1 GBP = 88.30 INR                       

BREAKING NEWS

സ്വത്ത് സ്വന്തം പേരില്‍ എഴുതി നല്‍കാന്‍ പറഞ്ഞിട്ടും അമ്മ കേട്ടില്ല; പ്രതികാരാഗ്‌നിയില്‍ രാത്രി ഉറങ്ങി കിടന്ന അമ്മയെ വെട്ടി വെട്ടി കൊന്ന് അവിവാഹിതനായ മകന്‍; അമ്മ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ഓടിയെത്തി കുറ്റസമ്മതം നടത്തിയത് മുന്‍ പഞ്ചായത്തംഗത്തിന്റെ മുമ്പില്‍; പിന്നെ അനുസരണാപൂര്‍വ്വം പൊലീസിന് കീഴടങ്ങലും; അറുപത്തിയഞ്ചുകാരിയെ അനീഷ് കുമാര്‍ കൊലപ്പെടുത്തിയത് സ്വത്തിനോടുള്ള അതിമോഹം കാരണം; കാര്‍ത്തിയാനിയുടെ കൊലപാതകത്തില്‍ ഞെട്ടി കോട്ടപ്പടി

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കോതമംഗലം: കോട്ടപ്പടിയില്‍ സ്വത്ത് സ്വന്തം പേരില്‍ എഴുതി നല്‍കാത്തതില്‍ കലിപൂണ്ട് ഉറങ്ങിക്കിടന്ന മാതാവിനെ മകന്‍ തലയ്ക്ക് വെട്ടി കൊലപ്പെടുത്തി.

ഇന്നലെ രാത്രിയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത് . കോട്ടപ്പടി നാഗഞ്ചേരിക്കടുത്ത് കല്ലിങ്കപറമ്പില്‍ വീട്ടില്‍ കാര്‍ത്തിയാനിയാണ് (65) കൊല്ലപ്പെട്ടത്. അവിവാഹിതനായ മകന്‍ അനീഷ് കുമാ(34 )റാണ് മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മാതാവിനെ വാക്കത്തികൊണ്ട് തലയ്ക്ക് വെട്ടി കൊലപ്പെടുത്തിയത് . ഒന്നിലധികം തവണ അനില്‍കുമാര്‍ മാതാവിനെ വെട്ടിയിട്ടുണ്ടെന്നാണ് പ്രാഥമിക തെളിവെടുപ്പില്‍ വ്യക്തമായിട്ടുള്ളതെന്ന് കോട്ടപ്പടി എസ് ഐ അറിയിച്ചു.

സ്വത്ത് എഴുതി നല്‍കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും വഴങ്ങത്തതിനാലാണ് താന്‍ മാതാവിനെ വകവരുത്തിയതെന്നാണ് അനില്‍കുമാര്‍ പൊലീസില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. മാതാവിനെ കൊലപ്പെടുത്തിയശേഷം അനില്‍കുമാര്‍ നേരേ പോയത് മുന്‍ പഞ്ചായത്തംഗത്തിന്റെ വീട്ടിലേയ്ക്കായിരുന്നു. വിവരങ്ങള്‍ അറിഞ്ഞ മുന്‍ മെമ്പര്‍ ഇയാളോട് കോട്ടപ്പടി പൊലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇതു പ്രകാരം അനില്‍ കുമാര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീടാണ് വീടിന്റെ അടുത്തുള്ളവര്‍ പോലും ഈ ക്രൂര കൃത്യം അറിയുന്നത്. ഡോക്ട്ടറെയും കൂട്ടി സ്ഥലത്തെത്തിയാണ് പൊലീസ് മരണം സ്ഥരീകരിച്ചത്. പൊലീസ് സ്ഥലത്തെത്തി തെളിവ് ശേഖരണം നടത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category