1 GBP = 92.50 INR                       

BREAKING NEWS

ഫാ പുതൃക്കയില്‍ അര്‍ദ്ധരാത്രി മതിലു ചാടി എത്തുന്നത് പലവട്ടം കണ്ട സാക്ഷി; സിസ്റ്റര്‍ സെറ്റഫിയെ അച്ചന്മാര്‍ കാണാനെത്തുന്നുവെന്ന് സിബിഐ ആദ്യം ഉറപ്പിച്ചത് ഈ മൊഴിയിലൂടെ; മരണ ദിവസം പുതൃക്കയിലിനെ ദാസ് കാണാത്തതും നിര്‍ണ്ണായകമായി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും സത്യം ജയിക്കാനായി ഉറച്ച നിലപാട് എടുത്തു; അഭയ കേസില്‍ മൊഴി നല്‍കാന്‍ കോടതി സമന്‍സ് അയച്ചത് വര്‍ഷങ്ങള്‍ മുന്‍പ് മരിച്ച നൈറ്റ് വാച്ച് മാന്

Britishmalayali
kz´wteJI³

തിരുവനന്തപുരം; അഭയ കേസില്‍ മൊഴി നല്‍കാന്‍ കോടതി സമന്‍സ് അയച്ചത് വര്‍ഷങ്ങള്‍ മുന്‍പ് മരിച്ച ദൃക്‌സാക്ഷിക്ക്. കേസില്‍ 177 സാക്ഷികളാണ് ആകെയുള്ളത്. തിരുവനന്തപുരം സിബിഐ കോടതിയില്‍ നാളെ മുതല്‍ സാക്ഷി വിസ്താരം തുടങ്ങും. നാളെ മുതല്‍ എല്ലാ പ്രവൃത്തിദിവസവും തുടര്‍ച്ചയായി സാക്ഷിവിസ്താരംനടത്താനാണ് ജഡ്ജ് കെ സനല്‍കുമാര്‍ ഉത്തരവിട്ടിരിക്കുന്നത്. ഫാ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നീ രണ്ടു പ്രതികളാണ് ഇപ്പോള്‍ വിചാരണ നേരിടുന്നത്.

സിസ്റ്റര്‍ അഭയ കേസിലെ ദൃക്സാക്ഷിയും നൈറ്റ് വാച്ച്മാനുമായ കോട്ടയം പാറംമ്പുഴ കൊശമറ്റം കോളനിയിലെ എസ് ദാസിനോട് തിരുവനന്തപുരം സിബിഐ കോടതിയില്‍ ഓഗസ്റ്റ് 27 ന് ഹാജരായി മൊഴി നല്‍കുവാനാണ് കോടതി സമന്‍സ് അയച്ചത്. ആറാം സാക്ഷി ദാസ് (64)2014 ഫെബ്രുവരി 28 ന് മരിച്ചു പോയ വിവരം സിബിഐ അറിയാതെ പോയതാണ് കോടതി സമന്‍സ് അയച്ചെന്നാണ് വ്യക്തമാകുന്നത്.

കേസിലെ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയില്‍ സിസ്റ്റര്‍ അഭയ മരിക്കുന്നതിനു കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് രാത്രി 11 മണിക്കു ശേഷം കോണ്‍വെന്റിന്റെ മതില്‍ ചാടി കിണറിന്റെ ഭാഗത്തു കൂടി കിച്ചന്റെ ഭാഗത്തേക്കു പോകുന്നതു കണ്ടെന്നും പൂതൃക്കയില്‍ പിറ്റേന്നു രാവിലെ 4:30 മണിക്ക് മതില്‍ ചാടി പുറത്തേയ്ക്കു വരുന്നതും കണ്ടെന്നും നിര്‍ണായക മൊഴി നല്‍കിയിരുന്നു. പിന്നെ കുറച്ചു ദിവസം കഴിഞ്ഞ് ഫാ. ജോസ് പൂതൃക്കയില്‍ രാത്രി ഒരു മണിക്ക് സ്‌കൂട്ടര്‍ പുറത്തു നിര്‍ത്തിയിട്ടിട്ട് മതില്‍ ചാടി കിച്ചണ്‍ ഭാഗത്തേക്കു പോയി. തിരിച്ചു വരുന്നത് കണ്ടില്ല.അങ്ങനെ മൂന്നു പ്രാവശ്യം ഫാ. പൂതൃക്കയില്‍ അര്‍ധരാത്രി കോണ്‍വെന്റിന്റെ മതില്‍ ചാടി പോകുന്നതു കണ്ടതായി നൈറ്റ് വാച്ച്മാന്‍ ദാസ് സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു. ഇതേ മൊഴി തന്നെ എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദാസിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം ഫാ.പൂതൃക്കയിലിനെ കണ്ടതായി മൊഴിയില്‍ രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ രണ്ടാം പ്രതി ഫാ. ജോസ് പൂതൃ ക്കയിലിനെ വിചാരണ കൂടാതെ കോടതി 2018 മാര്‍ച്ച് 7 ന് വെറുതെ വിട്ടിരുന്നു.പ്രതികള്‍ക്കു സിസ്റ്റര്‍ സെഫിയുമായുള്ള അവിഹിതബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് കോടതിയില്‍ കൊടുത്ത കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.2008 ല്‍ നൈറ്റ് വാച്ച്മാന്‍ ദാസ് മൊഴി കൊടുത്തിട്ടു തിരികെ വീട്ടിലേക്കു വരുമ്പോള്‍ ഗുണ്ടകള്‍ ദാസിനെ മര്‍ദ്ദിച്ചുവെന്ന് ദാസിന്റെ ഭാര്യ പരാതി പറഞ്ഞിരുന്നു.

ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് കൊലപാതകമെന്ന് സിബിഐ സ്ഥിരീകരിച്ചെങ്കിലും, കേസ് ഇന്നും എങ്ങുമെത്തിയില്ല. അഭയ കേസിന്റെ അന്വേഷണത്തെ വഴിതെറ്റിച്ച അദൃശ്യശക്തികള്‍ ഇന്നും നിഗൂഢമായി തുടരുന്നു. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തെക്കുറിച്ച് ഉയര്‍ന്ന സംശയം തീപ്പൊരിയായി പടര്‍ന്നു. അഭയ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്, കേസിന് വഴിത്തിരിവായി. കോട്ടയം നീണ്ടൂര്‍ സ്വദേശിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, അഭയകേസ് സജീവമാക്കാനും ജനശ്രദ്ധയില്‍ നിലനിര്‍ത്താനും നിരന്തര സമരത്തിലായിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അവരും ആത്മഹത്യയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.

പിന്നീട് 1993 മാര്‍ച്ച് 29ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. തെളിവില്ലെന്ന കാരണത്താല്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കില്ലെന്ന നിലപാടിനെ തുടര്‍ന്ന് 1996ല്‍ അന്വേഷണം അവസാനിപ്പിക്കുന്നതിന് സിബിഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്ന് 1999ലും 2005ലും ഇതേ ആവശ്യം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തവിടുകയായിരുന്നു. 15 വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതായി റിപ്പോര്‍ട്ടു വന്നതോടെയാണ് കേസ് വീണ്ടും സജീവമായത്. ഇതിനിടെ സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുന്‍ എഎസ്ഐ വി.വി. അഗസ്റ്റിന്‍ 2008 നവംബര്‍ 25ന് ആത്മഹത്യ ചെയ്തു.

സിബിഐ ചോദ്യം ചെയ്ത അഗസ്റ്റിനെ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയില്‍ കോട്ടയം ചിങ്ങവനം ചാലച്ചിറയിലെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സിബിഐയാണെന്ന് പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തു. അഭയയുടെ മരണത്തിന്റെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ എഎസ്ഐയായിരുന്നു അഗസ്റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന് ശേഷം ആദ്യം പയസ് ടെന്‍ത് കോണ്‍വെന്റിലെത്തിയ അഗസ്റ്റിന്‍ കേസ് സംബന്ധിച്ച നിര്‍ണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

പല തവണ ഇയാളെ സിബിഐ ചോദ്യം ചെയ്തിരുന്നു. സിസ്റ്റര്‍ അഭയ മരിച്ച സമയത്ത് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എഎസ്ഐ. ആയിരുന്നു അദ്ദേഹം. അഗസ്റ്റിന്റെ മൊഴിയില്‍ വൈരുധ്യം ഉണ്ടെന്ന് സിബിഐ. സംഘം വ്യക്തമാക്കിയിരുന്നു. അതേസമയം സംഭവം നടന്ന് 16 വര്‍ഷത്തിനുശേഷമാണ്, കേസില്‍ അറസ്റ്റുണ്ടാകുന്നത്. 2008 ഒക്ടോബര്‍ 18, 19 തീയ്യതികളിലായി വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നീ മൂന്നു പേരെ സിബിഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റിനു സമീപത്തു താമസിക്കുന്ന സഞ്ജു പി. മാത്യു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

റിമാന്‍ഡിലായ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനായി കോടതി, സിബിഐ കസ്റ്റഡിയില്‍ വിട്ടു. സിബിഐ ഇവരെ നുണ പരിശോധനക്ക് വിധേയരാക്കി. 2009 ജൂലൈ 17ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രപ്രകാരം ഇവര്‍ വിചാരണ നേരിടുകയാണ്. കേസിലെ മുഖ്യ പ്രതി തോമസ് കോട്ടൂര്‍ ആണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കൊലപാതകം, കൊല ചെയ്യാന്‍ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങളാണു സിബിഐ. ഇദ്ദേഹത്തിന്റെ മേല്‍ ചുമത്തിയിട്ടുള്ളത്. സിസ്റ്റര്‍ അഭയയെ തലയ്ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്ന് സിബിഐ ആരോപിക്കുന്നു. ബി.സി.എം. കോളജില്‍ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്ന ഫാ. തോമസ് കോട്ടൂര്‍, അറസ്റ്റ് വരിക്കുമ്പോള്‍ കോട്ടയം അതിരൂപതാ ചാന്‍സലറായിരുന്നു.

അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ കാസര്‍കോട് ജില്ലയിലെ രാജപുരം സെന്റ്. പയസ് ടെന്‍ത് കോളജിലെ പ്രിന്‍സിപ്പലും മലയാളം അദ്ധ്യാപകനുമായി പ്രവര്‍ത്തിക്കുകയായിരുന്നു രണ്ടാം പ്രതിയായ ജോസ് പുതൃക്കയില്‍. സിസ്റ്റര്‍ അഭയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്കൊപ്പം കുറ്റകൃത്യങ്ങളില്‍ പങ്കുചേര്‍ന്ന വ്യക്തിയാണ് സിസ്റ്റര്‍ സ്റ്റെഫിയെന്ന് സിബിഐ. ആരോപിക്കുന്നു. ഫാ. കോട്ടൂര്‍ അഭയയുടെ തലക്കടിച്ചപ്പോള്‍, രണ്ടാം പ്രതി ഫാ. പുതൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന് സിസ്റ്റര്‍ പ്രേരണ നല്‍കിയെന്നാണ് ആരോപണം. ഇതില്‍ പുതൃക്കയിലിനെ കോടതി വിചാരണയില്‍ നിന്നും ഒഴിവാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category