1 GBP = 92.50 INR                       

BREAKING NEWS

11 വിഷയങ്ങള്‍ക്ക് എ ഡബിള്‍ സ്റ്റാറുകളും ഫര്‍തര്‍ മാത്സിന് എ സ്റ്റാറും കരസ്ഥമാക്കി യുകെയിലെ മിടുക്കികള്‍ക്കിടയില്‍ സ്ഥാനം പിടിച്ച് ഒരു മലയാളി കൂടി; കരാട്ടെ മുതല്‍ ഭരതനാട്യം വരെ സ്വാ യത്തമാക്കി തിളങ്ങുന്ന സെറിന അഭിമാനമാകുമ്പോള്‍ ജിസിഎസ്ഇയില്‍ തിളങ്ങിയ പ്രതിഭകളുടെ എണ്ണം വീണ്ടും ഉയരുന്നു

Britishmalayali
kz´wteJI³

മ്മുടെ കുട്ടികള്‍ സായിപ്പന്മാരെ നിരന്തരമായി ഞെട്ടിക്കുകയാണ്, എ ലവല്‍ പരീക്ഷയിലാണെങ്കിലും ജിസിഎസ്ഇ പരീക്ഷയില്‍ ആണെങ്കിലും ശരി ഏറ്റവും മികച്ച വിജയം നേടുന്നവരില്‍ നമ്മുടെ അനേകം കുട്ടികളുണ്ട്. ഒപ്പം പാഠ്യേതര വിഷയങ്ങളിലും അവര്‍ തിളങ്ങും. ജിസിഎസ്ഇ പരീക്ഷ ഫലത്തില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൊയ്ത അനേകം മലയാളി പ്രതിഭകളെ കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ പരിചയപ്പെടുത്തിയിരുന്നു. ഇന്ന് പരിചയപ്പെടുത്തുന്ന പ്രതിഭകളില്‍ ഏറ്റവും തിളക്കമുള്ളത് ലണ്ടനിലെ വാൡ്ടണ്‍ സ്‌കൂളില്‍ നിന്നും അത്ഭുതകരമായ വിജയം കരസ്ഥമാക്കിയ സെറിന സെബാസ്റ്റിയനെയാണ്.

11 വിഷയങ്ങള്‍ക്ക് എ ഡബിള്‍ സ്റ്റാറുകളും ഫര്‍തര്‍ മാത്സിന് എ സ്റ്റാറും കരസ്ഥമാക്കിയാണ് വാളിങ്ടണ്‍ ഹൈ സ്‌കൂളില്‍ നിന്നും സെറീന സെബാസ്റ്റ്യന്‍ മികച്ച നേട്ടം കൈവരിച്ചത്. 2019 ജിസിഎസ്ഇ പരീക്ഷയ്ക്കായി ഇരുന്ന 700000 ത്തോളം കുട്ടികളില്‍ 827 പേരാണ് മുഴുവന്‍ മാര്‍ക്ക് നേടി മികച്ച വിജയം കൈവ്വരിച്ചിരിക്കുന്നത്. അതില്‍ സെറീന എന്ന മലയാളി പെണ്‍കുട്ടി ഉള്‍പ്പെടുമെന്നത് മലയാളി സമൂഹത്തിനും അഭിമാനകരമായി മാറിയിരിക്കുകയാണ്.

സ്‌കൂള്‍ ഹൗസ് ലീഡറായും തിളങ്ങിയിരുന്ന സെറീന പഠനത്തില്‍ മാത്രമല്ല കരാട്ടെ, ഭരതനാട്യം, ആക്ടിങ്, മ്യൂസിക്, ചാരിറ്റി തുടങ്ങിയ എല്ലാ മേഖലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ്. കരാട്ടെയില്‍ ബ്രൗണ്‍ ബെല്‍റ്റ് നേടിയ ഈ മിടുക്കി ലണ്ടന്‍ അക്കാഡമി ഓഫ് മ്യൂസിക് ആന്റ് ഡ്രാമാറ്റിക് ആര്‍ട്ടില്‍ നിന്നും ആക്ടിങില്‍ ലെവല്‍ സിക്‌സും, പബ്ലിക് സ്പീക്ക് കോഴ്‌സും പാസായി കഴിഞ്ഞു. ചാരിറ്റി ഈവന്റുകളിലും മുടങ്ങാതെ പങ്കെടുക്കാറുള്ള സെറീന ഭരതനാട്യം അടക്കമുള്ള നൃത്തങ്ങളിലും തികഞ്ഞൊരു കലാകാരിയാണ്.
എ ലെവലില്‍ മാത്സ്, ഫിസിക്‌സ്, ഡിസൈന്‍ ടെക്‌നോളജി എന്നിവയില്‍ മുഖ്യ പഠനവിഷയമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കാര്‍ഡിയാത് റിസേര്‍ച്ച് സൈന്റിസ്റ്റായി ജോലി ചെയ്യുന്ന ഡോ സോണിയ സെബാസ്റ്റിയന്‍ ആണ് സെറീനയുടെ അമ്മ. സാനിയ സെബാസ്റ്റിയന്‍ സഹോദരിയാണ്.

