1 GBP = 88.70 INR                       

BREAKING NEWS

കുവൈത്തില്‍ കുടുംബ വീസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി 500 ദിനാര്‍ ആയി ഉയര്‍ത്തി; ശമ്പള പരിധി നിയമത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ചില വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്; കുറഞ്ഞ ശമ്പള പരിധി ഉള്ളപ്പോള്‍ കുവൈത്തിലെത്തിയ മലയാളികളുള്‍പ്പെടെയുള്ളവരെ ബാധിക്കുമെന്ന് വിലയിരുത്തല്‍

Britishmalayali
kz´wteJI³

കുവൈത്ത്: കുവൈത്തില്‍ നിന്നും കുടുംബ വീസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി 500 ദിനാര്‍ ആയി ഉയര്‍ത്തി. നിലവില്‍ 450 ദിനാറാണ് കുറഞ്ഞ ശമ്പള പരിധി. 450 ദിനാറില്‍ കുറഞ്ഞ ശമ്പളക്കാരുടെ കുവൈത്തിലുള്ള കുടുബാംഗങ്ങളുടെ ഇഖാമ പുതുക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം താമസാനുമതികാര്യ വിഭാഗം ഡയറക്ടര്‍ ജനറലില്‍ നിക്ഷിപ്തമായിരിക്കും. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അല്‍ ജാറ അല്‍ സബാഹ് ആണ് അത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

രാജ്യത്ത് താമസിക്കുന്നവര്‍ക്കും ഉത്തരവ് ബാധകമാണ്. അവസാനമായി 2016 ലാണ് കുവൈത്ത് കുടുംബ വിസ ലഭിക്കുന്നതിനു കുറഞ്ഞ ശമ്പള പരിധി 250 ദിനാറില്‍ നിന്ന് 450 ദിനാറായി ഉയര്‍ത്തിയത്. കുറഞ്ഞ ശമ്പള പരിധി 250 ദിനാറായിരുന്ന സമയത്ത് കുടുംബത്തെ കൊണ്ടു വന്ന മലയാളികള്‍ അടക്കമുള്ള നിരവധി വിദേശികള്‍ രാജ്യത്ത് കഴിയുന്നുണ്ട്. ഇവര്‍ക്ക് പുതിയ നിബന്ധന ഏറെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

കുറഞ്ഞ ശമ്പള പരിധി നിയമത്തില്‍നിന്ന് സര്‍ക്കാര്‍ മേഖലയിലെ ഉപദേശകര്‍, ജഡ്ജിമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, നിയമവിദഗ്ദ്ധര്‍, നിയമ ഗവേഷകര്‍. ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍. സര്‍വകലാശാല/കോളജ് പ്രൊഫസര്‍മാര്‍. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍. അദ്ധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, പൊതുമേഖലയിലെ ലാബ് അറ്റന്‍ഡര്‍മാര്‍. സര്‍വകലാശാലകളിലെ സാമ്പത്തിക ഉപദേഷ്ടാക്കള്‍, എന്‍ജിനീയര്‍മാര്‍, പള്ളി ഇമാമുമാര്‍, മുഅദ്ദിനുകള്‍, പ്രഭാഷകര്‍, ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവര്‍. ലൈബ്രേറിയന്മാര്‍. നഴ്സിങ് അഥോറിറ്റി ജീവനക്കാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, മെഡിക്കല്‍ ടെക്നീഷ്യന്മാര്‍. പൊതുമേഖലയിലെ മനഃശാസ്ത്ര വിദഗ്ദ്ധര്‍, കായികതാരങ്ങള്‍, പരിശീലകര്‍. പൈലറ്റുമാര്‍, എയര്‍ഹോസറ്റസുമാര്‍.ന്മ മാധ്യമ പ്രവര്‍ത്തകര്‍. ശ്മശാന ജീവനക്കാര്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category