1 GBP = 97.40 INR                       

BREAKING NEWS

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ജോസ് കെ മാണി തന്നെ തീരുമാനിക്കും; നിര്‍ണ്ണായകമാകുന്നത് മാണിയുടെ പിന്‍ഗാമിയില്‍ മറ്റാര്‍ക്കും അവകാശമില്ലെന്ന മുസ്ലിം ലീഗ് തീരുമാനം; വിപ്പ് നല്‍കുന്നത് ചര്‍ച്ചയാക്കി അനിശ്ചിതത്വത്തിന് പിജെ ജോസഫും; വലതു പക്ഷത്തെ പൊട്ടിത്തെറിയില്‍ കണ്ണും നട്ട് കോടിയേരി; എല്ലാം തീരുമാനിക്കാന്‍ നാളെ യുഡിഎഫ് യോഗം; കണക്ക് കൂട്ടി കളിക്കാന്‍ ബിജെപിയും: പാലായില്‍ എല്ലാവരും പ്രതീക്ഷയില്‍

Britishmalayali
kz´wteJI³

കോട്ടയം: പാലാ ഉപതരഞ്ഞെടുപ്പിലെ അനിശ്ചിതത്വം മാറ്റാന്‍ നാള യുഡിഎഫ് തീരുമാനം. പാലാ സീറ്റ് ജോസ് കെ മാണിയുടെ തീരുമാന പ്രകാരമേ നല്‍കാവൂവെന്ന് മുസ്ലിം ലീഗ് കോണ്‍ഗ്രസിനോട് നിര്‍ദ്ദേശിച്ചു കഴിഞ്ഞു. പിജെ ജോസഫ് ഇതുമായി സഹകരിച്ചേക്കും. അതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ചര്‍ച്ച ചെയ്തു കണ്ടെത്തുമെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണി പ്രതികരിച്ചു. അനുയോജ്യമായ തീരുമാനം ഉടനുണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി കേരളാ കോണ്‍ഗ്രസിന്റെ എം നേതാവായിരിക്കും എന്നാണ് ജോസ് കെ മാണി പ്രതികരിച്ചിരിക്കുന്നത്.

സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചു പാര്‍ട്ടിക്കുള്ളില്‍ യോഗം വിളിച്ചുകൂട്ടി സമവായത്തിലൂടെ തീരുമാനമെടുക്കും. സെപ്റ്റംബര്‍ അവസാനം തെരഞ്ഞെടുപ്പ് നടക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അപ്രതീക്ഷിതമല്ല. കേരള കോണ്‍ഗ്രസിലെ ഭിന്നത തെരഞ്ഞെടുപ്പില്‍ പ്രശ്നമാകില്ല. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് അനുയോജ്യമായ തീരുമാനം ഉണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു. പാല ഉപതെരഞ്ഞെടുപ്പില്‍ കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലെന്നും ജോസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

പാലാ ഉപതിരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. എന്നാല്‍ ഇതിനുള്ള സാധ്യത കുറവാണെന്നാണ് പാര്‍ട്ടി നല്‍കുന്ന സൂചന. നിഷയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിജെ ജോസഫ് വിഭാഗം പിന്തുണയ്ക്കുന്നുണ്ട്. ഇത് ജോസ് കെ മാണിയെ വെട്ടിലാക്കാനുള്ള തന്ത്രമാണ്. പാലായിലെ സ്ഥാനാര്‍ത്ഥിയെ ഐക്യത്തിലൂടെ തീരുമാനിക്കുമെന്ന് അടുത്തിടെ നടന്ന ചടങ്ങില്‍ സംസാരിക്കവെ ജോസഫ് പ്രതികരിച്ചിരുന്നു. സീറ്റ് കൈവിട്ടുപോകുന്ന സാഹചര്യം ഉണ്ടാകാനിടയില്ലെന്നും അദ്ദേഹം സൂചന നല്‍കിയിരുന്നു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ജോസഫിന്റെ പ്രതികരണം വന്നിട്ടില്ല. എന്നാല്‍, യുഡിഎഫിന് പാലായിലെ വിജയം അനിവാര്യമാണ്. അതുകൊണ്ട് തന്നെ ജോസ് കെ മാണിയുടെ മനസ്സാകും സ്ഥാനാര്‍ത്ഥികാര്യത്തില്‍ നിര്‍ണ്ണായകമാകുക.

പാലാ മണ്ഡലത്തിന്റെ രൂപവത്കരണത്തിനുശേഷം മാണിക്കല്ലാതെ മറ്റാര്‍ക്കും ഇവിടെനിന്ന് വിജയിക്കാനായിട്ടില്ല. അതിനാല്‍ പാലാ വിട്ടുകളയുന്ന സാഹചര്യം അംഗീകരിക്കാനാവില്ല. കേരള കോണ്‍ഗ്രസിന്റെ ഹൃദയഭൂമിയാണ് പാല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം നിലനില്‍ക്കുമ്പോള്‍ പോലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കം ഉണ്ടാകാനിടയില്ല എന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ യുഡിഎഫ് അടിയന്തര നേതൃയോഗം വിളിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തര്‍ക്കം പാടില്ലെന്ന മുന്നറിയിപ്പ് കേരള കോണ്‍ഗ്രസിന് യുഡിഎഫ് നല്‍കിയിട്ടുണ്ട്. അതിനിടെ, രാജ്യസഭയില്‍നിന്ന് രാജിവച്ച് ജോസ് കെ മാണി സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന അഭിപ്രായവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, നേരത്തെ ലോക്‌സഭാംഗത്വം രാജിവച്ചാണ് ജോസ് കെ മാണി രാജ്യസഭയിലേക്ക് മത്സരിച്ചത്.

