1 GBP = 88.70 INR                       

BREAKING NEWS

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ 'ദൈവവിളി ക്യാമ്പ് - 2019' ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ പ്രെസ്റ്റണില്‍

Britishmalayali
ഫാ: ബിജു കുന്നയ്ക്കാട്ട് പിആര്‍ഒ

പ്രസ്റ്റണ്‍: യുവാക്കളില്‍ ദൈവവിളി അവബോധം വളര്‍ത്തുന്നതിനും ശരിയായ ജീവിതപാത തിരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ 'ദൈവവിളി ക്യാമ്പ്' സംഘടിപ്പിക്കുന്നു. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 18  വയസ്സിനും അതിനു മുകളിലുമുള്ള യുവാക്കളെയാണ് ഈ ക്യാമ്പിലേക്ക് പ്രതീക്ഷിക്കുന്നത്. 

പ്രസ്റ്റണ്‍ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ സെമിനാരി റെക്ടര്‍ റെവ. ഡോ. ബാബു പുത്തന്‍പുരക്കല്‍, രൂപത ദൈവവിളി കമ്മീഷന്‍ ഡയറക്ടര്‍ റെവ. ഫാ: ടെറിന്‍ മുള്ളക്കര എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നു ദിവസത്തെ ക്യാമ്പില്‍ സെമിനാരിയുടെ സ്പിരിച്വല്‍ ഡയറക്ടര്‍ റെവ. ഫാ: ജോണ്‍ മില്ലര്‍, റെവ. ഡോ. മാത്യു പിണക്കാട്ട്, റെവ. ഡോ. സോണി കടംതോട്, റെവ. ഫാ: ഫാന്‍സ്വാ പത്തില്‍, റെവ. ഫാ: ബാബു പുത്തന്‍പുരക്കല്‍, റെവ. ഫാ: ട്രയിന്‍ മുള്ളക്കര, റെവ. സി. ജോവാന്‍ മണിയഞ്ചിറ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. 

രൂപതയുടെ ഇടവക, മിഷന്‍, പ്രോപോസ്ഡ് മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നും ദൈവവിളിയെക്കുറിച്ചു അറിയാന്‍ താല്‍പ്പര്യമുള്ള 18 വയസ്സിനു മുകളിലുള്ള എല്ലാ യുവാക്കളെയും ഈ ത്രിദിന ക്യാമ്പിലേക്ക് ക്ഷണിക്കുന്നതായി റെവ. ഡോ. ബാബു പുത്തന്‍പുരക്കല്‍, റെവ. ഫാ: ടെറിന്‍ മുള്ളക്കര എന്നിവര്‍ അറിയിച്ചു. 30 ന് ഉച്ചകഴിഞ്ഞു 3 മണിക്ക് ആരംഭിച്ചു സെപ്റ്റംബര്‍ 1 ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുന്ന ഈ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ റെവ. ഫാ: ടെറിന്‍ മുള്ളക്കരയുമായി ബന്ധപ്പെടേണ്ടതാണ്. Mb: 07985695056, email: [email protected] 

ക്യാമ്പ് നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്:Immaculate Conception Seminary, St. Ignatius Square, Preston, PR1 1TT

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category