1 GBP = 88.30 INR                       

BREAKING NEWS

കാറിലെ കൂള്‍ ഫിലിമിന് പെറ്റി അടപ്പിച്ചത് ഐഎഎസുകാരനെ രക്ഷിക്കാന്‍; അതിവേഗതയില്‍ പോകുന്ന കാറിന്റെ ഗ്ലാസിലൂടെ ഡ്രൈവിങ് സീറ്റില്‍ പുരുഷനെ കണ്ടെന്ന ഓട്ടോ ഡ്രൈവറുടെ മൊഴി 'സണ്‍ ഗ്ലാസില്‍ തകര്‍ക്കും; ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാതിരിക്കാനുള്ള നോട്ടീസിന് മറുപടി നല്‍കി വഫ ഫിറോസ് അതിവേഗം പെറ്റി അടച്ചത് മ്യൂസിയത്തെ കൊലപാതകത്തെ വെറും അപകടമാക്കാന്‍; ഐഎഎസ്-ഐപിഎസ് ഗൂഢാലോചനയുടെ കുതന്ത്രങ്ങള്‍ പുറത്ത്; കെഎം ബഷീറിന് നീതി ലഭിക്കില്ലേ?

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണത്തിന്നിടയാക്കിയ വാഹനാപകടക്കേസ് പൂര്‍ണമായും തേഞ്ഞുമാഞ്ഞുപോകുമെന്ന് ഉറപ്പായി. മദ്യപിച്ച് വാഹനമോടിച്ച ശ്രീറാമിന്റെ രക്ത പരിശോധന ഒമ്പത് മണിക്കൂര്‍ വൈകിച്ച് കേസിന്റെ കാര്യത്തില്‍ മിടുക്ക് കാട്ടിയ ഭരണ വൃത്തങ്ങള്‍ കേസ് പൂര്‍ണമായും അവസാനിപ്പിക്കാന്‍ ശക്തമായ കരുക്കള്‍ നീക്കിയ വിവരമാണ് ഇപ്പോള്‍ വെളിയില്‍ വരുന്നത്.

ഐഎഎസുകാരനായ ശ്രീറാമിനെ രക്ഷിക്കാന്‍ രണ്ടു കാര്യങ്ങളാണ് പൊലീസ് ധൃതഗതിയില്‍ നടപ്പിലാക്കിയത്. രക്തപരിശോധന ആദ്യം വൈകിപ്പിച്ചു. അതോടെ മദ്യപിച്ച് കാര്‍ ഓടിച്ചു അപകടം വരുത്തി എന്ന കേസില്‍ നിന്നും ഒഴിവാക്കി. ഈ കാര്യം ഇപ്പോള്‍ വിവാദവിഷയമാണ്. ഇതിന്റെ മറവില്‍ മറ്റൊരു കാര്യം കൂടി ശ്രീറാമിന് വേണ്ടി മ്യൂസിയം പൊലീസ് ചെയ്തിരുന്നു. ഈ നീക്കമാണ് ഇപ്പോള്‍ വെളിയില്‍ വരുന്നത്. കാര്‍ ഓടിച്ചത് ആരെന്നു വെളിയില്‍ വരാതിരിക്കാന്‍ വേണ്ടിയുള്ള ശക്തമായ കരുനീക്കമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും വന്നത്. ഈ ശ്രമത്തിന്റെ ഭാഗമായാണ് അപകടം നടന്നയുടന്‍ കാറില്‍ സണ്‍ ഗ്ലാസ് ഒട്ടിച്ചതിന് പൊലീസ് വഫയ്ക്ക് പിഴ ചുമത്തിയത്.