പതിരഞ്ഞെടുപ്പ് ഒക്ടോബറിലുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെ മുന്നണികളെല്ലാം ഇതിനെ തുടര്‍ന്നു കളത്തിലിറങ്ങിയ എല്‍ഡിഎഫ്, എന്‍ഡിഎ ക്യാംപുകളും ഇപ്പോഴും ഉറ്റുനോക്കുന്നത് കേരള കോണ്‍ഗ്രസിലേക്കാണ്. യുഡിഎഫും എന്‍ഡിഎയും ഇതുവരെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചിട്ടില്ല. എന്‍സിപി നേതാവ് മാണി സി. കാപ്പന്‍ തന്നെ പാലായില്‍ മത്സരിക്കുമെന്നാണ് എല്‍ഡിഎഫിലെ ധാരണ. മൂന്നു മുന്നണികളും ആദ്യറൗണ്ട് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. യുഡിഎഫിലെ കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായാല്‍ അത് മുതല്‍കൂട്ടാക്കാന്‍ ഇടതു പക്ഷം ഉണ്ടാകും. അതുകൊണ്ട് തന്നെ യുഡിഎഫിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ച മനസ്സിലാക്കി മാത്രമേ സിപിഎം പ്രതികരിക്കൂ. 28നാണ് ഇടതു മുന്നണി യോഗം. അതിന് മുമ്പ് കേരളാ കോണ്‍ഗ്രസിലെ അടിയില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

കെ.എം. മാണി 54 വര്‍ഷം വിജയിച്ചു നിന്ന പാലായിലെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കാനുള്ള ചുമതല ജോസഫ് ഗ്രൂപ്പിന് വിട്ടു കൊടുക്കില്ലെന്നാണു ജോസ് കെ. മാണി വിഭാഗത്തിന്റെ തീരുമാനം. അതേസമയം സ്ഥാനാര്‍ത്ഥി ആരെന്ന് യുഡിഎഫ് തീരുമാനിച്ചോട്ടെ, ചിഹ്നം പി.ജെ. ജോസഫ് അനുവദിക്കുമെന്നതാണു ജോസഫ് വിഭാഗം നിലപാട്. ഇതും ജോസ് കെ മാണി അംഗീകരിക്കില്ല. മുതിര്‍ന്ന നേതാവ് പ്രഫ. ഇ.ജെ. ആഗസ്തിയുടെ പേരും സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ വന്നിരുന്നു. എന്നാല്‍, ജോസ് കെ. മാണി എംപി തന്നെ മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. കെ.എം. മാണിയെ 5 പതിറ്റാണ്ടിലേറെ വിജയിപ്പിച്ച പാലായില്‍ മകന്‍ തന്നെ മത്സരിക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.

സ്ഥാനാര്‍ത്ഥി ആരു വേണമെന്ന് ജോസ് കെ. മാണി വിഭാഗത്തിലെ നേതാക്കള്‍ ഒരു വട്ടം ചര്‍ച്ച നടത്തിയെന്നാണ് അറിവ്. സെപ്റ്റംബര്‍ ആദ്യവാരം ഏകദിന ക്യാംപ് നടത്തി സ്ഥാനാര്‍ത്ഥി സംബന്ധിച്ചു ധാരണയില്‍ എത്താനാണ് പാര്‍ട്ടിയുടെ നീക്കം. എന്‍സിപി ദേശീയ നേതാവ് പ്രഫുല്‍ പട്ടേലിനെ കഴിഞ്ഞ ദിവസം മാണി സി. കാപ്പനും സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയും സന്ദര്‍ശിച്ചു പാലാ ഉപതിരഞ്ഞെടുപ്പു പ്രവര്‍ത്തനം ചര്‍ച്ച ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാലായില്‍ എത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തതോടെ സിപിഎം ക്യാംപും ഉണര്‍ന്നു. ബിജെപി തന്നെ പാലായില്‍ മത്സരിക്കുമെന്നാണ് എന്‍ഡിഎയിലെ ഇപ്പോഴത്തെ തീരുമാനം. എന്‍ഡിഎ ജില്ലാ യോഗം പാലായില്‍ ചേര്‍ന്നിരുന്നു. സംസ്ഥാന സെക്രട്ടറി ജെ.ആര്‍. പത്മകുമാറിനാണ് ബിജെപിയുടെ ചുമതല. ജില്ലാ പ്രസിഡന്റ് എന്‍. ഹരി, റബര്‍ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാന്‍ കെ.പി. ജയസൂര്യന്‍, നാരായണന്‍ നമ്പൂതിരി എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍.

കെ.എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പാലാ നിയമസഭാ മണ്ഡലത്തിലേക്ക് സെപ്റ്റംബര്‍ 23നാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 27നായിരിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ബുധനാഴ്ച മുതല്‍ സെപ്റ്റംബര്‍ നാലുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. അഞ്ചിന് സൂക്ഷമ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏഴാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category