1 GBP = 88.70 INR                       

BREAKING NEWS

നിങ്ങളുടെ വീട്ടുമുറ്റത്തേക്ക് നീണ്ട അയല്‍പക്കത്തെ വൃക്ഷ ശിഖരങ്ങള്‍ മുറിക്കാമോ? അതിര്‍ത്തിയിലെ വേലിയുടെ ഉടമ ആരാണ്? ബാക്ക് ഗാര്‍ഡനില്‍ ഹോട്ട്ടബോ ട്രാം പോലിനോ സ്ഥാപിക്കാമോ? ബാര്‍ബിക്യൂ നടത്തിയാല്‍ പണിയാകുമോ? അബദ്ധം പറ്റാതിരിക്കാന്‍ ചില ബാക്ക് ഗാര്‍ഡന്‍ നിയമങ്ങള്‍ അറിയാം

Britishmalayali
kz´wteJI³

ന്ന് യുകെയിലെ മിക്ക വീടുകളിലും ബാക്ക് ഗാര്‍ഡന്‍ സെറ്റ് ചെയ്യുന്ന പതിവുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പാലിക്കേണ്ടുന്ന അടിസ്ഥാന നിയമങ്ങളെക്കുറിച്ച് പലര്‍ക്കും അറിവില്ലാത്തതിനാല്‍ അബദ്ധത്തില്‍ ചെന്ന് ചാടുന്നത് പതിവുമാണ്. ഇത്തരത്തില്‍ നാം അറിയാതെ ലംഘിക്കാന്‍ സാധ്യയേറിയ എട്ട് നിയമങ്ങളെക്കുറിച്ചാണിവിടെ പരാമര്‍ശിക്കുന്നത്. നിങ്ങളുടെ വീട്ടുമുറ്റത്തേക്ക് നീണ്ട അയല്‍പക്കത്തെ വൃക്ഷ ശിഖരങ്ങള്‍ മുറിക്കാമോ? അതിര്‍ത്തിയിലെ വേലിയുടെ ഉടമ ആരാണ്? ബാക്ക് ഗാര്‍ഡനില്‍ ഹോട്ട് ടബോ ട്രാംപോലിനോ സ്ഥാപിക്കാമോ? ബാര്‍ബിക്യൂ നടത്തിയാല്‍ പണിയാകുമോ? ഇത്തരം ചില അടിസ്ഥാന നിയമങ്ങളുടെ വിശദാംശങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

നിങ്ങളുടെ വീട്ടുമുറ്റത്തേക്ക് നീണ്ട അയല്‍പക്കത്തെ വൃക്ഷ ശിഖരങ്ങള്‍ മുറിക്കാമോ..?
നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ അയല്‍പക്കക്കാരന്റെ ഗാര്‍ഡനില്‍ നിന്നും വൃക്ഷശാഖകള്‍ നീണ്ട് നിങ്ങളുടെ ഗാര്‍ഡനിലേക്കെത്തുന്നുണ്ടെങ്കില് അവ മുറിക്കുന്നതിന് നിങ്ങള്‍ക്ക് അവകാശമുണ്ടെന്നറിയുക. എന്നാല്‍ അയല്‍ക്കാരന്റെ ഗാര്‍ഡനിലേക്ക് കയറിച്ചെന്ന് ഇവ മുറിക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഇത് കടന്ന് കയറ്റമായി കണക്കാക്കി നിങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വകരിക്കപ്പെട്ടേക്കാം. ട്രീ പ്രിസര്‍വേഷന്‍ ഓര്‍ഡറിന് കീഴിലുള്ള മരത്തിന്റെ ശാഖകള്‍ ഇത്തരത്തില്‍ മുറിച്ച് മാറ്റാന്‍ നിങ്ങള്‍ക്ക് അധികാരമില്ല.

മുറിച്ച വൃക്ഷശിഖരങ്ങളുടെയും അതിര്‍ത്തിയിലെ വേലിയുടെയും ഉടമസ്ഥാവകാശം
ഇത്തരത്തില്‍ നിങ്ങളുടെ ഗാര്‍ഡനിലേക്ക് നീണ്ട് വന്നിരിക്കുന്ന വൃക്ഷശിഖരങ്ങള്‍ മുറിക്കാന്‍ നിങ്ങള്‍ക്ക് അധികാരമുണ്ടെങ്കിലും അവയ്ക്ക് മേല്‍ ഫലങ്ങളോ പൂക്കളോ ഉണ്ടെങ്കില്‍ അവ അയല്‍ക്കാരന് തിരിച്ച് കൊടുക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. ഇത്തരത്തില്‍ മുറിക്കുന്ന ശിഖരങ്ങളുടെ ഉടമസ്ഥാവകാശവും അയല്‍ക്കാരന് തന്നെയാണ് .അവ നമുക്ക് വിറകായി കത്തിക്കാന്‍ അവകാശമില്ലെന്നോര്‍ക്കുക. എന്നാല്‍ മുറിച്ച് മാറ്റിയ അവശിഷ്ടങ്ങള്‍ അയല്‍ക്കാരന്റെ ഗാര്‍ഡനിലേക്ക് വലിച്ചെറിയുന്നതും കുറ്റകരമാണ്. രണ്ട് ഗാര്‍ഡനുകളുടെയും മധ്യത്തിലുള്ള അതിര്‍ത്തിയിലുള്ള വേലികളായി വര്‍ത്തിക്കുന്ന ചെടികള്‍ ട്രിം ചെയ്യാന്‍ രണ്ട് പേര്‍ക്കും ഉത്തരവാദിത്വമുണ്ട്.നിങ്ങളുടെ ഗാര്‍ഡനിലേക്ക് അയല്‍ക്കാരന്റെ വേലിച്ചെടികള്‍ വളര്‍ന്നാല്‍ അത് നിങ്ങള്‍ക്ക് ട്രിം ചെയ്യാം. എന്നാല്‍  വൃക്ഷശിഖരങ്ങള്‍ കൊടുത്തത് പോലെ ഇതും അയല്‍ക്കാരന് കൊടുക്കണം.