കാര്‍ ഓടിച്ചത് ശ്രീറാം എന്നുള്ള ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവറുടെ മൊഴി നിലനില്‍ക്കുമ്പോഴാണ് ഇത് മനസിലാക്കി സണ്‍ ഗ്ലാസ് പിഴ എന്ന തിയറി മ്യൂസിയം പൊലീസ് സ്‌പോട്ടില്‍ നടപ്പിലാക്കിയത്. ഓട്ടോ ഡ്രൈവറുടെ മൊഴിയെ വെല്ലാന്‍ ഏറ്റവും മികച്ച മാര്‍ഗം എന്ന രീതിയിലാണ് സണ്‍ ഗ്ലാസ് തിയറി പൊലീസ് കൊണ്ടുവരുന്നത്. സണ്‍ ഗ്ലാസ് ഒട്ടിച്ചതിന് പിഴ ചുമത്തി. സണ്‍ ഗ്ലാസ് ഉള്ള കാര്‍ ഓടിച്ചത് ആരെന്നു ആര്‍ക്ക് പറയാനാകും. പ്രത്യേകിച്ചും കോടതിയില്‍. ഇതിനായുള്ള കരുനീക്കങ്ങളാണ് ഈ കേസില്‍ ആദ്യം മുതല്‍ നടന്നത്. സംഭവം നടക്കുന്നത് അര്‍ദ്ധരാത്രിയില്‍. കാമറകളും കണ്ണടച്ചിരിക്കുന്നു. അപകടം നടന്ന സമയം മുതല്‍ ശ്രീറാമാണ് കാര്‍ ഓടിച്ചത് എന്ന് വ്യക്തമായ സാഹചര്യത്തില്‍ ശ്രീറാമിനെ രക്ഷിക്കാന്‍ പൊലീസ് നടത്തിയ, ജില്ലാ ഭരണകൂടം നടത്തിയ നാണംകേട്ട ശ്രമങ്ങളുടെ പരമ്പരയിലെക്കാണ് ഈ സണ്‍ ഗ്ലാസ് പിഴയും തിയറിയുമെല്ലാം വിരല്‍ ചൂണ്ടുന്നത്.

സണ്‍ ഗ്ലാസ് ഒട്ടിച്ചതിന് സ്‌പോട്ടില്‍ പൊലീസ് വഫയില്‍ നിന്നും പിഴ ഈടാക്കി. ഈ പിഴ വാങ്ങിയത് കാര്‍ ഓടിച്ചത് ആരെന്നു വെളിയില്‍ വരാതിരിക്കാനുള്ള തന്ത്രപരമായ നീക്കമായാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യാതിരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് കാരണം ചോദിച്ചപ്പോള്‍ ഒരു കാരണവും നല്‍കാതെ ലൈസന്‍സ് റദ്ദ് ചെയ്യപ്പെടുന്നത് നോക്കിനിന്ന വഫ പക്ഷെ സണ്‍ ഗ്ലാസ് ഒട്ടിച്ചതിന് പിഴ നല്കാന്‍ പറഞ്ഞപ്പോള്‍ സ്‌പോട്ടില്‍ പിഴ നല്‍കുകയാണ് ചെയ്തത്. ഈ രീതിയില്‍ പിഴ നല്‍കാന്‍ ശക്തമായ ഒരു നിര്‍ദ്ദേശം വഫയ്ക്ക് ലഭിച്ചിരുന്നു എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്ന കാര്യം.

ലൈസന്‍സ് റദ്ദ് ചെയ്യുന്നത് നോക്കി നിന്ന വഫയുടെ രീതി പ്രകാരം പിഴ ചുമത്താന്‍ പറഞ്ഞപ്പോള്‍ പിഴ ചുമത്താതെ വഫ ഒഴിഞ്ഞു നിന്നേനെ. അപകടം നടന്ന ശേഷമുള്ള എല്ലാ കാര്യങ്ങളിലും വഫയ്ക്ക് എവിടെ നിന്നോ ശക്തമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് ഏഷ്യാനെറ്റ് അഭിമുഖമടക്കം എല്ലാ കാര്യങ്ങളിലും വഫ വ്യാപൃതയായത്. വാഹനാപകടക്കേസില്‍ നിന്നും ശ്രീറാമിനെ രക്ഷിക്കാന്‍ വേണ്ടിയുള്ള രണ്ടാം കരുനീക്കത്തിന്റെ ഭാഗമായാണ് സണ്‍ ഗ്ലാസിന്റെ പേരിലുള്ള പിഴ എന്നാണ് ഇപ്പോള്‍ വിരല്‍ ചൂണ്ടപ്പെടുന്നത്.

