1 GBP = 93.35 INR                       

BREAKING NEWS

വിസ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയവയ്ക്ക് പകരമുപയോഗിക്കാം; എടിഎം, പിഒഎസ്, ഓണ്‍ലൈന്‍ സെയില്‍സ് എന്നീ ആവശ്യങ്ങള്‍ക്ക് ഡെബിറ്റ് കാര്‍ഡ് പോലെയും; നാട്ടിലേക്ക് അയയ്ക്കുന്ന പണം സപ്ലിമെന്ററി കാര്‍ഡിലൂടെ ബന്ധുക്കള്‍ക്കും ഉപയോഗിക്കാം; ബഹറിനിലെ ബാലാജി ക്ഷേത്രത്തിലേക്ക് മോദി മധുരം വാങ്ങിയത് കാര്‍ഡ് സൈ്വപ് ചെയ്തും: യുഎഇയിലെ പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കി റുപേ കാര്‍ഡ്

Britishmalayali
kz´wteJI³

ദുബായ്: ഇന്ത്യയുടെ റുപേ കാര്‍ഡ് ഏര്‍പ്പെടുത്തുന്ന ആദ്യ അറബ് രാഷ്ട്രമായി യുഎഇ മാറുമ്പോള്‍ പ്രതീക്ഷ കൂടുന്നത് പ്രവാസികള്‍ക്ക് തന്നെ. അബുദാബിയില്‍ റുപേ കാര്‍ഡിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി മോദി നിര്‍വഹിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളില്‍ പുതിയ അധ്യായവും തുറക്കപ്പെട്ടു. യുഎഇയും ഇന്ത്യയും തമ്മില്‍ നേരിട്ടുള്ള ഡിജിറ്റല്‍ പണമിടപാട് സംവിധാനമാണ് ഇതോടെ പ്രാബല്യത്തിലായത്. കാര്‍ഡിന്റെ ഇന്ത്യയിലെ ഇടപാടുകള്‍ നടക്കുന്നത് നാഷനല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വഴിയും യുഎഇയിലേത് മെര്‍ക്കുറി പേയ്മെന്റ് സര്‍വീസ് വഴിയുമാണ്. മോദിയായിരുന്നു ആദ്യ ഇടപാട് നടത്തിയത്. ബഹ്‌റൈന്‍ ശ്രീനാഥ്ജി ക്ഷേത്രത്തില്‍ സമര്‍പ്പിക്കാന്‍ മോദി വാങ്ങാനാണ് അദ്ദേഹം റുപേ കാര്‍ഡുപയോഗിച്ചത്. ബഹറിനിലെത്തിയ മോദി ഇത് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു.

റുപേ കാര്‍ഡിന്റെ ഉപയോഗം സാധ്യമാക്കുന്നതിന് നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും യുഎഇയിലെ മെര്‍ക്കുറി പേയ്മെന്റും ധാരണാപത്രം മോദിയുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ചു. അബുദാബി എമിറേറ്റ്സ് പാലസില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു റുപേ കാര്‍ഡുകളുടെ യുഎഇയിലെ പ്രഖ്യാപനം നിര്‍വഹിച്ചത്. വിസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയവയ്ക്ക് പകരമുപയോഗിക്കാവുന്ന കാര്‍ഡ് യുഎഇയിലെ പിഒഎസ് ടെര്‍മിനലുകളിലും ഔട്ട്‌ലെറ്റുകളിലും സ്വീകരിക്കും. തന്റെ റുപേ കാര്‍ഡ് സൈ്വപ് ചെയ്ത് മോദി മധുരം വാങ്ങുകയും ചെയ്തു. എന്‍എംസി ഹെല്‍ത്ത് കെയര്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ലാന്റ്മാര്‍ക്ക് ഗ്രൂപ്പ്, ശോഭ ലിമിറ്റഡ്, അപ്പാരല്‍ ഗ്രൂപ്പ്, നികായ് ഗ്രൂപ്പ്, ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ്, വിപിഎസ് ഹെല്‍ത്ത് കെയര്‍, ഇമാര്‍ തുടങ്ങിയ 23 കമ്പനികളുടെ പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു. ഈ സ്ഥാപനങ്ങളെല്ലാം ഇനി റുപേ കാര്‍ഡ് സ്വീകരിക്കും.

വിസ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയവയ്ക്ക് പകരമുപയോഗിക്കാവുന്ന കാര്‍ഡ് യുഎഇയിലെ പിഒഎസ് ടെര്‍മിനലുകളിലും ഔട്ട്‌ലെറ്റുകളിലും സ്വീകരിക്കും. പണമിടപാടുകള്‍ക്ക് മാസ്റ്റര്‍, വിസ ഡെബിറ്റ് കാര്‍ഡുകളേക്കാള്‍ നിരക്ക് കുറവായിരിക്കുമെന്നതാണ് റുപെയുടെ പ്രത്യേകത. സാധാരണ ഡെബിറ്റ് കാര്‍ഡുകള്‍ പോലെ എടിഎം, പിഒഎസ്, ഓണ്‍ലൈന്‍ സെയില്‍സ് എന്നീ ആവശ്യങ്ങള്‍ക്ക് റുപേ കാര്‍ഡുകള്‍ ഉപയോഗിക്കാനാവും.