വീഴുന്ന ഫലങ്ങള്‍
ചിലപ്പോള്‍ അയല്‍ക്കാരന്റെ വൃക്ഷത്തിലെ ഫലം നമ്മുടെ ഗാര്‍ഡനിലേക്കും തിരിച്ചും സംഭവിക്കാറുണ്ട്. അത്തരം അവസരത്തില്‍ മരത്തിന്റെ ഉടമസ്ഥന്‍ ആരാണോ അയാള്‍ക്കാണ് ഈ ഫലങ്ങളുടെയും ഉടമസ്ഥാവകാശം.ഇത് നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ അതിന് അയല്‍ക്കാരനോട് അനുവാദം വാങ്ങിയിരിക്കണം.

പുതിയ മരങ്ങള്‍
റൈറ്റ്സ് ഓഫ് ലൈറ്റ ്ആക്ട് പ്രകാരം ഒരു വിന്‍ഡോയിലൂടെ കഴിഞ്ഞ 20 വര്‍ഷങ്ങളായി പ്രകൃതിപരമായ പ്രകാശം ലഭിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കോ അയല്‍ക്കാരനോ അത് തടസപ്പെടുത്തുന്ന വിധത്തില്‍ പുതിയ മരങ്ങള്‍ ഗാര്‍ഡനില്‍ വച്ച് പിടിപ്പിക്കുന്നതിന് അവകാശമില്ല.

അതിര്‍ത്തിയിലെ വേലിയുടെ ഉടമ ആരാണ്..?
പലപ്പോഴും കടുത്ത തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കുന്ന വിഷയമാണിത്. എന്നാല്‍ ഇത് വളരെ തന്ത്രപൂര്‍വം പരിഹരിക്കാനും സാധിക്കും. അതിര്‍ത്തികളില്‍ ഇടക്കിടെ മാറ്റങ്ങള്‍ വരുന്നതാണ് തര്‍ക്കത്തിന് വഴിയൊരുക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിനായി എച്ച്എം ലാന്‍ഡ് റവന്യൂ രജിസ്ട്രിയുടെ സഹായം തേടാവുന്നതാണ്.

ഹോട്ട് ടബുകള്‍
ഗാര്‍ഡനില്‍ ഒരു ഹോട്ട് ടബ് സ്ഥാപിക്കുകയെന്നത് മിക്കവര്‍ക്കും ഒരു മികച്ച റിലാക്സിംഗ് വഴിയാണ്. എന്നാല്‍ ഇതില്‍ നിന്നുണ്ടാകുന്ന ശബ്ദം അയല്‍ക്കാര്‍ക്ക് ശല്യമാകുന്നതിനും സാധ്യതയുണ്ട്. അതിനാല്‍ ടബുകള്‍ സ്ഥാപിക്കുന്നതിന് മുമ്പ് അയല്‍ക്കാരന്റെ സൗകര്യം കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു.

ബാര്‍ബിക്യൂവില്‍ നിന്നുളള പുക
നാം അതിഥികളെ ഗാര്‍ഡനില്‍ സല്‍ക്കരിക്കുമ്പോള്‍  ബാര്‍ബിക്യൂവില്‍ നിന്നുമുണ്ടാകുന്ന പുക അയല്‍ക്കാരന് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇത് നിയമലംഘനമായിത്തീരുകയും ചെയ്യും.

ട്രാംപോലിന്‍
ബാക്ക് ഗാര്‍ഡനില്‍ കുട്ടികളുടെ ട്രാംപോലിന്‍ സ്ഥാപിക്കുമ്പോഴും കടുത്ത ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. അയല്‍ക്കാരന്റെ വീട്ടിലേക്കോ അല്ലെങ്കില്‍ ഗാര്‍ഡനിലേക്കോ കാണുന്ന വിധത്തില്‍ ഇവ സ്ഥാപിക്കരുത്.ഇത് സ്വകാര്യതയ്ക്ക് എതിരായതിനാലാണ് വിദഗ്ധര്‍ ഈ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category