സണ്‍ ഗ്ലാസ് ഒട്ടിച്ച കാറില്‍ ഡ്രൈവിങ് സീറ്റില്‍ ആരെന്നു ഒരിക്കലും വ്യക്തമാകില്ല. ഈ അപകടത്തിന്റെ ഒരു പ്രത്യേകത കാറിന്റെ ഇടത് ഡോര്‍ അപകടത്തിനു ശേഷം ജാമായിരുന്നു. ആ ഡോര്‍ തുറക്കാന്‍ കഴിയില്ല. കാറില്‍ സണ്‍ ഗ്ലാസും. കാറിലെ ആര്‍ക്കും വേണമെങ്കിലും ഡ്രൈവിങ് സീറ്റ് വഴി പുറത്തേക്ക് ഇറങ്ങാം. പുരുഷന്‍ എന്ന നിലയില്‍ ആദ്യം ഡ്രൈവിങ് സീറ്റ് വഴി ഇറങ്ങിയത് ശ്രീറാം ആയിരിക്കാം. കാര്‍ ഓടിച്ചത് വഫയോ, ശ്രീറാമോ ആകാം. പക്ഷെ ഇത് വിവാദമായി തുടരണം. കാര്‍ ഓടിച്ചത് ആരെന്നു ഒരിക്കലും വെളിയില്‍ വരരുത്. ഇതിനായുള്ള തന്ത്രപരമായ നീക്കമായാണ് പിഴ ചുമത്തല്‍ ഇപ്പോള്‍ വീക്ഷിക്കപ്പെടുന്നത്.

അപകട സമയത്ത് കാര്‍ ഓടിച്ചത് വഫയോ ശ്രീറാമോ എന്ന കാര്യം ഇപ്പോഴും വിവാദവിഷയമായി തുടരുകയാണ്. ഇപ്പോഴും ക്രൈംബ്രാഞ്ച് സംഘത്തിനു ഈ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. . ഡ്രൈവിങ് സീറ്റിലെ സീറ്റ് ബെല്‍റ്റ് ക്ലിപ്പില്‍നിന്നു ലഭിച്ച വിരലടയാളം ശ്രീറാമിന്റെത് എന്ന് സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ കൈവശമുള്ളത്. ഇത് പക്ഷെ സണ്‍ ഗ്ലാസ് പിഴയില്‍ കുടുങ്ങി കോടതിമുറിയില്‍ മൂക്കുമടച്ച് താഴെ വീഴാന്‍ സാധ്യതയുള്ള ഒരു റിപ്പോര്‍ട്ട് മാത്രമാണ്. അതുകൊണ്ട് തന്നെ കാര്‍ ഓടിച്ചത് ആരെന്ന കാര്യം വിവാദമാണ്. വഫയാണ് കാര്‍ ഓടിച്ചത് എങ്കിലും ശ്രീറാമിന് വേണമെങ്കില്‍ ഡ്രൈവിങ് സീറ്റ് വഴി ചാടിയിറങ്ങാം. സണ്‍ ഗ്ലാസ് ഒട്ടിച്ചതിന് സ്‌പോട്ടില്‍ പൊലീസ് പിഴ ചുമത്തിയതോടെ ആരാണ് കാര്‍ ഓടിച്ചത് എന്ന് ഇനി വെളിയില്‍ വരാതിരിക്കാന്‍ സാധ്യതകള്‍ കുറവാണ്.

സണ്‍ ഗ്ലാസ് ഒട്ടിച്ച ഒരു കാര്‍ ആര് ഓടിച്ചെന്ന കാര്യം കോടതിയില്‍ തെളിയാന്‍ സാധ്യത കുറവാണ്. ഇടത് ഡോര്‍ ജാമാണ്. ഡ്രൈവിങ് സീറ്റ് വഴി ചാടിയിറങ്ങുകയാണ് താന്‍ ചെയ്തത് എന്ന് ശ്രീറാം പറഞ്ഞാല്‍ വഫ കുടുങ്ങും. വഫയല്ല ഓടിച്ചത് എന്ന് പറയാന്‍ തെളിവില്ല. ഈ കാര്യത്തിന് ബലം പകര്‍ന്നു കവടിയാര്‍ മുതല്‍ മ്യൂസിയം ജംഗ്ഷന്‍ വരെയുള്ള എല്ലാ കാമറകളും കണ്ണടച്ചിട്ടുമുണ്ട്. അതിലും ജില്ലാ ഭരണകൂടത്തിന്റെ ശക്തമായ കരുനീക്കങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. ശ്രീറാം ആദ്യം വിളിച്ചപ്പോള്‍ കാറുമായി പോയ വഫ താന്‍ കവടിയാര്‍ വരെ പോയി ശ്രീറാമിനെ കാണാതെ മടങ്ങിയ കാര്യം പറയുന്നുണ്ട്.