13 എ സ്റ്റാറുകള്‍ നേടിയ സട്ടനിലെ അഗ്നോ ഷൈജു, മുഴുവന്‍ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടിയ ഐവിന്‍ ജോസ്, 11 വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടിയ മാര്‍ട്ടിന്‍ മെജോ, എല്ലാ വിഷയങ്ങള്‍ക്കും എ ഡബിള്‍ സ്റ്റാര്‍ നേടിയ സോമര്‍സെറ്റിെ മാനുവല്‍ വര്‍ഗീസ് ബേബി തുടങ്ങിയ മിടുക്കന്മാര്‍ക്കൊപ്പം ഇപ്പോള്‍ സെറീനയും ഇടംപിടിച്ചിരിരിക്കുകയാണ്.

ഉന്നത വിജയം നേടിയ മലയാളി കുരുന്നുകളുടെ വിജയഗാഥകള്‍ അവസാനിക്കുന്നില്ല എന്നതിന് തെളിവാണ് ഞങ്ങള്‍ക്ക് ഓരോ ദിവസം വന്നുകൊണ്ടിരിക്കുന്ന കത്തുകളുടെ എണ്ണം. സെറീനയുടെ വിജയത്തിന് ഒപ്പം തന്നെ മൂന്ന് ഡബിള്‍ സ്റ്റാറും മൂന്ന് എ സ്റ്റാറും മൂന്ന് എയും നേടി എന്‍ഫില്‍ഡിലെ അലന്‍ സണ്ണിയും ആറ് വിഷയങ്ങളില്‍ ഡബിള്‍ എസ്റ്റാര്‍ നേടി ബോള്‍ട്ടണിലെ ഐബിന്‍ ബേബിയെയും ആണ് ഇന്ന് ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്.

മൂന്ന് ഡബിള്‍ സ്റ്റാറും മൂന്ന് എ സ്റ്റാറും മൂന്ന് എയും നേടി എന്‍ഫില്‍ഡിലെ അലന്‍ സണ്ണി
മൂന്ന് വിഷയങ്ങളില്‍ എ ഡബിള്‍ സ്റ്റാറും,മൂന്ന് വിഷയങ്ങളില്‍ എ സ്റ്റാറും മൂന്ന് വിഷയങ്ങളില്‍ എ യും നേടി മികച്ച വിജയം കൈവ്വരിച്ചിരിക്കുകയാണ് അലന്‍ സണ്ണിയെന്ന മിടുക്കനും. എന്‍ഫീല്‍ഡ് സെന്റ് ഇഗ്നേഷ്യസ് കാത്തലിക് സ്‌കൂളില്‍ നിന്നാണ് അലന്‍ ഈ വിജയം കൈവ്വരിച്ചത്.

പാലാ സ്വദേശിയായ സണ്ണി ജോസഫിന്റെയും ചങ്ങനാശേരി സ്വദേശി റീനാ സണ്ണിയുടെയും മകനാണ് അലന്‍. റീന നോര്‍ത്തമിഡിലക്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലല്‍ സീനിയര്‍ നഴ്‌സായി ജോലി ചെയ്യുന്നു. 2003ല്‍ യൂകെയിലെത്തിയ കുടുംബം എഡ്മന്റണിലാണ് താമസം. 

