1 GBP = 88.70 INR                       

BREAKING NEWS

എം സ്വരാജ് എംഎല്‍എ ഉദ്ഘാടകന്‍; 'സമീക്ഷയുടെ' മൂന്നാം ദേശീയ സമ്മേളനം സെപ്റ്റംബര്‍ ഏഴ്, എട്ട് തീയതികളില്‍ ഹീത്രുവില്‍

Britishmalayali
ജയന്‍ എടപ്പാള്‍

മീക്ഷയുടെ മൂന്നാമത് പൊതുസമ്മേളനം സെപ്റ്റംബര്‍ ഏഴ്, എട്ട് തീയതികളില്‍ ലണ്ടനിലെ ഹീത്രുവില്‍ നടക്കും. ഏഴിനു സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് എം. സ്വരാജ് എംഎല്‍എ ആണ്. അന്നേ ദിവസം തന്നെ നടക്കുന്ന സാംസ്‌കാരിക സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത്, പ്രമുഖ വാക്മിയും, കേരളത്തിലെ പുരോഗമന സാംസ്‌കാരിക രംഗത്തെ പ്രമുഖനുമായ സുനില്‍ പി ഇളയിടവുമാണ്. ഹീത്രൂവിലെ സെന്റ് മേരിസ് ചര്‍ച്ച് ഹാളില്‍ വൈകുന്നേരം നാലു മണി മുതല്‍ രാത്രി 10 മണി വരെ നീണ്ടു നില്‍ക്കുന്ന പൊതു സമ്മേളനവും സാംസ്‌കാരിക സെമിനാറും വമ്പിച്ച വിജയമാക്കാന്‍ സമീക്ഷ അംഗങ്ങള്‍ പരമാവധി പരിശ്രമിക്കുകയാണ്.

ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ സെപ്റ്റംബര്‍ എട്ടിനു, സെയിന്റ്. ഡേവിഡ് റോമന്‍ കാത്തോലിക് ചര്‍ച്ച് ഹാളില്‍, രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാലു മണി വരെ നടക്കുന്ന പ്രതിനിധി സമ്മേളനം യുകെയുടെ വിവിധ പ്രദേശങ്ങളിലെ സമീക്ഷ ബ്രാഞ്ചുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 150 ഓളം വരുന്ന സമ്മേളന പ്രതിനിധികളെ എം സ്വരാജ് എംഎല്‍എ അഭിസംബോധനം ചെയ്തു കൊണ്ട് ദേശീയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതാണ്.

വിവിധ സമീക്ഷ ബ്രാഞ്ചുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ദേശീയ സമ്മേളനം അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ദേശീയ സമിതിയെയും ദേശീയ ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതാണ്. പ്രതിനിധി സമ്മേളനത്തില്‍ പുരോഗമന കലാ സാംസ്‌ക്കാരിക പ്രവത്തനങ്ങളും പ്രമേയങ്ങളും ചര്‍ച്ച ചെയ്യും. ദേശീയ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു എന്ന് ദേശീയ സെക്രട്ടറി സ്വപ്ന പ്രവീണും, ജോയിന്റ് സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും അറിയിച്ചു. ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കല-സാമൂഹിക- സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നതായിരിക്കും.

ബ്രിട്ടനിലെ മറ്റു സംഘടനകളായ, ചേതന, ഐഡബ്ല്യുഎ, എഐസി, എഐഡബ്ല്യു, ക്രാന്തി, പിഡബ്ല്യുഎ പ്രവര്‍ത്തകരെയും പ്രത്യേകം ക്ഷണിതാക്കളായി എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി സ്വാഗതസംഘം കണ്‍വീനര്‍ രാജേഷ് കൃഷണ അറിയിച്ചു. മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം പുരോഗമന നൂതന ആശയാവിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന 'സമീക്ഷയുടെ' കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആവാനും സെപ്റ്റംബര്‍ ഏഴിനു നടക്കുന്ന സമീക്ഷയുടെ മൂന്നാം ദേശീയ സമ്മേളനം വിജയിപ്പിക്കാനും മുഴുവന്‍ മലയാളി സമൂഹത്തോടും സമീക്ഷ ദേശീയ സമിതി അഭ്യര്‍ത്ഥിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category