1 GBP = 88.30 INR                       

BREAKING NEWS

ബ്രിട്ടീഷ് എയര്‍വേസ് സമരം ഉറപ്പായതോടെ കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദ് ചെയ്യുന്നു; പുതിയ ബുക്കിംഗിന് പതിന്മടങ്ങ് ചാര്‍ജ് ; അവധിക്കാലത്തെ ഉയര്‍ന്ന നിരക്കില്‍ പെട്ടു പോയവരില്‍ മലയാളികളും

Britishmalayali
kz´wteJI³

വരുന്ന സെപ്റ്റംബര്‍ 9,10,27 എന്നീ തീയതികളില്‍ ബ്രിട്ടീഷ് എയര്‍വേസിലെ പൈലറ്റുമാര്‍ സമരം പ്രഖ്യാപിച്ചതിന്റെ മറവില്‍ ടിക്കറ്റിന്റെ പേരില്‍ ഈ വിമാനക്കമ്പനി വന്‍ പകല്‍ക്കൊള്ള നടത്തുന്നുവെന്ന ആരോപണം ശക്തമായി. യാത്രക്കാര്‍ കുറഞ്ഞ നിരക്കില്‍ നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകള്‍ സമരമുള്ളതിന്റെ പേരില്‍ ബ്രിട്ടീഷ് എയര്‍വേസ്  റദ്ദാക്കുകയും പുതിയ ബുക്കിംഗിന് പതിന്മടങ്ങ് ചാര്‍ജ് വാങ്ങി വന്‍ ലാഭം കൊയ്യുന്നുവെന്നുമുള്ള വിമര്‍ശനമാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്. ഇത്തരത്തില്‍ അവധിക്കാലത്തെ ഉയര്‍ന്ന നിരക്കില്‍ പെട്ട് കീശ കാലിയായവരില്‍ നിരവധി മലയാളി യാത്രക്കാരും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സെപ്റ്റംബര്‍ എട്ടിലേക്ക് താന്‍ സൈപ്രസിലേക്ക് ബുക്ക് ചെയ്തിരുന്ന 340 പൗണ്ട് ചാര്‍ജ് വരുന്ന നാല് സീറ്റുകള്‍ പൈലറ്റ് സമരത്തിന്റെ പേരില്‍ ബ്രിട്ടീഷ്എയര്‍വേസ് റദ്ദാക്കിയെന്നാണ് ലെവിസ് പ്യാ എന്ന 29കാരന്‍ വെളിപ്പെടുത്തുന്നത്. ഇത്തരത്തില്‍ റദ്ദാക്കുന്ന ടിക്കറ്റുകള്‍ ഏതാണ്ട് പത്തിരട്ടി അധികം തുക വാങ്ങിയാണ് വിമാനക്കമ്പനി ഇവ പുനര്‍വില്‍പനക്ക് വയ്ക്കുന്നത്.ഈ വിധത്തില്‍ തന്റെ ടിക്കറ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് അതേ വിമാനമായ ബിഎ0664ല്‍ തനിക്ക് സൈപ്രസിലേകക് ടിക്കറ്റെടുക്കാനായെന്നും എന്നാല്‍ പത്തിരട്ടി അധികം ചാര്‍ജ് നല്‍കേണ്ടി വന്നുവെന്നുമാണ് സഫോക്കിലെ ഔല്‍ട്ടന്‍ ബ്രോഡിലെ ബിസിനസുകാരനായ  ലെവിസ് ആരോപിക്കുന്നത്.

ഇത് നിയമപരമായ പ്രവൃത്തിയാണെന്ന് വിശ്വസിക്കാന്‍ തനിക്കാവില്ലെന്നും ലെവിസ് പറയുന്നു. ഇതിനെ കുറിച്ച ്പരാതി പറയാന്‍ ബ്രിട്ടീഷ് എയര്‍വേസിലെ ആരോടും ഫോണില്‍ സംസാരിക്കാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്നും ലെവിസ് പരിതപിക്കുന്നു. ഈ ബുദ്ധിമുട്ടിന് പരിഹാരം സാധ്യമായ എത്രയും വേഗത്തില്‍ യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ടെന്നും ഫുള്‍ റീഫണ്ട് അടക്കമുള്ള വഴികള്‍ പരിഗണിക്കുന്നുവെന്നുമാണ്  ബ്രിട്ടീഷ് എയര്‍വേസ് പ്രതികരിച്ചിരിക്കുന്നത്. 

മൂന്ന് വര്‍ഷത്തിനിടെ തങ്ങള്‍ക്ക് 11.5 ശതമാനം ശമ്പളവര്‍ധനവെന്ന ഓഫര്‍ നിരസിച്ച് കൊണ്ടാണ് പൈലറ്റ് യൂണിയനായ ബാല്‍പയിലെ 93 ശതമാനം അംഗങ്ങളും സമരത്തിനെ അനുകൂലിച്ച് വോട്ട് ചെയ്തിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് അടുത്ത മാസം മൂന്ന് ദിവസം പൈലറ്റ് സമരത്തിന് കളമൊരുങ്ങിയിരിക്കുന്നത്.ഈ ശമ്പള വര്‍ധനാ വാഗ്ദാനം ബ്രിട്ടീഷ് എയര്‍വേസിലെ 90 ശതമാനം തൊഴിലാളികളും സ്വീകരിച്ചിരുന്നുവെങ്കിലും പൈലറ്റുമാര്‍ ഇതിന് വഴങ്ങാതിരിക്കുകയായിരുന്നു.  ഇക്കാര്യത്തില്‍ പൈലറ്റുമാര്‍ക്ക് അത്യാര്‍ത്തിയാണെന്നാണ് കാബിന്‍ ക്രൂ ആരോപിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category