അലന്‍ എ ലവലിന് കെമിസ്ട്രി, ബയോളജി, മാത്സ്,  എന്നിവ മുഖ്യ വിഷയമായി തെരഞ്ഞെടുത്ത് പഠനം തുടരനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി അലന്‍ പഠിച്ച് വന്ന സ്‌കൂളില്‍ തന്നെ അഡ്മിഷന്‍ ഉറപ്പാക്കി കഴിഞ്ഞു. പഠനത്തിനൊപ്പം കമ്പ്യൂട്ടര്‍ വിഷയത്തില്‍ വളരെയെറെ താത്പര്യമുള്ള അലന്‍ 14 ാമത്തെ വയസില്‍ വിന്റോസ് 10 വികസിപ്പിച്ചെടുത്തിട്ടുണ്ട്.കൂടാതെ സ്‌പോര്‍ട്‌സിലും, തിളങ്ങുന്ന അലന് യുകെഎംടി മാത്സ് ചലഞ്ച് പരീക്ഷയില്‍ ഗോള്‍ഡന്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ഏഴാം ക്ലാസില്‍ പഠിക്കുന്ന നയനയാണ് അലന്റെ സഹോദരി.
ആറ് വിഷയങ്ങളില്‍ ഡബിള്‍ എസ്റ്റാര്‍ നേടി ബോള്‍ട്ടണിലെ ഐബിന്‍ ബേബി
ബോള്‍ട്ടണിലെ ഐബിന്‍ ബേബി 6 വിഷയങ്ങളില്‍ ഡബിള്‍ എ സ്റ്റാറും നാല് വിഷയങ്ങളില്‍ എ സ്റ്റാറും കരസ്ഥമാക്കി ആണ് മികച്ച വിജയം നേടിയത്. ബേബി ലൂക്കോസ് ബിന്ദു ബേബി ദമ്പതികളുടെ മകനാണ് ഐബിന്‍. ബോള്‍ട്ടന്‍സ്തകൂളില്‍ നിന്നും ആണ് ഐബിന്‍ മികച്ച വിജയം കൈവരിച്ചത്. മാത്സ്, ഇംഗ്ലീഷ് ലാഗ്വേജ്, ഫീസിക്‌സ, ബയോളജി, ഹിസ്റ്ററി, ജര്‍മമന്‍ വിഷയങ്ങള്‍ക്ക് ഡബിള്‍ എ സ്റ്റാറും, കെമസ്ട്രി, ക്ലാസിക്കല്‍ സിവിലിസേഷന്‍, ഫ്രഞ്ച്, ഇംഗ്ലീഷ് ലിറ്ററേച്ചന്‍ വിഷയങ്ങളില്‍ എ സ്റ്റാറും ആണ് ഐബിന്‍ നേടിയത്.പഠനത്തിനൊപ്പം ഹോക്കിയിലും താരമായ ഐബിന്‍ നോര്‍ത്ത് വെസ്റ്റ് സ്‌കൂളുകളിലെ മത്സരങ്ങളിലല്ലൊം മറ്റുരച്ചിട്ടുണ്ട്. കൂടാതെ ഡ്യൂക്ക് ഓഫ് എഡിന്‍ബറോ ബ്രൗണ്‍സും സ്വന്തമാക്കി കഴിഞ്ഞു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷാരെന്‍. നാല് വയസുകാരന്‍ തോമസ്. രണ്ട് വയസുകാരന്‍ അന്ന എന്നിവരും ഐബിന്റെ സഹോദരങ്ങളാണ്. കെയര്‍ ഹോം ജീവനക്കാരനായ പിതാവ് ബേബി ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റായിരുന്നു. മാതാവ് ബിന്ദു ബോള്‍ട്ടന്‍ ആശുപത്രിയില്‍ ജോലി നോക്കിവരുന്നു. കോട്ടയം കുറപ്പന്തറ സ്വദേശികളായ ഇവര്‍ 2003 ലാണ് യുകെയിലെത്തിയത്.

മലയാളികള്‍ക്കിടയില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ അനേകമാണ്. ചുരുക്കം ചിലരുടെ വിജയ വാര്‍ത്തയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. കൂടുതല്‍ വിജയ വാര്‍ത്തകള്‍ നാളെയും പ്രസിദ്ധീകരിക്കും. മികച്ച വിജയ വാര്‍ത്തകള്‍ അറിയിക്കാന്‍ [email protected] എന്ന വിലാസത്തില്‍ എഴുതുക. പരിഷ്‌ക്കരിച്ച പരീക്ഷ സമ്പ്രദായത്തില്‍ 90 ശതമാനം മാര്‍ക്കിന് മുകളില്‍ ഡബിള്‍ എ സ്റ്റാര്‍, 80 ശതമാനം മാര്‍ക്കിന് മുകളില്‍ എ സ്റ്റാര്‍, 70 ശതമാനം മാര്‍ക്കിന് മുകളില്‍ എ എന്നിങ്ങനെയാണ് ഗ്രേഡ് കണക്കാക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category