1 GBP = 88.30 INR                       

BREAKING NEWS

ഹൗസ് മാനേജര്‍... വെയ്റ്റര്‍മാര്‍..സുരക്ഷാ ഉദ്യോഗസ്ഥര്‍...ആഡംബര കാര്‍...മേഗന്റെ ജന്മദിനം ആഘോഷിക്കാന്‍ എടുത്ത റെസ്റ്റോറന്റിന്റെ വാടക മാത്രം ഒരു കോടി; പ്രൈവറ്റ് ജെറ്റില്‍ യാത്ര; ഒരു പണിയുമില്ലാതെ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ നികുതി പണം ധൂര്‍ത്തടിക്കുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ഹാരി രാജകുമാരന്റെ പ്രിയപത്നി മേഗന്‍ മാര്‍കിള്‍ കഴിഞ്ഞ ആഴ്ച ഇബിസയിലെ ആഢംബര വില്ലയില്‍ വച്ച് തന്റെ 38ാം ജന്മദിനം ആഘോഷിച്ചത് വന്‍ വിമര്‍ശനമുയര്‍ത്തുന്നു.ഹൗസ് മാനേജര്‍... വെയ്റ്റര്‍മാര്‍..സുരക്ഷാ ഉദ്യോഗസ്ഥര്‍...ആഡംബര കാര്‍...തുടങ്ങിയവയ്ക്കുള്ള ചെലവിനായി വന്‍ തുകയാണ് പൊടിച്ചതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജന്മദിനം ആഘോഷിക്കാന്‍ എടുത്ത റെസ്റ്റോറന്റിന്റെ വാടക മാത്രം ഒരു കോടിയാണ്. ഇതിന് പുറമെ  പ്രൈവറ്റ് ജെറ്റിലാണ് ഇവിടേക്കുള്ള യാത്ര പോയിരിക്കുന്നത്. ഇത്തരത്തില്‍ ഒരു പണിയുമില്ലാതെ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ നികുതി പണം ധൂര്‍ത്തടിക്കുന്നതിനെതിരെയാണ് പരക്കെ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.

മേഗനും ഹാരിയും പുത്രന്‍ ആര്‍ച്ചിയും  വിസ്റ്റ അലെഗ്രെ എസ്റ്റേറ്റിലെ സാ കാല്‍മ വില്ലയില്‍ ആറാഴ്ചയാണ് ഇതോട് അനുബന്ധിച്ച് ആസ്വദിച്ച് താമസിച്ചിരിക്കുന്നത്. ഈ ദ്വീപിന്റെ തെക്ക് പടിഞ്ഞാറന്‍ തീരത്തുളള എസ് കുബെല്‍സ്ഗ്രാമത്തിലാണിത് നിലകൊള്ളുന്നത്. ആഢംബരത്തിന്റെ അവസാന വാക്കാണിവിടെ എന്ന് പറഞ്ഞാലും അതിശയോക്തിയാവില്ല. സമുദ്രത്തിന് അഭിമുഖമായി നിലകൊള്ളുന്ന പൂളാണിവിടെയുള്ളത്.  ഏഴ് ബെഡ്റൂമുള്ള പ്രോപ്പര്‍ട്ടിയില്‍ ജിം ജാകുസി, ഓഫീസ്, ഗാര്‍ഡന്‍ ടെറസ് തുടങ്ങിയവയാല്‍ സ്വര്‍ഗസമാനമാണീ വില്ല.

ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ഹൗസ് മാനേജര്‍,വെയ്റ്റ്റെസുമാര്‍, ലൈവ് കെയര്‍ടേക്കര്‍മാര്‍, ഹൗസ് കീപ്പര്‍മാര്‍, ഡ്രൈവര്‍ സഹിതമുള്ള ഒരു റേഞ്ച് റോവര്‍, നൈറ്റ് സെക്യൂരിറ്റി ഗാര്‍ഡ്,തുടങ്ങിയവരെ ലഭ്യമാക്കുന്നുണ്ട്. യാട്ട് ചാര്‍ട്ടര്‍മാര്‍, ബ്യൂട്ടീഷ്യന്‍മാര്‍, ബാര്‍ടെന്‍ഡര്‍മാര്‍, നാനീസ്, മാസ്യൂര്‍സ്, പഴ്സണല്‍ ട്രെയിനര്‍മാര്‍,യോഗ ഇന്‍സ്ട്രക്ടര്‍മാര്‍, തുടങ്ങിയവരെ ആവശ്യപ്പെടുന്നവര്‍ക്ക് ഇവിടെ ഏര്‍പ്പാടാക്കും. ഇതിനെല്ലാം വന്‍ തുകയാണ് ചാര്‍ജായി സന്ദര്‍ശകരില്‍ നിന്നുമീടാക്കുന്നത്.  ഇവിടുത്തെ ഇത്തരത്തിലുള്ള സൗകര്യങ്ങളെല്ലാം നികുതിദായകന്റെ പണമുപയോഗിച്ച് ഹാരിയും മേഗനും ആവോളം ആസ്വദിച്ചുവെന്ന ആരോപണമാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്.

ഇവിടെ ഷെഫുകളെ ലഭിക്കുമെങ്കിലും ഓഗസ്റ്റ് ആറിന് ഇവിടേക്ക് പറക്കുമ്പോള്‍ ഹാരിയും മേഗനും തങ്ങളുടെ ഷെഫിനെ പ്രൈവറ്റ് ജെറ്റില്‍ കൊണ്ടു പോയിരുന്നുവെന്നും അത് വഴി വീണ്ടും ചെലവ് വര്‍ധിച്ചുവെന്നും ആരോപണമുണ്ട്. ജൂലൈ അവസാനം സിസിലിയില്‍ വച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടസാധ്യതയെക്കുറിച്ച് വികാരഭരിതനായി സംസാരിച്ച ഹാരി ഇത്തരത്തില്‍ അനാവശ്യമായി പ്രൈവറ്റ് ജെറ്റ് ഉപയോഗിച്ച് ജന്മദിനം ആഘോഷിക്കാന്‍ പോയതിനെതിരെ പരിഹാസം നിറഞ്ഞ വിമര്‍ശനവും ശക്തമാകുന്നുണ്ട്. ഇത്തരത്തില്‍ ഹാരിയുടെയും സഹോദരന്‍ വില്യമിന്റെയും കുടുംബങ്ങള്‍ അനാവശ്യമായി പ്രൈവറ്റ് ജെറ്റ് ഉപയോഗിച്ച് അന്തരീക്ഷ മലിനീകരണവും അനാവശ്യ പണച്ചെലവുമുണ്ടാക്കുന്നതിനെതിരെയുളള വിമര്‍ശനം വര്‍ധിച്ച് വരുന്നുണ്ട്.

തങ്ങള്‍ക്കൊപ്പം റോയല്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ വേണ്ടുവോളമുണ്ടായിട്ടും സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഹാരിയും മേഗനും സ്പാനിഷ് ഗാര്‍ഡുമാരെയും ഹയര്‍ ചെയ്തിരുന്നുവെന്ന് ഇബിസയിലെ പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.പ്രതിവാരം 108,000 പൗണ്ടാണ് ഈ വില്ലയുടെ വാടക.കാര്‍വ്ഡ് വുഡന്‍ ടേബിളുകളും ചെയറുകളുമാണ് ഇവിടെയുളളത്. വിസ്റ്റ് അലെഗ്രെ റിസോര്‍ട്ടില്‍ സദാസമയവും സെലിബ്രിറ്റികളും സമ്പന്നരും എത്താറുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഈ ആഢംബര പിറന്നാളാഘോഷത്തെക്കുറിച്ച് പ്രതികരിക്കാന്‍ ബക്കിംഗ്ഹാം പാലസ് തയ്യാറായിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category