1 GBP = 92.70 INR                       

BREAKING NEWS

രാത്രിയില്‍ പറന്നെത്തിയപ്പോള്‍ മുതല്‍ കൈ കൊടുക്കാന്‍ നേതാക്കളുടെ തിരക്ക്; ഗ്രൂപ്പ് ഫോട്ടോയില്‍ ട്രംപിനും മെര്‍കലിനും തൊട്ട് പിന്നില്‍; ട്രംപുമായി ഇന്ന് ചര്‍ച്ച; ലോകത്തെ അതിസമ്പന്നരായ ഏഴ് രാജ്യങ്ങള്‍ യോഗം ചേര്‍ന്നപ്പോള്‍ പ്രത്യേകാതിഥിയായ മോദി ഫ്രാന്‍സിലെ ചെറുനഗരത്തില്‍ താരമായി ഓടി നടക്കുമ്പോള്‍

Britishmalayali
kz´wteJI³

ലോകത്തെ അതിസമ്പന്നരായ ഏഴ് രാജ്യങ്ങളുടെ യോഗമായ ജി7 സമ്മിറ്റില്‍ പ്രത്യേക അതിഥിയായി ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണം. രാത്രിയില്‍ മോദി ഇവിടെ പറന്നെത്തിയപ്പോള്‍ മുതല്‍ കൈ കൊടുക്കാന്‍ നേതാക്കളുടെ തിരക്കായിരുന്നു. നേതാക്കളെല്ലാം ചേര്‍ന്നെടുത്ത് ഗ്രൂപ്പ് ഫോട്ടോയില്‍ ട്രംപിനും മെര്‍കലിനും തൊട്ടു പിന്നിലാണ് മോദി നിലകൊണ്ടിരുന്നതെന്നും മാധ്യമങ്ങള്‍ പ്രത്യേകം എടുത്ത് കാട്ടുന്നുണ്ട്. ഇന്ന് മോദി ട്രംപുമായി വിശദമായി ചര്‍ച്ച നടത്തുന്നുമുണ്ട്. ജി 7 സമ്മിറ്റില്‍ വിശിഷ്ടാതിഥിയായ വിളിക്കപ്പെട്ട മോദി ഫ്രാന്‍സിലെ ചെറുനഗരത്തില്‍ താരമായി ഓടി നടക്കുന്നത് ഇത്തരത്തിലാണ്.

ലോകമാനം നേരിടുന്ന പരിസ്ഥിതി, കാലാവസ്ഥ, പ്രശ്നങ്ങളെക്കുറിച്ചും ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷനെക്കുറിച്ചും മോഡി ജി 7 ഉച്ചകോടിയില്‍ വച്ച് നിര്‍ണായകമായ പ്രസംഗങ്ങള്‍ നടത്തുകയും ലോകനേതാക്കളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. മൂന്ന് രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായി യുഎഇ, ബഹറൈന്‍ എന്നിവ സന്ദര്‍ശിച്ച ശേഷമായിരുന്നു മോദി ഫ്രാന്‍സിലെത്തിയിരുന്നത്. അതിന് മുമ്പ് ബഹ്‌റൈനിലെ മനാമയിലുള്ള ശ്രീനാഥ്ജി ക്ഷേത്രം സന്ദര്‍ശിച്ച് മോദി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഫ്രാന്‍സിലെ ബിയാറിട്സ് എന്ന നഗരത്തില്‍ വച്ചാണ് ഇപ്രാവശ്യത്തെ ജി7 ഉച്ചകോടി നടക്കുന്നത്. ഇവിടെ വച്ച് വിവിധ ലോക നേതാക്കളുമായി പ്രത്യേകം പ്രത്യേകമായിട്ടായിരിക്കും മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നത്.


ജി7 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ മോദിയും ട്രംപും കാശ്മീര്‍ പ്രശ്നം, വ്യാപാര പ്രശ്നങ്ങള്‍, ഇരു രാജ്യങ്ങള്‍ക്കും പൊതുതാല്‍പര്യമുള്ള മറ്റ് വിഷയങ്ങള്‍ തുടങ്ങിയവയെ മുന്‍ നിര്‍ത്തി ചര്‍ച്ചകള്‍ ഇന്ന് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ വച്ച് ജി7 യോഗത്തിനിടെ താന്‍ മോദിയുമായി കാശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യുമെന്നും വര്‍ധിച്ച് വരുന്ന ഇന്‍ഡോ-പാക് പ്രശ്നം ശമിപ്പിക്കാന്‍ സഹായിക്കുമെന്നും ട്രംപ് ഈ ആഴ്ചയുടെ തുടക്കത്തില്‍ പ്രഖ്യാപിച്ചിരുന്നു.

