1 GBP = 88.70 INR                       

BREAKING NEWS

അധ്യാപക റിഫ്രഷര്‍ ട്രെയിനിംഗ് സമാപിച്ചു; പുതിയ പഠന രീതികളും നിര്‍ദ്ദേശങ്ങളും വിലയിരുത്തി; കുട്ടികളുടെ പോര്‍ട്ട് ഫോളിയോകള്‍ നടപ്പിലാക്കുവാന്‍ തീരുമാനം

Britishmalayali
kz´wteJI³

വന്‍ട്രി കേരളാ സ്‌കൂളിലെ പുതുവര്‍ഷാരംഭ അധ്യാപക റിഫ്രഷര്‍ ട്രെയിനിംഗ് ശനിയാഴ്ച അസിസ്റ്റന്റ് ഹെഡ് ടീച്ചര്‍ ഷിന്‍സണ്‍ മാത്യുവിന്റെ ഭവനത്തില്‍ കൂടി.  പുതുവര്‍ഷത്തില്‍ സ്വീകരിക്കേണ്ട പഠന രീതികള്‍ വിലയിരുത്തി. മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ സെക്രട്ടറി എബ്രഹാം കുര്യന്‍ കവന്‍ട്രി കേരളാ സ്‌കൂള്‍ ചെയര്‍മാന്‍ ബിറ്റാജ് അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആറു മാസത്തിനു ശേഷം നടക്കുന്ന മൂല്യനിര്‍ണ്ണയമായ പഠനോത്സവത്തിന് കുട്ടികളെ സജ്ജരാക്കുന്നതിനായി മലയാളം മിഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള രീതിയില്‍ നിരന്തര മൂല്യ നിര്‍ണ്ണയം നടത്താന്‍ യുകെ മിഷന്‍ സെക്രട്ടറി നിര്‍ദ്ദേശിച്ചത് അദ്ധ്യാപകര്‍ അംഗീകരിച്ചു.

റിഫ്രഷര്‍ കോഴ്‌സില്‍ അസൗകര്യം മൂലം വരാതിരുന്നവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ പിന്നിട് കൊടുക്കുന്നതാണ് എന്നും അതിനു വേണ്ട സൗകര്യം ഒരുക്കുന്നതാണ് എന്നും സ്‌ക്കൂള്‍ കണ്‍വീനര്‍ ബിറ്റാജ് അഗസ്റ്റിന്‍ അറിയിച്ചു. സ്‌കൂള്‍ തനതായി നിര്‍മ്മിച്ച നിരന്തര മൂല്യ നിര്‍ണ്ണയ രീതികള്‍ പിന്തുടരുന്നതോടൊപ്പം മലയാളം മിഷന്റെ മൂല്യനിര്‍ണ്ണയ രീതികള്‍ പിന്തുടരേണ്ടതിന്റെ ആവശ്യകത ടീച്ചര്‍മാര്‍ തന്നെ മുന്നോട്ടുവച്ചു - മലയാളം മിഷന്‍ യുകെ ചാപ്റ്ററുമായി ആലോചിച്ച് ആറു മാസത്തിനു ശേഷം മൂല്യനിര്‍ണ്ണയമായ പഠനോത്സവത്തിന് ഒരു തിയതി തീരുമാനിക്കാനും അതിനനുസരിച്ച് ക്ലാസുകള്‍ ഈ വര്‍ഷാരംഭം മുതല്‍ നടത്തുവാനും അതിനെ അടിസ്ഥാനപ്പെടുത്തി ടീച്ചേഴ്‌സ് മനുവല്‍ ഡിസൈന്‍ ചെയ്യുവാനും അധ്യാപകര്‍ തീരുമാനിച്ചു.

കുട്ടികളുടെ പോര്‍ട്ട് ഫോളിയോകള്‍ കൃത്യമായി വര്‍ഷാരംഭം മുതല്‍ നടപ്പിലാക്കാനും തീരുമാനിച്ചു. കുട്ടികളിലെ മലയാളം പുസ്തക പാരായണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളെ പറ്റി മാത്യു മാഷ് വിശദീകരിച്ചു. പഠനോത്സവത്തിന് പിന്തുടരേണ്ട വിവിധ രീതികള്‍ ബിന്ദു പോള്‍സണും ഷിജി തോമസും വിശദീകരിച്ചു. അക്ഷര വാക്ക് കോണിയും പാമ്പും കളി ഡിസൈന്‍ ചെയ്ത് അത് എങ്ങനെ കുട്ടികള്‍ക്ക് ഉപകാരപ്പെടും എന്ന് മേരി ബിറ്റാജ് വിശദീകരിച്ചു. കേരള സ്‌കൂള്‍ കവന്‍ട്രിയിലെ ഏറ്റവും നല്ല ക്ലാസ് കൈകാര്യം ചെയ്യുന്ന ഷിന്‍സണ്‍ മാത്യു ആ ക്ലാസ് അങ്ങനെ തന്നെ നിലനിര്‍ത്തുന്നതെങ്ങനെ എന്ന് വിശദീകരിച്ചു.

ആറു മാസത്തിനു ശേഷം മൂല്യനിര്‍ണ്ണയമായ പഠനോത്സവം നടത്തുന്നതിന് കവന്‍ട്രി കേരള സ്‌ക്കൂളിലെ കുട്ടികളെ സജ്ജമാക്കാന്‍ തീരുമാനിച്ചു. മീറ്റിംഗ് നടത്താന്‍ സൗകര്യമൊരുക്കിത്തന്ന ഷിന്‍സണ് നന്ദി പറഞ്ഞ് മീറ്റിംഗ് അവസാനിപ്പിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category