അതിനു ശേഷം വെള്ളയമ്പലം വഴി വീണ്ടും തിരികെ വന്നാണ് ശ്രീറാമിനെ കവടിയാര്‍ പാര്‍ക്കില്‍ നിന്നും കൂട്ടി വന്നത് എന്നാണ് വഫയുടെ മൊഴി. ഈ കാര്യം പൊലീസ് സ്ഥിരീകരിച്ചത് ആ സമയത്ത് ഉണര്‍ന്നിരുന്ന കവടിയാര്‍ വെള്ളയമ്പലം റോഡിലെ കാമറകള്‍ വഴിയാണ്. അതിനു ശേഷമാണ് ബഷീറിനെ ശ്രീറാം ഓടിച്ച കാര്‍ ഇടിച്ചു കൊന്നത്. അപ്പോള്‍ കാമറകള്‍ കണ്ണടച്ചു എന്ന് പറയുമ്പോള്‍ അതില്‍ എന്ത് ലോജിക്ക് ആണ് ഉള്ളതെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇതേ പൊലീസിനും ജില്ലാ ഭരണകൂടത്തിനും പുറത്ത് പറയാന്‍ എന്ത് മറുപടിയാണ് അവശേഷിക്കുന്നത്.

വെള്ളയമ്പലത്തുനിന്നും ഏകദേശം 140 കിലോമീറ്റര്‍ സ്പീഡിലാണ് ശ്രീറാമിന്റെ വാഹനം മ്യൂസിയം ഭാഗത്തേക്ക് സഞ്ചരിച്ചതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളയമ്പലത്തുനിന്നും മ്യൂസിയം ഭാഗത്തേക്ക് വരുന്ന വഴിക്ക് ഈ വണ്ടിയുടെ അമിത വേഗം കണ്ട് അവര്‍ക്ക് ഉണ്ടായേക്കാവുന്ന അപകടം ഒഴിവാക്കാനായി രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ വഴിയില്‍ വണ്ടി മാറ്റി നിര്‍ത്തിയതായും മൊഴി നല്‍കിയിട്ടുണ്ട്. ഇതെല്ലാം തെളിയിക്കാനുള്ള കാമറകള്‍ ആണ് ഇപ്പോള്‍ കണ്ണടച്ചിരിക്കുന്നത്.

ശ്രീറാമിന്റെ രക്തപരിശോധന എന്തുകൊണ്ട് പൊലീസ് വൈകിപ്പിച്ചു എന്ന ഹൈക്കോടതിയുടെ ചോദ്യത്തിനു ഒരു മറുപടിയും ബഹ്‌റയുടെ പൊലീസ് നല്‍കിയിട്ടില്ല. മദ്യപിച്ച് ആണ് ശ്രീറാം വാഹനം ഓടിച്ചത് എന്ന് ഏഷ്യാനെറ്റ് അഭിമുഖത്തില്‍ വഫ തന്നെ പറഞ്ഞിട്ടുണ്ട്. ശ്രീറാം മദ്യപിച്ചിരുന്നു എന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടറും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് ശ്രീറാമിന്റെ രക്തപരിശോധന വൈകി എന്ന് ചോദിച്ചാല്‍ എല്ലാ പൊലീസ് ഒമ്പത് മണിക്കൂര്‍ വൈകിപ്പിച്ചു എന്നു ചോദിച്ചാല്‍ കേരളാ പൊലീസ് അട്ടിമറി വീരന്മാരാണ് എന്ന ഒരൊറ്റ ഉത്തരം മാത്രമേ ഈ ചോദ്യത്തിനു മറുപടിയായുള്ളൂ. കാരണം ഒരു അപകടം നടക്കുമ്പോള്‍ പൊലീസ് സ്വീകരിക്കേണ്ട എല്ലാ നടപടിക്രമങ്ങളും ഒന്നൊന്നായി മ്യൂസിയം പൊലീസ് കാറ്റില്‍പ്പറത്തുകയായിരുന്നു.

