1 GBP = 93.00 INR                       

BREAKING NEWS

സൗദിയിലെ അബഹ വിമാനത്താവളത്തില്‍ വീണ്ടും ഹൂതികളുടെ ആക്രമണം; ഞായറാഴ്ച നടന്ന ആക്രമണം ഡ്രോണ്‍ ഉപയോഗിച്ച്; കണ്‍ട്രോള്‍ ടവറിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ആളപായമില്ല

Britishmalayali
kz´wteJI³

റിയാദ്: സൗദിയും ഹൂതികളും തമ്മിലുള്ള ആക്രമണങ്ങള്‍ക്കും പ്രത്യാക്രമണങ്ങള്‍ക്കും യാതൊരു കുറവുമില്ല. ഇങ്ങോട്ട് കിട്ടുന്ന അടിക്ക് രണ്ടെണ്ണം അങ്ങോട്ട് കൊടുക്കാതെ സമാധാനവും ഇല്ല. ഇപ്പോഴിതാ സൗദിയില്‍ വിമാനത്താവളങ്ങള്‍ക്കു നേരെ വീണ്ടും ഹൂതി വിമതര്‍ ആക്രമണം നടത്തിയിരിക്കുകയാണ്. അബഹ വിമാനത്താവളത്തിനു നേരെയും ഖമീസ് മുഷായിത് എയര്‍ ബേസിനു നേരെയുമാണ് ഞായറാഴ്ച ആക്രമണം നടന്നത്. രണ്ടിടത്തും കണ്‍ട്രോള്‍ ടവറിനു നേരെയായിരുന്നു ആക്രമണമെന്ന് ഹൂതി വക്താവ് അല്‍ മസീറ ടിവിയില്‍ വ്യക്തമാക്കി. ആക്രമണം ഉണ്ടായ രണ്ടു വിമാനത്താവളങ്ങളും സൗദിയുടെ തെക്കു പടിഞ്ഞാറന്‍ മേഖലയിലുള്ളവയാണ്. എന്നാല്‍ അക്രമണമുണ്ടായത് ഇതുവരെ സൗദി സ്ഥിരീകരിച്ചിട്ടില്ല. യെമന്‍ തലസ്ഥാനമായ സന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ കഴിഞ്ഞ കുറേ മാസങ്ങളായി സൗദിയെ ലക്ഷ്യമാക്കി നിരവധി അക്രമണങ്ങള്‍ നടത്തിവരികയാണ്. ജൂണ്‍ 12 ന് അബാഹ് വിമാനത്താവളത്തിനു നേരെ നടന്ന ആക്രമണത്തില്‍ ഇന്ത്യക്കാരി ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു.

യെമന്റെ തലസ്ഥാനമായ സനാ ഇപ്പോള്‍ ഹൂതികളുടെ കീഴിലാണ്. അവിടെ നിന്നാണു പ്രവര്‍ത്തനം. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയാണ് യെമനിലെ ഔദ്യോഗിക സര്‍ക്കാരിനു പിന്തുണ നല്‍കുന്നത്. സഖ്യസേനയുടെ നേതൃത്വത്തില്‍ സനായിലെ ഹൂതി താവളങ്ങള്‍ക്കു നേരെയും ആക്രമണം ശക്തമാണ്. നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ സൗദിയുഎഇ സഖ്യം അനിവാര്യമാണെന്നു കഴിഞ്ഞ ദിവസം യുഎഇ വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കിയിരുന്നു. യെമനാണ് ഇതിന്റെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയതും. സുപ്രധാന നഗരമായ ഏദനില്‍ നിന്നുള്‍പ്പെടെ ഹൂതികള്‍ പിന്‍വാങ്ങിയെങ്കിലും ഒരിടവേളയ്ക്കു ശേഷം അടുത്തിടെ സൗദിക്കു നേരെ അതിര്‍ത്തി കടന്നുള്ള ഡ്രോണ്‍മിസൈല്‍ ആക്രമണം ശക്തമാക്കുകയായിരുന്നു. മനുഷ്യാവകാശപരമായി നോക്കിയാല്‍ ലോകത്തിലെ ഏറ്റവും മോശം അവസ്ഥയാണ് യെമനിലുള്ളതെന്ന് യുഎന്‍ പറയുന്നു. ജനസംഖ്യയുടെ മൂന്നില്‍ രണ്ടു വരുന്ന 2.41 കോടി ജനങ്ങള്‍ക്കും ഇവിടെ സഹായം എത്തിക്കേണ്ടതുണ്ടെന്നും യുഎന്‍ വ്യക്തമാക്കുന്നു.