രൂപയ്ക്ക് ഏറ്റവും മികച്ച വിനിമയ മൂല്യം ലഭിക്കുമെന്നതാണ് കാര്‍ഡിന്റെ പ്രധാന സവിശേഷത. ദിര്‍ഹവും മറ്റും രൂപയിലേക്ക് മാറ്റിയെടുക്കുമ്പോള്‍ നല്‍കേണ്ട പ്രോസസിങ് ഫീസ് കുറവാണ്. വീസാ, മാസ്റ്റര്‍ കാര്‍ഡുകള്‍ പോലെ റുപേ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാമെന്നതിനാല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിലും മറ്റു കടകളിലുമെല്ലാം നല്‍കാം. ഇത് ഇന്ത്യയില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് യുഎഇയില്‍ സഹായകരമാകും. പണം നാട്ടില്‍ കിടന്നാലും യുഎഇയില്‍ ആയായാലും ഒരു പോലെ എന്ന സ്ഥിതി വരും. ഇതാണ് പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. ജോലി ചെയ്തുണ്ടാക്കുന്ന കാശിന് പരമാവധി മൂല്യം ഇനി കിട്ടും.

മികച്ച വിനിമയ മൂല്യം ലഭ്യമാകുമ്പോള്‍ പണം നാട്ടിലേക്ക് അയച്ചിട്ട് അവിടെ കാര്‍ഡ് ഉപയോഗിക്കാം. മുന്‍പ് നാട്ടിലേക്ക് പണം അയച്ചു കഴിഞ്ഞ് പലരും ഏറെ ബുദ്ധിമുട്ടിലാകുമായിരുന്നു. സപ്ലിമെന്ററി കാര്‍ഡിലൂടെ നാട്ടിലെ ബന്ധുക്കള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലേക്ക് റുപേ കാര്‍ഡ് മാറും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സേവനദാതാവിന് പണം ലഭിക്കുന്നതു പോലെ റുപേ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സര്‍ക്കാരിന് പണം ലഭിക്കും.

കേന്ദ്ര സര്‍ക്കാര്‍ തന്നെ പ്രചരിപ്പിക്കുന്നതിനാല്‍ ചാര്‍ജുകള്‍ കുറച്ചാവും ഈടാക്കുക. മറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോഴുള്ള ചാര്‍ജുകള്‍ പലപേരുകളിലാണെങ്കിലും ആത്യന്തികമായി ഉപയോക്താവിന്റെ കീശയില്‍ നിന്നു തന്നെയാണ് പോകുക. ഇവിടെ സര്‍ക്കാര്‍ തന്നെ അതു ചെയ്യുന്നതു കൊണ്ട് അധിക ചാര്‍ജ് ഈടാക്കില്ല. രാജ്യാന്തര തലത്തില്‍ ഉപയോഗിക്കുമ്പോള്‍ തുടക്കത്തില്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാകാമെങ്കിലും ക്രമേണ മികച്ച ഉപയോഗത്തിലേക്കും നേട്ടത്തിലും റുപേ കാര്‍ഡ് മാറുമെന്നാണ് പ്രതീക്ഷ.

യു.എ.ഇ.യുടെ രണ്ടാമത്തെ വലിയ വാണിജ്യപങ്കാളിയാണ് ഇന്ത്യ. 31 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയും 29 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയുമായി 60 ബില്യണ്‍ ഡോളറിന്റെ വാണിജ്യഇടപാടുകളാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് യു.എ.ഇ.യുമായുള്ളത്. ഇത് 100 ബില്യണ്‍ ഡോളറിലേക്ക് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടി കൂടിയാണ് റുപേ കാര്‍ഡ് അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍നിന്ന് ടൂറിസ്റ്റ് വിസയില്‍ യു.എ.ഇ.യില്‍ എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.

33 ലക്ഷം ഇന്ത്യക്കാരാണ് ഇപ്പോള്‍ യു.എ.ഇ.യിലുള്ളത്. യു.എ.ഇ.യിലെത്തുന്ന വിദേശസന്ദര്‍ശകരുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനം ഇപ്പോള്‍ ഇന്ത്യക്കാരാണ്. കൂടാതെ കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ പോകുന്ന വിദേശരാജ്യമാണ് യു.എ.ഇ. റുപേ കാര്‍ഡ് അവതരിപ്പിച്ചതിലൂടെ വാണിജ്യബന്ധങ്ങളുടെ പുതിയ അധ്യായമാണ് ആരംഭിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category