സിആര്‍പിസി 53 സെക്ഷന്‍ പ്രകാരം ശ്രീറാം രക്ത പരിശോധനയ്ക്ക് വിസമ്മതിച്ചാല്‍ ബലം പ്രയോഗിച്ച് രക്ത പരിശോധന നടത്താന്‍ പൊലീസിന് അനുവാദമുണ്ട്. എന്നിട്ടും പ്രതിയായ ശ്രീറാമിനെ ശ്രീറാമിന്റെ ആവശ്യപ്രകാരം സ്വകാര്യ ആശുപത്രിയിലേക്ക് പൊലീസ് പറഞ്ഞു വിട്ടു. കേട്ടുകേള്‍വി പോലുമില്ലാത്ത നടപടി ക്രമങ്ങളാണ് ശ്രീറാം എന്ന ഐഎഎസുകാരനെ രക്ഷിക്കാന്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വന്നത്. രക്ത പരിശോധനയ്ക്ക് പൊലീസ് എടുത്ത സമയം ഒന്‍പത് മണിക്കൂര്‍. രക്ത പരിശോധനാ ഫലം അനുകൂലമാക്കാന്‍ വേണ്ടി മാത്രം നടത്തിയ രക്ഷപ്പെടുത്തല്‍ ശ്രമമാണിത്. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന റിപ്പോര്‍ട്ട് നാണം കെടുത്തുന്നത് പൊതു സമൂഹത്തെയല്ല കേരളാ പൊലീസിനെയാണ്. ഇതാണോ അപകടം നടന്നാലുള്ള പൊലീസിന്റെ നടപടി ക്രമം എന്ന ചോദ്യത്തിനു ഇതുവരെ പൊലീസ് മറുപടി പറഞ്ഞില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ മാത്രമല്ല ഹൈക്കോടതിയിലും. എല്ലാം ഐഎഎസ് കോളനി, കവടിയാര്‍ എന്ന ഒരൊറ്റ വിലാസത്തിന്റെ ബലത്തില്‍. ഇതാണ് ശ്രീറാം വിലാസം ചോദിച്ചപ്പോള്‍ മ്യൂസിയം പൊലീസിന് നല്‍കിയ മറുപടി.

അതേസമയം ബഷീറിന്റെ മരണത്തിനു ഇടയാക്കിയ വാഹനാപകടത്തില്‍ കാറോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ഫിംഗര്‍ പ്രിന്റ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കാറിന്റെ ഡോര്‍ ഹാന്‍ഡില്‍, സ്റ്റിയറിങ് വീല്‍ എന്നിവയില്‍നിന്നു ലഭിച്ച വിരലടയാളങ്ങളില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. അപകടം നടന്ന് ഏറെക്കഴിഞ്ഞാണ് വിരലടയാള വിദഗ്ദ്ധര്‍ പരിശോധന നടത്തുകയും വിരലടയാളം ശേഖരിക്കുകയും ചെയ്തത്. െഫാറന്‍സിക്, വിരലടയാള സംഘങ്ങള്‍ എത്തുന്നതിനു മുന്‍പുതന്നെ വാഹനം അപകടസ്ഥലത്തുനിന്നു മാറ്റിയതും പരിശോധനയ്ക്കു മുന്‍പ് മഴ പെയ്തതും വിരലടയാളം ലഭിക്കുന്നതിനു തടസ്സമായിട്ടുമുണ്ട്.

ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മ്യൂസിയം പബ്ലിക് ഓഫീസിനു മുന്നിലെ അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടതെങ്കിലും വഫയാണ് കാറോടിച്ചതെന്നായിരുന്നു ആദ്യം ശ്രീറാം പറഞ്ഞിരുന്നത്. എന്നാല്‍ വഫ ഈ കാര്യം നിഷേധിക്കുകയായിരുന്നു. ശ്രീറാം ആ സമയത്ത് മദ്യലഹരിയിലായിരുന്നുവെന്നും വഫ മൊഴി നല്‍കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category