1 GBP = 88.70 INR                       

BREAKING NEWS

ചെറിയൊരു ഇടവേളയ്ക്ക് ശേഷം പട്ടാളത്തിന് നേരെ കല്ലേറുമായി ശ്രീനഗറിലെ ജനങ്ങള്‍; വിഘടനവാദത്തിന്റെ പ്രഭാകേന്ദ്രമായ പുല്‍വാമയില്‍ കല്ലേറ് കുറഞ്ഞപ്പോള്‍ കൂടുതല്‍ കലാപശ്രമങ്ങളും ശ്രീനഗറില്‍; അഞ്ചിനും 22നും ഇടയില്‍ 220 കല്ലേറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു;കൂടുതല്‍ കലാപശ്രമങ്ങളും സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്

Britishmalayali
kz´wteJI³

ശ്രീനഗര്‍: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കാന്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഇവിടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് ശേഷം ഇന്ത്യന്‍ സൈന്യത്തിന് നേരെ നടക്കുന്ന കല്ലേറ് പെരുകിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഒരു ഇടവേളയ്ക്ക് ശേഷമാണ് പട്ടാളത്തിന് നേരെ വീണ്ടും കല്ലേറുമായി ശ്രീനഗറിലെ ജനങ്ങള്‍ മുന്നോട്ട് വന്നിരിക്കുന്നത്. അതായത് വിഘടനവാദത്തിന്റെ പ്രഭാകേന്ദ്രമായ പുല്‍വാമയില്‍ കല്ലേറ് കുറഞ്ഞപ്പോള്‍ കൂടുതല്‍ കലാപശ്രമങ്ങളും ശ്രീനഗറിലാണുണ്ടായിരിക്കുന്നത്. ഇത് പ്രകാരം ഓഗസ്റ്റ് അഞ്ചിനും 22നും ഇടയില്‍ 250 കല്ലേറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ 220 അരങ്ങേറിയിരിക്കുന്നത് ശ്രീനഗറിലാണ്. കൂടുതല്‍ കലാപശ്രമങ്ങളും സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണുണ്ടായിരിക്കുന്നത്.

ഈ 18 ദിവസങ്ങള്‍ക്കിടയില്‍ പുല്‍വാമയില്‍ വെറും ആറ് കല്ലേറ് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കാശ്മീര്‍ താഴ് വരയില്‍ ഓഗസ്റ്റ് ആറിന് ശേഷം കല്ലേറ് സംഭവങ്ങള്‍ കുറഞ്ഞിരുന്നുവെങ്കിലും വെള്ളിയാഴ്ചകളിലും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചും ഇത്തരം സംഭവങ്ങള്‍ കുതിച്ചുയര്‍ന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് ആറിന് ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയെന്ന് പാര്‍ലിമെന്റ് പ്രഖ്യാപിച്ചതിന് ശേഷം സൈന്യത്തിന് നേരെയുള്ള കല്ലേറ് സംഭവങ്ങളില്‍ തൊട്ട് മുമ്പത്തെ ദിവസത്തേക്കാള്‍ മൂന്നിരട്ടിയാണ് പെരുപ്പമുണ്ടായിരിക്കുന്നത്.

തുടര്‍ന്ന് ഓഗസ്റ്റ് ഏഴിന് ഇത്തരം സംഭവങ്ങള്‍ കുറയുകയും ഓഗസ്റ്റ് ഒമ്പത് വെള്ളിയാഴ്ച ഈദുല്‍ സുഹയക്ക് മുന്നോടിയായി ഇവ വര്‍ധിക്കുകയുമായിരുന്നു.ഈദിന് മുമ്പ് കാശ്മീരിലെ കല്ലേറ് സംഭവങ്ങള്‍ ഇടിഞ്ഞ് താഴ്ന്നിരുന്നു. എന്നാല്‍ തൊട്ടടുത്ത വെള്ളിയാഴ്ച ഇത് വീണ്ടും വര്‍ധിച്ചിരുന്നു. ഓഗസ്റ്റ് 22ന് സിആര്‍പിഎഫിനെ ലക്ഷ്യമിട്ട് വെറും രണ്ട് കല്ലേറ് സംഭവങ്ങള്‍ മാത്രമേയുണ്ടായിട്ടുള്ളൂ. പ്രത്യേക പദവി റദ്ദ്‌ചെയ്തതിന് ശേഷം കാശ്മീര്‍ താഴ് വരയില്‍ ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ കല്ലേറ് രേഖപ്പെടുത്തിയിരിക്കുന്ന ഓഗസ്റ്റ് ആറിനാണ്. അന്നേ ദിവസം ഇത്തരം 44 സംഭവങ്ങളാണുണ്ടായിരിക്കുന്നത്.

ഓഗസ്റ്റ് അഞ്ചിനും 22നും ഇടയില്‍ താഴ് വരയിലുടനീളമുണ്ടായ കല്ലേറ് സംഭവങ്ങളില്‍ 56 സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇതിന് പുറമെ സേനയുടെ 25 വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായിട്ടുമുണ്ട്. 2016ല്‍ ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദി ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കല്ലേറ് സംഭവങ്ങളേക്കാള്‍ കുറവാണിത്.

അന്ന് അതായത് 2016 ജൂലൈ എട്ടിനും 25നും ഇടയില്‍ താഴ് വരയില്‍ 338 കല്ലേറ് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ഇതില്‍ 1460 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്കേല്‍ക്കുകയും സേനയുടെ 200ല്‍ അധികം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category