1 GBP = 88.30 INR                       

BREAKING NEWS

മാതാപിതാക്കള്‍ക്കൊപ്പം നാലര വയസ്‌കാരി ബൈക്കില്‍ സഞ്ചരിച്ചത് മുന്‍പിലിരുന്ന്; ചില്ലുകള്‍ പുരട്ടിയ പട്ടത്തിന്റെ ചരട് കഴുത്തില്‍ മുറുകി കുട്ടി മരിച്ചത് ദാരുണമായി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച നാലര വയസ്‌കാരിക്ക് ചില്ലുകള്‍ പുരട്ടിയ പട്ടത്തിന്റെ ചരട് കഴുത്തില്‍ മുറുകി ദാരുണാന്ത്യം. ഡല്‍ഹിയിലെ ഖജൂരി ഖാസ് എന്ന സ്ഥലത്തായിരുന്നു സംഭവം നടന്നത്. ഇഷിക എന്ന കുട്ടി മാതാപിതാക്കളോടൊപ്പം സമീപത്തുള്ള ഹനുമാന്‍ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു. കുട്ടിയെ മുന്‍പിലാണ് ഇരുത്തിയത്. ഈ സമയത്താണ് പട്ടം കഴുത്തില്‍ കുരുങ്ങിയത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയെലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

ചൈനീസ് പട്ടം അപകടം വരുത്തിയതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മാത്രം നിരവധി സന്ദേശങ്ങളാണ് എത്തുന്നതെന്ന പൊലീസ് പറയുന്നു. എട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചില്ലുപുരട്ടിയ പട്ടം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് അനേകം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരാഴ്ച മുന്‍പാണ് ബൈക്ക് ഓടിക്കുന്നതിനിടെ കഴുത്തില്‍ ചുറ്റിയ പട്ടം സിവില്‍ എഞ്ചിനീയര്‍ ആയ യുവാവിന്റെ ജീവനെടുത്തത്. അതും ഡല്‍ഹിയില്‍ തന്നെയായിരുന്നു. പശ്ചിം വിഹാര്‍ ഫ്‌ഴൈ ഓവറിലൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ചില്ലുപുരട്ടിയ പട്ടങ്ങളുടെയും അതുപോലെയുള്ള അപകടകരമായ പട്ടങ്ങളുടെയും ഉപയോഗവും വില്‍പ്പനയും സുപ്രീം കോടതി ഉത്തരവ് പ്രകാരം രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. എന്നിട്ടും ഇത്തരത്തിലുള്ള അപകടങ്ങള്‍ ദിനം പ്രതി പെരുകുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category