സൗദിയിലെ അസിര്‍ പ്രവിശ്യയിലുള്ള അബ്ഹാ രാജ്യാന്തര വിമാനത്താവളത്തിനു നേരേ കഴിഞ്ഞ മാസം ഹൂതി വിമതരുടെ ആക്രമണം നടത്തിയിരുന്നു. സംഭവത്തെതുടര്‍ന്നു വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയെങ്കിലും വീണ്ടും ഡ്രോണ്‍ ആക്രമണങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസമായി സൗദിക്കു നേരേയുള്ള ആക്രമണം ഹൂതി വിഭാഗം കടുപ്പിച്ചിരിക്കുകയാണ്. മെയ് അവസാനം മക്കയെയും ജിദ്ദയെയും ലക്ഷ്യമാക്കി വിമതര്‍ തൊടുത്ത മിസൈലുകള്‍ സൗദി തകര്‍ത്തിരുന്നു. മക്കയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ തായിഫിലായിരുന്നു സൗദി പ്രതിരോധസേനയുടെ പ്രത്യാക്രമണം. വടക്കന്‍ യെമനിലെ ഹൂതി നിയന്ത്രിക്കുന്ന പ്രവിശ്യകളില്‍ സൗദി നടത്തിയ പരിശോധനകളാണ് ഇത്തരമൊരു തിരിച്ചടി നല്‍കുന്നതിലേക്ക് എത്തിച്ചത് എന്നും അവര്‍ പറയുന്നു.

കഴിഞ്ഞ നാല് വര്‍ഷമായി സൗദി നിരന്തരം സഖ്യം ചേര്‍ന്ന് അക്രമം തുടരുകയാണ്. നിരവധി സാധാരണക്കാരാണ് ഇവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഹൂതികളുടെ മിലിട്ടറി പ്രദേശങ്ങള്‍ക്കു നേരെ പോരാടുന്നതിന് പ്രതികാരമായാണ് ഹൂതികളുടെ തിരിച്ചടി. യെമനിലെ വിമത വിഭാഗമായ ഹൂതികള്‍ ഇറാന്റെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പിനും വെടിനിര്‍ത്തലിനും ശ്രമം നടന്നുവെങ്കിലും ഇതുവരെ വിജയം കണ്ടിട്ടില്ല. തീരനഗരമായ ഹുദെയ്ദയില്‍ തുടരുന്ന വെടിനിര്‍ത്തലിനും ഇപ്പോഴത്തെ സംഘര്‍ഷം ഭീഷണിയുയര്‍ത്തുന്നുണ്ട്. ഹൂതികള്‍ക്കാവശ്യമായ ആയുധങ്ങളും മറ്റും എത്തുന്നത് ഇവിടെയാണെന്ന് വ്യക്തമാക്കി അടുത്തിടെ ഇവിടെ പിടിച്ചെടുക്കാന്‍ സഖ്യസേന ശ്രമം നടത്തിയിരുന്നു. രാജ്യാന്തര അംഗീകാരത്തോടെ യെമനില്‍ അധികാരത്തിലെത്തിയ സര്‍ക്കാരിനെ ഹൂതി വിമതര്‍ അട്ടിമറിച്ചതോടെയാണ് മേഖലയില്‍ സംഘര്‍ഷങ്ങളുടെ തുടക്കം.

നിരന്തരമായി നടക്കുന്ന സംഭവവികാസങ്ങള്‍ മിക്ക ഇസ്ലാമികരാഷ്ട്രങ്ങളെയും അസ്വസ്ഥരാക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ ഇതിനെതിരേ ലോകമനഃസാക്ഷി ഉണര്‍ത്താനും ഇത്തരം ചെയ്തികള്‍ അന്താരാഷ്ട്രസമൂഹത്തിന്റെ ശ്രദ്ധയില്‍ എത്തിക്കാനുമായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇസ്ലാമിക രാഷ്ട്രങ്ങളുടെയും അറബ് രാഷ്ട്രങ്ങളുടെയും അടിയന്തര ഉച്ചകോടികള്‍ വിളിച്ചുകൂട്ടിയിരുന്നു. അതേ സമയം വിഷയത്തില്‍ ഇറാനും അമേരിക്കയും ഉള്‍പ്പെട്ടത് ലോകരാജ്യങ്ങള്‍ക്കിടയില്‍ വന്‍ ഭീതിയാണ് സൃഷ്ടിച്ചത്. സൗദിയെ അനുകൂലിച്ച് അമേരിക്ക രംഗത്ത് വരികയും അവര്‍ക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തുകൊടുക്കുകയും ചെയ്തു. ഹൂതികളുടെ ഒപ്പം ഇറാനാണ് ഉള്ളത്. അവരാകട്ടെ ഹൂതികളുടെ ആക്രമണങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ യുദ്ധഭീതി സൃഷ്ടിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category