1 GBP = 92.50 INR                       

BREAKING NEWS

കെനിയയിലെ ഡാന്‍സ് ബാറുകളിലേക്ക് നടക്കുന്നത് വന്‍ മനുഷ്യക്കടത്ത്; ഇരകളാകുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍; പാസ്പോര്‍ട്ടും രേഖകളും വാങ്ങിവെച്ച് കൊണ്ട് പോകുന്നത് വന്‍ ചതിക്കുഴിയിലേക്ക്; ഒരു വര്‍ഷത്തിനുള്ളില്‍ പൊലീസും മനുഷ്യാവകാശപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത് 43 സ്ത്രീകളെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: നേപ്പാള്‍, ഇന്ത്യ, പാക്കിസ്ഥാന്‍ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് കെനിയയിലെ ഡാന്‍സ് ബാറുകളിലേക്ക് വ്യാപകമായി മനുഷ്യക്കടത്ത് നടക്കുന്നുണ്ട്. ഇപ്പോള്‍ ഇതിന് ഇരകളാകുന്ന പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത് തെളിയിക്കുന്നതിനാവശ്യമായ ഔദ്യോഗിക കണക്കുകളോ രേഖകളോ ഒന്നും ആരുടേയും കൈയില്‍ ഇല്ല. പൊലീസ് നടത്തിയ റെയ്ഡുകളെ തുടര്‍ന്ന് നിരവധി സ്ത്രീകളെ നിശാക്ലബുകളില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും രക്ഷിക്കാന്‍ സാധിക്കാത്തവരും ഉണ്ടാകാറുണ്ട്. അങ്ങനെയുള്ളപ്പോള്‍ ഇത്തരത്തില്‍ ഇരയാക്കപ്പെടുന്നവരുടെ എണ്ണം കൂടുകയേ ഉള്ളൂ. പക്ഷേ രക്ഷപ്പെടുന്നവര്‍ പരാതിപ്പെടാനായി മുന്നോട്ട് വരാത്തിടത്തോളം കാലം മനുഷ്യക്കടത്ത് നടത്തുന്നവര്‍ പുറത്ത് സൈ്വര്യ ജീവിതം നയിച്ച് കൊണ്ടേയിരിക്കും.

2016-2017 കാലഘട്ടത്തില്‍ സ്ത്രീകളും പെണ്‍കുട്ടികളും അടക്കം 43 പേരെ കെനിയയിലെയും ടാന്‍സാനിയയിലെയും ഡാന്‍സ് ബാറുകളില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിച്ചതായി നേപ്പാള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നുണ്ട്. കല്‍ച്ചറല്‍ ഡാന്‍സ് എന്ന പേരിലാണ് യുവതികള്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്നത്. ആദ്യമാസ ശമ്പളം മുന്‍കൂറായി നല്‍കി ഇവര്‍ ജോലിക്കാരെ ഉറപ്പിക്കുകയും ചെയ്യും. എന്നാല്‍ അവിടെ എത്തുന്നതോടെ നൃത്തരൂപങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ഇടപാടുകാര്‍ക്കൊപ്പം ലൈംഗിക ചേഷ്ടകള്‍ പ്രകടിപ്പിച്ചുകൊണ്ട് നൃത്തം ചെയ്യാനും അവരുമായി കിടപ്പറ പങ്കിടാനും നിര്‍ബന്ധിക്കും. മൂന്നുമാസത്തെ ടൂറിസ്റ്റ് വിസയിലാണ് കടത്തുന്നത്. കൈയില്‍ ഹാന്‍ഡ് ബാഗ് മാത്രമായി സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദര്‍ശിക്കാന്‍ പോകുന്നു എന്ന വ്യാജേനയാണ് സ്ത്രീകളും പെണ്‍കുട്ടികളും എയര്‍പോര്‍ട്ടിലെത്തുക. അതല്ലെങ്കില്‍ താല്ക്കാലിക വര്‍ക്ക് പെര്‍മിറ്റിലായിരിക്കും കൊണ്ട് വരുന്നത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പലരും ശമ്പളത്തെക്കുറിച്ച് ആലോചിച്ച് ഈ പണിക്ക് ഇറങ്ങിപ്പുറപ്പെടുന്നത് പിന്നിലെ ചതിക്കുഴികള്‍ അറിയാതെയാണ്.

