1 GBP = 88.30 INR                       

BREAKING NEWS

ഇന്ത്യ-പാക് സമാധാന പ്രസ്ഥാനത്തിന്റെ നേതാവും മലയാളിയുമായ ബിഎം കുട്ടി അന്തരിച്ചു; അന്ത്യം ഇന്നു പുലര്‍ച്ചെ കറാച്ചിയില്‍; തിരൂല്‍ ജനിച്ച ബിഎം കുട്ടി പാക്കിസ്ഥാനിലെത്തിയത് ആറു പതിറ്റാണ്ടു മുന്‍പ്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി; ഇന്ത്യ-പാക് സമാധാന പ്രസ്ഥാനത്തിന്റെ നേതാവും രാഷ്ട്രീയ പ്രവര്‍ത്തകനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ബി എം കുട്ടി( ബിയ്യത്ത് മൊഹിയുദ്ദീന്‍ കുട്ടി) അന്തരിച്ചു. ഇന്ന് രാവിലെ കറാച്ചിയിലായിരുന്നു അന്ത്യം. 1930 ല്‍ തിരൂരില്‍ ജനിച്ച ബി എം കുട്ടി ആറ് പതിറ്റാണ്ടിലധികമായി പാക്കിസ്ഥാനില്‍ വിവിധ രാഷ്ട്രീയ സംഭവവികാസങ്ങളുടെ ഭാഗമായിരുന്നു.

ജി ബി ബിസഞ്ചോ ബലൂചിസ്താന്‍ ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു കുട്ടി. നിലവില്‍, പാക്കിസ്ഥാന്‍ പീസ് കോയലിഷന്‍(പിപിഎല്‍) സെക്രട്ടറി ജനറലും പാക്കിസ്ഥാന്‍ ലേബര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറുമാണ്. പാക്കിസ്ഥാന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആറു പതിറ്റാണ്ടായി പാക് സമൂഹത്തിനു നല്‍കിയ സേവനങ്ങളെ മുന്‍നിര്‍ത്തി ആദരിച്ചിട്ടിട്ടുണ്ട്. 'സിക്സ്റ്റി ഇയേഴ്‌സ് ഇന്‍ സെല്‍ഫ് എക്‌സൈല്‍ എ പൊളിറ്റിക്കല്‍ ഓട്ടോബയോഗ്രഫി' എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.

പഠനകാലത്ത് കേരള സ്റ്റുഡന്റ് ഫെഡറേഷന്‍ പ്രവര്‍ത്തകനായിരുന്നു. തിരൂരിലും ചെന്നൈയിലും ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുമായി അടുപ്പം പുലര്‍ത്തി ഇടതുപക്ഷ ആഭിമുഖ്യമുള്ള പാക്കിസ്ഥാനി അവാമി ലീഗ്, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, പാക്കിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category