ബോറിസ് ജോണ്‍സന്‍ അരികിലേക്ക് മാറിയപ്പോള്‍ നടുവില്‍ മോദി
ജി7 ഉച്ചകോടിയോട് അനുബന്ധിച്ച് ലോകനേതാക്കള്‍ ഒരുമിച്ച് നിന്നെടുത്ത ചരിത്രപ്രാധാന്യമുള്ള ഗ്രൂപ്പ് ഫോട്ടോയില്‍ മോദിക്ക് ശ്രദ്ധേയമായ സ്ഥാനം കിട്ടിയെന്ന് ലോകമാധ്യമങ്ങള്‍ എടുത്തു കാട്ടുന്നു. ഈ ഫോട്ടോയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഒരു അരികിലേക്ക് മാറി നില്‍ക്കുന്നതായി കാണാം. എന്നാല്‍ അതേ സമയം മോദി പിന്‍നിരയിലാണെങ്കിലും ഏവരും കാണുന്ന വിധത്തില്‍ നല്ലൊരു സ്ഥാനത്താണ് നിലകൊള്ളുന്നത്. അതായത് ഗ്രൂപ്പ് ഫോട്ടോയില്‍ ട്രംപിനും മെര്‍കലിനും തൊട്ട് പിന്നിലായിട്ടാണ് മോദിയുടെ സ്ഥാനം.

ലോകരാജ്യങ്ങളിലെ 14 പ്രസിഡന്റമാരും പ്രധാനമന്ത്രിമാരുമാണ് ഗ്രൂപ്പ് ഫോട്ടോയില്‍ മുന്‍നിരയില്‍ അണിനിരന്നിരിക്കുന്നത്. പിന്‍നിരയിലാകട്ടെ മോദി അടക്കം 10 നേതാക്കന്‍മാരെയാണ് കാണുന്നത്. നേതാക്കന്‍മാരുടെ പങ്കാളികളും അണി നിരന്ന മറ്റൊരു ഗ്രൂപ്പ് ഫോട്ടോയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന മോദി ഈ ഫോട്ടോയില്‍ മധ്യത്തില്‍ ഏവരും ശ്രദ്ധിക്കപ്പെടുന്ന സ്ഥാനത്താണ് നിലകൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജി7ലെ മറ്റൊരു അതിഥിയായി ക്ഷണിക്കപ്പെട്ട സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസക്കടുത്താണ് നിലകൊണ്ടിരിക്കുന്നത്. 

ഏറ്റവും ഇടത്തേ ഭാഗത്താണ് ബോറിസിന്റെ സ്ഥാനം. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാര്‍കോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഏയ്ജെല മാര്‍കെല്‍ തുടങ്ങിയവരാണ് മുന്‍നിരയില്‍ പ്രധാന സ്ഥാനങ്ങളിലുള്ളത്. മുന്‍നിരയില്‍ മധ്യത്തിലായിരുന്നു ട്രംപിന്റെ സ്ഥാനം. ജി7 സമ്മിറ്റിന്റെ ഡിന്നറിന് മുന്നോടിയായിട്ടായിരുന്നു ഫോട്ടോ എടുത്തിരുന്നത്.

എന്തുകൊണ്ട് മോദിക്ക് ക്ഷണം കിട്ടി?
ജി7 കൂട്ടായ്മയില്‍ അംഗമല്ലാതിരുന്നിട്ട് കൂടി മോദിയെ ഇതിലേക്ക് വിശിഷ്ടാതിഥിയായി ക്ഷണിച്ചിരിക്കുന്നത് എന്ത് കൊണ്ടാണെന്ന ചോദ്യം പലരും ഈ അവസരത്തില്‍ ഉയര്‍ത്തുന്നുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേല്‍ മാര്‍കോണാണ് ഇതില്‍ പങ്കെടുക്കാന്‍ വിശിഷ്ടാതിഥിയായി മോദിയെ ക്ഷണിച്ചിരിക്കുന്നത്. ഇരു നേതാക്കളും തമ്മിലുള്ള വ്യക്തിപരമായ അടുപ്പവും ഇന്ത്യ ഒരു നിര്‍ണായക സാമ്പത്തിക ശക്തിയാണെന്നതിനുളള അംഗീകാരവുമാണ് ഇതിലൂടെ എടുത്ത് കാട്ടപ്പെടുന്നതെന്നാണ് ദി മിനിസ്ട്രി ഓഫ് എക്സ്റ്റേണല്‍ അഫയേര്‍സ് വെളിപ്പെടുത്തുന്നു. യുകെ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുഎസ് എന്നീ സമ്പന്ന രാജ്യങ്ങളാണ് ജി7ല്‍ പങ്കെടുക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category