട്ടം കൊയ്യുന്നതിനായി നമ്പര്‍ പത്തിലെ ബോറിസിന്റെ ഉപദേശകര്‍ നിര്‍ദേശിച്ചിരിക്കുന്ന നിരവധി വഴികളിലൊന്നാണ് പെട്ടെന്നൊരു തെരഞ്ഞെടുപ്പ് നടത്തുകയെന്നത്.എംപിമാര്‍ സമ്മര്‍ അവധി കഴിഞ്ഞ് തിരിച്ച് വന്നതിന് ശേഷം അടുത്ത മാസം ലേബര്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ നടത്താനൊരുങ്ങുന്ന അവിശ്വാസ പ്രമേയത്തെ നേരിടാന്‍ ബോറിസ് ഒരുങ്ങുന്നതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

ഈ അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടാല്‍ എത്രയും പെട്ടെന്ന് പൊതുതെരഞ്ഞെടുപ്പ് നടത്തി ഗുണമുണ്ടാക്കാനാണ് ബോറിസ് തയ്യാറെടുക്കുന്നത്.നോ ഡീല്‍ ബ്രെക്സിറ്റിന്റെ സാഹര്യത്തില്‍ ബോറിസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള അവിശ്വാസപ്രമേയം കൊണ്ടു വരുന്നതിനെതിരെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന് കടുത്ത മുന്നറിയിപ്പേകി നമ്പര്‍ പത്ത് മുന്നോട്ട് വന്നിരുന്നു. അവിശ്വാസ പ്രമേയത്തില്‍ തനിക്കായിരിക്കും തോല്‍വിയെന്ന ഭയത്താല്‍ കോര്‍ബിന്‍ ഇതില്‍ നിന്നും പിന്നോട്ട് പോകുമെന്ന സംശയം നിലവില്‍ പ്രധാനമന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ പ്രകടിപ്പിക്കുന്നുമുണ്ട്. അവിശ്വാസപ്രമേയത്തിന് പകരം രണ്ടാമത് ഒരു റഫറണ്ടം നടത്തുന്നതിനായിരിക്കും കോര്‍ബിന്‍ താല്‍പര്യപ്പെടുകയെന്നും അവര്‍ കണക്ക് കൂട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category