1 GBP = 92.50 INR                       

BREAKING NEWS

വിദേശത്തേക്ക് പോകുന്നവര്‍ നിയമപ്രകാരമുള്ള വസ്തുക്കള്‍മാത്രം കൊണ്ടു പോകുന്നുവെന്ന് ഉറപ്പാക്കണം; സ്വര്‍ണ്ണക്കടത്തും മയക്കുമരുന്ന് കള്ളക്കടത്തും കൂടുന്നുവെന്ന തിരിച്ചറിവില്‍ കര്‍ശന നടപടി; ഗൗരവം കണക്കിലെടുത്ത് വിമാനയാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് ഗള്‍ഫ് രാജ്യങ്ങള്‍

Britishmalayali
kz´wteJI³

കൊച്ചി:ഗള്‍ഫിലെ വിസ ഓണ്‍ അറൈവല്‍ സ്വര്‍ണ്ണക്കടത്തിന് കാരണമാകുന്നുവോ? അങ്ങനെ സംശയിക്കുകയാണ് ഗള്‍ഫ് അധികാരികള്‍. സ്വര്‍ണ്ണ വില കുതിച്ചുയരുമ്പോള്‍ കടത്തിനുള്ള സാഹചര്യം കൂടും. ഇതിനൊപ്പം മയക്കുമരുന്നും വ്യാപകമായി ഗള്‍ഫിലേക്ക് എത്തുന്നു. വിസാ ചട്ടങ്ങള്‍ ലഘൂകരിച്ചിട്ടുള്ളതിനാല്‍ ആര്‍ക്കും എപ്പോഴും എത്താം. അങ്ങനെ കടത്തിനുള്ള കാരിയര്‍മാരും കൂടി. ഒരു വിമാനത്തില്‍ തന്നെ നിരവധി പേര്‍ കാരിയര്‍മാരാകുന്നു. അതുകൊണ്ട് തന്നെ പരിശോധനയില്‍ രക്ഷപ്പെടാന്‍ പഴുതും കിട്ടും. അതുകൊണ്ട് മയക്കുമരുന്ന് ഉള്‍പ്പെടെയുള്ളവയുടെ കള്ളക്കടത്ത് പെരുകുന്നതില്‍ ഇന്ത്യയെ ആശങ്കയറിയിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍.

കര്‍ശന നടപടികളെടുക്കാത്തപക്ഷം വിസ ഓണ്‍ അറൈവല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പിന്‍വലിക്കുമെന്നാണ് സൂചന. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് മയക്കുമരുന്ന് ഒഴുകുകയാണ്. ഇവിടെ നിന്ന് വിമാനം കയറുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാത്തതാണ് ഇതിന് കാരണം. ഗള്‍ഫില്‍ നിന്ന് പകരമെത്തുന്നത് സ്വര്‍ണ്ണവും. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിമാനയാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിര്‍ദ്ദേശം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കി. ഗള്‍ഫ് രാജ്യങ്ങളില്‍ 200 ഇന്ത്യക്കാര്‍ കള്ളക്കടത്തിന് ശിക്ഷ കാത്തുകഴിയുകയാണ്. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്. ഇവരില്‍ പലരെയും കള്ളക്കടത്ത് ലോബികള്‍ ചതിച്ചതാണ്.

കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളില്‍നിന്നാണ് ഇവരില്‍ മിക്കവരും യാത്ര ചെയ്തിരിക്കുന്നത്. കേസില്‍പ്പെട്ട എല്ലാവരുടെയും ഹാന്‍ഡ് ബാഗേജുകളില്‍നിന്നാണ് അനധികൃതവസ്തുക്കള്‍ പിടിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ അനധികൃത കടത്ത് തടയാന്‍ എല്ലാ ശ്രമങ്ങളും തുടങ്ങി. കസ്റ്റംസ് പ്രിവന്റീവിന്റെ വിവിധ വിഭാഗങ്ങളിലുള്ള ജീവനക്കാരെ പരമാവധി ഉപയോഗിക്കും. സിഐ.എസ്.എഫ്., എമിഗ്രേഷന്‍, വിമാനത്താവളം എന്നിവയുടെ സഹകരണത്തോടെയാണ് നടപടികള്‍ സ്വീകരിക്കുക. വിദേശത്തേക്ക് പോകുന്നവര്‍ നിയമപ്രകാരമുള്ള വസ്തുക്കള്‍മാത്രം കൊണ്ടുപോകാന്‍ ശ്രദ്ധിക്കണമെന്നും കസ്റ്റംസ് അറിയിച്ചു.

360 പേര്‍ കൊല്ലപ്പെട്ട ഈസ്റ്റര്‍ ദിന സ്‌ഫോടനപരമ്പരയുടെ പശ്ചാത്തലത്തില്‍ 39 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അനുവദിച്ചിരുന്ന വിസ ഓണ്‍ അറൈവല്‍ സംവിധാനം ശ്രീലങ്ക താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. സുരക്ഷാ സാഹചര്യം കണക്കിലെടുത്തായിരുന്നു ഇത്. ആക്രമണത്തിന്റെ പിന്നില്‍ വിദേശബന്ധമുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അതിനാല്‍ വിസാ ഓണ്‍ അറൈവല്‍ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നത് വ്യക്തമായി. ഇത്തരം തീവ്രവാദികള്‍ എത്താനുള്ള സാഹചര്യം ഗള്‍ഫ് രാജ്യങ്ങളും മുന്നില്‍ കാണുന്നു. ഇത് മനസ്സിലാക്കി കൂടിയാണ് വിസ ഓണ്‍ അറൈവലില്‍ തീരുമാനമെടുക്കാന്‍ ആലോചന നടത്തുന്നത്.

ഇന്ത്യന്‍ പാസ്പോട്ട് കൈവശമുള്ളവര്‍ക്ക് ഇപ്പോള്‍ യു.എ.ഇയില്‍ വിസ ഓണ്‍ അറൈവല്‍ ലഭിക്കും. എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും ഉള്‍പ്പടെ യു.എ.ഇയുടെ അതിര്‍ത്തി പോയിന്റുകളില്‍ എത്തിച്ചേരുന്ന ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ലഭിക്കും. 100 ദിര്‍ഹമാണ് എന്‍ട്രി ഫീസ്. 20 ദിര്‍ഹം സര്‍വീസ് ചാര്‍ജും നല്‍കണം. പരമാവധി 14 ദിവസമാണ് ഇത്തരത്തില്‍ ലഭിക്കുന്ന വിസ ഉപയോഗിച്ച് യു.എ.ഇയില്‍ താങ്ങാന്‍ അനുവദിക്കുക. 250 ദിര്‍ഹം ഫീസും 20 ദിര്‍ഹം സര്‍വീസ് ചാര്‍ജ്ജും നല്‍കി വിസ വീണ്ടും പുതുക്കാന്‍ കഴിയും. ഒരിക്കല്‍ കാലാവധി നീട്ടിയാല്‍ 28 ദിവസം കൂടി യു.എ.ഇയില്‍ താങ്ങാന്‍ കഴിയും. ഇതാണ് കള്ളക്കടത്തിന് സാഹചര്യമൊരുക്കുന്നതായി ഗള്‍ഫ് രാജ്യങ്ങള്‍ തിരിച്ചറിയുന്നത്.

വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയാല്‍ ഓരോ അധിക ദിവസത്തിനും 100 ദിര്‍ഹം വീതം പിഴ നല്‍കേണ്ടി വരും. കൂടാതെ ഡിപ്പാര്‍ച്ചര്‍ അനുമതി നേടാന്‍ 200 ദിര്‍ഹവും ഒടുക്കേണ്ടി വരുമെന്നും നിയമമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category