1 GBP = 88.30 INR                       

BREAKING NEWS

ഹീത്രൂവില്‍ ഉപയോഗിച്ച 3ഡി സ്‌കാനര്‍ ക്ലിക്കായി; എല്ലാ യുകെ എയര്‍പോര്‍ട്ടുകളിലും 3 ഡി ബാഗേജ് സ്‌ക്രീനിംഗ് വരുന്നു; ലാപ്ടോപുകളും ലിക്യുഡുകളും ഹാന്‍ഡ് ബാഗില്‍ കൊണ്ടു പോകാന്‍ വീണ്ടും അനുമതി ലഭിക്കും; ചെക്കിന്‍ സമയവും കുറയും

Britishmalayali
kz´wteJI³

യുകെയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലും 3ഡി ബാഗേജ് സ്‌ക്രീനിംഗ് എക്യുപ്മെന്റ് 2022 അവസാനത്തോടെ സ്ഥാപിക്കുമെന്ന നിര്‍ണായകമായ പ്രസ്താവനയുമായി ഗവണ്‍മെന്റ് രംഗത്തെത്തി. ഹീത്രൂ എയര്‍പോര്‍ട്ടില്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിച്ച 3 ഡി സ്‌കാനര്‍ ക്ലിക്കായതോടെയാണ് എല്ലാ എയര്‍പോര്‍ട്ടുകളിലേക്കും ഇത് വ്യാപിപ്പിക്കുന്നതിനുളള നീക്കം സജീവമായിരിക്കുന്നത്. ഇവ നടപ്പിലായാല്‍ യാത്രക്കാര്‍ക്ക് ലാപ് ടോപ്പുകളും ലിക്യുഡുകളും തങ്ങളുടെ ഹാന്‍ഡ്ബാഗില്‍ കൊണ്ടു പോകാന്‍ വീണ്ടും അനുമതി ലഭിക്കുന്നതായിരിക്കും. ഇതിന് പുറമെ പുതിയ സംവിധാനത്തിലൂടെ ചെക്കിന്‍ സമയവും വെട്ടിക്കുറയ്ക്കാന്‍ സാധിക്കുന്നതായിരിക്കും.

പുതിയ ടെക്നോളജിയിലൂടെ വിമാനത്താവളങ്ങളിലെ സുരക്ഷ വര്‍ധിക്കുമെന്നും പ്രീ-ബോര്‍ഡിംഗ് പരിശോധനകള്‍ വേഗത്തിലാകുമെന്നും ലാപ്ടോപ്പുകളും ദ്രവരൂപത്തിലുളള പദാര്‍ത്ഥങ്ങളും സഹിതം വിമാനത്തില്‍ യാത്ര ചെയ്യരുതെന്ന വിലക്കില്ലാതാവുമെന്നും മിനിസ്റ്റര്‍മാര്‍ വിശദീകരിക്കുന്നു.ഹോസ്പിറ്റലുകളില്‍ ഉപയോഗിക്കുന്ന സിടി സ്‌കാനറുകള്‍ക്ക് തുല്യമായിട്ടാണ് 3ഡി സ്‌കാനറുകള്‍ പ്രവര്‍ത്തിക്കുന്നത്.യാത്രക്കാരുടെ ബാഗില്‍ എന്താണുള്ളതെന്നതിന്റെ വ്യക്തമായ ചിത്രം ഇതിലൂടെ ലഭിക്കുന്നതായിരിക്കും. ഇതിനായി ഈ സ്‌കാനര്‍ സൂം ചെയ്യാനും പരിശോധനക്കായി റൊട്ടേറ്റ് ചെയ്യാനും സാധിക്കും.

നിലവിലുള്ള നിയമപ്രകാരം യാത്രക്കാര്‍ക്ക് തങ്ങളുടെ കാബിന്‍ ബാഗേജില്‍ 100 മില്ലി ലിറ്ററില്‍ കൂടുതലള്ള ലിക്യുഡുകള്‍ കൊണ്ടു പോകുന്നതിന് അനുവാദമില്ല. ഇത് പ്രകാരം ഇവ  സിംഗിള്‍, ട്രാന്‍സ്പെരന്റ്, റീസീലബിള്‍ പ്ലാസ്റ്റിക് ബാഗിലാക്കി സെക്യൂരിറ്റി സ്റ്റാഫിനെ കാണിക്കുകയും വേണം. ഈ ബാഗിന് 20 സെമീ വീതം നീളവും വീതിയുമുണ്ടായിരിക്കണം.2006 നവംബറിലായിരുന്നു ഈ പരിധി നിലവില്‍ വന്നിരുന്നത്.  കാബിനില്‍ ലിക്യുഡുകള്‍ പൂര്‍ണമായും നിരോധിച്ചതിന് ഈ പരിധി നിലവില്‍  വന്നതോടെ അറുതിയാവുകയായിരുന്നു. 

ഡ്രിങ്ക് ബോട്ടിലുകളില്‍ സ്ഫോടനവസ്തുക്കള്‍ ഒളിപ്പിച്ച് കടത്തുന്നത്  ശ്രദ്ധയില്‍ പെട്ടുവെന്ന് ബ്രിട്ടീഷ് പോലീസ് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇത്തരം നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്. പുതിയ 3ഡി സ്‌കാനറുകള്‍ നിലവില്‍ വരുന്നതോടെ യാത്രക്കാര്‍ എയര്‍പോര്‍ട്ടുകളില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനാവുമെന്നും സുരക്ഷ വര്‍ധിപ്പിക്കാനാവുമെന്നുമാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് കൊണ്ട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വിശദീകരിച്ചിരിക്കുന്നത്. ഈ ടെക്നോളജി വ്യാപിപ്പിക്കുന്നതിനായി അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 50 മില്യണ്‍പൗണ്ട് ചെലവഴിക്കുമെന്നാണ് ഹീത്രൂ വെളിപ്പെടുത്തുന്നത്. 2017 മുതലാണ് ഹീത്രൂവില്‍ ഈ സംവിധാനം പരീക്ഷിക്കാന്‍ തുടങ്ങിയത്.ഇതിലൂടെ യാത്രകള്‍ വളരെ അനായാസമാക്കാന്‍ സാധിച്ചുവെന്നാണ്  ഈ എയര്‍പോര്‍ട്ടിലെ ചീഫ് എക്സിക്യൂട്ടീവായ ജോണ്‍ ഹോളണ്ട് കായെ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category