കെനിയയിലെ ബോളിവുഡ് സ്‌റ്റൈല്‍ ഡാന്‍സ് ബാറിലേക്ക് ഷീല എന്ന യുവതിയെ ശമ്പളത്തിന്റെ ഏഴിരട്ടിയോളം അധിക തുക വാഗ്ദാനം ചെയ്താണ് ക്ഷണിച്ചത്. നേപ്പാളില്‍ ബ്യൂട്ടീഷനായി ജോലി നോക്കിയിരുന്ന ഷീല വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് ആലോചിച്ചാണ് ഈ ജോലിക്ക് പോകാന്‍ തീരുമാനിച്ചത്. ജോലി ചെയ്യാന്‍ പോകുന്ന ക്ലബിന്റെ ഉടമസ്ഥനെ പരിചയമില്ലെന്നോ, ജോലിയുമായി ബന്ധപ്പെട്ട കോണ്‍ട്രാക്ട് ക്ഷണിച്ചവര്‍ കാണിച്ചില്ലെന്നോ ഒന്നും അവര്‍ ആലോചിച്ചില്ല. പറഞ്ഞത് പോലെ എത്തിയപ്പോള്‍ ഡ്രൈവര്‍ എല്ലായ്പ്പോഴും കൂടെയുണ്ടാകുകയും പാസ്പോര്‍ട്ടും ഫോണും വാങ്ങി വെക്കുന്നത് സുരക്ഷയ്ക്ക് വേണ്ടിയാണ് എന്ന പറയുകയും ചെയ്തു. എന്നാല്‍ കാര്യങ്ങളെല്ലാം പറഞ്ഞത് പോലെ ആയിരുന്നില്ല. പിന്നെയാണ് ചതിയില്‍ പെടുകയാണെന്ന് മനസിലായത്. ഷീലയുള്‍പ്പടെ പതിനൊന്ന് നേപ്പാള്‍ സ്ത്രീകളെയാണ് കെനിയയിലെ തീരദേശ നഗരമായ മൊംബാസയില്‍ നിന്ന് കഴിഞ്ഞ ഏപ്രിലില്‍ പൊലീസും മനുഷ്യാവകാശപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.

ഇവരെ കൊണ്ട് വന്ന നിശാ ക്ലബ് ഉടമ ആസിഫ് അമിറലി അലിഭായ് ജെത്തക്കെതിരെ പൊലീസ് കേസെടുക്കുകയുണ്ടായി. അനധികൃതമായി യുവതികളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കല്‍, വഞ്ചനാക്കുറ്റം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്ക് നേരെ ആരോപിക്കപ്പെട്ടത്. എന്നാല്‍ യുവതികളെല്ലാം സ്വന്തം ഇഷ്ടപ്രകാരം ജോലി ചെയ്തതാണെന്നാണ് ഇയാള്‍ നല്‍കുന്ന വിശദീകരണം. ക്ലബുകളില്‍ യുവതികളെ നിയോഗിച്ചിരിക്കുന്നത് സാംസ്‌കാരിക നൃത്തരൂപങ്ങള്‍ക്ക് വേണ്ടിയാണെന്നും സ്ത്രീകള്‍ ലൈംഗിക ചൂഷണം നേരിടേണ്ടി വരുന്നില്ലെന്നും, ലൈംഗിക ചേഷ്ടകള്‍ പ്രകടിപ്പിക്കുന്ന രീതിയില്‍ ഇവര്‍ക്ക് നൃത്തം ചെയ്യേണ്ടി വരുന്നില്ലെന്നും അയാള്‍ പറയുന്നു. എന്നാല്‍ ഇത്തരം ക്ലബുകളില്‍ ലൈംഗിക അടിമത്വം നടക്കുന്നുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും ക്ഷേമപ്രവര്‍ത്തകരും പറയുന്നത്.

ഒമ്പതുമാസത്തിനിടയിലാണ് മൊംബാസയിലെ ക്ലബിലേക്ക് പതിനൊന്നുപേര്‍ എത്തുന്നത്. ഇവരില്‍ 16 വയസ്സുമുതല്‍ 34 വയസ്സുവരെ പ്രായമുള്ളവരുണ്ട്. അവിടെയെത്തിയതും പാസ്‌പോര്‍ട്ട് ക്ലബ് ഉടമ വാങ്ങിവെച്ചതായി ഇവര്‍ പറയുന്നു. തങ്ങള്‍ ജോലി ചെയ്തിരുന്ന സ്ഥലത്തിന്റെ പേര് പോലും ഇവര്‍ക്ക് അറിയുമായിരുന്നില്ല. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സ്ത്രീകളെ ജോലിക്കെത്തിച്ചതും, അവരുടെ സ്വാതന്ത്ര്യങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നതും പാസ്‌പോര്‍ട്ട് വാങ്ങിവെച്ചതുമെല്ലാം മനുഷ്യക്കടത്തിന്റെ കൃത്യമായ സൂചനകളാണ് നല്‍കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category